MESSI – malayalees.ch https://malayalees.ch Malayalam Online News Portal Tue, 31 Oct 2023 04:45:47 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png MESSI – malayalees.ch https://malayalees.ch 32 32 ലോക ഫുട്‌ബോളിലെ ‘എട്ടാം’ അത്ഭുതം; വീണ്ടും ബാലൺ ദ് ഓറിൽ മുത്തമിട്ട് മെസി https://malayalees.ch/lionel-messi-wins-mens-ballon-dor-2023-for-eighth-time/ Tue, 31 Oct 2023 04:45:43 +0000 https://malayalees.ch/?p=90329 Lionel Messi wins Men’s Ballon d’Or 2023 for record-extending eighth time: എട്ടാം തവണയും ബാലൺ ദ് ഓർ പുരസ്‌കാരം സ്വന്തമാക്കി അർജന്റീനിയൻ ഇതിഹാസം ലയണൽ മെസ്സി. എർലിംഗ് ഹാലൻഡ്, കിലിയൻ എംബാപ്പെയെയും പിന്തള്ളിയാണ് നേട്ടം. 2021ലാണ് ഇന്റർ മിയാമിയുടെ മെസ്സി അവസാനമായി പുരസ്‌കാരം നേടിയത്.

ഖ​ത്ത​ർ ലോ​ക​ക​പ്പി​ൽ കി​രീ​ട​ത്തി​ലെ​ത്തി​ച്ച​തും ലോ​ക​ക​പ്പി​ലെ ഏ​റ്റ​വും മി​ക​ച്ച താ​ര​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തും നേ​ട്ട​മാ​യി. 2009, 2010, 2011, 2012, 2015, 2019, 2021 വ​ർ​ഷ​ങ്ങ​ളി​ലാ​ണ് മെ​സി ബാലൺ ദ് ഓർ പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​നാ​യ​ത്. അഞ്ച് ബാലൺ ദ് ഓർ പുരസ്‌കാരം നേടിയിട്ടുള്ള പോർട്ടുഗൽ സൂപ്പർ താരംക്രിസ്റ്റ്യാനോ റൊണാൾഡോ ആണ് രണ്ടാം സ്ഥാനത്താണ്.

ബാഴ്സലോണയുടെ സ്പാനിഷ് താരം എയ്താന ബോൺമാട്ടിയാണ് മികച്ച വനിതാ ഫുട്ബോളർക്കുള്ള ബാലൺ ദ് ഓർ നേടിയത്. മി​ക​ച്ച ഗോ​ൾ കീ​പ്പ​ർ​ക്ക് ന​ൽ​കു​ന്ന പു​ര​സ്കാ​ര​മാ​യ ലെവ് യാ​ഷി​ൻ ട്രോ​ഫി അ​ർ​ജ​ന്‍റീ​ന ഗോ​ൾ കീപ്പ​ർ എ​മിലിയാനോ മാ​ർ​ട്ടി​ന​സ് സ്വ​ന്ത​മാ​ക്കി. അ​ർ​ജ​ന്‍റീ​ന​ക്കാ​യി ലോ​ക​ക​പ്പി​ൽ ന​ട​ത്തി​യ മി​ക​ച്ച പ്ര​ക​ട​ന​ത്തി​നാ​ണ് പു​ര​സ്കാ​രം.

ടോപ്സ്കോറർക്കുള്ള ഗെർഡ് മുള്ളർ ട്രോഫി എർലിംഗ് ഹാലൻഡ് സ്വന്തമാക്കി. എംബാപ്പെയെ നേരിയ വ്യത്യാസത്തിൽ മറികടന്നാണ് ഈ 23-ാകാരന്‍റെ നേട്ടം. ബ്രസീൽ, റയൽ മാഡ്രിഡ് താരം വിനിഷ്യസ് ജൂനിയർ സോക്രട്ടീസ് പുരസ്കാരം നേടിയപ്പോൾ മി​ക​ച്ച യു​വ​താ​ര​ത്തി​നു​ള്ള കോ​പ്പ ട്രോ​ഫി പു​ര​സ്കാ​രം ജൂ​ഡ് ബെ​ല്ലിം​ഗ്ഹാം സ്വ​ന്ത​മാ​ക്കി. 2023 ലെ മികച്ച ക്ലബ്ബിനുള്ള അവാർഡ് മാഞ്ചസ്റ്റർ സിറ്റിയും ബാഴ്സലോണ വനിതാ ടീമും പങ്കിട്ടു.

]]>
‘ഇത് നാഷ്‌വില്ലിൻ്റെ പ്രതികാരം’, മെസി വന്നതിന് ശേഷമുള്ള ആദ്യ സമനിലയുമായി ഇന്റർ മിയാമി https://malayalees.ch/inter-miami-vs-nashville-sc/ Thu, 31 Aug 2023 08:19:03 +0000 https://malayalees.ch/?p=87021 ഇന്റർ മിയാമിയുടെ വിജയക്കുതിപ്പിന് തടയിട്ട് നാഷ്‌വിൽ എഫ്‌സി. മത്സരം ഗോൾ രഹിതമായി അവസാനിച്ചു. ലയണൽ മെസി ക്ലബ്ബിലെത്തിയതിന് ശേഷം ഇതാദ്യമായാണ് മിയാമി ജയമില്ലാതെ സമനിലയിൽ കുരുങ്ങുന്നത്. ഇന്റർ മിയാമിക്കായി മെസിയുടെ ഗോളോ അസിസ്റ്റോ ഇല്ലാത്ത ആദ്യ മത്സരം കൂടിയാണിത്. മെസിയുടെ മികവിൽ ഇന്റർ മിയാമി കഴിഞ്ഞ 9 മത്സരങ്ങളും ജയിച്ചിരുന്നു.

ലീഗ്‌സ് കപ്പ് ഫൈനലില്‍ നാഷ്‌വില്ലിനെ തകര്‍ത്താണ് മെസിയും സംഘവും കപ്പുയര്‍ത്തിയത്. ഈ തോൽവിക്ക് പകരം വീട്ടാൻ തീരുമാനിച്ച് ഉറപ്പിച്ചായിരുന്നു നാഷ്‌വില്ലെ എഫ്‌സി ബൂട്ടണിഞ്ഞത്. ഡി.ആര്‍.വി പി.എന്‍.കെ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ വിജയിച്ചിരുന്നുവെങ്കില്‍ പോയിന്റ് പട്ടികയില്‍ നില മെച്ചപ്പെടുത്താന്‍ ഇന്റര്‍ മയാമിക്ക് സാധിക്കുമായിരുന്നു. ഇതിനായി മെസ്സി, ബുസ്കറ്റ്സ്, ആൽബ എന്നിവരെ ആദ്യ ഇലവനിൽ ഉൾപ്പെടുത്തി.

മത്സരത്തിന്റെ സമസ്ത മേഖലകളിലും ആധിപത്യം പുലര്‍ത്തിയെങ്കിലും ഗോള്‍ നേടാന്‍ മാത്രം മയാമിക്ക് സാധിച്ചില്ല. മെസിയെ പൂട്ടാൻ നാഷ്‌വിൽ ഡിഫൻസിനായി. മെസിയെ തടയുക എന്ന ലക്ഷ്യവുമായി പ്രതിരോധ ഫുട്ബോളാണ് നാഷ്‌വിൽ പുറത്തെടുത്തത്. 13 ഷോട്ടുകള്‍ ഇന്റര്‍ മയാമി താരങ്ങള്‍ തൊടുത്തപ്പോള്‍ നാലെണ്ണമായിരുന്നു ഗോള്‍മുഖം ലക്ഷ്യമാക്കി കുതിച്ചത്. നാഷ്‌വില്‍ രണ്ട് ഷോട്ടുകളാണ് ഓണ്‍ ടാര്‍ഗെറ്റിലേക്ക് നിറയൊഴിച്ചത്. എന്നാല്‍ ഇതിനൊന്നും ഗോള്‍ വല ചലിപ്പിക്കാന്‍ സാധിച്ചിരുന്നില്ല.

ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ ഇരുവരും ഗോള്‍ രഹിത സമനിലയില്‍ പിരിഞ്ഞു. ഇന്നത്തെ ഫലം ലീഗ് ടേബിളിൽ മുന്നോട്ട് വരാനുള്ള മയാമിയുടെ മോഹങ്ങൾക്ക് തിരിച്ചടിയാണ്. 24 മത്സരത്തില്‍ നിന്നും ആറ് ജയവും നാല് സമനിലയും 14 തോല്‍വിയുമായി മയാമി 14ാം സ്ഥാനത്താണ്. എന്തായാലും ഇന്റര്‍ മയാമിയുടെ ഹോം ഗ്രൗണ്ടില്‍ മെസിയെയും സംഘത്തെയും ജയിക്കാന്‍ അനുവദിക്കാതെ പിടിച്ചുകെട്ടിയ നാഷ്‌വില്ലിന് അഭിനന്ദന പ്രവാഹമാണ്.

]]>
മെസിക്ക് ലോറസ് സ്‌പോർട്‌സ്മാൻ ഓഫ് ദി ഇയർ അവാർഡ് https://malayalees.ch/lionel-messi-wins-laureus-sportsman-of-the-year-award/ Tue, 09 May 2023 04:11:19 +0000 https://malayalees.ch/?p=80927 2023 ലെ ‘ലോറസ് സ്‌പോർട്‌സ്മാൻ ഓഫ് ദി ഇയർ’ അവാർഡ് സ്വന്തമാക്കി ലയണൽ മെസി. കിലിയൻ എംബാപ്പെ, മാക്‌സ് വെർസ്റ്റാപ്പൻ, റാഫേൽ നദാൽ എന്നിവരെയാണ് അർജന്റീനിയൻ സൂപ്പർ താരം മറികടന്നത്. കരിയറിൽ രണ്ടാം തവണയാണ് ലയണൽ മെസി ലോറസ് പുരസ്‌കാരം നേടുന്നത്. ഇതോടെ രണ്ട് തവണ ലോറസ് അവാർഡ് നേടുന്ന ഒരേയൊരു ഫുട്ബോൾ താരമായി മെസി. 

ലയണൽ മെസി, കിലിയൻ എംബാപ്പെ, ടെന്നീസ് ഇതിഹാസം റാഫേൽ നാഡ, 2 തവണ ഫോർമുല 1 ലോക ചാമ്പ്യനായ മാക്സ് വെർസ്റ്റാപ്പൻ, എൻബിഎ താരം സ്റ്റീഫൻ കറി, മോണ്ടോ ഡുപ്ലാന്റിസ് എന്നിവരാണ് സ്പോർട്സ്മാൻ ഓഫ് ദി ഇയർ അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ടവർ. അർജന്റീനയ്ക്ക് ലോകകപ്പ് നേടിക്കൊടുത്ത മെസിയുടെ പ്രകടനത്തിനുള്ള അംഗീകാരമായാണ് പുരസ്കാരം.

പാരീസിലാണ് അവാർഡ് ദാന ചടങ്ങ്. ഭാര്യ അന്റോണല റൊക്കൂസോയ്‌ക്കൊപ്പമാണ് മെസ്സി ചടങ്ങിൽ പങ്കെടുത്തത്. 2020ൽ ബെർലിനിൽ നടന്ന ചടങ്ങിൽ സ്‌പോർട്‌സ്മാൻ ഓഫ് ദ ഇയർ അവാർഡ് മെസി നേടിയിരുന്നു. ഫോർമുല വൺ ഡ്രൈവർ ലൂയിസ് ഹാമിൽട്ടണുമായി തുല്യ വോട്ടുകൾ നേടിയ അർജന്റീനിയൻ താരം അവാർഡ് പങ്കിടുകയായിരുന്നു.

]]>
ഉയർന്ന വേതനം; നെയ്മറെ വിൽക്കാൻ പിഎസ്ജി തയ്യാറെന്ന് റിപ്പോർട്ട് https://malayalees.ch/psg-willing-to-listen-to-offers-for-neymar/ Sat, 07 Jan 2023 04:17:12 +0000 https://malayalees.ch/?p=74104 ബ്രസീൽ സൂപ്പർ താരം നെയ്മറെ വിൽക്കാൻ പാരീസ് സെന്റ് ജെർമെയ്ൻ തയ്യാറാണെന്ന് റിപ്പോർട്ട്. നെയ്മറുടെ മാര്‍ക്കറ്റ് പ്രൈസ് കുറച്ചാണ് വില്‍പ്പനയ്ക്ക് വയ്ക്കുന്നത്. പകരക്കാരനെ കണ്ടെത്താനുള്ള ശ്രമങ്ങൾ ക്രിസ്റ്റോഫ് ഗാൽറ്റിയറിന്റെ ടീം ആരംഭിച്ചതായി സ്പാനിഷ് മാധ്യമമായ ‘ഫിചാഹിസ്’ റിപ്പോർട്ട് ചെയ്യുന്നു.

2025 വരെ കരാറുണ്ടെങ്കിലും ഉയർന്ന വേതനമാണ് നെയ്മറുടെ വില്‍പ്പനയ്‌ക്ക് പിന്നിലെന്നാണ് ക്ലബ് പറയുന്നതെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ സീസണിലും നെയ്മറിനെ വിൽക്കാൻ പിഎസ്ജി തയ്യാറായിരുന്നു. എന്നാൽ 150 മില്യൻ യൂറോ എന്ന ഭീമൻ തുക കാരണം ആരും മുന്നോട്ടുവന്നിരുന്നില്ല. ഇത്തവണ വില കുറയ്ക്കാനും ക്ലബ് ഒരുക്കമാണ്.

30 കാരനായി 50 മുതല്‍ 60 മില്യണ്‍ യൂറോയ്‌ക്ക് ഇടയിലുള്ള വിലയാണ് പിഎസ്‌ജി പ്രതീക്ഷിക്കുന്നത്. മൂന്ന് പ്രീമിയർ ലീഗ് ക്ലബ്ബുകൾ നെയ്മറെ കണ്ണുവച്ചിട്ടുണ്ടെന്നും റിപോർട്ടുകൾ സൂചിപ്പിക്കുന്നു. ന്യൂകാസിൽ യുണൈറ്റഡ്, ചെൽസി, മാഞ്ചസ്റ്റർ സിറ്റി തുടങ്ങിയ ടീമുകൾ നെയ്മറെ സ്വന്തമാക്കാൻ ശ്രമിക്കുന്നുണ്ട്. എന്നാല്‍ നെയ്മറെ വില്‍ക്കാന്‍ ഫ്രഞ്ച് സ്ട്രൈക്കര്‍ കിലിയന്‍ എംബാപ്പെ ആവശ്യപ്പെട്ടതായി നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.

നെയ്മറെ ഒഴിവാക്കിയില്ലെങ്കില്‍ ക്ലബ് വിടുമെന്ന് എംബാപ്പെ ഭീഷണി മുഴക്കിയെന്നായിരുന്നു റിപ്പോര്‍ട്ട്. ഇരുതാരങ്ങളും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ പരസ്യമായ കാര്യമാണ്. 2017ൽ സ്‌പാനിഷ്‌ ക്ലബ് ബാഴ്‌സലോണയില്‍ നിന്നും 222 മില്യൺ യൂറോയുടെ റെക്കോഡ് തുകയ്‌ക്കാണ് നെയ്മറെ പിഎസ്‌ജി കൂടാരത്തിലെത്തിച്ചത്.

]]>
മെസി പാരീസില്‍, വരവേല്‍ക്കാനായി വന്‍ ആരാധകസംഘമേത്തി https://malayalees.ch/lionel-messi-arrives-in-paris/ Wed, 11 Aug 2021 04:06:01 +0000 https://malayalees.ch/?p=47944 പാരീസ് വിമാനത്താവളത്തിലിറങ്ങിയ മെസിയെ വരവേല്‍ക്കാനായി വന്‍ ആരാധകസംഘമാണ് എത്തിയത്. മെസിയും പിഎസ്‌ജിയും തമ്മില്‍ കരാര്‍ ഒപ്പിടുന്നത് സംബന്ധിച്ച് ധാരണയിലെത്തി. വൈദ്യ പരിശോധനകള്‍ പൂര്‍ത്തിയായശേഷം മെസിയുമായി കരാറിലെത്തിയ കാര്യം പി എസ് ജി ഔദ്യോഗികമായി പ്രഖ്യാപിക്കും. ഇതിനുശേഷം മെസ്സിയെ പിഎസ്ജിയുടെ ഔദ്യോഗിക ജേഴ്സിയില്‍ അവതരിപ്പിക്കും. മെസിയെ ഈഫല്‍ ഗോപുരത്തിന് മുന്നില്‍ അവതരിപ്പിക്കാനാണ് പി എസ് ജി പദ്ധതിയിടുന്നത് എന്നാണ് സൂചന.രണ്ടു വര്‍ഷത്തേക്കാകും മെസിയുമായി പി എസ് ജി കരാറിലെത്തുക. സീസണില്‍ 35 ദശലക്ഷം യൂറോ ആയിരിക്കും മെസിയുടെ പ്രതിഫലം. രണ്ടു വര്‍ഷത്തേക്കാണ് പ്രാഥമിക കരാറെങ്കിലും ഇത് 2024വരെ നീട്ടാമെന്നും ധാരണയായിട്ടുണ്ട്.

]]>
പത്താം നമ്പർ സ്വീകരിക്കാതെ മെസ്സി https://malayalees.ch/messi-rejects-number-10/ Sat, 07 Aug 2021 04:13:27 +0000 https://malayalees.ch/?p=47791 പി.എസ്.ജിയിൽ പത്താം നമ്പർ ജേഴ്സി വേണ്ടെന്ന് ലയണൽ മെസ്സി. 19 -ാം നമ്പർ ജേഴ്‌സി ധരിക്കാനാണ് മെസ്സിയുടെ തീരുമാനം. പി.എസ്.ജിയിൽ നെയ്മർ ആണ് പത്താം നമ്പർ ജേഴ്‌സി അണിയുന്നത്. അതിനിടെ, മെസിയുടെ വരവോടെ കിലയൻ എംബപ്പേ ടീം വിടുമെന്ന് അഭ്യൂഹങ്ങൾ പുറത്ത് വരുന്നുണ്ട്. (messi rejects number 10)

ബാഴ്സലോണ വിട്ട ഇതിഹാസ താരം ലയണൽ മെസി ഫ്രഞ്ച് ക്ലബായ പി.എസ്.ജി.യിൽ ചേരുമെന്ന വാർത്ത പുറത്ത് വരുന്നത് ഇന്ന് പുലർച്ചെയാണ്. ഫ്രഞ്ച് ഭീമന്മാരായ പാരീസ് സെന്റ് ജർമ്മനുമായുള്ള (പി.എസ്.ജി.) മെസിയുടെ മൂന്ന് വർഷത്തെ കരാർ ധാരണയായി എന്നാണ് വിവരം. ലയണൽ മെസ്സിയെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ ആരംഭിച്ച് പി.എസ്.ജി. പി.എസ്.ജി.യിൽ പത്താം നമ്പർ ജേഴ്‌സി വേണ്ടെന്ന് മെസി. പത്തൊമ്പതാം നമ്പർ ജേഴ്‌സി ധരിക്കാൻ തീരുമാനം. മെസി പി.എസ്.ജി.യിലേക്ക് വരുന്നതോടെ കിലയൻ എംബപ്പേ ടീം വീശുമെന്ന് സൂചന. ബാഴ്സലോണയുമായുള്ള കരാർ അവസാനിക്കുന്ന ലയണൽ മെസി ഉടൻ തന്നെ പി.എസ്.ജി.യിലേക്ക് ചേക്കേറും.

ബാഴ്സലോണയുടെ മുൻ പരിശീലകനായ പെപ്പിന് മെസിയെ ക്ലബിലെത്തിക്കാൻ താത്പര്യമുണ്ടായിരുന്നു. ഇന്നലെയാണ് മെസി ബാഴ്സ വിട്ടു എന്നതിനുള്ള ഔദ്യോഗിക സ്ഥിരീകരണമുണ്ടായത്. സാമ്പത്തിക, സാങ്കേതിക കാരണങ്ങൾ കൊണ്ട് മെസി ക്ലബ് വിടുകയാണെന്നാണ് വാർത്താകുറിപ്പിലൂടെ ബാഴ്സലോണ അറിയിച്ചത്. 12ആം വയസ്സിൽ ബാഴ്സലോണയുമായി കരാർ ഒപ്പിട്ട താരം 22 വർഷങ്ങൾ ക്ലബിൽ ചെലവഴിച്ചതിനു ശേഷമാണ് മടങ്ങുന്നത്.

അഞ്ച് വർഷത്തെ കരാർ അംഗീകരിച്ച് 50 ശതമാനം വേതന ഇളവും അംഗീകരിച്ചതിനു പിന്നാലെയാണ് നാടകീയമായി സൂപ്പർ താരം ഇനി ക്ലബിൽ തുടരില്ലെന്ന് ബാഴ്സലോണ വ്യക്തമാക്കിയത്. കരാർ അംഗീകരിച്ചതിനെ തുടർന്ന് അതിൽ സംശയമുണ്ടെന്നും പരിശോധിക്കുമെന്നും ലാ ലിഗ പ്രസിഡൻ്റ് തെബാസ് വ്യക്തമാക്കിയിരുന്നു. ക്ലബിലേക്ക് പുതുതായി സൈൻ ചെയ്ത താരങ്ങളെയൊന്നും കളിക്കാനിറക്കാനാവില്ലെന്ന പ്രതിസന്ധി മുന്നിൽ നിൽക്കവേയാണ് വേതനം കുറച്ച് മെസി കരാർ അംഗീകരിക്കുന്നത്. എന്നാൽ, ഇതെല്ലാം അസ്ഥാനത്താക്കി ലാ ലിഗ ഏർപ്പെടുത്തിയ സാമ്പത്തിക നിയന്ത്രണങ്ങളിൽ കുടുങ്ങി മെസിയും ക്ലബും വേർപിരിയുകയായിരുന്നു.

]]>
ബാഴ്സലോണയിൽ മെസിയുടെ കരാർ അവസാനിച്ചു; ഇപ്പോൾ ഫ്രീ ഏജന്റ് https://malayalees.ch/messi-becomes-free-agent-as-barcelona-contract-expires/ Thu, 01 Jul 2021 04:06:04 +0000 https://malayalees.ch/?p=46234 സ്പാനിഷ് ക്ലബ് എഫ്സി ബാഴ്സലോണയിൽ സൂപ്പർ താരം ലയണൽ മെസിയുടെ കരാർ അവസാനിച്ചു. ജൂൺ 30നാണ് താരത്തിൻ്റെ കരാർ അവസാനിച്ചത്. ഇതോടെ മെസി ഫ്രീ ഏജൻ്റായി. താരവുമായി പുതിയ കരാർ ഒപ്പിടാൻ ക്ലബ് ശ്രമം നടത്തുകയാണ്. വരും ദിവസങ്ങളിൽ തന്നെ മെസി ബാഴ്സലോണയുമായി കരാർ നീട്ടുമെന്നാണ് സൂചന.

മെസി ബാഴ്സലോണയിൽ തന്നെ തുടരുമെന്ന് ജൂൺ ആദ്യം പുറത്തുവന്ന ചില റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു. താരം ക്ലബുമായി രണ്ട് വർഷത്തെ കരാറി കൂടി ഒപ്പുവച്ചു എന്നായിരുന്നു റിപ്പോർട്ട്. 2023 വരെയാണ് മെസി തുടരുക. മാഞ്ചസ്റ്റർ സിറ്റിയിൽ നിന്ന് ദേശീയ ടീമിലെ സഹതാരമായ സെർജിയോ അഗ്യൂറോയുടെ വരവ് മെസിയുടെ തീരുമാനത്തെ സ്വാധീനിച്ചിട്ടുണ്ടെന്നാണ് വിവരം. അഗ്യൂറോയും 2023 വരെയാണ് ബാഴ്സയിൽ തുടരുക.

ബോർഡുമായി നിലനിന്നിരുന്ന പ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ മെസി നേരത്തെ ക്ലബ് വിടാൻ തീരുമാനമെടുത്തിരുന്നു. എന്നാൽ, സാങ്കേതിക വശങ്ങൾ ചൂണ്ടിക്കാട്ടി ജോസപ് ബാർതോമ്യു പ്രസിഡൻ്റായ ബോർഡ് മെസിയെ ക്ലബിൽ നിലനിർത്തിയിരുന്നു. ഇതിനു പിന്നാലെ ബാർതോമ്യുവിനെതിരെയും ബോർഡിനെതിരെയും ആഞ്ഞടിച്ച താരം കരാർ അവസാനിക്കുമ്പോൾ ക്ലബ് വിടുമെന്ന് അറിയിച്ചു. ഇത് ബോർഡിൻ്റെ രാജിയിലേക്ക് വഴിതെളിച്ചു. ക്ലബ് രാജിവെച്ച് ഒഴിഞ്ഞു എങ്കിലും തൻ്റെ തീരുമാനത്തിനു മാറ്റമില്ലെന്ന് മെസി പറഞ്ഞിരുന്നു. ഇതിനു പിന്നാലെ പുതിയ പ്രസിഡൻ്റ് യുവാൻ ലാപോർട്ട എത്തി. മെസി ബാഴ്സലോണയിൽ തന്നെ തുടരുമെന്ന് കരുതുന്നു എന്ന് ലപോർട്ട പറഞ്ഞിരുന്നു.

]]>
ഇനി മെസ്സിയുടെയും ക്രിസ്റ്റ്യാനോയുടെയും പകിട്ടില്ലാത്ത ചാമ്പ്യന്‍സ് ലീഗ് https://malayalees.ch/messi-and-ronaldo-will-both-be-missing-from-the-champions-league-quarter-finals/ Thu, 11 Mar 2021 12:09:42 +0000 https://malayalees.ch/?p=41394 യുവേഫ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ ലൈനപ്പ് ആയി വരുമ്പോൾ വമ്പൻ ടീമുകൾ ആയ ബാഴ്സലോണയും യുവന്റസ് പ്രീക്വാർട്ടറിൽ തന്നെ പുറത്തായി ഇരിക്കുകയാണ്. ടീമുകളുടെ ചരിത്രവും ഫുട്ബോൾ പാരമ്പര്യവും തോൽവിയുടെ കാരണങ്ങളും  ഒക്കെ മാറ്റിവച്ചാൽ ലോക ഫുട്ബോൾ ചരിത്രത്തിലെ തന്നെ  ഏറ്റവും മികച്ച താരങ്ങളായ ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും ഈ ടീമുകളിൽ കളിക്കുന്നു എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം .

ഇരുടീമുകളും പുറത്തായതോടെ കൂടി 16 വർഷങ്ങൾക്ക് ശേഷം മെസ്സിയോ റൊണാൾഡോയെ ഇല്ലാത്ത ഒരു ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിന് ആണ് ഈ കൊല്ലം യൂറോപ്പ് സാക്ഷ്യം വഹിക്കുന്നത്. 2014 മുതൽ കഴിഞ്ഞ വർഷം വരെ ഇവരിൽ രണ്ടുപേരുമോ  അല്ലെങ്കിൽ ആരെങ്കിലും ഒരാളോ ക്വർട്ടർ  മത്സരങ്ങളിൽ ബൂട്ട് കെട്ടയിരുന്നു. ഇതിൽ തന്നെ മെസ്സി ബാഴ്സലോണയുടെ ഭാഗമായി നാലു കിരീടങ്ങൾ സ്വന്തമാക്കിയപ്പോൾ,മാഞ്ചസ്റ്റർ യുണൈറ്റഡിലും  റയൽ മാഡ്രിഡിലുമായി അഞ്ചു കിരീടങ്ങളാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ നേടിയത്. എന്നാൽ ഈ കണക്കുകൾക്കും ഒക്കെ അപ്പുറം ഇരുവരുടെയും അസാന്നിധ്യവും നേരത്തെയുള്ള പുറത്താകലും  ചർച്ചയാകുന്നത് രണ്ടുപേരും തങ്ങളുടെ ഇപ്പോഴത്തെ ജേഴ്സിയിൽ   അവസാന ചാമ്പ്യൻസ് ലീഗ് മത്സരം പൂർത്തിയാക്കിയ എന്ന ചോദ്യത്തിലാണ്.

ഇനി മെസ്സിയുടെയും ക്രിസ്റ്റ്യാനോയുടെയും പകിട്ടില്ലാത്ത ചാമ്പ്യന്‍സ് ലീഗ്

ലയണൽ മെസ്സി ബാഴ്സലോണയിൽ നിന്നും കൂടുമാറുന്ന കാര്യം ഏകദേശം ഉറപ്പാണ്. കഴിഞ്ഞ സീസണിൽ തന്നെ കരാർ പുതുക്കാതിരുന്ന മെസ്സി, തനിക്ക് ക്ലബ്ബിൽ തുടരുന്നതിൽ താൽപര്യമില്ല എന്ന് വ്യക്തമാക്കിയിരുന്നു. ബാഴ്സലോണ ക്ലബ് പ്രസിഡണ്ട് ആയിരുന്ന ജോസഫ് മരിയ ബോർതമ്യൂവും  മെസ്സിയും വലിയ അകൽച്ചയിലും ആയിരുന്നു. നികുതി വിഷയത്തിൽ ഉൾപ്പെടെയുള്ള നിയമക്കുരുക്കുകൾ മുൻനിർത്തിയാണ് മെസ്സി ക്ലബ് വിടാതിരുന്നത്.

149 ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ നിന്നും 120 ഗോളുകളാണ് മെസ്സിയുടെ പേരിലുള്ളത്. മഴവിൽ ഫ്രീകിക്കുകളും,ഇംഗ്ലീഷ് ക്ലബ്ബുകൾക്ക് എതിരായ അദ്ദേഹത്തിന്റെ പ്രകടനങ്ങൾ എടുത്തുപറയേണ്ടതാണ്. കാര്യങ്ങൾ ഇങ്ങനെയായിരിക്കെ   ബാഴ്സയുടെ പുറത്താകലിനേക്കാൾ ആരാധകർ ആശങ്കയോടെ ചിന്തിക്കുന്നത് ബാഴ്സലോണ ജേഴ്സിയിൽ മെസ്സി തന്നെ അവസാന ചാമ്പ്യൻസ് ലീഗ് മത്സരം കളിച്ചു കഴിഞ്ഞു എന്നതാണ്.

മറുഭാഗത്ത് ക്രിസ്ത്യാനോ റൊണാൾഡോ ആകട്ടെ ചാമ്പ്യൻസ് ലീഗ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഗോൾ വേട്ടക്കാരൻ ആണ്. 176 മത്സരങ്ങളിൽ നിന്നും 134 ഗോളുകളാണ് റൊണാൾഡോ നേടിയിട്ടുള്ളത്. അഞ്ചു കിരീടങ്ങളും ആയി ഏറ്റവും കൂടുതൽ തവണ ചാമ്പ്യൻസ് ലീഗിൽ മുത്തമിട്ട താരവും റൊണാൾഡോ തന്നെ. പവർഫുൾ കൈകളാലും ഹെഡ് റുകളാലും ബൈസിക്കിൾ കിക്കുകൾ ആലും ചാമ്പ്യൻസ് ലീഗ് ചരിത്രത്തിൽതന്നെ ക്രിസ്ത്യാനോ റൊണാൾഡോ തനിക്ക് കൃത്യമായൊരു സ്ഥാനം രേഖപ്പെടുത്തിയിട്ടുണ്ട്.

ക്രിസ്റ്റ്യാനോ റൊണോള്‍ഡോ
ക്രിസ്റ്റ്യാനോ റൊണോള്‍ഡോ

റയൽ മാഡ്രിഡിന് ഒപ്പംനിന്ന് ഹാട്രിക് ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ സ്വന്തമാക്കിയ ശേഷമാണ് അദ്ദേഹം യുവന്റസിലേക്ക് പറന്നത് . ഇറ്റലിയിലെ വമ്പൻമാരായ യുവന്‍റസ് ചാമ്പ്യൻസ് ലീഗ് ലക്ഷ്യമാക്കിയായിരുന്നു റൊണാൾഡോയെ തങ്ങളുടെ പാളയത്തിൽ എത്തിച്ചത്. തുടർച്ചയായ മൂന്നാം വർഷവും യുവന്‍റസിനായി ചാമ്പ്യൻസ് ലീഗ്കിരീടം ഉയർത്താൻ റൊണാൾഡോയ്ക്ക് ആയില്ല. വലിയ നില നൽകി റൊണാൾഡോയെ ക്ലബ്ബിൽ നിലനിർത്തുന്നതിൽ മാനേജ്മെന്റ് തന്നെ അവസരങ്ങൾ ഉണ്ട്. കോട്ടർ കാണാതെ യുവന്‍റസ് പുറത്തായതോടെ കൂടി ഇതിന് മൂർച്ച കൂടുകയും ചെയ്യും.

വേഗതയും മെയ്‌വഴക്കവും പന്തടക്കവും ഒക്കെ ഒന്നിച്ച് ചേരുന്ന ഒരു പ്രത്യേക ജീൻ ആണ് ഇരുവരും ഉള്ളത്. എന്നാൽ മുപ്പതുകൾ പിന്നിട്ട ശേഷം യൂറോപ്പിലെ പ്രധാന കിരീടം ഇരുവരുടെയും കൈകളിൽ എത്താത്തതും പല പുതിയ താരങ്ങളും മികച്ച ഫോമിൽ കളിക്കുന്നതും മെസ്സിൽ നിന്നും റൊണാൾഡോയിൽ നിന്നും കണ്ണ് ഒന്നു മാറ്റിവയ്ക്കാൻ കാരണമാകുമെന്ന അഭിപ്രായങ്ങൾ വന്നു തുടങ്ങിയിരിക്കുന്നു..  എന്തായാലും മൂന്നാലു സീസൺ കൂടി ഇരുവരും ഇതുപോലെ കളത്തിൽ ഉണ്ടാകും…അത് ഏത് ജഴ്സിയിൽ ആകും എന്നതാണ് ഫുട്ബോൾ ലോകം ഉറ്റുനോക്കുന്നത്… വിമർശകർക്ക് തങ്ങളുടെ ബൂട്ട് കൊണ്ട് മറുപടി നൽകുന്ന മെസ്സിയും റൊണാൾഡോയും ഇനിയും ചാമ്പ്യൻസ് ലീഗ് ഉയർത്തില്ല എന്ന് ആര് കണ്ടു…..

]]>
കരാര്‍ കാലാവധിയില്‍ ഇനി ആറു മാസം മാത്രം; ഫുട്‌ബോളിലെ വന്‍ തോക്കുകള്‍ കളം മാറുമോ? https://malayalees.ch/messi-and-ozil-transfer/ Sat, 02 Jan 2021 07:54:25 +0000 https://malayalees.ch/?p=37923 മാഡ്രിഡ്: ക്ലബ് ഫുട്‌ബോള്‍ ചരിത്രത്തെ തന്നെ മാറ്റിമറിക്കുന്ന ട്രാന്‍സ്ഫറുകള്‍ക്ക് ഈ വര്‍ഷം സാക്ഷ്യം വഹിക്കുമെന്ന് സൂചന. ലോകഫുട്‌ബോളിലെ നിരവധി സൂപ്പര്‍ താരങ്ങളുടെ കരാര്‍ കാലാവധി ഈ വര്‍ഷം മധ്യത്തോടെ അവസാനിക്കുകയാണ്. ഇതില്‍ ഒന്നാമന്‍ ബാഴ്‌സലോണന്‍ ഇതിഹാസം ലയണല്‍ മെസ്സി തന്നെ. മാഞ്ചസ്റ്റര്‍ സിറ്റിയുടെ അര്‍ജന്റീന്‍ താരം സെര്‍ജിയോ അഗ്യൂറോ, ആഴ്‌സണലിന്റെ ജര്‍മന്‍ താരം മെസ്യൂട്ട് ഓസില്‍ തുടങ്ങിയവരുടെയും കരാര്‍ ആറു മാസത്തിനകം അവസാനിക്കും.

മെസ്സി എങ്ങോട്ടു പോകും?

ട്രാന്‍സ്ഫര്‍ വിപണിയിലെ മില്യണ്‍ ഡോളര്‍ ചോദ്യം ഇതു തന്നെയാണ്. കഴിഞ്ഞ വര്‍ഷം ഫുട്‌ബോള്‍ ലോകത്തെ ചൂടുപിടിപ്പിച്ചതും മെസ്സിയുടെ കൂടുമാറ്റവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ്. ചര്‍ച്ചകള്‍ക്കും സമ്മര്‍ദ്ദങ്ങള്‍ക്കും ഒടുവില്‍ മെസ്സി ബാഴ്‌സയില്‍ തന്നെ തുടരാന്‍ തീരുമാനിക്കുകയായിരുന്നു.

കരാര്‍ കാലാവധി അവസാനിക്കും മുമ്പ് ബാഴ്‌സയില്‍ നിന്ന് 800 ദശലക്ഷം യൂറോ ചെലവഴിച്ച് മെസ്സിയെ ടീമിലെത്തിക്കാന്‍ ലോകത്ത് വിരലിലെണ്ണാവുന്ന ടീമുകള്‍ക്കേ സാമ്പത്തിക ശേഷിയുണ്ടായിരുന്നുള്ളൂ. പണം നല്‍കാതെയുള്ള മാറ്റത്തിനാണ് മെസ്സി ആഗ്രഹിച്ചത്. എന്നാല്‍ ലാ ലാലീഗ അധികൃതര്‍ പണമില്ലാതെ കൈമാറ്റം നടക്കില്ലെന്ന നിലപാട് എടുത്തതോടെ കൂടുമാറ്റം നടക്കാതെ പോകുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ ബാഴ്‌സ പ്രസിഡണ്ട് ജോസഫ് മരിയ രാജിവയ്ക്കുകയും ചെയ്തു.

കരാര്‍ കാലാവധിയില്‍ ഇനി ആറു മാസം മാത്രം; ഫുട്‌ബോളിലെ വന്‍ തോക്കുകള്‍ കളം മാറുമോ?

ആറു മാസം കഴിയുന്നതോടെ മെസ്സിക്ക് ഫ്രീ ട്രാന്‍സ്ഫറില്‍ ഇഷ്ട ക്ലബ്ബിലേക്ക് ചേക്കേറാം. പല അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട് എങ്കിലും മെസ്സി മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് പോകുമെന്നു തന്നെയാണ് കരുതപ്പെടുന്നത്. മെസ്സിയെ വാങ്ങാനുള്ള സാമ്പത്തിക ശേഷിയുള്ള അപൂര്‍വ്വം ക്ലബുകളില്‍ ഒന്നാണ് സിറ്റി. കോച്ച് പെപ് ഗ്വാര്‍ഡിയോള ഇതിനായി ചരടുവലികള്‍ ആരംഭിച്ചിട്ടുമുണ്ട്.

നെയ്മറുമായുള്ള സൗഹൃദം വച്ച് പിഎസ്ജിയും മെസ്സിക്കായി ശ്രമിച്ചു കൊണ്ടിരിക്കുന്നുണ്ട്. പ്രതിവാരം 900,000 പൗണ്ട് വേതനം നല്‍കാന്‍ പിഎസ്ജി തയ്യാറാണ് എന്ന് ദ സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ സമ്മര്‍ ട്രാന്‍സ്ഫറില്‍ മെസ്സി എവിടെയും പോകുന്നില്ല എന്ന് സ്പാനിഷ് മാധ്യമങ്ങള്‍ പറയുന്നു.

ഓസില്‍ യുവന്റസിലേക്ക്‌?

ജര്‍മന്‍ താരവുമായുള്ള കരാര്‍ ആഴ്‌സണല്‍ പുതുക്കില്ല എന്നാണ് റിപ്പോര്‍ട്ട്. കരാര്‍ പുതുക്കിയില്ലെങ്കില്‍ താരത്തിന് ഇഷ്ട ക്ലബിലേക്ക് ചേക്കേറാനാകും. കുറച്ചുകാലമായി ഓസിലിന് ടീമിന്റെ ആദ്യ ഇലവനില്‍ ഇടംകിട്ടുന്നില്ല. വിഷയത്തില്‍ കാത്തിരുന്നു കാണാം എന്നാണ് കോച്ച് മൈക്കല്‍ അര്‍ടെറ്റയുടെ നിലപാട്.

കരാര്‍ കാലാവധിയില്‍ ഇനി ആറു മാസം മാത്രം; ഫുട്‌ബോളിലെ വന്‍ തോക്കുകള്‍ കളം മാറുമോ?

ഓസില്‍ യുവന്റസിലേക്ക് പോകും എന്നതാണ് ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ട്. ഇതു രണ്ടാം തവണയാണ് താരത്തില്‍ യുവെ കണ്ണുവയ്ക്കുന്നത്. ഗണ്ണേഴ്‌സിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന താരമാണ് ഓസില്‍.

അഗ്യൂറോ എങ്ങോട്ട്?

മാഞ്ചസ്റ്റര്‍ സിറ്റിയില്‍ സെര്‍ജിയോ അഗ്യൂറോ എങ്ങോട്ടു പോകുന്നു എന്നതില്‍ വ്യക്തതയില്ല. എന്നാല്‍ സിറ്റിയിലേക്ക് ടോട്ടന്‍ഹാമില്‍ നിന്ന് ഇംഗ്ലീഷ് സ്‌ട്രൈക്കര്‍ ഹാരി കെയിനിനെ എത്തിക്കാനുള്ള ശ്രമങ്ങള്‍ കോച്ച്് ഗ്വാര്‍ഡിയോള ആരംഭിച്ചിട്ടുണ്ട്. 90 ദശലക്ഷം പൗണ്ട് കെയിനിനായി മുടക്കാന്‍ ക്ലബ് തയ്യാറാണ് എന്ന് ദ സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒമ്പതു വര്‍ഷമായി സിറ്റിയുടെ താരമാണ് അഗ്യൂറോ.

കരാര്‍ കാലാവധിയില്‍ ഇനി ആറു മാസം മാത്രം; ഫുട്‌ബോളിലെ വന്‍ തോക്കുകള്‍ കളം മാറുമോ?

ഹാലാന്‍ഡിന് വേണ്ടി വമ്പന്മാര്‍

ബൊറൂഷ്യ ഡോട്മുണ്ടിന്റെ നോര്‍വീജിയന്‍ സ്‌ട്രൈക്കര്‍ എര്‍ലിങ് ഹാലാന്‍ഡ് ഇത്തവണത്തെ ട്രാന്‍സ്ഫര്‍ വാര്‍ത്തകളില്‍ നിറയുന്ന താരം. മാഞ്ചസ്റ്റര്‍ സിറ്റി, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ലിവര്‍പൂള്‍, റയല്‍മാഡ്രിഡ് എന്നീ വമ്പന്മാരാണ് ഹാലാന്‍ഡിന് വേണ്ടി രംഗത്തുള്ളത്.

കരാര്‍ കാലാവധിയില്‍ ഇനി ആറു മാസം മാത്രം; ഫുട്‌ബോളിലെ വന്‍ തോക്കുകള്‍ കളം മാറുമോ?

ലോക ഫുട്‌ബോളിലെ പ്രതിഭാധനനായ യുവതാരമായി അറിയപ്പെുന്ന താരം കഴിഞ്ഞ സീസണില്‍ 32 കളികളില്‍ നിന്ന് 33 ഗോളുകളാണ് നേടിയിട്ടുള്ളത്.

അലാബയില്‍ കണ്ണുവച്ച് റയല്‍

ബയേണ്‍ മ്യൂണിച്ചിന്റെ ഓസ്ട്രിയന്‍ ഡിഫന്‍ഡര്‍ ഡേവിഡ് അലാബ അടുത്ത സീസണില്‍ റയലിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കോച്ച് സിനദിന്‍ സിദാന്റെ നേതൃത്വത്തില്‍ ക്ലബ് ഇതിനായുള്ള കൂടിയാലോചനകള്‍ ആരംഭിച്ചിട്ടുണ്ട്. റയലിന് പുറമേ, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, സിറ്റി, ചെല്‍സി, പിഎസ്ജി ക്ലബുകളും അലാബയ്ക്ക് പിന്നാലെയുണ്ട്.

കരാര്‍ കാലാവധിയില്‍ ഇനി ആറു മാസം മാത്രം; ഫുട്‌ബോളിലെ വന്‍ തോക്കുകള്‍ കളം മാറുമോ?

കഴിഞ്ഞ സീസണില്‍ ബയേണിന്റെ ചാമ്പ്യന്‍സ് ലീഗ് കിരീട നേട്ടത്തില്‍ നിര്‍ണായക പങ്കുവഹിച്ച താരമാണ് അലാബ.

എയ്ഞ്ചല്‍ മരിയയും ബോട്ടെങ്ങും

ആറു മാസത്തോടെ കോണ്‍ട്രാക്ട് അവസാനിക്കുന്നവരില്‍ പിഎസ്ജിയുടെ അര്‍ജന്റൈന്‍ മിഡ്ഫീല്‍ഡര്‍ എയ്ഞ്ചല്‍ ഡി മരിയയും ബയേണ്‍ മ്യൂണിച്ചിന്റെ ജെറോം ബോട്ടെങ്ങുമുണ്ട്. മരിയയുമായുള്ള കരാര്‍ പിഎസ്ജി പുതുക്കിയില്ലെങ്കില്‍ താരം അര്‍ജന്റീനയിലേക്ക് തിരിച്ചു പോകുമെന്നാണ് ഗോള്‍ ഡോട് കോം റിപ്പോര്‍ട്ട ചെയ്യുന്നത്. ബോട്ടെങ്കില്‍ യുവന്റസ്, എസി മിലാന്‍, ഇന്റര്‍ എന്നീ ക്ലബുകള്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

പിഎസ്ജിയുടെ യുവാന്‍ ബെര്‍നറ്റ്, എസി മിലാന്റെ ഹകന്‍ കല്‍ഹാനോഗ്ലു, യുണൈറ്റഡിന്റെ എഡിസണ്‍ കവാനി, യുവാന്‍ മാട്ട, ലിയോണിന്റെ മംഫിസ് ഡിപേ, സിറ്റിയുടെ എറിക് ഗാര്‍ഷ്യ, ആഴ്‌സണലിന്റെ ഡേവിഡ് ലൂയിസ് തുടങ്ങിയവരുടെ കാലാവധിയും ഈ വര്‍ഷം അവസാനിക്കുന്നുണ്ട്.

]]>
മെസിയുടെ ഈ റെക്കോര്‍ഡും തകര്‍ത്ത് എംബാപ്പെ https://malayalees.ch/mbappe-breaks-messi-scoring-record/ Fri, 11 Dec 2020 04:42:03 +0000 https://malayalees.ch/?p=36742 ഫുട്ബോള്‍ ഇതിഹാസം ലിയോണല്‍ മെസിയുടെ റെക്കോര്‍ഡ് തകര്‍ത്ത് കെയ്ലിയര്‍ എംബാപ്പെ. ചാമ്പ്യന്‍സ് ലീഗില്‍ 20 ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരന്‍ എന്ന റെക്കോര്‍ഡാണ് മെസിയില്‍ നിന്നും എംബാപ്പെ സ്വന്തമാക്കിയത്. കഴിഞ്ഞ ദിവസം നടന്ന പി.എസ്.ജി – ബസക്സ‍ഹിർ മത്സരത്തില്‍ എംബാപ്പെ രണ്ട് ഗോളുകള്‍ സ്വന്തമാക്കിയിരുന്നു.

മെസിയേക്കാള്‍ ഒരു വര്‍ഷം മുമ്പ് ആണ് എംബാപ്പെ ചാമ്പ്യന്‍സ് ലീഗിലെ 20ാം ഗോള്‍ സ്വന്തമാക്കിയത്. 5-1ന് ജയിച്ച മത്സരത്തില്‍ നെയ്മര്‍ ഹാട്രിക്കും സ്വന്തമാക്കിയിരുന്നു. ഇനി മെസിയും റൊണാള്‍ഡോയും മാത്രമാണ് ഹാട്രിക്കില്‍ നെയ്മറിന് മുന്നിലുള്ളത്.

പി.എസ്.ജി – ഇസ്താംബൂൾ ബസക്സ‍ഹിർ മത്സരം വംശീയാധിക്ഷേപത്തെത്തുടര്‍ന്ന് മാറ്റിവെച്ചിരുന്നു. ബസക്സ‍ഹിർ ടീമിന്‍റെ അസിസ്റ്റന്‍റ് കോച്ച് പിയറെ വെബോവിനെതിരെ നാലാം മാച്ച് ഒഫീഷ്യല്‍ സെബാസ്റ്റ്യന്‍ കോള്‍ടെസ്ക്യു വംശീയ അധിക്ഷേപം നടത്തിയെന്ന് ആരോപിച്ച് ബസക്സഹിര്‍ കളിക്കാര്‍ മൈതാനത്ത് നിന്നും ഇറങ്ങിപോവുകയായിരുന്നു. ടീമിന് പിന്തുണ പ്രഖ്യാപിച്ച് പി.എസ്.ജി താരങ്ങളും കളംവിട്ടതോടെ മത്സരം മാറ്റിവെക്കാൻ തീരുമാനിക്കുകയായിരുന്നു. ഇരുടീമുകളുടെയും സമ്മതത്തോടെ ഇന്നലെ വീണ്ടും കളി പുനരാരംഭിക്കുകയായിരുന്നു.

]]>