Mentor – malayalees.ch https://malayalees.ch Malayalam Online News Portal Sat, 29 Jan 2022 13:02:57 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Mentor – malayalees.ch https://malayalees.ch 32 32 ഏഷ്യൻ ഗെയിംസ്; വിശ്വനാഥൻ ആനന്ദ് ഇന്ത്യൻ ചെസ് ടീം ഉപദേശകൻ https://malayalees.ch/viswanathan-anand-to-mentor-indian-chess-team/ Sat, 29 Jan 2022 13:02:42 +0000 https://malayalees.ch/?p=56229 ഇതിഹാസ ഗ്രാൻഡ്മാസ്റ്റർ വിശ്വനാഥൻ ആനന്ദ് ഇന്ത്യൻ ചെസ് ടീം ഉപദേശകനാകും. സെപ്തംബർ 10 ന് ചൈനയിലെ ഹാങ്‌ഷൗവിൽ ആരംഭിക്കുന്ന ഏഷ്യൻ ഗെയിംസ് 2022 ന് മുന്നോടിയായാണ് നടപടി. അദ്ദേഹവും കളിക്കാരുമായുള്ള ആദ്യ സെഷൻ അടുത്ത വ്യാഴാഴ്ച ആരംഭിക്കുമെന്ന് ഓൾ ഇന്ത്യ ചെസ് ഫെഡറേഷൻ (എഐസിഎഫ്) പ്രസ്താവനയിൽ പറഞ്ഞു.

2022 ഏഷ്യൻ ഗെയിംസിനായി എഐസിഎഫ് വളരെ നേരത്തെ തന്നെ തയ്യാറെടുപ്പുകൾ ആരംഭിച്ചിരുന്നു. അന്താരാഷ്ട്ര റേറ്റിംഗിന്റെ അടിസ്ഥാനത്തിലാണ് ടീമിനെ തിരഞ്ഞെടുത്തത്. വിദിത് ഗുജറാത്തി, പി ഹരികൃഷ്ണ, നിഹാൽ സരിൻ, എസ്എൽ നാരായണൻ, കെ ശശികിരൺ, ബി ​​അധിബൻ, കാർത്തികേയൻ മുരളി, അർജുൻ എറിഗൈസി, അഭിജിത് ഗുപ്ത, സൂര്യ ശേഖർ ഗാംഗുലി എന്നിവർ പുരുഷന്മാരുടെ ടീമിൽ ഇടം നേടി. കെ ഹംപി, ഡി ഹരിക, വൈശാലി ആർ, ടാനിയ സച്ച്ദേവ്, ഭക്തി കുൽക്കർണി, വന്തിക അഗർവാൾ, മേരി ആൻ ഗോമസ്, സൗമ്യ സ്വാമിനാഥൻ, ഈഷ കരവാഡെ എന്നിവരിൽ നിന്നാണ് വനിതാ ടീമിനെ തെരഞ്ഞെടുക്കുന്നത്.

അഭിജിത് കുന്റെ, ദിബെയാന്ദു ബറുവ, ദിനേഷ് ശർമ എന്നിവരടങ്ങുന്ന സെലക്ഷൻ കമ്മിറ്റി ഏപ്രിലിൽ അഞ്ച് കളിക്കാരുടെ അന്തിമ പട്ടിക തീരുമാനിക്കും. ചെസ് ഇവന്റ് സെപ്റ്റംബർ 11 ന് ആരംഭിക്കുകയും രണ്ട് ഫോർമാറ്റുകളിലായി കളിക്കുകയും ചെയ്യും. പുരുഷന്മാരുടെയും സ്ത്രീകളുടെയും വ്യക്തിഗത ഇവന്റ് സെപ്റ്റംബർ 11-14 വരെ റാപ്പിഡ് ടൈം കൺട്രോളിൽ കളിക്കും, നാല് ബോർഡ് അഞ്ചംഗ ടീം ഇവന്റ് സെപ്റ്റംബർ 16-24 വരെ സ്റ്റാൻഡേർഡ് സമയ നിയന്ത്രണത്തിന് കീഴിൽ കളിക്കും.

]]>
ലോകകപ്പ് ടീം ഉപദേശകനായി ധോണി; വിമർശിച്ച് അജയ് ജഡേജ https://malayalees.ch/ms-dhoni-mentor-ajay-jadeja-bcci/ Mon, 13 Sep 2021 04:21:21 +0000 https://malayalees.ch/?p=49476 ടി-20 ലോകകപ്പ് ടീമിനുള്ള ഇന്ത്യൻ ടീമിൻ്റെ ഉപദേശകനായി മുൻ ക്യാപ്റ്റൻ എംഎസ് ധോണിയെ നിയമിച്ചതിൽ വിമർശനവുമായി മുൻ താരം അജയ് ജഡേജ. ഒരു ഉപദേശകൻ വേണമെന്ന തോന്നൽ ഒറ്റ രാത്രി കൊണ്ട് എങ്ങനെ ഉണ്ടായി എന്ന് താരം ചോദിച്ചു. ധോണി എന്ന വ്യക്തിയല്ല ഉപദേശകൻ എന്ന ചിന്തയാണ് പ്രശ്നമെന്നും താരം കൂട്ടിച്ചേർത്തു. (dhoni mentor Ajay Jadeja)

“ഇതെനിക്ക് തീരെ മനസ്സിലാക്കാനാവുന്നില്ല. അവരെന്താണ് ചിന്തിച്ചതെന്ന് ഞാൻ രണ്ട് ദിവസമായി ആലോചിക്കുകയാണ്. ഞാൻ ധോണിയെപ്പറ്റിയല്ല സംസാരിക്കുന്നത്. അദ്ദേഹം ഇന്ത്യൻ ടീമിന് എത്ര മാത്രം പ്രയോജനപ്പെടുമെന്ന് എനിക്കറിയാം. ഞാൻ അതിലേക്കല്ല പോകുന്നത്. പക്ഷേ, ഈ നീക്കം രഹാനെയ്ക്ക് മുൻപ് ജഡേജയെ അയച്ചതുപോലുള്ളതാണ്. ഞാൻ ആശ്ചര്യപ്പെട്ടിരിക്കുകയാണ്. എന്നെക്കാൾ വലിയ ഒരു ധോണി ആരാധകനില്ല. കോലിക്കും ശാസ്ത്രിക്കും കീഴിൽ ഇന്ത്യ മികച്ച പ്രകടനം നടത്തുന്നുണ്ട്. ഇവർ ഇന്ത്യൻ ടീമിനെ ഒന്നാം റാങ്കിലെത്തിച്ചു. ഒരു ഉപദേശകൻ ആവശ്യമാവുന്ന നിലയിൽ ഒറ്റ രാത്രി കൊണ്ട് എന്താണ് സംഭവിച്ചത്?”- ജഡേജ പറഞ്ഞു.

ധോണിയെ ഉപദേശകനാക്കി നിയമിച്ചതിൽ ബിസിസിഐക്ക് പരാതി ലഭിച്ചിരുന്നു. ചെന്നൈ സൂപ്പർ കിംഗ്സ് ക്യാപ്റ്റനായ ധോണിയെ ഇന്ത്യൻ ടീം ഉപദേശകനായി നിയമിച്ചത് ഇരട്ട പദവിയാണെന്നാണ് പരാതി. മധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ്റെ മുൻ അംഗം സഞ്ജീവ് ഗുപ്തയാണ് കോൺഫ്ലിക്റ്റ് ഓഫ് ഇൻ്ററസ്റ്റ് ചൂണ്ടിക്കാട്ടി അപക്സ് കൗൺസിലിന് പരാതി നൽകിയത്.

ബിസിസിഐ പ്രസിഡൻ്റ് സൗരവ് ഗാംഗുലിയും ജനറൽ സെക്രട്ടറി ജയ് ഷായും ഉൾപ്പെടുന്ന സംഘമാണ് അപക്സ് കൗൺസിൽ. ധോണിയെ ഇന്ത്യൻ ടീം ഉപദേശകനായി നിയമിച്ചത് ബിസിസിഐ ഭരണഘടനയിലെ 38(4) നിബന്ധന പ്രകാരം നിയമവിരുദ്ധമാണെന്ന പരാതി പിന്നീട് കൗൺസിൽ ചർച്ച ചെയ്യും. നീക്കത്തിൻ്റെ നിയമസാധുത പരിശോധിച്ച് പിന്നീട് ഇക്കാര്യത്തിൽ അപക്സ് കൗൺസിൽ തീരുമാനം എടുക്കും.

ടി-20 ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ ഒക്ടോബർ 17ന് ആരംഭിക്കും. ഒക്ടോബർ 23 മുതലാണ് സൂപ്പർ 12 മത്സരങ്ങൾ ആരംഭിക്കുക. ഒക്ടോബർ 24ന് ഇന്ത്യ-പാകിസ്താൻ മത്സരം നടക്കും. നവംബർ 8ന് ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ അവസാനിക്കും.

]]>
ഇന്ത്യൻ ടീമിന്റെ ഉപദേഷ്ടാവായി എംഎസ് ധോണി https://malayalees.ch/ms-dhoni-team-advisor/ Thu, 09 Sep 2021 04:41:30 +0000 https://malayalees.ch/?p=49311 ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിന്റെ ഉപദേഷ്ടാവായി എംഎസ് ധോണിയെ നിയമിച്ചു. ഇന്ന് നടന്ന ടീം പ്രഖ്യാപനത്തിലാണ് എംഎസ് ധോണിയെ ഉപദേഷ്ടാവായി നിയമിച്ച വാർത്തയും പുറത്ത് വരുന്നത്.

വിരാട് കോലിയാണ് ടീമിനെ നയിക്കുക. ആർ.അശ്വിൻ ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്. രോഹിത് ശർമയാണ് വൈസ് ക്യാപ്റ്റൻ. കെഎൽ രാഹുൽ, സൂര്യകുമാർ യാദവ്, റിഷഭ് പന്ത്, ഇഷാൻ കിഷൻ, ഹർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, രാഹുൽ ഛാഹർ, രവിചന്ദ്ര അശ്വിൻ, അക്സർ പട്ടേൽ, വരുൺ ചക്രവർത്തി, ജസ്പ്രീത് ബുംറ, ഭുവനേശ്വർ കുമാർ, മുഹമ്മദ് ഷമി എന്നിവർ ടീമിൽ ഇടംനേടി.

ശ്രേയസ് അയ്യർ, ഷർദുൽ ഠാക്കുർ, ദീപക് ഛാഹർ എന്നിവരാണ് സ്റ്റാൻഡ്ബൈ പ്ലെയേഴ്സ്. സഞ്ജു സാംസണെ ഒഴിവാക്കി.

]]>