Melania trump – malayalees.ch https://malayalees.ch Malayalam Online News Portal Tue, 10 Nov 2020 04:36:01 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Melania trump – malayalees.ch https://malayalees.ch 32 32 തെരഞ്ഞെടുപ്പ് തോല്‍വിക്കു പിന്നാലെ ട്രംപും മെലാനിയയും വിവാഹമോചനം തേടുമെന്ന്​ ‌റിപ്പോര്‍ട്ട് https://malayalees.ch/melania-to-divorce-donald-trump-as-soon-as-he-leaves-white-house/ Tue, 10 Nov 2020 04:35:53 +0000 https://malayalees.ch/?p=34786 അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെട്ടതിന് പിന്നാലെ ഡൊണാള്‍ഡ് ട്രംപുമായുള്ള വിവാഹ ബന്ധം അവസാനിപ്പിക്കാന്‍ മെലാനിയ തയ്യാറെടുക്കുന്നുവെന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത്. ബ്രിട്ടീഷ് ടാബ്ലോയിഡ് ഡെയ്‌ലി മെയിലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ട്രംപുമായുള്ള 15 വര്‍ഷത്തെ വിവാഹ ജീവിതം അവസാനിപ്പിക്കാന്‍ മെലാനിയ കാത്തിരിക്കുകായണെന്ന് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയുന്നു. ട്രംപിന്റെ മുന്‍ സഹായി ഒമറോസ മണിഗോള്‍ട്ട് ന്യൂമാന്‍ ആണ് വെളിപ്പെടുത്തല്‍ നടത്തിയത്, ‘ട്രംപ് ഓഫീസില്‍ നിന്ന് പുറത്തുപോകുന്നതിനായി നിമിഷങ്ങള്‍ എണ്ണി കാത്തിരിക്കുകയാണ് മെലാനിയ. ട്രംപില്‍നിന്ന് വിവാഹമോചനം നേടാന്‍ ഏറക്കാലമായി മെലാനിയ ആഗ്രഹിച്ചിരുന്നു. എന്നാല്‍ അധികാരത്തില്‍ ഇരിക്കുമ്പോള്‍ അങ്ങനെ ചെയ്താല്‍ പ്രതികാര നടപടികളുണ്ടാകുമോയെന്ന ഭയം മെലാനിയയ്ക്കുണ്ട്. അതുകൊണ്ടുതന്നെയാണ് ട്രംപ് അധികാരം വിട്ടൊഴിയുന്നതിനായി മെലാനിയ കാത്തിരിക്കുന്നതെന്നും ന്യൂമാൻ പറഞ്ഞു. 2017ൽ ട്രംപുമായുണ്ടായ അഭിപ്രായ ഭിന്ന​തയെ തുടർന്ന്​ രാജിവെച്ചയാളാണ്​ ന്യൂമാൻ.

2005ലാണ് മുന്‍ സ്ലോവേനിയന്‍ മോഡലായ മെലാനിയ ഡൊണാള്‍ഡ് ട്രംപിനെ വിവാഹം ചെയ്യുന്നത്. 2006ല്‍ ഇവര്‍ക്ക് ബാരണ്‍ എന്ന മകന്‍ പിറന്നു. ട്രംപ് പ്രസിഡന്‍റായതോടെ ഇരുവരുടെയും ജീവിതത്തില്‍ താളപ്പിഴകളുണ്ടായെന്നാണ് റിപ്പോര്‍ട്ട്. അടുക്കാനാകാത്തവിധം ഇരുവരും അകന്നു കഴിഞ്ഞതായും ഇവരുമായി അടുപ്പമുള്ളവര്‍ പറയുന്നു. ട്രംപിന്റെ എല്ലാ പ്രസംഗ വേദിയിലും നിറഞ്ഞ സാന്നിധ്യമായ മെലാനിയയെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കാണാതിരുന്നത് സംശയങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു.

]]>
ഡോണാള്‍ഡ് ട്രംപിനും ഭാര്യ മെലാനിയക്കും കോവിഡ് https://malayalees.ch/donald-trump-melania-test-positive-for-covid-19/ Sat, 03 Oct 2020 04:35:45 +0000 https://malayalees.ch/?p=32707 അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപിനും ഭാര്യ മെലാനിയക്കും കോവിഡ് സ്ഥിരീകരിച്ചു. തനിക്കും ഭാര്യയ്ക്കും കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നുവെന്ന വിവരം ട്രംപ് തന്നെയാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്.

ട്രംപിന്‍റെ മുഖ്യ ഉപദേഷ്ടാവായ ഹോപ് ഹിക്സിന് കോവിഡ് സ്ഥിരീകരിച്ചതിന് തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ട്രംപിനും ഭാര്യയ്ക്കും കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഹോപ് ഹിക്സിന് രോഗം സ്ഥിരീകരിച്ചതോടെ തന്നെ ട്രംപും മെലാനിയയും ക്വാറന്‍റൈനിലേക്ക് മാറിയിരുന്നു. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഹോപ് ഹിക്സിന് കോവിഡ് സ്ഥിരീകരിച്ചത്.

എയര്‍ഫോഴ്‍സ് വണില്‍ ഉപദേശക എന്ന അര്‍ത്ഥത്തില്‍ ഹോപ് ഹിക്സാണ് സാധാരണ സ്ഥിരമായി ട്രെംപിനെ അനുഗമിക്കാറുള്ളത്. ഈ ആഴ്ചയാദ്യം ക്ലിവെലാന്‍റില്‍ വെച്ച് നടന്ന പ്രസിഡന്‍ഷ്യല്‍ സംവാദത്തില്‍ പങ്കെടുത്ത ട്രംപിന്‍റെ ഔദ്യോഗിക സംഘത്തിലും അവര്‍ അംഗമായിരുന്നു. ട്രംപിന്‍റെ പരിശോധനഫലം വരുന്നതിന് മുമ്പ് പുറത്തിറക്കിയ പ്രസ്താവനയില്‍, തന്നെയും അമേരിക്കന്‍ ജനതയെയും പിന്തുണയ്ക്കുന്ന എല്ലാവരുടെയും ആരോഗ്യവും സുരക്ഷയും വളരെ ഗൗരവമായി കാണുന്നുവെന്ന് ട്രംപിനെ ഉദ്ധരിച്ച് വൈറ്റ് ഹൗസ് അറിയിച്ചിരുന്നു. കൊവിഡ് വ്യാപനം പരമാവധി പരിമിതപ്പെടുത്തുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്നും വൈറ്റ് ഹൗസ് കൂട്ടിച്ചേര്‍ത്തു.

]]>