meghalaya – malayalees.ch https://malayalees.ch Malayalam Online News Portal Sat, 04 Mar 2023 08:11:51 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png meghalaya – malayalees.ch https://malayalees.ch 32 32 മേഘാലയയില്‍ വീണ്ടും ട്വിസ്റ്റ്; എന്‍പിപിക്കുള്ള പിന്തുണ പിന്‍വലിച്ച് രണ്ട് എംഎല്‍എമാര്‍; സര്‍ക്കാര്‍ രൂപീകരണത്തിന് തൃണമൂല്‍ നീക്കം https://malayalees.ch/twist-in-meghalaya-govt-formation-hspdp-withdraws-support-sangmas-npp/ Sat, 04 Mar 2023 08:11:30 +0000 https://malayalees.ch/?p=77362 മേഘാലയയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ തയാറെടുത്ത കോണ്‍റാഡ് സാങ്മയ്ക്ക് തിരിച്ചടി. എന്‍പിപിക്കുള്ള പിന്തുണ പിന്‍വലിച്ചതായി ഹില്‍ സ്റ്റേറ്റ് പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി അറിയിച്ചതാണ് സര്‍ക്കാര്‍ രൂപീകരണത്തിന് സാങ്മയ്ക്ക് മുന്നില്‍ വിലങ്ങുതടിയാകുന്നത്. ഹില്‍ സ്റ്റേറ്റ് പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ രണ്ട് എംഎല്‍എമാരാണ് പിന്തുണ പിന്‍വലിച്ചത്. 32 എംഎല്‍എമാരുടെ പിന്തുണ അവകാശപ്പെട്ടുള്ള കത്താണ് കോണ്‍റാഡ് സാങ്മ നല്‍കിയിരുന്നത്. (Twist in Meghalaya govt formation; HSPDP withdraws support Sangma’s NPP)

സര്‍ക്കാര്‍ രൂപീകരിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് ശ്രമം ആരംഭിച്ചിട്ടുണ്ട്. എന്‍സിപി, ബിജെപി ഒഴികെയുള്ള എംഎല്‍എമാരെ കൂടെക്കൂട്ടാനാണ് മുകുള്‍ സാങ്മ ശ്രമം നടത്തുന്നത്.

സര്‍ക്കാര്‍ രൂപീകരണത്തിന് 31 എംഎല്‍എമാരുടെ പിന്തുണയാണ് ആവശ്യം. രണ്ട് എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചതോടെ എന്‍പിപിയുടെ പാത എളുപ്പമാകില്ലെന്ന് വ്യക്തമായിരിക്കുകയാണ്. എന്‍പിപിയുടെ 26 എംഎല്‍എമാരുടെയും ബിജെപിയുടെ രണ്ട് എംഎല്‍എമാരുടെയും ഹില്‍ സ്റ്റേറ്റ് പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ (എച്ച്എസ്പിഡിപി) രണ്ട് എംഎല്‍എമാരുടെയും രണ്ട് സ്വതന്ത്ര എംഎല്‍എമാരുടെയും പിന്തുണയുണ്ടെന്നായിരുന്നു കത്തിലൂടെ കോണ്‍റാഡ് സാങ്മയുടെ അവകാശവാദം. ബിജെപി പിന്തുണയോടെ സംസ്ഥാനം ഭരിക്കുമെന്നും സാങ്മ അറിയിച്ചിരുന്നു.

]]>
കോണ്‍റാഡ് സാംഗ്മ വീണ്ടും മേഘാലയ മുഖ്യമന്ത്രി https://malayalees.ch/conrad-sangma-become-meghalaya-cm-as-second-phase/ Fri, 03 Mar 2023 11:31:48 +0000 https://malayalees.ch/?p=77302 കോണ്‍റാഡ് സാംഗ്മ മേഘാലയ മുഖ്യമന്ത്രിയായി മാര്‍ച്ച് 7ന് സത്യപ്രതിജ്ഞ ചെയ്യും. പ്രധാനമന്ത്രി നരേന്ദ്ര മോദി ചടങ്ങില്‍ പങ്കെടുത്തേക്കും. മേഘാലയ ഗവര്‍ണര്‍ ഫാഗു ചൗഹാന് രാജിക്കത്ത് സമര്‍പ്പിച്ച സാംഗ്മ, പുതിയ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിക്കുകയും ചെയ്തു.conrad sangma become meghalaya cm as second phase

രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ട സാംഗ്മ കൂടുതല്‍ പാര്‍ട്ടികളുടെ പിന്തുണയും ഉറപ്പാക്കി. മുഖ്യമന്ത്രി കോണ്‍റാഡ് സാംഗ്മയുടെ നേതൃത്വത്തിലുള്ള സര്‍ക്കാറിന് ബിജെപി കേന്ദ്ര നേതൃത്വവും പിന്തുണ അറിയിച്ചു. പഴയ സഖ്യ കക്ഷിയായ യുണൈറ്റഡ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ 11 എംഎല്‍എമാരുടെ പിന്തുണയിലാണ് കോണ്‍റാഡ് സാഗ്മയുടെ നോട്ടം.

വോട്ട് വിഹിതം വര്‍ധിച്ച സാഹചര്യത്തില്‍ പ്രതിപക്ഷ നേതൃസ്ഥാനത്തിനായി തൃണമൂല്‍ കോണ്‍ഗ്രസ് അവകാശവാദം ഉന്നയിച്ചിട്ടുണ്ട്.

അതേസമയം നാഗാലാന്‍ഡില്‍ 37 സീറ്റ് നേടിയ ബിജെപി -എന്‍ഡിപിപി സഖ്യം സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ചു. സഖ്യം ഇല്ലാതെ മത്സരിച്ച എന്‍പിഎഫും സര്‍ക്കാരിന്റെ ഭാഗമായേക്കും. അഞ്ചാം തവണയും നെഫ്യു റിയോയുടെ പേര് തന്നെയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. വികസനം, സമാധാനം, നാഗാ രാഷ്ട്രീയ പ്രശ്നത്തിന് നേരത്തെയുള്ള പരിഹാരവുമാണ് പുതിയ സര്‍ക്കാരിന്റെ അജണ്ടയെന്ന് എന്‍ഡിപിപി അറിയിച്ചു.

]]>
മേഘാലയയും നാഗാലാൻഡും ഇന്ന് പോളിംഗ് ബൂത്തിലേക്ക്: കനത്ത സുരക്ഷ https://malayalees.ch/meghalaya-nagaland-elections-2023/ Mon, 27 Feb 2023 04:49:56 +0000 https://malayalees.ch/?p=76920 മേഘാലയയും നാഗാലാൻഡും പോളിംഗ് ബൂത്തിലേക്ക്. കനത്ത സുരക്ഷയിൽ ഇരു സംസ്ഥാനങ്ങളിലും രാവിലെ 7ന് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് 4 മണി വരെ തുടരും. മാർച്ച് രണ്ടിനാണ് വോട്ടെണ്ണൽ. ബഹുകോണ മത്സരത്തിനാണ് മേഘാലയ സാക്ഷ്യം വഹിക്കുന്നത്. കോൺഗ്രസ്, ബിജെപി, കോൺറാഡ് സാങ്മയുടെ എൻപിപി, ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് എന്നിവയാണ് മത്സരരംഗത്തുള്ളത്. കോൺറാഡ് സാങ്മയുടെ എൻപിപിയുമായുള്ള ഭിന്നതയെ തുടർന്ന് ബിജെപി ഒറ്റയ്ക്കു മത്സരിക്കുന്നു

നാഗാലാൻഡിലെ 60 നിയമസഭാ മണ്ഡലങ്ങളിൽ 59 എണ്ണത്തിലും ത്രികോണ മത്സരമാണ് നടക്കുന്നത്. 2018ൽ സംസ്ഥാനത്തെ 60 സീറ്റുകളിൽ 12ലും വിജയിച്ച ബിജെപി എൻഡിപിപിയുമായി സഖ്യത്തിലാണ് മത്സരിക്കുന്നത്. സീറ്റ് വിഭജന കരാർ പ്രകാരം എൻഡിപിപി 40 സീറ്റിലും ബിജെപി 20 സീറ്റിലുമാണ് മത്സരിക്കുന്നത്.

നാഗാലാൻഡിൽ ബിജെപി ഇതിനകം ഒരിടത്ത് വിജയിച്ചു. എതിർ സ്ഥാനാർഥി സ്ഥാനാർഥിത്വം പിൻവലിച്ചതിനെത്തുടർന്ന് അകുലുട്ടോ നിയമസഭാ മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥി കഷെറ്റോ കിനിമി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. പ്രതിപക്ഷമായ കോൺഗ്രസ് 23 സീറ്റിലും നാഗാ പീപ്പിൾസ് ഫ്രണ്ടും 22 സീറ്റുകളിലാണ് മത്സരിക്കുന്നത്. നാലു വനിതാ സ്ഥാനാർഥികളും ഇത്തവണ നാഗാലാൻഡിൽ മത്സരിക്കുന്നുണ്ട്.

]]>
അസം-മേഘാലയ അതിർത്തിയിൽ ഏറ്റുമുട്ടൽ; തടി കടത്തുസംഘത്തിലെ 4 പേർ കൊല്ലപ്പെട്ടു https://malayalees.ch/4-killed-in-violence-over-timber-smuggling-at-assam-meghalaya-border/ Tue, 22 Nov 2022 12:28:00 +0000 https://malayalees.ch/?p=71690 അസം-മേഘാലയ അതിർത്തിയിൽ അനധികൃത തടി കടത്തുമായി ബന്ധപ്പെട്ടുണ്ടായ അക്രമത്തിൽ 4 പേർ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച പുലർച്ചെയാണ് സംഭവം. തടി കടത്താനുപയോഗിച്ച വാഹനം പൊലീസ് തടഞ്ഞതിനെ തുടർന്നാണ് ആക്രമണം ഉടലെടുത്തത്. കൊല്ലപ്പെട്ടവരിൽ ഒരു ഫോറസ്റ്റ് ഗാർഡ് ഉൾപ്പെടുന്നു.

പുലർച്ചെ മൂന്ന് മണിയോടെയാണ് അസം വനംവകുപ്പ് സംഘം മേഘാലയ അതിർത്തിയിൽ ട്രക്ക് തടഞ്ഞത്. വാഹനം നിർത്താതെ പോയതോടെ വനപാലകർ വെടിയുതിർക്കുകയും ടയർ പഞ്ചറാകുകയും ചെയ്തു. പിന്നാലെ പ്രതികൾ പുറത്തിറങ്ങി ആക്രമിക്കുകയായിരുന്നു. ഡ്രൈവറെയും കൈക്കാരനെയും മറ്റൊരാളെയും പിടികൂടിയതായും മറ്റുള്ളവർ രക്ഷപ്പെട്ടതായും വെസ്റ്റ് കർബി ആംഗ്ലോങ്ങിലെ പൊലീസ് സൂപ്രണ്ട് ഇംദാദ് അലി പിടിഐയോട് പറഞ്ഞു.

]]>
മേഘാലയയിലെ സ്ഥിതിഗതികൾ നിയന്ത്രണവിധേയമല്ലാതെ തുടരുന്നു; ഷില്ലോങ്ങിൽ ചൊവ്വാഴ്ച വരെ നിരോധനാജ്ഞ https://malayalees.ch/meghalaya-curfew/ Mon, 16 Aug 2021 04:04:22 +0000 https://malayalees.ch/?p=48153 മേഘാലയയിലെ സ്ഥിതിഗതികൾ നിയന്ത്രണവിധേയമല്ലാതെ തുടരുന്നു. രാത്രിയിലും വിവിധ ഇടങ്ങളിൽ പൊലീസും കലാപകാരികളുമായി എറ്റുമുട്ടി. സംസ്ഥാനത്തെങ്ങും അക്രമ സംഭവങ്ങള്‍ അരങ്ങേറിയതിനെത്തുടർന്ന് മേഘാലയ ആഭ്യന്തരമന്ത്രി ലഖ്മന്‍ റിംബുയി രാജിവച്ചു. ഇപ്പോഴത്തെ സാഹചര്യം മുൻ നിർത്തി ഷില്ലോങ്ങിൽ ചൊവ്വാഴ്ച പുലർച്ചെവരെ സർക്കാർ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

വിമത നേതാവ് ആയിരുന്ന ചെറിസ്റ്റർഫീൽഡ് താന്ക്യൂവിന്റെ മരണം ആണ് ഇപ്പോഴത്തെ സംഘർഷങ്ങൾക്ക് കാരണം. നിയമം കൈയിലെടുത്ത കലാപകാരികാരികൾ വ്യാപകമായി പൊതുമുതൽ നശിപ്പിക്കുകയും, തീവയ്പ് നടത്തുകയും ചെയ്യുകയാണ്. രണ്ട് ദിവസങ്ങൾക്ക് മുൻപ് സംസ്ഥാനത്ത് ആരംഭിച്ച അക്രമങ്ങൾ സംസ്ഥാന വ്യാപകമായി മാറി. സാഹചര്യം നിയന്ത്രിക്കാനായില്ലെന്ന് പ്രഖ്യാപിച്ച് മേഘാലയ ആഭ്യന്തരമന്ത്രി രാജിവച്ചു. ഷില്ലോങ്ങിൽ ഞായറാഴ്ച കലാപകാരികൾ പൊലീസ് വാഹനം അഗ്നിക്കിരയാക്കി. നിരവധി വാഹനങ്ങൾ തകർത്തു. നിരവധി സ്ഥലങ്ങളിൽ കല്ലേറും ഉണ്ടായി.

താന്ക്യൂവിന്റെ മരണത്തിന് സർക്കാരും പൊലീസുമാണ് ഉത്തരവാദികൾ എന്ന മുദ്രാവാക്യവുമായാണ് തെരുവിൽ ഇറങ്ങുന്ന പ്രക്ഷോഭകർ ഉയർത്തുന്നത്. സംസ്ഥാനത്തിന്റെ പല ഭാഗത്തും മൊബൈൽ, ഇന്റർനെറ്റ് സേവനങ്ങൾ താത്കാലികമായി റദ്ദാക്കി. വെള്ളിയാഴ്ചയുണ്ടായ പോലീസ് നടപടിക്കിടെയാണ് മേഘാലയയിലെ സായുധ ഗ്രൂപ്പായ ഹൈനീട്രെപ്പ് നാഷണൽ ലിബറേഷൻ കൗൺസിലിന്റെ മുന്‍ നേതാവ് ചെറിസ്റ്റർഫീൽഡ് താന്ക്യൂ കൊല്ലപ്പെട്ടത്.

]]>