mega auction – malayalees.ch https://malayalees.ch Malayalam Online News Portal Sat, 22 Jan 2022 08:23:06 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png mega auction – malayalees.ch https://malayalees.ch 32 32 ഐപിഎൽ മെഗാലേലം: രജിസ്റ്റർ ചെയ്തത് ശ്രീശാന്ത് ഉൾപ്പെടെ 1214 താരങ്ങൾ https://malayalees.ch/ipl-mega-auction-players/ Sat, 22 Jan 2022 08:22:55 +0000 https://malayalees.ch/?p=55875 വരുന്ന സീസണു മുന്നോടിയായുള്ള ഐപിഎൽ മെഗാലേലത്തിൽ പേര് രജിസ്റ്റർ ചെയ്തത് ആകെ 1214 താരങ്ങൾ. വാതുവെപ്പ് കേസിലെ വിലക്ക് മാറിയെത്തിയ കേരള താരം എസ് ശ്രീശാന്തും ലേലത്തിൽ പേര് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ശ്രീശാന്ത് കഴിഞ്ഞ തവണയും ലേലത്തിൽ പേര് രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ, ആരും താരത്തെ ടീമിലെടുത്തില്ല. മിച്ചൽ സ്റ്റാർക്ക്, ബെൻ സ്റ്റോക്സ്, സാം കറൻ, ക്രിസ് ഗെയിൽ, ജോഫ്ര ആർച്ചർ, ക്രിസ് വോക്സ് തുടങ്ങിയ താരങ്ങൾ രെജിസ്റ്റർ ചെയ്തിട്ടില്ല. (ipl mega auction players)

ആകെ രജിസ്റ്റർ ചെയ്തവരിൽ 896 പേർ ഇന്ത്യൻ താരങ്ങളാണ്. ആകെ താരങ്ങളിൽ 903 പേരും മുൻപ് രാജ്യാന്തര മത്സരങ്ങളിൽ കളിച്ചിട്ടുള്ള താരങ്ങളല്ല. 41 പേർ അസോസിയേറ്റ് ടീമുകളിലെ താരങ്ങളാണ്. രാജ്യാന്തര മത്സരങ്ങളിൽ കളിച്ചിട്ടുള്ളവരിൽ 209 പേർ വിദേശികളും 61 പേർ ഇന്ത്യൻ താരങ്ങളുമാണ്. മുൻപ് ഐപിഎൽ കളിച്ചിട്ടുള്ള, രാജ്യാന്തര മത്സരങ്ങൾ കളിച്ചിട്ടില്ലാത്ത 143 ഇന്ത്യൻ താരങ്ങൾ ലേലത്തിൽ പേര് രജിസ്റ്റർ ചെയ്തു. ഇത്തരത്തിലുള്ള 6 താരങ്ങളാണ് വിദേശികൾ. ദേശീയ ജഴ്സിയിലും ഐപിഎലിലും കളിച്ചിട്ടില്ലാത്ത 62 വിദേശ താരങ്ങളും ലേലത്തിൽ പേര് രജിസ്റ്റർ ചെയ്തു.

ഏറ്റവും ഉയർന്ന ലേലത്തുകയായ 2 കോടി രൂപയിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത് 49 താരങ്ങളാണ്. പട്ടികയിൽ 17 ഇന്ത്യൻ താരങ്ങൾ 32 വിദേശ താരങ്ങളും ഉണ്ട്. ആർ അശ്വിൻ, ശ്രേയാസ് അയ്യർ, ശിഖർ ധവാൻ, ഇഷൻ കിഷൻ, സുരേഷ് റെയ്ന, പാറ്റ് കമ്മിൻസ്, ആദം സാമ്പ, സ്റ്റീവ് സ്മിത്ത്, ഷാക്കിബ് അൽ ഹസൻ, കഗീസോ റബാഡ, ഡ്വെയിൻ ബ്രാവോ, ട്രെൻ്റ് ബോൾട്ട്, ഫാഫ് ഡുപ്ലെസി, ക്വിൻ്റൺ ഡികോക്ക്, ദേവ്ദത്ത് പടിക്കൽ, കൃണാൽ പാണ്ഡ്യ, മുഹമ്മദ് ഷമി, റോബിൻ ഉത്തപ്പ തുടങ്ങിയവരാണ് പട്ടികയിൽ ഉള്ളത്. ശ്രീശാന്ത് 50 ലക്ഷം രൂപയാണ് അടിസ്ഥാന വിലയായി തിരഞ്ഞെടുത്തിരിക്കുന്നത്.

ഫെബ്രുവരി ഫെബ്രുവരി 12, 13 തീയതികളിൽ ബെംഗളൂരുവിലാണ് ഐപിഎൽ ലേലം നടക്കുക.

]]>
ഇനി ഐപിഎലിൽ മെഗാ താരലേലം ഉണ്ടാവില്ലെന്ന് റിപ്പോർട്ട് https://malayalees.ch/no-ipl-mega-auction-again/ Wed, 01 Dec 2021 12:56:48 +0000 https://malayalees.ch/?p=53317 ഐപിഎലിൽ ഇനി മുതൽ മെഗാ താര ലേലങ്ങൾ ഉണ്ടാവില്ലെന്ന് റിപ്പോർട്ട്. 2022 സീസനു മുന്നോടിയായി നടക്കുന്ന ലേലമാവും അവസാനത്തേതെന്നും ഇനി മെഗാ ലേലം ഉണ്ടാവില്ലെന്നും ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 2022 സീസണു മുൻപുള്ള മെഗാ ലേലം അടുത്ത മാസം നടക്കുമെന്നാണ് റിപ്പോർട്ട്. (no ipl mega auction)

അടുത്ത സീസൺ മുതൽ 10 ടീമുകളാണ് ഉണ്ടാവുക. നിലവിലുള്ള ടീമുകൾ നിലനിർത്തുന്ന താരങ്ങളുടെ പട്ടിക പുറത്തുവിട്ടതോടെ പുതിയ രണ്ട് ഫ്രാഞ്ചൈസികൾക്ക് മൂന്ന് താരങ്ങളെ വീതം ലേലത്തിനു മുൻപ് ടീമിലെത്തിക്കാനാവും. അങ്ങനെയെങ്കിൽ റാഷിദ് ഖാൻ, കെഎൽ രാഹുൽ, ശ്രേയാസ് അയ്യർ, ബെൻ സ്റ്റോക്സ് തുടങ്ങിയ താരങ്ങളൊക്കെ ലേലത്തിനു മുൻപ് തന്നെ രണ്ട് ടീമുകളിലുമായി എത്തിയേക്കും.

നായകൻ എം എസ് ധോണി ഉൾപ്പെടെ നാലു കളിക്കാരെ ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തി. ധോണിക്ക് പുറമെ രവീന്ദ്ര ജഡേജ, ഋതുരാജ് ഗെയ്‌ക്‌വാദ്, മൊയീൻ അലി എന്നിവരെയാണ് ചെന്നൈ നിലനിർത്തിയത്. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ക്യാപ്റ്റൻ സ്ഥാനം രാജിവച്ച വിരാട് കോലി, ഗ്ലെൻ മാക്സ്‌വെൽ, മുഹമ്മദ് സിറാജ് എന്നിവരെയാണ് നിലനിർത്തിയത്. രാജസ്ഥാൻ റോയൽസ് സഞ്ജു സാംസണെ ഒന്നാമത്തെ കളിക്കാരനായി നിലനിർത്തി. കൂടാതെ ജോസ് ബട്‌ലർ, യശസ്വി ജയ്‌സ്വാൾ എന്നിവരാണ് രാജസ്ഥാൻ നിലനിർത്തിയ മറ്റു കളിക്കാർ. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ആന്ദ്രെ റസൽ, വെങ്കടേഷ് അയ്യർ, വരുൺ ചക്രവർത്തി, സുനിൽ നരെയ്ൻ എന്നിവരെയാണ് നിലനിർത്തിയത്.

ഡൽഹി ക്യാപിറ്റൽസ് ക്യാപ്റ്റൻ റിഷഭ് പന്ത്, അക്സർ പട്ടേൽ, പൃഥ്വി ഷാ, ആൻറിച്ച് നോർക്കിയ എന്നിവരെ നിലനിർത്തി. മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ, ജസ്പ്രീത് ബുംറ, സൂര്യകുമാർ യാദവ്, കീറോൺ പൊള്ളാർഡ് എന്നിവരെ നിലനിർത്തി.

സൺ റൈസേഴ്സ് ഹൈദരാബാദ് ക്യാപ്റ്റൻ കെയ്ൻ വില്യംസൺ, ഉമ്രാൻ മാലിക്ക്, അബ്ദുൾ സമദ് എന്നിവരെ നിലനിർത്തി. പഞ്ചാബ് കിംഗ്സ് മായങ്ക് അഗർവാളിനെയും അർഷ്ദീപ് സിംഗിനെയും നിലനിർത്തി.

]]>
ഐപിഎൽ മെഗാ ലേലത്തിനു മുന്നോടിയായി ടീമുകൾക്ക് നിലനിർത്താവുന്നത് നാല് താരങ്ങളെയെന്ന് റിപ്പോർട്ട് https://malayalees.ch/four-retention-ipl-mega-auction/ Sat, 23 Oct 2021 04:15:22 +0000 https://malayalees.ch/?p=51408 ഉടൻ നടക്കാനിരിക്കുന്ന ഐപിഎൽ മെഗാ ലേലത്തിനു മുന്നോടിയായി ടീമുകൾക്ക് നിലനിർത്താവുന്നത് നാല് താരങ്ങളെയെന്ന് റിപ്പോർട്ട്. പരമാവധി 3 ഇന്ത്യൻ താരങ്ങളെയും രണ്ട് വിദേശികളെയുമാണ് നിലനിർത്താൻ അനുവാദമുള്ളത്. രാജ്യാന്തര മത്സരം കളിച്ചിട്ടില്ലാത്ത താരങ്ങളിൽ പരമാവധി രണ്ട് പേരെ നിലനിർത്താനാണ് അനുമതിയെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ക്രിക്ക്‌ബസ് ആണ് വാർത്ത പുറത്തുവിട്ടത്. (four retention IPL auction)

90 കോടി രൂപയാണ് മെഗാ ലേലത്തിൽ ഒരു ഫ്രാഞ്ചൈസിക്ക് ചെലവഴിക്കാവുന്ന പരമാവധി തുക. അടുത്ത രണ്ട് വർഷത്തിൽ 5 കോടി രൂപ വീതം വർധിപ്പിച്ച് ഈ തുക 100 കോടിയാക്കും. 4 താരങ്ങളെ നിലനിർത്തുന്ന ഫ്രാഞ്ചൈസികൾക്ക് ആകെ തുകയുടെ 40-45 ശതമാനം (35-40 കോടി രൂപ) കുറവ് തുകയേ ലേലത്തിൽ ഉപയോഗിക്കാനാവൂ. ആർടിഎം ഉണ്ടാവില്ല. പുതിയ രണ്ട് ടീമുകൾക്ക് ലേലത്തിനു പുറത്ത് 2-3 താരങ്ങളെ സൈൻ ചെയ്യാം. മികച്ച ഇന്ത്യൻ താരങ്ങൾ ലഭ്യമല്ലെങ്കിൽ പരമാവധി രണ്ട് വിദേശ താരങ്ങളെയും ലേലത്തിൽ അല്ലാതെ പുതിയ ഫ്രാഞ്ചൈസികൾക്ക് സൈൻ ചെയ്യാം. ഒക്ടോബർ 25നാണ് വരുന്ന സീസണിലെ പുതിയ ടീമുകളെ ബിസിസിഐ പ്രഖ്യാപിക്കുക. ഇതിനു പിന്നാലെ ഇക്കാര്യങ്ങളിൽ വ്യക്തത വരുമെന്നും ക്രിക്ക്ബസ് റിപ്പോർട്ട് ചെയ്യുന്നു.

അതേസമയം, ഇന്ത്യൻ പ്രീമിയർ ലീഗിൽ ഫ്രാഞ്ചൈസി സ്വന്തമാക്കാൻ ബിഡ് സമർപ്പിച്ചിരിക്കുന്നത് വമ്പന്മാരാണ്. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഉടമകളായ ഗ്ലേസേഴ്സ് ഫാമിലി, ബോളിവുഡ് താര ദമ്പതിമാരായ ദീപിക പദുക്കോൺ-രൺവീർ സിംഗ് എന്നിവർ അടക്കം പ്രമുഖരാണ് ഐപിഎൽ ഫ്രാഞ്ചൈസിക്കായി രംഗത്തുള്ളത്. പുതിയ ഫ്രാഞ്ചൈസിക്കായുള്ള ടെൻഡർ ഗ്ലേസർ ഫാമിലി വാങ്ങിയിട്ടുണ്ടെന്നാണ് വിവരം. എന്നാൽ, ഐപിഎൽ ഫ്രാഞ്ചൈസി സ്വന്തമാക്കണമെങ്കിൽ ഇന്ത്യയിൽ കമ്പനി ഉണ്ടാവണമെന്ന വ്യവസ്ഥയുണ്ട്. അതുകൊണ്ട് തന്നെ ഇന്ത്യയിൽ അവർ കമ്പനി തുടങ്ങുമോ എന്നത് ചോദ്യ ചിഹ്നമായി നിൽക്കുകയാണ്. ഗ്ലേസർ ഫാമിലിയെ കൂടാതെ ഫോർമുല 1ൻ്റെ ഉടമസ്ഥരായിരുന്ന സിവിസി പാർട്ണേഴ്സ്, സിംഗപ്പൂർ ആസ്ഥാനമാക്കിയുള്ള പ്രൈവറ്റ് ഇക്വിറ്റി കമ്പനി എന്നിവരാണ് ടെൻഡർ വാങ്ങിയവരിലെ വിദേശികൾ. അദാനി ഗ്രൂപ്പ്, ആർപിഎസ്ജി ഗ്രൂപ്പ്, ജിൻഡാൽ പവർ ആൻഡ് സ്റ്റീൽ, കൊടാക് ഗ്രൂപ്പ്, റോണി സ്ക്രൂവാല, ഹിന്ദുസ്താൻ ടൈംസ് മീഡിയ എന്നിവരടക്കം 18ഓളം കമ്പനികൾ രണ്ട് ഫ്രാഞ്ചൈസികൾക്കായി രംഗത്തുണ്ട്. ഈ മാസം അവസാന ആഴ്ച പുതിയ ഫ്രാഞ്ചൈസികൾക്കായുള്ള ലേലം നടക്കുമെന്നാണ് റിപ്പോർട്ട്.

]]>