meeting – malayalees.ch https://malayalees.ch Malayalam Online News Portal Fri, 09 Jun 2023 11:06:38 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png meeting – malayalees.ch https://malayalees.ch 32 32 ഗ്രൂപ്പ് യോഗത്തെപ്പറ്റി അറിയില്ല; കടൽ ഇളകി വന്നിട്ടും കോൺഗ്രസ് അത് പരിഹരിച്ചിട്ടുണ്ടെന്ന് കെ.സുധാകരൻ https://malayalees.ch/congress-group-meeting-k-sudhakaran/ Fri, 09 Jun 2023 10:55:27 +0000 https://malayalees.ch/?p=82440 സംയുക്ത ഗ്രൂപ്പ് യോഗം ചേർന്നോ ഇല്ലയോ എന്ന് തനിക്ക് അറിയില്ല എന്ന് കെപിസിസി പ്രസിഡൻ്റ് കെ.സുധാകരൻ. കടൽ ഇളകി വന്നിട്ടും കോൺഗ്രസ് അത് പരിഹരിച്ചിട്ടുണ്ട്. കൊടുങ്കാറ്റ് വീശിയിട്ടും ഒന്നും സംഭവിച്ചിട്ടില്ല, പ്രശ്നങ്ങൾ പരിഹരിക്കും എന്നും കെ സുധാകരൻ പ്രതികരിച്ചു. കുറച്ചുമുൻപാണ് കോൺഗ്രസ് നേതൃത്വത്തെ വെല്ലുവിളിച്ച് എ, ഐ ഗ്രൂപ്പ് നേതാക്കൾ തിരുവനന്തപുരത്ത് സംയുക്ത യോഗം ചേർന്നത്.

തനിക്ക് ഉത്തരവാദിത്തമുണ്ട് എന്ന് സുധാകരൻ പറഞ്ഞു. എല്ലാവരുമായി കൂടിയാലോചന നടത്തിയാണ് പുനസംഘടന. 85% പേരെയും അങ്ങനെയാണ് തീരുമാനിച്ചത്. ചർച്ച നടത്തിയില്ല എന്ന് പറയുന്നത് ശുദ്ധ നുണയാണ്. എംഎം ഹസനെയെയും രമേശ് ചെന്നിത്തലയെയും ഇന്ന് കാണും. പ്രതിപക്ഷ നേതാവ് ഒരു പാതകവും ചെയ്തിട്ടില്ല. ഇതുപോലെ ചർച്ച നടത്തിയ മറ്റൊരു പുനസംഘടന കോൺഗ്രസ് ചരിത്രത്തിൽ ഉണ്ടായിട്ടില്ല. പാർട്ടിയിൽ വനിതാ പ്രാതിനിധ്യം ഉണ്ട്. അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്. അത് മാധ്യമങ്ങൾ കൊട്ടിഘോഷിക്കേണ്ട എന്നും അദ്ദേഹം പ്രതികരിച്ചു.

ഗ്രൂപ്പ് യോഗം പാടില്ലെന്ന ഉത്തരവ് ലംഘിച്ചാണ് എ, ഐ ഗ്രൂപ്പ് നേതാക്കൾ തിരുവനന്തപുരത്ത് യോഗം ചേർന്നത്. വി.ഡി. സതീശൻ്റെ ഏകപക്ഷീയ തീരുമാനങ്ങൾക്ക് എതിരെ യോജിച്ചു നീങ്ങാൻ ഗ്രൂപ്പുകൾ തീരുമാനിച്ചിരിക്കുകയാണ്. രമേശ് ചെന്നിത്തല, എംകെ രാഘവൻ, എംഎം ഹസൻ, കെസി ജോസഫ്, ബെന്നി ബഹനാൻ, ജോസഫ് വാഴക്കൻ എന്നിവർ പങ്കെടുത്തു.

]]>
കെപിസിസി രാഷ്ട്രീയ കാര്യ സമിതി യോഗം ഇന്ന് ചേരും https://malayalees.ch/kpcc-meeting-today-bjp-html/ Thu, 20 Apr 2023 04:15:53 +0000 https://malayalees.ch/?p=79912 വിവാദങ്ങൾക്കിടെ കെപിസിസിയുടെ രാഷ്ട്രീയ കാര്യ സമിതി യോഗം ഇന്ന് ചേരും. ബിജെപിയുടെ ഓപ്പറേഷൻ താമര മുഖ്യ ചർച്ചാവിഷയമാകും. ക്രൈസ്തവരെ ഒപ്പം കൂട്ടാനുള്ള ബിജെപി ശ്രമം ചെറുത്തു തോൽപ്പിക്കാനുള്ള തീരുമാനങ്ങൾ ഉണ്ടാകും. വിവിധ രാഷ്ട്രീയ വിഷയങ്ങൾ നിലനിൽക്കെ രാഷ്ട്രീയകാര്യ സമിതി യോഗം ചേരാത്തത് വിമർശനത്തിന് ഇടവച്ചിരുന്നു. പാർട്ടിയിലെ പ്രശ്നങ്ങളും ചർച്ചചെയ്യും. നേതാക്കന്മാരുടെ പരസ്യ പ്രതികരണവും വിമർശനം നേരിടേണ്ടി വരും എന്നാണ് സൂചന.

കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം ചേരാത്തതിൽ എ ഗ്രൂപ്പിന് അതൃപ്തിയുണ്ടായിരുന്നു. അതൃപ്തി രേഖപ്പെടുത്തി കെപിസിസി അധ്യക്ഷൻ കെ സുധാകരന് കെ സി ജോസഫ് കത്തയച്ചു. ഗുരുതര രാഷ്ട്രീയ സാഹചര്യം രൂപപ്പെട്ടിട്ടും രാഷ്ട്രീയകാര്യ യോഗം ചേരാത്തത് അനുചിതമാണെന്നാണ് കത്തിലൂടെ എ ഗ്രൂപ്പ് വിമർശിച്ചിരിക്കുന്നത്.

ബിജെപിയുടെ ക്രൈസ്തവ സ്‌നേഹത്തെ പ്രതിരോധിക്കാനുള്ള നടപടികൾ ചർച്ച ചെയ്യണമെന്നും കെ സി ജോസഫിന്റെ കത്തിൽ ആവശ്യമുണ്ട്. നയപരമായ തീരുമാനങ്ങൾ എടുക്കുന്നതിനുള്ള രാഷ്ട്രീയകാര്യ സമിതിയുടെ യോഗങ്ങൾ നാല് മാസമായി ചേർന്നിട്ടേയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് എ ഗ്രൂപ്പിന്റെ വിമർശനങ്ങൾ. നേതൃതലത്തിലെ ഭിന്നതയും ആഭ്യന്തര കലഹങ്ങളും ചർച്ചയാകുന്ന പശ്ചാത്തലത്തിലാണ് വിമർശനങ്ങളുമായി എ ഗ്രൂപ്പ് രംഗത്തെത്തിയത്.

ന്യൂനപക്ഷങ്ങളെ കൂടെ നിർത്തുന്നതിനുള്ള തന്ത്രങ്ങൾ ആവിഷ്‌കരിച്ച് ബിജെപി മുന്നോട്ടുപോകുന്ന പശ്ചാത്തലത്തിൽ അതിനെ പ്രതിരോധിക്കേണ്ട ബാധ്യത കോൺഗ്രസിനുണ്ടെന്നാണ് എ ഗ്രൂപ്പ് ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഇത്തരം യാതൊരു ചർച്ചയും പാർട്ടികകത്ത് നടത്താത്തതിലെ അതൃപ്തിയാണ് കത്തിലൂടെ എ ഗ്രൂപ്പ് പങ്കുവച്ചത്. അതേസമയം കെപിസിസി രാഷ്ട്രീയ കാര്യ സമിതി യോഗം ഈ മാസം 20ന് ചേർന്നേക്കുമെന്ന് വിവരമുണ്ട്

]]>
സംസ്ഥാനത്ത് പുതിയ മദ്യനയം; ഇന്നും നാളെയുമായി സർക്കാർതല ചർച്ച https://malayalees.ch/iquor-policy-meeting-today/ Tue, 21 Feb 2023 07:14:09 +0000 https://malayalees.ch/?p=76619 പുതിയ മദ്യനയം രൂപീകരിക്കുന്നതിന്റെ ഭാഗമായി ഇന്നും നാളെയുമായി സർക്കാർതല ചർച്ച. കള്ള് ഷാപ്പ് ഉടമകളും ബാർ അസോസിയേഷൻ പ്രതിനിധികളും ചർച്ചയിൽ പങ്കെടുക്കും. ആദ്യദിനം കള്ള് ഷാപ്പ് ഉടമകളുമായാണ് ചർച്ച.

കള്ള് ഉത്പാദനത്തിലെ കുറവ് പരിഹരിച്ച് വിനോദസഞ്ചാരമേഖലയിലടക്കം കൂടുതൽ സഹായം സർക്കാരിന്റെ ഭാഗത്തുനിന്ന് വേണമെന്നതും ക്ഷേമനിധി ബോർഡ് പ്രവർത്തനം ശക്തമാക്കണം എന്നതുമാണ് പരമ്പരാഗത വ്യവസായ മേഖലയിൽ നിന്ന് ഉയരുന്ന ആവശ്യം. അതേസമയം ഫസ്റ്റ് പോയിന്റിൽ തന്നെ മുഴുവൻ നികുതിയും ഏർപ്പെടുത്തണമെന്ന് ബാർ ഓണേഴ്സ് അസോസിയേഷൻ ആവശ്യപ്പെടുന്നു. സെയിൽസ് ടാക്സ് ഉദ്യോഗസ്ഥരുടെ അനാവശ്യ ഇടപെടലും കൈക്കൂലിയും ഒഴിവാക്കുന്നതിനാണ് ഇങ്ങനെ ഒരു ആവശ്യം. ലൈസൻസ് തുകയായ 30 ലക്ഷം രൂപയിൽ മാറ്റം വരുത്തരുതെന്ന ആവശ്യവും ഉടമകൾ ഉന്നയിക്കുന്നു. 30 മുറികൾ ഉള്ള ഹോട്ടലുകൾക്ക് മാത്രമേ ബാർ ലൈസൻസ് അനുവദിക്കാവൂ എന്ന ആവശ്യവും മുന്നോട്ടുവയ്ക്കും.

]]>
സിപിഐഎം നേതൃയോഗങ്ങൾക്ക് ഇന്ന് തുടക്കം https://malayalees.ch/cpim-meetings-begin-today/ Mon, 08 Aug 2022 04:23:13 +0000 https://malayalees.ch/?p=66063 അഞ്ച് ദിവസം നീണ്ട് നിൽക്കുന്ന സിപിഐഎം സംസ്ഥാന നേതൃയോഗങ്ങൾക്ക് ഇന്ന് തുടക്കമാകും. സർക്കാറിന്റെ പ്രവർത്തനങ്ങളും ലോക്സഭ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളുമാണ് പ്രധാനമായും ചർച്ചയാകുക. പി ജയരാജന്റെ കർക്കടക വാവ് ബലി പരാമർശവും, കിഫ്ബിയ്ക്ക് എതിരെയുള്ള ഇഡി അന്വേഷണത്തിൽ സ്വീകരിക്കേണ്ട രാഷ്ട്രീയ നിലപാടും യോഗം ചർച്ച ചെയ്യും. ഇന്നും നാളെയും സെക്രട്ടറിയേറ്റും തുടർന്ന് മൂന്ന് ദിവസം സംസ്ഥാന സമിതിയുമാണ് ചേരുക.

ഇഡിയ്ക്ക് മുന്നിൽ തോമസ് ഐസക്ക് ഹാജരാകണമോ എന്ന ചോദ്യമാണ് സിപിഐഎമ്മിനെ കുഴയ്ക്കുന്നത്. അന്വേഷ ഏജൻസിയ്ക്ക് മുന്നിൽ ഹാജരാകേണ്ടതില്ലെന്നും ചോദ്യങ്ങൾക്ക് രേഖാമൂലം മറുപടി നൽകിയാൽ മതിയെന്നുമാണ് ലഭിച്ചിരിക്കുന്ന നിയമോപദേശം. ഐസക്കിനെ ചോദ്യം ചെയ്താൽ അടുത്ത ലക്ഷ്യം മുഖ്യമന്ത്രി ആയിരിക്കുമെന്ന ആശങ്കയും പാർട്ടിക്കുണ്ട്. രാഷ്ട്രീയമായി ഈ പ്രതിസന്ധിയെ മറികടക്കാനുള്ള വഴികൾ ആയിരിക്കും യോഗങ്ങൾ അന്വേഷിക്കുക.

സർക്കാരിന്റെ ഒരു വർഷത്തെ പ്രവർത്തനവും അടുത്ത നാലുവർഷം നടപ്പാക്കേണ്ട പദ്ധതികളുടെ മുൻഗണന ക്രമവുമാണ് യോഗത്തിന്റെ പ്രധാന അജണ്ട. അടുത്ത ലോകസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായിയുള്ള ഒരുക്കങ്ങളും ആസൂത്രണം ചെയ്യും. കർക്കടകം ഒന്നിന് ഫേസ്ബുക്കിലിട്ട പോസ്റ്റാണ് സംസ്ഥാന സമിതി അംഗം പി ജയരാജനെ കുരുക്കിയത്. തെറ്റിദ്ധാരണ ഉണ്ടാക്കിയെന്ന പാർട്ടി വിമർശനം അംഗീകരിച്ചെങ്കിലും, തെറ്റുപറ്റിയതായി പി ജയരാജൻ സമ്മതിച്ചിട്ടില്ല. ഗവർണറും സർക്കാരും തമ്മിലുള്ള പോരിൽ സ്വീകരിക്കേണ്ട തുടർനടപടികളും യോഗങ്ങളിൽ ചർച്ചയാകും.

]]>
ഇന്ത്യ-ചൈന കമാന്‍ഡര്‍തല ചർച്ചകള്‍ നാളെ https://malayalees.ch/india-china-commander-level-talks-tomorrow/ Sat, 16 Jul 2022 04:23:44 +0000 https://malayalees.ch/?p=64910 16-ാം വട്ട ഇന്ത്യ-ചൈന കമാൻഡർതല ചർച്ച നാളെ ആരംഭിക്കും. സേനാപിൻമാറ്റമടക്കം ചർച്ച ചെയ്യാനായി കമാൻഡർമാർ വീണ്ടും കൂടിക്കാഴ്ച നടത്താൻ ഇരു രാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാർ തീരുമാനിച്ച സാഹചര്യത്തിലാണിത്. മാർച്ച് 11ന് ഇന്ത്യൻ അതിർത്തിയിലെ ചുഷുൽ-മോൾഡോയിൽ നടന്ന 15-ാം റൗണ്ട് ഉന്നതതല ചർച്ചയിൽ കാര്യമായ നടപടികളൊന്നുമുണ്ടായിട്ടില്ല.

ജൂലൈ 17 ന് ചുഷുൽ-മോൾഡോയിൽ 16-ാം റൗണ്ട് ചർച്ചകൾ നടക്കും. കിഴക്കൻ ലഡാക്കിലെ എൽ‌എ‌സിക്ക് സമീപമുള്ള പ്രദേശങ്ങളിൽ നിന്ന് സൈന്യത്തെ പിൻവലിക്കുന്നത് സംബന്ധിച്ച് ചർച്ച ചെയ്യും. ദെപ്‌സാങ് ബൾഗിലെയും ഡെംചോക്കിലെയും പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും ശേഷിക്കുന്ന എല്ലാ തർക്ക സ്ഥലങ്ങളിൽ നിന്നും സൈന്യത്തെ പിൻവലിക്കുന്നതിനും ഇന്ത്യ തുടർച്ചയായി സമ്മർദ്ദം ചെലുത്തുന്നുണ്ട്.

കഴിഞ്ഞയാഴ്ച വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും തമ്മിൽ ബാലിയിൽ നടന്ന ചർച്ചയിൽ കിഴക്കൻ ലഡാക്കുമായി ബന്ധപ്പെട്ട തർക്കം ശക്തമായി ഉന്നയിറച്ചിരുന്നു. ജി 20 വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനത്തോടനുബന്ധിച്ച് ഒരു മണിക്കൂർ നീണ്ട യോഗത്തിൽ പ്രശ്നങ്ങൾ പരിഹരിക്കേണ്ടതിന്റെ ആവശ്യകത ജയശങ്കർ യിയെ അറിയിച്ചിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം പരസ്പര ബഹുമാനം, പരസ്പര സംവേദനക്ഷമത, പരസ്പര താൽപ്പര്യങ്ങൾ എന്നിവയിൽ അധിഷ്ഠിതമായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2020 മേയ് 5ന് പാംഗോങ് തടാകത്തിനരികിൽ ചൈനീസ് പട്ടാളം അതിക്രമിച്ചു കയറിയതോടെ ഉണ്ടായ സംഘർഷത്തെ തുടർന്നാണ് അതിർത്തിതർക്കം രൂക്ഷമായത്. ജൂൺ 15 ന് വീണ്ടും ഗാൽവൻ താഴ്‌വരയിൽ സംഘർഷം ഉടലെടുത്തതോടെ തർക്കം കൂടുതൽ വഷളാവുകയായിരുന്നു.

]]>
രാഷ്ട്രീയ പ്രതിസന്ധി അവസാനിക്കുന്നില്ല; മഹാരാഷ്ട്രയിൽ ശിവസേന ദേശീയ എക്‌സിക്യൂട്ടീവ് യോഗം വിളിച്ചു https://malayalees.ch/maharashtra-political-crisis-shiv-sena-national-executive-meeting/ Sat, 25 Jun 2022 08:20:11 +0000 https://malayalees.ch/?p=63898 രാഷ്ട്രീയ പ്രതിസന്ധിക്കിടെ മഹാരാഷ്ട്രയിൽ ശിവസേന ദേശീയ എക്‌സിക്യൂട്ടീവ് യോഗം വിളിച്ചു. മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വിമത എം എൽ എ മാരുടെ സുരക്ഷ പിൻവലിച്ചു എന്നാരോപിച്ച് ഏക് നാഥ് ഷിൻഡെ മുഖ്യമന്ത്രിക്ക് കത്തയച്ചിരിക്കുകയാണ്. സുരക്ഷ പിൻവലിച്ചു എന്നത് അടിസ്ഥാന രഹിതമായ ആരോപണമാണെന്ന് ആഭ്യന്തര മന്ത്രി ദിലീപ് വൽസ പട്ടീൽ വ്യക്തമാക്കി. നിയമസഭയിൽ കരുത്തു തെളിയിക്കുമെന്നാണ് സഞ്ജയ്‌ റൗത്തിന്റെ അവകാശവാദം.

വിമത വിഭാഗം പാർട്ടി കയ്യടക്കാൻ കരുനീക്കം നടത്തുന്നതിനിടെയാണ് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പാർട്ടി ദേശീയ എക്‌സികൂട്ടീവ് യോഗം വിളിച്ചത്. വിമത നീക്കത്തിന്റ പശ്ചാത്തലത്തിൽ പാർട്ടിയുടെ ഭാവിയും വിപുലീകരണവും ചർച്ച ചെയ്യാനാണ് യോഗം ചേരുന്നത്. കഴിഞ്ഞ ദിവസത്തെ ജില്ലാ അധ്യക്ഷൻമാരുടെ യോഗത്തിൽ പാർട്ടി ഉദ്ധവ് തക്കറെക്ക് ഒപ്പം ഉറച്ചു നിൽക്കാൻ തീരുമാനിച്ചിരുന്നു.

38 വിമത എംഎൽഎമാരുടെ സുരക്ഷ പിൻവലിച്ച പ്രതികാര നടപടി പിണവലിക്കണം എന്ന് ആവശ്യപ്പെട്ടാണ് ഏക് നാഥ് ഷിൻഡെ മുഖ്യമന്ത്രിക്ക് കത്തയച്ചത്. സുരക്ഷ പിൻവലിക്കാൻ മുഖ്യമന്ത്രിയോ താനോ നിർദ്ദേശം നൽകിയിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി ദിലീപ് വൽസേ പട്ടിൽ പ്രതികരിച്ചു.

വിമത എംഎൽഎമാർ മുംബൈയിൽ തിരിച്ചെത്തിയാൽ തങളോടൊപ്പം ചേരുമെന്നും നിയമസഭയിൽ കരുത്ത് തെളിയിക്കുമെന്നുമാണ് സഞ്ജയ്‌ റൗത്തിന്റെ വാദം. പലയിടത്തും വിമത എം.എൽ.എമാർക്ക് നേരെ ആക്രമണം ഉണ്ടായിട്ടുള്ളതിനാൽ സംഘർഷ സാഹചര്യം കണക്കിലെടുത്ത് താനെയിൽ ഈ മാസം 30 വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.

]]>
കാലിക്കറ്റ് സർവകലാശാല വിദൂരപഠന വിഭാഗ കോഴ്സുകളിലേക്കുള്ള വിലക്ക്; അടിയന്തര യോഗം വിളിച്ച് സർവകലാശാല https://malayalees.ch/calicut-university-meeting-courses/ Wed, 22 Jun 2022 04:25:23 +0000 https://malayalees.ch/?p=63708 കാലിക്കറ്റ് സർവകലാശാല വിദൂരപഠന വിഭാഗത്തിലെ കോഴ്സുകളിലേക്കുള്ള സർക്കാർ വിലക്കിൽ അടിയന്തര യോഗം വിളിച്ച് സർവകലാശാല. പ്രവേശനം തടഞ്ഞ സർക്കാർ തീരുമാനത്തിൽ പുനപരിശോധന ആവശ്യപ്പെട്ട് വൈസ് ചാൻസിലർ ഉൾപ്പെടെയുള്ളവർ അടുത്ത ദിവസം മുഖ്യമന്ത്രിയെയും ഉന്നത വിദ്യാഭ്യാസ വകുപ്പ് അധികൃതരെയും കാണും. പുതിയ ബാച്ചിലേക്കുള്ള അപേക്ഷകൾ ഭാഗസ്റ്റിൽ സ്വീകരിക്കാനിരിക്കെയാണ് പ്രവേശനം വിലക്കി സർക്കാർ ഉത്തരവിറക്കിയത്.

ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയ്ക്ക് കോഴ്സുകൾ നടത്താൻ യുജിസി വിദൂരവിദ്യാഭ്യാസ ബ്യൂറോയുടെ അനുമതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സർക്കാർ വിദൂരപഠന കേഴ്സുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നത് തടഞ്ഞത്. എന്നാൽ പൊടുന്നനെയുള്ള സർക്കാർ തീരുമാനം തിരിച്ചടിയാവുക ലക്ഷകണക്കിന് വരുന്ന വിദ്യാർത്ഥികൾക്കാണ്.

മലപ്പുറം , കോഴിക്കോട് , വയനാട് , തൃശൂർ , പാലക്കാട് ജില്ലകളിലെ പ്ലസ് ടു വിജയികളിൽ വലിയൊരു വിഭാഗത്തെ ഉൾക്കൊള്ളാൻ നിലവിൽ കോളജുകളിൽ ഡിഗ്രി കോഴ്സുകൾക്ക് സീറ്റില്ല. ഈ സാഹചര്യത്തിൽ വിദൂരപഠന വിഭാഗമാണ് വിദ്യാർത്ഥികളുടെ പ്രധാന ആശ്രയം. എന്നാൽ സർക്കാർ ഈ മേലയിലെ പ്രവേശനത്തിന് വിലക്ക് ഏർപ്പെടുത്തിയതോടെ വിദ്യാർത്ഥികൾ കേരളത്തിന് പുറത്തെ വിദൂരപഠന സംവിധാനം പ്രയോജനപ്പെടുത്തേണ്ടി വരും. ഈ സഹചര്യത്തിലാണ് ഇന്ന് സർവകലാശാലയിൽ അടിയന്തര യോഗം ചേരുന്നത്. യോഗത്തിൽ വൈസ് ചാൻസിലർ എംകെ ജയരാജ് അടക്കമുള്ളവരെ ഉൾപ്പെടുത്തി ഉപസമിതിക്ക് രൂപം നൽകും ഈ സംഘമായിരിക്കും മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ഉന്നത വിദ്യാഭ്യാസ വകുപ്പ് അധികൃതരെയും നേരിട്ട് കണ്ട് വിഷയം അവതരിപ്പിക്കുക.

]]>
ഗുണ്ടാ ആക്രമണം; മുഖ്യമന്ത്രി പൊലീസ് ഉന്നതതല യോഗം വിളിച്ചു https://malayalees.ch/pinarayi-vijayan-calls-high-level-meeting-over-goons-act/ Mon, 11 Apr 2022 05:09:22 +0000 https://malayalees.ch/?p=59844 കേരളത്തിൽ ഗുണ്ടാ ആക്രമണങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ പൊലീസ് ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി. പൊലീസ് റിപ്പോർട്ട് നൽകിയിട്ടും ഗുണ്ടകളെ അറസ്റ്റ് ചെയ്യാൻ കളക്ടറുടെ ഉത്തരവ് വൈകുന്നുവെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് യോഗം. വൈകിട്ട് നാല് മണിക്ക് മുഖ്യമന്ത്രിയുടെ ചേമ്പറിൽ യോഗം ചേരും.

ഡിജിപി അനിൽ കാന്ത്, ആഭ്യന്തര വകുപ്പ് സെക്രട്ടറി തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും. ഗുണ്ടാ ആക്രമണം അവസാനിപ്പിക്കാന്‍ കാപ്പ ചുമത്താനുള്ള അധികാരം ഡി.ഐ.ജിമാര്‍ക്ക് നല്‍കണമെന്ന ആവശ്യം പൊലീസ് ഉയര്‍ത്തിയിരുന്നു. ഇന്നത്തെ യോഗത്തില്‍ പൊലീസിന്‍റെ ഈ ആവശ്യം പ്രധാന വിഷയമാകും. കഴിഞ്ഞ ദിവസം പൊലീസ് ഇക്കാര്യത്തില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

കാപ്പ ചുമത്താന്‍ ജില്ലാ കലക്ടര്‍ അടങ്ങിയ സമിതിക്കാണ് നിലവില്‍ അനുവാദമുള്ളത്. എന്നാല്‍ ഇക്കാര്യത്തില്‍ കൃത്യമായ ഇടപെടല്‍ കലക്ടര്‍മാരുടെ ഇടയില്‍ നിന്നുണ്ടാകാറില്ലെന്നും ഇതാണ് സംസ്ഥാനത്തെ ഗുണ്ടാ ആക്രമണം വര്‍ധിക്കാന്‍ കാരണമെന്നുമാണ് പൊലീസ് നല്‍കുന്ന വിശദീകരണം.

]]>
രാഹുൽ ഗാന്ധി തെലങ്കാനയിലേക്ക്, തിങ്കളാഴ്ച നേതാക്കളുമായി കൂടിക്കാഴ്ച https://malayalees.ch/rahul-gandhi-to-meet-telangana-leaders-on-monday/ Sat, 02 Apr 2022 11:44:25 +0000 https://malayalees.ch/?p=59494 കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി തെലങ്കാനയിലേക്ക്. തിങ്കളാഴ്ച സംസ്ഥാനത്ത് എത്തുന്ന രാഹുൽ മുതിർന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. അടുത്ത വർഷം നടക്കാനിരിക്കുന്ന തെലങ്കാന തെരഞ്ഞെടുപ്പിന് മുന്നോടിയായി ആണ് അദ്ദേഹത്തിൻ്റെ സന്ദർശനം.

സംസ്ഥാന പാർട്ടി അധ്യക്ഷൻ രേവന്ത് റെഡ്ഡി, എംപിമാരായ ഉത്തം കുമാർ റെഡ്ഡി, കോമതിറെഡ്ഡി വെങ്കട്ട് റെഡ്ഡി എന്നിവരുൾപ്പെടെ തെലങ്കാന കോൺഗ്രസ് നേതാക്കൾ ഏപ്രിൽ നാലിന് നടക്കുന്ന യോഗത്തിൽ പങ്കെടുത്തേക്കും. തെലങ്കാനയുടെ ചുമതലയുള്ള മാണിക്കം ടാഗോറും പങ്കെടുക്കുമെന്നാണ് സൂചന.

തെലങ്കാന നേതാക്കളും രാഹുൽ ഗാന്ധിയും തമ്മിൽ നടക്കുന്ന രണ്ടാമത്തെ കൂടിക്കാഴ്ചയാണിത്. ബുധനാഴ്ച സംസ്ഥാന നേതാക്കളുമായി രാഹുൽ ഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. തെലങ്കാനയിലെ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ചും സംസ്ഥാനത്തെ ഡിജിറ്റൽ അംഗത്വത്തെക്കുറിച്ചും ചർച്ച നടന്നതായി വൃത്തങ്ങൾ അറിയിച്ചു.

പുതിയ അംഗങ്ങളെ ചേർക്കുന്നതിൽ തെലങ്കാന ഘടകം മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ അപേക്ഷിച്ച് മുന്നിലാണെന്ന് പാർട്ടി വൃത്തങ്ങൾ പറയുന്നു. തെലങ്കാനയിൽ 40 ലക്ഷം പേർ പുതുതായി കോൺഗ്രസിൽ ചേർന്നു എന്നാണ് വിവരം. കർണാടകയിൽ 34 ലക്ഷം, മഹാരാഷ്ട്രയിൽ 15 ലക്ഷം, ഗുജറാത്തിൽ 10 ലക്ഷം, കേരളത്തിൽ 10 ലക്ഷം, ഛത്തീസ്ഗഢിൽ അഞ്ചു ലക്ഷം, ബിഹാറിൽ 4 ലക്ഷം,രാജസ്ഥാനിൽ മൂന്നു ലക്ഷം, ഡൽഹിയിൽ ഒരു ലക്ഷം എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളുടെ കണക്ക്.

]]>
കൊവിഡ് വ്യാപനം; സ്കൂളുകളുടെ പ്രവർത്തനം സംബന്ധിച്ച വിദ്യാഭ്യാസവകുപ്പിന്റെ ഉന്നതലയോഗം ഇന്ന് https://malayalees.ch/education-department-meeting-to-decide-schools-working-style/ Thu, 27 Jan 2022 04:10:22 +0000 https://malayalees.ch/?p=56085 കൊവിഡ് വ്യാപനം അതിതീവ്രമായി തുടരുന്ന പശ്ചാത്തലത്തിൽ സ്കൂളുകളുടെ പ്രവർത്തനം സംബന്ധിച്ച് തീരുമാനമെടുക്കാൻ വിദ്യാഭ്യാസവകുപ്പ് വിളിച്ചു ചേര്‍ത്ത ഉന്നതലയോഗം ഇന്ന് നടക്കും. ഇന്ന് രാവിലെ 11 മണിക്കാണ് യോഗം.ഒന്ന് മുതൽ 9 വരെയുള്ള ഓൺലൈൻ ക്ലാസുകളുടെ നടത്തിപ്പ്, പത്ത്, പതിനൊന്ന്, പന്ത്രണ്ട് ഓഫ് ലൈൻ ക്ലാസുകളുടെ ക്രമീകരണം, പരീക്ഷാ നടത്തിപ്പ്, കുട്ടികളുടെ വാക്സിനേഷന്‍റെ പുരോഗതി, എന്നിവ യോഗം ചർച്ച ചെയ്യും.(v shivankutty)

ഡി ഡി, ആർ ഡി ഡി, എ ഡി തലത്തിലെ ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കും. ഓൺലൈൻ ആയിട്ടാണ് യോഗം നടക്കുക. ഫെബ്രുവരി പകുതിയോടെ രോഗബാധ കുറയുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ പരീക്ഷാ തിയതി തൽക്കാലം മാറ്റേണ്ടതില്ലെന്നായിരുന്നു കഴിഞ്ഞ കൊവിഡ് അവലോകനസമിതി തീരുമാനിച്ചത്.

നിലവില്‍ സംസ്ഥാനത്ത് ഒന്ന് മുതല്‍ ഒമ്പത് വരെയുള്ള ക്ലാസുകള്‍ ജനുവരി 21 മുതൽ രണ്ടാഴ്ചക്കാലം ഓൺലൈൻ സംവിധാനത്തിലൂടെയാണ് നടക്കുക. ഫെബ്രുവരി രണ്ടാം വാരം ഇത് തുടരണമോയെന്ന് സര്‍ക്കാര്‍ പരിശോധിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ക്ലസ്റ്ററുകൾ രൂപപ്പെട്ടാൽ രണ്ടാഴ്ചവരെ അടച്ചിടാൻ പ്രിൻസിപ്പൽ/ഹെഡ്മാസ്റ്റർക്ക് അധികാരം നൽകിയിട്ടുണ്ട്.

]]>