Meenakshi Dileep – malayalees.ch https://malayalees.ch Malayalam Online News Portal Fri, 23 Jun 2023 12:35:04 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Meenakshi Dileep – malayalees.ch https://malayalees.ch 32 32 ചുവടുകളിൽ അതിശയിപ്പിച്ച് മീനാക്ഷി ദിലീപ്; കയ്യടികളോടെ ആരാധകർ https://malayalees.ch/meenakshi-dileep-shares-dance-video/ Fri, 23 Jun 2023 12:34:48 +0000 https://malayalees.ch/?p=83217 ദിലീപിന്റെയും മഞ്ജു വാരിയരുടെയും മകൾ മീനാക്ഷിയാണ് ഇപ്പോൾ തന്റെ നൃത്ത ചുവടുകൾ കൊണ്ട് ആരാധകരെ അതിശയിപ്പിച്ചിരിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ ഏറെ ഫോളോവേഴ്‌സുള്ള താരം കൂടിയാണ് മീനാക്ഷി. സിലൗട്ട് മോഡലിലുള്ള വിഡിയോ ആണ് മീനാക്ഷി പങ്കുവച്ചത്.

മൗല മേരാ’ എന്ന പാട്ടിനൊപ്പം അതിഗംഭീരമായി നൃത്തം ചെയ്തിരിക്കുകയാണ് മീനാക്ഷി. വീഡിയോ വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയിൽ ശ്രദ്ധ നേടിയത്. മുൻപും നൃത്ത വിഡിയോകളിലൂടെ ആരാധകമനം കവർന്നിട്ടുണ്ട് മീനാക്ഷി.

നടി നമിത പ്രമോദ്, നാദിർഷയുടെ മകൾ അയിഷ തുടങ്ങിയവർ പങ്കുവയ്ക്കുന്ന ചിത്രങ്ങളിലൂടെയും മീനാക്ഷിയുടെ വിശേഷങ്ങൾ ആരാധകർ അറിയാറുണ്ട്. അടുത്തിടെ നാദിർഷയുടെ മകളുടെ വിവാഹ നിശ്ചയ ചടങ്ങിൽ പങ്കെടുത്ത മീനാക്ഷിയുടെ ചിത്രങ്ങൾ ശ്രദ്ധനേടിയിരുന്നു. ആയിഷയുടെ സംഗീത് ചടങ്ങിൽ നൃത്തം അവതരിപ്പിച്ചിരുന്നു മീനാക്ഷി. ഇപ്പോഴിതാ, വീണ്ടും മനോഹരമായ നൃത്തവിഡിയോ പങ്കുവെച്ചിരിക്കുകയാണ് മീനാക്ഷി.

]]>