meena – malayalees.ch https://malayalees.ch Malayalam Online News Portal Sat, 25 Mar 2023 08:04:23 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png meena – malayalees.ch https://malayalees.ch 32 32 ധനുഷുമായുള്ള വിവാഹം; പ്രതികരണവുമായി നടി മീന https://malayalees.ch/meena-about-dhanush-wedding/ Sat, 25 Mar 2023 08:04:10 +0000 https://malayalees.ch/?p=78594 തമിഴ് സൂപ്പർ താരം ധനുഷുമായി നടി മീന വിവാഹിതയാകുന്നുവെന്ന അഭ്യൂഹങ്ങൾ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. സംഭവത്തിൽ പ്രതികരണവുമായി മീന തന്നെ രംഗത്ത് വന്നിരിക്കുകയാണ്. 

‘ വിദ്യാസാഗർ (ഭർത്താവ്) പോയെന്ന് എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ സാധിക്കുന്നില്ല. ഇപ്പോൾ ശ്രദ്ധ മുഴുവൻ മകൾ നൈനക വിദ്യാസാഗറിന്റെ ഭാവിയെ കുറിച്ചോർത്താണ്’- മീന വ്യക്തമാക്കി.

മീനയുടെ ഭർത്താവ് വിദ്യാസാഗർ 2022 ജൂൺ 28നാണ് മരിക്കുന്നത്. ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോൾ തന്നെ മീന രണ്ടാം വിവാഹത്തിനൊരുങ്ങുന്നു എന്ന തരത്തിൽ റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. ധനുഷിന്റെ പേരിനൊപ്പം തന്നെ കുടുംബസുഹൃത്തായ മറ്റൊരു വ്യവസായിയുടെ പേരും ഉയർന്ന് വന്നിരുന്നു. ഈ അഭ്യൂഹങ്ങളാണ് തള്ളിക്കൊണ്ടാണ് മീനയുടെ പുതിയ മറുപടി.

]]>