medicine – malayalees.ch https://malayalees.ch Malayalam Online News Portal Thu, 18 May 2023 04:33:46 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png medicine – malayalees.ch https://malayalees.ch 32 32 കൊല്ലം മരുന്നു സംഭരണ കേന്ദ്രത്തിലെ തീയണച്ചു; കത്തിനശിച്ചത് കോടികളുടെ മരുന്ന് https://malayalees.ch/kollam-medical-warehouse-fire-update/ Thu, 18 May 2023 04:10:13 +0000 https://malayalees.ch/?p=81387 കൊല്ലം ഉളിയക്കോവിൽ മെഡിക്കൽ സർവീസ് കോർപ്പറേഷനിലുണ്ടായ തീയണച്ചു. കോടികളുടെ മരുന്നാണ് തീപിടുത്തത്തിൽ കത്തിനശിച്ചത്. അഗ്നിബാധയിൽ 3 ബൈക്കുകളും കത്തിനശിച്ചു. മൂന്ന് ജില്ലകളിൽ നിന്നുള്ള ഫയർഫോഴ്സ് യൂണിറ്റുകളാണ് തീയണച്ചത്. 10 കോടി രൂപയ്ക്ക് മുകളിൽ നാശനഷ്ടമുണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തൽ.

അഗ്നിരക്ഷാ സംവിധാനങ്ങളില്ലാത്ത കെട്ടിടം ഗോഡൗണാക്കിയെന്നാണ് വിവരം. ഇക്കാര്യത്തിൽ മെഡിക്കൽ സർവീസ് കോർപറേഷന് വീഴ്ച സംഭവിച്ചു.

ശാരീരികാസ്വാസ്ഥ്യം ഉണ്ടായ 7 പേർ കൊല്ലം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പുക ശ്വസിച്ച മറ്റ് രണ്ട് പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

]]>
പ്രമേഹപ്പിടിയില്‍ അമര്‍ന്ന് കേരളം; പ്രമേഹം നിയന്ത്രിക്കാന്‍ വാങ്ങുന്നത് 2,000 കോടിയുടെ മരുന്നുകള്‍ https://malayalees.ch/rise-in-anti-diabetic-medicine-sale-in-kerala/ Wed, 16 Nov 2022 10:29:30 +0000 https://malayalees.ch/?p=71388 കേരളത്തില്‍ പ്രമേഹ മരുന്ന് വില്‍പ്പനയില്‍ വന്‍ വര്‍ധനവ്. കേരളത്തിലെ മരുന്ന് വില്‍പനയില്‍ രണ്ടാംസ്ഥാനത്ത് ഇപ്പോള്‍ പ്രമേഹനിയന്ത്രണ മരുന്നുകളാണ് എന്ന് ഓള്‍ കേരള കെമിസ്റ്റ് ആന്‍ഡ് ഡ്രഗിസ്റ്റ് അസോസിയേഷന്‍ കണക്കുകള്‍ പറയുന്നു. ഒരു വര്‍ഷത്തില്‍ പ്രമേഹം നിയന്ത്രിക്കാന്‍ മാത്രം കേരളത്തിലെ രോഗികള്‍ വാങ്ങിയത് 2,000 കോടിയുടെ മരുന്നുകള്‍ ആണ്. ഇന്‍സുലിനും ഗുളികകളും ഉള്‍പ്പെടെയാണിത്. 15,000 കോടിയുടെ മരുന്നുവില്‍പനയാണ് മൊത്തം നടന്നത്. ഇതില്‍ 15 ശതമാനത്തോളം പ്രമേഹ നിയന്ത്രണ ഔഷധങ്ങള്‍ ആണ്. ദേശീയ തലത്തില്‍ ഇത് 10 ശതമാനമാണ്.

കേരളം ഉള്‍പ്പെടെ രാജ്യത്തെമ്പാടും പ്രമേഹമരുന്ന് വില്‍പന വരുംവര്‍ഷങ്ങളില്‍ ഇനിയും കൂടുമെന്നാണ് ഓള്‍ കേരള ഡ്രഗിസ്റ്റ്‌സ് ആന്‍ഡ് ഫാര്‍മസിസ്റ്റ്‌സ് അസോസിയേഷന്റെ വിലയിരുത്തല്‍. കാരണം പ്രമേഹ രോഗികളുടെ എണ്ണം നോക്കിയാല്‍ മൊത്തം 7.5 കോടിയിലധികം ഇപ്പോഴും രാജ്യത്തുണ്ട്. രണ്ടുതരം ഇന്‍സുലിനുകള്‍, മെറ്റ്‌ഫോര്‍മിന്‍+ഗ്ലിമെപിറൈഡ് , മെറ്റ്‌ഫോര്‍മിന്‍ +വില്‍ഡാഗ്ലിപ്റ്റിന്‍ , മെറ്റ്‌ഫോര്‍മിന്‍+ സിടാഗ്ലിപ്റ്റിന്‍ എന്നീ സംയുക്ത ഗുളികകള്‍ എന്നിവയാണ് ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന മരുന്നുകള്‍. ജീവിതരീതി മാറ്റമില്ലാതെ തുടര്‍ന്നാല്‍ പ്രമേഹ രോഗികളുടെ എണ്ണം ഇനിയും കൂടുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അമൃത മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് മെഡിസിന്‍ വിഭാഗം പ്രൊഫസര്‍ ഡോ അജയ് ബാലചന്ദ്രനും ഇത് അടിവരയിടുന്നുണ്ട്.

മരുന്നുകള്‍ക്കായി വലിയ രീതിയില്‍ സംസ്ഥാനം പണം ചെലവാക്കുന്നുണ്ടെങ്കിലും 80% രോഗികളുടേയും പ്രമേഹം നിയന്ത്രണത്തില്‍ അല്ല എന്നാണ് പറയപ്പെടുന്നത്. ഇതിന് പല കാരണങ്ങളുണ്ട്. ഒന്നാമത്, പ്രമേഹത്തെക്കുറിച്ച് രോഗികള്‍ ശരിയായ അറിവ് നേടുന്നില്ല എന്നതാണ്. ഇന്‍സുലിന്‍ കൃത്യമായി നല്‍കുന്നില്ല, മരുന്ന് കൃത്യമായി കഴിക്കുന്നില്ല ഇതെല്ലാം ഒരു പരിധി വരെ പ്രമേഹം കൂടാന്‍ കാരണമാകുന്നുണ്ട്. കേരളത്തിലെ മാത്രം കണക്കുപ്രകാരം നാലിലൊരാള്‍ക്ക് പ്രമേഹമുണ്ട്. മാത്രമല്ല, പണ്ട് പ്രായമുള്ളവരെയാണ് പ്രമേഹം പിടികൂടിയിരുന്നെങ്കില്‍ ഇപ്പോള്‍ കുട്ടികളിലും പ്രമേഹം കണ്ടുവരുന്നുണ്ട്.10 വയസിനും 30 വയസിനും ഇടയിലുള്ള 27 % ആളുകളും പ്രമേഹത്തിന്റെ പിടിയില്‍ ആണെന്ന ഞെട്ടിപ്പിക്കുന്ന വസ്തുതയും കണക്കുകള്‍ സൂചിപ്പിക്കുന്നുണ്ട്.

പ്രമേഹ മരുന്നുകള്‍ രണ്ടാം സ്ഥാനത്താണെങ്കില്‍ ഹൃദ്രോഗമരുന്നുകളാണ് ഒന്നാമത്. കേരളത്തില്‍ ഹൃദ്രോഗത്തിനുള്ള പ്രധാന കാരണങ്ങളിലൊന്നാണ് പ്രമേഹത്തിന്റെ സങ്കീര്‍ണതകള്‍ എന്നതാണ് മറ്റൊരു വസ്തുത.

ആഗോളതലത്തില്‍ പോലും പ്രമേഹബാധിതര്‍ 42.2 കോടി ആണെന്നും 2019ലെ 15 ലക്ഷം മരണങ്ങള്‍ക്കും കാരണം പ്രമേഹമാണെന്നും പറയപ്പെടുന്നുണ്ട്. അതുപോലെ 2021ലെ പ്രമേഹമരണം 67 ലക്ഷം ആണെന്നും ഇന്റര്‍നാഷണല്‍ ഡയബെറ്റിസ് ഫെഡറേഷന്‍ രേഖപ്പെടുത്തുന്നുണ്ട്. 2030ഓടെ 643 ദശലക്ഷമായും 2045ഓടെ 783 ദശലക്ഷമായും ഉയര്‍ന്നേക്കാം എന്നും പറയപ്പെടുന്നുണ്ട്. എന്തായാലും രോഗം കുറക്കാന്‍ ജീവിതചര്യ മാറ്റുകയല്ലാതെ വേറെ എളുപ്പവഴികള്‍ ഇല്ലെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. അമിതമായുള്ള മധുര പലഹാരങ്ങള്‍ ഒഴിവാക്കുക, മാംസ്യവും നാരുകളും കൂടുതലടങ്ങിയ ഭക്ഷണം കഴിക്കുക, അന്നജം കുറഞ്ഞ ഭക്ഷണം ശീലമാക്കുക, കൃത്യമായി വ്യായാമം ചെയ്യുക, ധാരാളം വെള്ളം കുടിക്കുക, നന്നായി ഉറങ്ങുക, തുടങ്ങിയ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ പ്രമേഹം കുറയ്ക്കാനാകും. അമിതമായ വിശപ്പും ദാഹവും, ശരീരഭാരം പെട്ടെന്ന് കുറയുക, കാഴ്ച മങ്ങല്‍, ഇടയ്ക്കിടെയുള്ള മൂത്രശങ്ക, അമിതക്ഷീണം, തുടര്‍ച്ചയായുള്ള അണുബാധ ഇതെല്ലം ആണ് പ്രമേഹത്തിന്റെ പ്രാരംഭ ലക്ഷണങ്ങള്‍.

]]>
കഴിക്കുന്ന മരുന്ന് വ്യാജമാണോ എന്ന് എങ്ങനെ അറിയാം ? വരുന്നു പുതിയ സംവിധാനം https://malayalees.ch/%e0%b4%95%e0%b4%b4%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8-%e0%b4%ae%e0%b4%b0%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%b5%e0%b5%8d%e0%b4%af%e0%b4%be%e0%b4%9c/ Mon, 03 Oct 2022 04:03:04 +0000 https://malayalees.ch/?p=68891 കഴിക്കുന്ന മരുന്ന് വ്യാജമാണോ എന്ന് എങ്ങനെ തിരിച്ചറിയാം ? ഈ ആശങ്ക പരിഹരിക്കാൻ പുതിയ സംവിധാനമൊരുക്കുകയാണ് കേന്ദ്ര സർക്കാർ. ഏറ്റവും കൂടുതൽ വിറ്റ് പോകുന്ന മരുന്നുകളിൽ ഇനി മുതൽ ക്യു.ആർ കോഡ് പതിപ്പിക്കും. ഈ കോഡ് സ്‌കാൻ ചെയ്താൽ മരുന്നുകളുടെ വിവരങ്ങൾ അറിയാൻ സാധിക്കും. ( qr code on medicine package )

ആദ്യ ഘട്ടത്തിൽ 300 ഇനം മരുന്നുകളിൽ ക്യു.ആർ കോഡ് പതിപ്പിക്കാനാണ് സർക്കാർ നീക്കം. നൂറ് രൂപയ്ക്ക് മുകളിൽ വില വരുന്ന ആന്റിബയോട്ടിക്കുകൾ, വേദന സംഹാരികൾ, ആന്റി-അലർജിക് മരുന്നുകൾ എന്നിവ ആദ്യ ഘട്ടത്തിൽ ഉൾപ്പെടുമെന്നാണ് റിപ്പോർട്ട്.

വ്യാജ മരുന്നുകൾ വിപണിയിൽ കൂടി വരുന്നതായുള്ള റിപ്പോർട്ടുകൾ വരുന്നതിനിടെയാണ് പുതിയ നടപടി. നേരത്തെ അബോട്ട് കമ്പനി പുറത്തിറക്കുന്ന തൈറോനോം എന്ന മരുന്നിന്റെ വ്യാജൻ വിപണിയിലെത്തിയിരുന്നു. ഗ്ലെൻമാർക്കിന്റെ രക്‌സമ്മർദ ഗുളികയായ ടെൽമ എച്ചിന്റേയും വ്യാജൻ പുറത്തിറങ്ങിയിരുന്നു.

തുടർന്ന് ഈ വർഷം ജൂണിൽ ഫആർമ കമ്പനികളോട് മരുന്ന് വിവരങ്ങൾ അടങ്ങുന്ന ക്യൂ.ആർ കോഡ് പ്രൈമറി, സെക്കൻഡറി പായ്ക്കറ്റുകളിൽ പതിപ്പിക്കാൻ നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ചില കമ്പനികൾ ഇപ്പോൾ ഈ രീതി സ്വീകരിക്കുന്നുണ്ട്.

]]>
സംസ്ഥാനത്തെ ആശുപത്രികളിൽ മരുന്ന് ക്ഷാമം രൂക്ഷം https://malayalees.ch/kerala-faces-medicine-shortage/ Wed, 13 Jul 2022 04:26:21 +0000 https://malayalees.ch/?p=64712 സംസ്ഥാനത്തെ ആശുപത്രികളിൽ മരുന്ന് ക്ഷാമം രൂക്ഷം. സർക്കാർ ആശുപത്രികളിലെ ഫാർമസികളിൽ കുറിപ്പുമായെത്തുന്നവർ വെറും കൈയ്യോടെ മടങ്ങേണ്ട അവസ്ഥയാണ്. ആവശ്യമായ മുന്നൊരുക്കം നടത്താത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിയ്ക്ക് കാരണമായത്.

കേരളത്തിൽ മരുന്നു ക്ഷാമം രൂക്ഷമാകുമെന്ന വാർത്ത കഴിഞ്ഞ മെയ് 23 നാണ് 24 പുറത്തുവിട്ടത്. ഇത് ശരിവയ്ക്കുന്നതാണ് ഭൂരിഭാഗം ആശുപത്രികളിലേയും ഇപ്പോഴത്തെ സാഹചര്യം. രക്തം കട്ടപിടിക്കാതിരിക്കാനുള്ള ആസ്പിരിൻ 75,ഉയർന്ന രക്തസമ്മർദത്തിന് നൽകുന്ന റാമിപ്രിൽ, കൊളസ്ട്രോളിന് നൽകുന്ന അറ്റോവ സ്റ്റാറ്റിൻ 20,സെഫ്ട്രിയാക്സോൺ തുടങ്ങി പലതരം ആന്റിബയോട്ടിക് ഇൻജക്ഷനുകളും കിട്ടാനില്ല. ഇതോടെ രോഗികൾ ഉയർന്ന വില നൽകി പുറത്തെ മെഡിക്കൽ സ്റ്റോറുകളിൽ നിന്ന് വാങ്ങേണ്ട സ്ഥിതിയാണ്

ടെണ്ടർ നടപടികൾ വൈകിയതാണ് പ്രതിസന്ധിക്ക് കാരണം. മുൻ വർഷങ്ങളിൽ ഡിസംബറിൽ മരുന്ന് വാങ്ങാനുള്ള ടെണ്ടർ വിളിച്ചിരുന്നു.ഫെബ്രുവരിയോടെ അന്തിമ പട്ടികയായി മാർച്ചിൽ പർച്ചേസ് ഓർഡർ നൽകി ഏപ്രിൽ പകുതിയോടെ മരുന്നുകളെത്തി തുടങ്ങും.എന്നാൽ ഇത്തവണ ജൂൺ പകുതിയോടെയാണ് ടെണ്ടർ നടപടികളായത്. മരുന്ന് കൂടുതലുള്ള സ്ഥലങ്ങളിൽ നിന്ന് ക്ഷാമമുള്ള ആശുപത്രികളിലേക്ക് മാറ്റി താത്കാലിക പരിഹാരത്തിനാണ് ഇപ്പോഴത്തെ ശ്രമം. ഈ മാസം അവസാനത്തോടെ കൂടുതൽ മരുന്ന് എത്തുമെന്നാണ് KMSCL നൽകുന്ന വിശദീകരണം.

]]>
സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മരുന്നുകളുടെ ലഭ്യത കുറഞ്ഞേയ്ക്കും https://malayalees.ch/availability-medicines-reduced-kerala/ Mon, 23 May 2022 05:43:33 +0000 https://malayalees.ch/?p=62234 സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മരുന്നുകളുടെ ലഭ്യത കുറഞ്ഞേയ്ക്കും. മരുന്ന് വാങ്ങുന്നതിനായുള്ള ഈ സാമ്പത്തിക വർഷത്തെ ടെൻഡർ നടപടികൾ പൂർത്തിയാക്കാൻ കേരള മെഡിക്കൽ സർവീസസ് കോർപറേഷന് കഴിഞ്ഞിട്ടില്ല.https://1000947bb02464cf1593613bbd0cf638.safeframe.googlesyndication.com/safeframe/1-0-38/html/container.html

കർശനമായ ടെൻഡർ മാനദണ്ഡങ്ങളാണ് മരുന്ന് വിതരണം വൈകിപ്പിക്കുന്നത്. നിലവിൽ 50കോടി വിറ്റുവരവുള്ള കമ്പനികൾക്ക് മാത്രമാണ് ടെൻഡറിൽ പങ്കെടുക്കാൻ അവസരം. ഇതോടെ ചെറിയ കമ്പനികൾക്ക് അവസരം നഷ്ടമായി. വൻകിടക്കാർ കൂടുതൽ നിർദ്ദേശങ്ങൾ മുന്നോട്ടുവച്ചതോടെ അന്തിമ ടെൻഡർ വൈകുകയായിരുന്നു.

കഴിഞ്ഞ തിങ്കളാഴ്ചയാണ് ടെൻഡർ നിരക്ക് അന്തിമമാക്കിയത്. കരാർ ഒപ്പുവച്ച് പണം കെട്ടിവച്ച ശേഷമാകും പർച്ചേസ് ഓർഡർ നൽകുക. ഈ നടപടികൾ പൂർത്തിയാകാൻ ഒരുമാസത്തോളം സമയം വേണ്ടിവരുമെന്നിരിക്കെയാണ് ഇക്കാലയളവിൽ മരുന്ന് ക്ഷാമം രൂക്ഷമാവുക. നിലവിൽ പല ഇടങ്ങളിലും അവശ്യ മരുന്നുകൾ കിട്ടാനില്ലെന്ന പരാതി വ്യാപകമാണ്. മരുന്ന് ക്ഷാമം മുന്നിൽ കണ്ട് ജീവിത ശൈലി രോഗങ്ങൾക്കുള്ള മരുന്നുകൾ ഒന്നിച്ച് വാങ്ങുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. മരുന്ന് കൂടുതലുള്ള ആശുപത്രിയിൽ നിന്ന് കുറവ് വരുന്ന ഇടങ്ങളിലേക്ക് സ്റ്റോക്ക് നൽകാൻ മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ഡിഎംഒമാർക്ക് നിർദ്ദേശം നൽകി.

]]>
ശ്രീലങ്കയ്ക്ക് കൂടുതൽ സഹായം, ശസ്ത്രക്രിയ പുനരാരംഭിക്കാൻ മരുന്നുകൾ എത്തിക്കും; ഇന്ത്യ https://malayalees.ch/jaishankar-offers-indias-help-after-hospital-in-sri-lanka-suspend-surgeries-due-to-shortage-of-medicines/ Tue, 29 Mar 2022 11:23:53 +0000 https://malayalees.ch/?p=59256 ശ്രീലങ്കൻ ആശുപത്രികളിൽ ശസ്ത്രക്രിയകൾ പുനരാരംഭിക്കാൻ ഇന്ത്യ സഹായം നൽകുമെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. മരുന്ന് അടക്കമുള്ള സഹായമാണ് ലഭ്യമാക്കുക. ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധിക്കിടയിൽ മെഡിക്കൽ സൗകര്യങ്ങളുടെ അഭാവം മൂലം ശസ്ത്രക്രിയകൾ നിർത്തിവച്ച സാഹചര്യത്തിലാണ് ഇന്ത്യയുടെ ഇടപെടൽ.

ശ്രീലങ്കയെ എങ്ങനെ സഹായിക്കാനാകും എന്ന് ചർച്ച ചെയ്യാൻ കൊളംബോയിലെ ഇന്ത്യൻ ഹൈക്കമ്മീഷണറോട് ജയശങ്കർ ആവശ്യപ്പെട്ടിരുന്നു. തിങ്കളാഴ്ച മരുന്നിന്റെ ദൗർലഭ്യത്തെത്തുടർന്ന് എല്ലാ ശസ്ത്രക്രിയകളും താൽക്കാലികമായി നിർത്തിവച്ചതായി പല ആശുപത്രികളും അറിയിച്ചു. ശ്രീലങ്കയുടെ സാമ്പത്തിക പ്രതിസന്ധിയാണ് ആരോഗ്യ സംരക്ഷണം ഉൾപ്പെടെയുള്ള പ്രാഥമിക ആവശ്യങ്ങൾ ഉപേക്ഷിക്കാൻ രാജ്യത്തെ നിർബന്ധിതരാക്കുന്നത്.

നേരത്തെ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ശ്രീലങ്കൻ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഗുരുതര സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ എല്ലാവിധ സഹായ സഹകരണങ്ങളും ഇന്ത്യയുടെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് എസ് ജയശങ്കർ ഉറപ്പ് നൽകി. ശ്രീലങ്കൻ പ്രസിഡന്റ് ഗോതബായ രാജപക്സെ, പ്രധാനമന്ത്രി മഹേന്ദ രാജപക്സെ, ധനകാര്യമന്ത്രി ബേസിൽ രാജപക്സെ എന്നിവരുമായി ജയശങ്കർ ചർച്ച നടത്തി.

]]>
നിര്‍മാണ ചെലവ് ഉയര്‍ന്നു; അവശ്യമരുന്നുകള്‍ക്ക് ഏപ്രിലില്‍ വില കൂടും https://malayalees.ch/prices-of-medicines-to-go-up-a-tad-companies-seek-20-jump/ Mon, 22 Mar 2021 09:19:39 +0000 https://malayalees.ch/?p=41877 ഏപ്രിൽ മുതൽ രാജ്യത്ത് അവശ്യമരുന്നുകളുടെ വില ഉയരും. വേദന സംഹാരികൾ, ആന്‍റിബയോട്ടിക്കുകൾ, ആന്‍റി ഇൻഫെക്റ്റീവ് മരുന്നുകൾ എന്നിവയ്ക്കുൾപ്പെടെയാണ് വില ഉയരുന്നത്. 20 ശതമാനം വരെയാണ് വില ഉയരുന്നത്.

മരുന്ന് നിര്‍മാണ ചെലവുകൾ 15-20 ശതമാനം വരെ ഉയര്‍ന്നതാണ് വില വര്‍ധനവിന് കാരണമായത്. ആക്ടീവ് ഫാര്‍മസ്യൂട്ടിക്കൽ കോംപോണന്‍റുകൾക്ക് വില കോവിഡ് കാലത്ത് കൂടിയിരുന്നു. പാക്കേജിങ് മെറ്റീരിയലുകളുടെ വിലയും വര്‍ധിച്ചിരുന്നു. ഇതെല്ലാം കണക്കിലെടുത്താണ് ഇപ്പോള്‍ മരുന്നു വിലയിലും ആനുപാതികമായി വര്‍ധനവ് വരുത്തുന്നത്.

വാർഷിക മൊത്ത വില സൂചികയിലെ മാറ്റത്തിനനുസരിച്ച് മരുന്ന് വില കൂട്ടാൻ മരുന്ന് നിർമ്മാതാക്കൾക്ക് സർക്കാർ അനുമതി നല്‍കിയിട്ടുണ്ട്. 2020-ൽ 0.5 ശതമാനമായിരുന്നു വില വര്‍ധന. നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിംഗ് അതോറിറ്റിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഡയബറ്റീസ് മരുന്നുകൾ, വേദന സംഹാരികൾ, ആന്‍റി ബയോട്ടിക്കുകൾ തുടങ്ങിയവ നിര്‍മിക്കുന്നതിനാവശ്യമായ ഉത്പന്നങ്ങൾ ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യുകയാണ്. 80-90 ശതമാനവും ചൈനയിൽ നിന്നാണ് ഇറക്കുമതി. ചൈനയിൽ കോവിഡ് പ്രതിസന്ധി വ്യാപിച്ചപ്പോൾ ഇത്തരം ആക്ടീവ് കോംപോണന്‍റുകൾക്കും വില ഉയര്‍ത്തിയിരുന്നു. 2020 പകുതിയോടെ വിതരണം പുനരാരംഭിച്ചപ്പോൾ 10-20 ശതമാനം വരെ ചൈന വിലവര്‍ധന വരുത്തിയിരുന്നു.

]]>
ചൈനയിൽ നിന്ന് മരുന്നും മെഡിക്കൽ ഉപകരണങ്ങളും ഇറക്കുമതി ചെയ്യുന്നതിന് ഇന്ത്യ വിലക്ക് ഏര്‍പ്പെടുത്തി https://malayalees.ch/india-ban-import-medicine-from-china/ Wed, 01 Jul 2020 04:48:34 +0000 https://malayalees.ch/?p=27836 ഇത് രാജ്യത്ത് മരുന്ന് ക്ഷാമത്തിനിടയാക്കുമെന്ന് ആശങ്ക ഉയർന്നിട്ടുണ്ട്. പ്രത്യേകിച്ചും കോവിഡ് ബാധ രൂക്ഷമായ സാഹചര്യത്തിൽ

കിഴക്കൻ ലഡാക്കിലെ അതിർത്തി സംഘർഷം കുറയ്ക്കാൻ ഇന്ത്യയും ചൈനയും തീരുമാനിച്ചു. കമാണ്ടർ തല മൂന്നാം ഘട്ട ചർച്ചയിലാണ് തീരുമാനം. സമാധാന ചർച്ച നടക്കുന്നതിനിടയിലും ഇന്ത്യയും ചൈനയും പടയൊരുക്കം തുടരുകയാണ്. ചൈനയിൽ നിന്ന് മരുന്നും മെഡിക്കൽ ഉപകരണങ്ങളും ഇറക്കുമതി ചെയ്യുന്നതിന് ഇന്ത്യവിലക്ക് ഏര്‍പ്പെടുത്തി.

കഴിഞ്ഞ ജൂൺ 15ന് മുതലാണ് ചൈനീസ് മെഡിക്കൽ ഉല്പന്നങ്ങൾക്ക് വിലക്ക് തുടങ്ങിയത്. രാജ്യത്ത് കസ്റ്റംസ് വിഭാഗം ചൈനയിൽ നിന്നുള്ള ഇറക്കുമതിക്ക് അനുമതി നൽകുന്നില്ല. അതിർത്തി സംഘർഷത്തിന്‍റെ പേരിലാണ് വിലക്ക്. ഇത് രാജ്യത്ത് മരുന്ന് ക്ഷാമത്തിനിടയാക്കുമെന്ന് ആശങ്ക ഉയർന്നിട്ടുണ്ട്. പ്രത്യേകിച്ചും കോവിഡ് ബാധ രൂക്ഷമായ സാഹചര്യത്തിൽ. ഇന്ത്യയിൽ നിന്ന് വിദേശങ്ങളിലേക്കുള്ള കയറ്റുമതിയേയും ബാധിക്കുമെന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു.

ചൈനയിൽ നിന്ന് മരുന്നും മെഡിക്കൽ ഉപകരണങ്ങളും ഇറക്കുമതി ചെയ്യുന്നതിന് ഇന്ത്യ വിലക്ക് ഏര്‍പ്പെടുത്തി

അതിർത്തിയിലെ സംഘർഷവുമായി ബന്ധപ്പെട്ട ചർച്ചകളിൽ പുരോഗതിയുണ്ട്. ഗാൽവാനിൽ നിന്ന് ചൈന ഇതുവരെയും പൂർണമായി പിൻവാങ്ങാത്തതും ദൗലത്ത് ബാഗ് ഓൾഡിയിലും ഹോട്ട് സ്പ്രിംഗ്സിലും സൈനിക സാന്നിധ്യം വർധിപ്പിക്കുന്നതുമാണ് മൂന്നാം ഘട്ടത്തിൽ ഇരു രാജ്യങ്ങളുടെയും മേജർ ജനറൽമാർ ചർച്ച ചെയ്തതെന്നാണ് സൂചന . കഴിഞ്ഞ ദിവസം പുറത്തു വന്ന സാറ്റലൈറ്റ് ദൃശ്യങ്ങളിൽ ചൈന ഗാൽ വാൻ നദിക്കരയിൽ അതിർത്തി കടന്ന് നിലയുറപ്പിച്ചതായി ഇന്ത്യ ആരോപിച്ചിരുന്നു. മറുപടിയായി അതിർത്തിയിൽ കരസേനയുടെ ഭീഷ്മ ടാങ്കുകൾ ഇന്ത്യയും വിന്യസിച്ചിട്ടുണ്ട്. മിസൈൽ വിക്ഷേപിക്കാവുന്ന ആർ.ടി – 90 ടാങ്കുകളാണ് ഇവ.

അതേസമയം, ഇന്ത്യ 5 ചൈനീസ് മൊബൈൽ ആപ്പുകൾ നിരോധിച്ച തീരുമാനത്തിൽ ചൈന പ്രതിഷേധിച്ചു. ലോക വ്യാപാര സംഘടനയുടെ ഉടമ്പടിയ്ക്കെതിരാണിതെന്ന് ചൈനീസ് വക്താവ് ഡെൽഹിയിൽ പറഞ്ഞു.

]]>