Medical College Thiruvananthapuram – malayalees.ch https://malayalees.ch Malayalam Online News Portal Mon, 20 Jun 2022 08:21:29 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Medical College Thiruvananthapuram – malayalees.ch https://malayalees.ch 32 32 വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വൈകിയത് നാല് മണിക്കൂര്‍; തിരു.മെഡിക്കല്‍ കോളജില്‍ ഗുരുതര അനാസ്ഥ https://malayalees.ch/kidney-transplant-surgery-delayed-by-four-hours-tvm-medical-college/ Mon, 20 Jun 2022 08:21:20 +0000 https://malayalees.ch/?p=63619 തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അവയവ മാറ്റത്തില്‍ ഗുരുതര അനാസ്ഥ. എറണാകുളം രാജഗിരി ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ കോളജിലെത്തിച്ച അവയവത്തില്‍ ശസ്ത്രക്രിയ തുടങ്ങിയത് നാല് മണിക്കൂറിന് ശേഷമാണ്. രോഗിയെ സജ്ജമാക്കുന്നതില്‍ ഡോക്ടര്‍മാരുടെ ഭാഗത്ത് നിന്നുണ്ടായ അനാസ്ഥയാണ് ഗുരുതര വീഴ്ചയ്ക്ക് കാരണം. പൊലീസ് അകമ്പടിയോടെ രണ്ടരമണിക്കൂറിനുള്ളില്‍ മെഡിക്കല്‍ കോളജിലേക്ക് അവയവം എത്തിച്ചെങ്കിലും ശസ്ത്രക്രിയ്ക്കാവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്തിയിരുന്നില്ല എന്നാണ് കണ്ടെത്തല്‍.

ശനിയാഴ്ച രാത്രിയാണ് രാജഗിരി ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന 34കാരന് മസ്തിഷ്‌ക മരണം സംഭവിക്കുന്നത്. തുടര്‍ന്ന് ഇദ്ദേഹത്തിന്റെ ഒരു വൃക്ക കോട്ടയം മെഡിക്കല്‍ കോളജിലും മറ്റേത് കൊച്ചി അമൃത ആശുപത്രിയിലും നല്‍കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ വൃക്ക സ്വീകരിക്കാന്‍ യോഗ്യനായ രോഗി ഇല്ലാത്തതിനാലാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയുടെ ആവശ്യപ്രകാരം വൃക്ക എത്തിച്ചുനല്‍കിയത്.

ഇന്നലെ പുലര്‍ച്ചെ നാല് മണിയോടെയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ രണ്ട് ഡോക്ടര്‍മാരടക്കം സംഘം രാജഗിരി ആശുപത്രിയിലെത്തിയത്. പത്ത് മണിയോടെ മസ്തിഷ്‌ക മരണം സംഭവിച്ച വ്യക്തിയില്‍ വൃക്ക് മാറ്റുന്ന ശസ്ത്രക്രിയ നടന്നു. ഉച്ചയ്ക്ക് രണ്ടേമുക്കാലോടെ വൃക്ക ആംബുലന്‍സില്‍ പൊലീസ് അകമ്പടിയോടെ തിരുവനന്തപുരത്തെത്തിച്ചു. ഗ്രീന്‍ കോറിഡോര്‍ സംവിധാനം വഴിയാണ് വൃക്ക എത്തിച്ചത്. എന്നാല്‍ കൃത്യസമയത്ത് അവയവമെത്തിച്ചിട്ടും ശസ്ത്രക്രിയ നടത്തിയതില്‍ നാല് മണിക്കൂറോളമാണ് വൈകിയത്. നെഫ്രോളജി, യൂറോളജി വിഭാഗങ്ങള്‍ സംയുക്തമായാണ് ശസ്ത്രക്രിയ നടത്തേണ്ടിയിരുന്നത്.

ഒരാളുടെ അവയവം മറ്റൊരാളില്‍ വച്ചുപിടിപ്പിക്കുമ്പോള്‍ അവയവം പുറത്തെടുത്ത ശേഷം എത്രയും വേഗം ശസ്ത്രക്രിയ നടത്തണം. എന്നാല്‍ മെഡിക്കല്‍ കോളജില്‍ ഇന്ന് രാവിലെയോടെയാണ് ശസ്ത്രക്രിയ പൂര്‍ത്തിയായത്. അതേസമയം വൃക്ക സ്വീകരിച്ച വ്യക്തിയുടെ ആരോഗ്യ നില ഗുരുതരമായി തുടരുകയാണ്.

]]>
രോഗിയുടെ ബന്ധുവിനോട് തട്ടിക്കയറി പിജി ഡോക്ടര്‍; തിരു. മെഡിക്കൽ കോളേജിൽ ഡെപ്യൂട്ടി സൂപ്രണ്ടിനെ നീക്കി https://malayalees.ch/pg-doctor-who-over-reacted-to-patients-relative-in-trivandrum-medical-college-suspended-and-deputy-superintendent-also-face-action/ Mon, 31 Jan 2022 08:02:55 +0000 https://malayalees.ch/?p=56279 തിരുവനന്തപുരം മെഡിക്കൽ കോളേജ് (Medical College Thiruvananthapuram) ആശുപത്രി  ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.സന്തോഷിനെ ചുമതലയിൽ നിന്ന് നീക്കി ആരോഗ്യവകുപ്പ്.  ഡോ. സന്തോഷിന് കീഴിലുള്ള ഓർത്തോ വിഭാഗം പി.ജി ഡോക്ടർ രോഗിയുടെ ബന്ധുവിനോട് കയർത്തു സംസാരിച്ചത് വിവാദമായതിന് പിന്നാലെയാണ് നടപടി.  ആദ്യഘട്ടത്തിൽ സർക്കാരിന്റെ പ്രധാന കൊവിഡ് ദൗത്യങ്ങളുടെ തലവനായിരുന്നു ഡോ. സന്തോഷിൻറെ മാറ്റത്തിന് പിന്നിൽ ആരോഗ്യവകുപ്പിലെ ശീതസമരവും ഉണ്ടെന്നാണ് സൂചന 

ഇന്നലെ ആരോഗ്യവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിയുടെ ഇ മെയിലാണ് അടിയന്തര നടപടിയിലേക്ക് നയിച്ച നടപടിക്രമം. അത്യാഹിതവിഭാഗം ചുമതലയുള്ള ഡെപ്യൂട്ടി സൂപ്രണ്ട് എന്ന സുപ്രധാന പദവിയിൽ നിന്ന്   അടിയന്തരമായി  നീക്കുമ്പോൾ കൃത്യമായ കാരണം വ്യക്തമാക്കിയിട്ടില്ല.  ചുമതലകളിൽ വീഴ്ച്ച വരുത്തിയെന്നാണ് ആരോഗ്യവകുപ്പ് നൽകുന്ന വിശദീകരണം.  അതേസമയം, കഴിഞ്ഞ ദിവസം ഓർത്തോ വിഭാഗം പി.ജി ഡോക്ടർ രോഗിയുടെ ബന്ധുവിനോട് കയർത്ത് സംസാരിച്ച സംഭവമാണ് പെട്ടെന്നുള്ള കാരണമായി സംശയിക്കപ്പെടുന്നത്.

എക്സ്റേയ്ക്ക് എഴുതിയ കുറിപ്പില്‍ ലാബില്‍ നിന്ന് സംശയം പ്രകടിപ്പിച്ചതോടെയാണ് രോഗിയുടെ ബന്ധു പിജി ഡോക്ടറെ സമീപിച്ചത്. എന്നാല്‍ തന്നെ പഠിപ്പിക്കേണ്ടെന്നും പറഞ്ഞതുപോലെ എക്‌സ്‌റേ എടുത്താല്‍ മതിയെന്നുമായിരുന്നു പിജി ഡോക്ടറുടെ പ്രതികരണം. ഇതിന് പിന്നാലെ രോഗിയുടെ ബന്ധുവും ഡോക്ടറും തമ്മില്‍ വാക്കേറ്റമായി. അതിരുവിട്ട് വാക്കുകള്‍ പ്രയോഗിക്കുന്ന പിജി ഡോക്ടറുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തിരുന്നു. വിഡിയോ വിവാദമായതോടെ മോശമായി പെരുമാറിയ ഡോ. അനന്തകൃഷ്ണനെ സസ്പെൻഡ് ചെയ്യുകയായിരുന്നു. 

ഇത് അന്വേഷിച്ച് റിപ്പോർട്ട് നൽകിയത് ഡോ. സന്തോഷാണ്.  റിപ്പോര്‍ട്ട് നല്‍കിയതിന് പിന്നാലെയാണ് അത്യാഹിത വിഭാഗം ചുമതലയിൽ നിന്ന് ഡോ. സന്തോഷിനെ തന്നെ നീക്കിയത്.  ഇത് മാത്രമല്ല പെട്ടെന്നുള്ള നടപടിക്ക് കാരണമെന്നും സൂചനയുണ്ട്.  ആരോഗ്യമന്ത്രി വീണാ ജോർജ്ജ് മെഡിക്കൽ കോളേജിൽ നടത്തിയ മിന്നൽ സന്ദർശന സമയത്ത് സ്ഥലത്തുണ്ടായിരുന്നില്ലെന്ന് കാട്ടി ഡോക്ടർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു.   കൊവിഡ് ആദ്യതരംഗകാലത്ത് സുപ്രധാന ചുമതലകളിലിരുന്ന ഡോ.സന്തോഷാണ് കൊവിഡ് ബ്രിഗേഡ് രൂപീകരണം, പരിശീലനം എന്നിവയിൽ പ്രധാന പങ്കും  മുംബൈ, കാസർഗോഡ് മെഡിക്കൽ സംഘത്തിന്റെ നേതൃത്വവും  എന്നിവ വഹിച്ചത്.    ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് കെകെ ഷൈലജ ആരോഗ്യമന്ത്രിയായിരിക്കെ സുപ്രധാന പദവികളിലിരുന്നവരും  പുതിയ മന്ത്രി വന്ന ശേഷമുള്ള വകുപ്പിലെ നേതൃത്വവും തമ്മിലുള്ള ശീതസമരവും നടപടികളിലേക്ക് നയിച്ചെന്നാണ് വിവരം. സാമൂഹ്യ സുരക്ഷാ മിഷൻ തലപ്പത്ത് നിന്നും ഡോ. അഷീലിനെ പയ്യന്നൂർ താലൂക്കാശുപത്രി കാഷ്വാലിറ്റിയിലേക്ക് സ്ഥലം മാറ്റിയതും ചർച്ചയായിരുന്നു. നടപടിയെക്കുറിച്ച് ഡോ. സന്തോഷ് പ്രതികരിച്ചിട്ടില്ല.

]]>