Medical Admission – malayalees.ch https://malayalees.ch Malayalam Online News Portal Thu, 15 Sep 2022 13:15:52 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Medical Admission – malayalees.ch https://malayalees.ch 32 32 യുക്രെയിനില്‍ നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടി; ഇന്ത്യയില്‍ തുടര്‍പഠനം അനുവദിക്കില്ല https://malayalees.ch/medical-students-from-ukraine-further-studies-not-allowed-in-india/ Thu, 15 Sep 2022 13:15:45 +0000 https://malayalees.ch/?p=68127 യുക്രെയിനില്‍ നിന്ന് മടങ്ങിയ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടി. ഇന്ത്യന്‍ യൂണിവേഴ്‌സിറ്റികളില്‍ ഇവരെ പഠനം തുടരാന്‍ അനുവദിയ്ക്കാനാകില്ലെന്ന് കേന്ദ്രം വ്യക്തമാക്കി. ജസ്റ്റിസ് ഹേമന്ത് ഗുപ്ത അധ്യക്ഷനായ ബെഞ്ചിനെ ആണ് ഇക്കാര്യം അറിയിച്ചത്.

നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ നിയമം ഇന്ത്യന്‍ യൂണിവഴ്‌സിറ്റികളില്‍ ഈ വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കാന്‍ അനുവദിക്കുന്നില്ല. ഈ വിദ്യാര്‍ത്ഥികള്‍ക്ക് യുക്രെയിനെ ആശ്രയിക്കേണ്ടി വന്നത് നീറ്റിലെ മോശം പ്രകടനത്തെ തുടര്‍ന്നാണ്. സാമ്പത്തികമായി മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഉള്ളവരാണ് ഈ വിദ്യാര്‍ത്ഥികളെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കേസ് നാളെ വീണ്ടും കോടതി പരിഗണിക്കും.

]]>
എന്‍എസ്എസിന് അവകാശപ്പെട്ട 15 ശതമാനം സീറ്റുകള്‍ കൈക്കലാക്കിയെന്ന പരാതി: സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് https://malayalees.ch/notice-to-state-government-on-petition-filed-by-nss/ Mon, 05 Sep 2022 08:08:11 +0000 https://malayalees.ch/?p=67602 എന്‍എസ്എസ് സമര്‍പ്പിച്ച ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടിസ്. സംസ്ഥാന സര്‍ക്കാര്‍ പാസാക്കിയ മെഡിക്കല്‍ വിദ്യാഭ്യാസ നിയമ ഭേദഗതിയെ ചോദ്യം ചെയ്ത് എന്‍എസ്എസ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സംസ്ഥാന സര്‍ക്കാരിന് നോട്ടിസ്. എയ്ഡഡ് ഹോമിയോ മെഡിക്കല്‍ കോളേജുകളിലെ സീറ്റ് തര്‍ക്കവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ആണ് എന്‍എസ്എസിന്റെ ഹര്‍ജി സമര്‍പ്പിച്ചിരുന്നത്.

എന്‍എസ്എസിന് അവകാശപ്പെട്ട 15 ശതമാനം സീറ്റുകള്‍ സര്‍ക്കാര്‍ നിയമ ഭേദഗതിയിലൂടെ കൈക്കലാക്കിയതായി ഹര്‍ജി ആരോപിക്കുന്നു. മാനേജ്‌മെന്റ് എന്ന നിലയില്‍ 15 ശതമാനം സീറ്റുകള്‍ക്ക് എന്‍എസ്എസിന് അര്‍ഹതയുണ്ട്. നിയമ ഭേദഗതിയിലൂടെ ഈ സീറ്റുകള്‍ കൂടി സര്‍ക്കാര്‍ സ്വന്തമാക്കിയിരിയ്ക്കുകയാണ് എന്ന് ഹര്‍ജി ആരോപിക്കുന്നു.

കേരളം പാസാക്കിയ നിയമത്തിലെ വ്യവസ്ഥകള്‍ ഭരണഘടനാ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് എന്‍എസ്എസ് സുപ്രിം കോടതിയെ സമീപിച്ചത്. എന്‍എസ്എസിന് അവകാശപ്പെട്ട 15 ശതമാനം സീറ്റുകള്‍ സര്‍ക്കാര്‍ നിയമ ഭേദഗതിയിലൂടെ അട്ടിമറിക്കുന്നു എന്നായിരുന്നു ആരോപണം. എന്നാല്‍ കേരള ഹൈക്കോടതി നേരത്തെ സര്‍ക്കാര്‍ നിലപാട് ശരിവെച്ചിരുന്നു. ഈ സാഹചര്യത്തിലാണ് എന്‍എസ്എസ് സുപ്രിംകോടതിയെ സമീപിച്ചത്.

]]>