mecca – malayalees.ch https://malayalees.ch Malayalam Online News Portal Sat, 22 Apr 2023 10:48:54 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png mecca – malayalees.ch https://malayalees.ch 32 32 കോഴിക്കോട് സ്വദേശിനിയായ മലയാളി നഴ്‌സ്‌ മക്കയിൽ മരണപ്പെട്ടു https://malayalees.ch/malayali-nurse-died-in-mecca-html/ Sat, 22 Apr 2023 10:43:33 +0000 https://malayalees.ch/?p=80078 കോഴിക്കോട് സ്വദേശിനിയായ മലയാളി നേഴ്സ് മക്കയിൽ മരണപ്പെട്ടു. മക്കയിലെ സ്വകാര്യ ആശുപത്രിയായ മക്ക മെഡിക്കൽ സെന്ററിൽ സ്റ്റാഫ് നഴ്‌സ്‌ ആയി ജോലി ചെയ്യുന്ന അസ്‌നയാണ് മരണപ്പെട്ടത്. കോഴിക്കോട് ജില്ലയിലെ മാവൂർ സ്വദേശിനിയാണ് അസ്‌ന. ഇന്ന് രാവിലെ 10 മണിക്ക് മക്കയിലെ അൽനൂർ ഹോസ്പിറ്റലിൽ വെച്ച് മരണം സംഭവിച്ചത്.

തലവേദനയെ തുടർന്ന് ഇന്നലെ വൈകുന്നേരം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് പുലർച്ചയോടെ ആരോഗ്യ സ്ഥിതി വഷളായതോടെ അൽനൂർ ഹോസ്പിറ്റലിലേക്ക് ഷിഫ്റ്റ് ചെയ്‌തെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. തലച്ചോറിലുണ്ടായ രക്തസ്രാവമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം.

മക്കയിൽ സെയിൽസ്മാൻ ആയി ജോലി ചെയ്യുന്ന നൗഷാദ് ആണ് ഭർത്താവ്. 20 ദിവസം മാത്രം പ്രായമായ ഒരു ആൺകുഞ്ഞടക്കം രണ്ട് ആൺകുട്ടികൾ ഇവർക്കുണ്ട്. അന്തരിച്ച കൊടക്കാട്ടകത്ത് കോയക്കുട്ടിയാൻ പിതാവ്. ,മാതാവ് കദീജ ഇവരൊപ്പം മക്കയിലാണ് താമസം. നുവൈസർ, മുഹമ്മദ് എന്നിവരാണ് രണ്ട് ആൺകുട്ടികൾ. മരണാനന്തര നടപടിക്രമങ്ങൾ പൂർത്തീകരിച്ച് മയ്യത്ത് മക്കയിൽ ഖബറടക്കും .

]]>
സൗദിയില്‍ നാശം വിതച്ച് പെരുമഴ; മക്കയിലേക്കുള്ള റോഡുകള്‍ പൂട്ടി; ജിദ്ദയില്‍ രണ്ട് മരണം https://malayalees.ch/heavy-rain-in-saudi-arabia-cuts-roads-to-mecca/ Fri, 25 Nov 2022 10:41:17 +0000 https://malayalees.ch/?p=71878 സൗദി അറേബ്യയുടെ പടിഞ്ഞാറന്‍ മേഖലയില്‍ ഇന്നലെയുണ്ടായ കനത്ത മഴയെത്തുടര്‍ന്ന് രണ്ടുപേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. തീരദേശ നഗരമായ ജിദ്ദയില്‍ കനത്ത മഴയും അതിശക്തമായ കാറ്റുമാണ് റിപ്പോര്‍ട്ട് ചെയ്തത്. വ്യാഴാഴ്ച ശക്തിമായ മഴയെത്തുടര്‍ന്ന് സ്‌കൂളുകള്‍ അടയ്ക്കുകയും വിമാനങ്ങള്‍ വൈകിപ്പിക്കുകയും ചെയ്തു. 

മരണപ്പെയ്ത്തില്‍ റോഡുകള്‍ മുങ്ങിയതിനെത്തുടര്‍ന്ന് നിരവധി കാറുകളാണ് വെള്ളക്കെട്ടില്‍ അകപ്പെട്ടത്. രക്ഷാപ്രവര്‍ത്തകരെത്തി വാഹനങ്ങള്‍ വെള്ളത്തില്‍ നിന്ന് പുറത്തെടുത്തു. കനത്ത മഴയെത്തുടര്‍ന്ന് അധികൃതര്‍ മക്കയിലേക്കുള്ള റോഡുകള്‍ അടച്ചുപൂട്ടി.

കനത്ത മഴയിലുണ്ടായ നാശനഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് ജിദ്ദ മുന്‍സിപ്പാലിറ്റി അറിയിച്ചു. നാശനഷ്ടങ്ങള്‍ കണക്കാക്കി നഷ്ടപരിഹാരത്തുക ലഭിക്കുന്നതിന് ഇപ്പോള്‍ മുതല്‍ തന്നെ ദുരന്തബാധിതര്‍ക്ക് അപേക്ഷിക്കാം.

നൂറുകണക്കിന് വാഹനങ്ങള്‍ ഇന്നലെ മഴയിലുണ്ടായ വെള്ളക്കെട്ടില്‍ കുടുങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍. പലയിടത്തും സിഗ്നല്‍ ലൈറ്റുകള്‍ പ്രവര്‍ത്തന രഹിതമായി. ജിദ്ദയിലെ പല റോഡുകളിലും ദീര്‍ഘനേരം ഗതാഗതം തടസപ്പെട്ടു.

]]>
മക്ക സ്മാര്‍ട്ടാകുന്നു https://malayalees.ch/mecca-is-getting-smarter/ Tue, 17 Nov 2020 05:49:12 +0000 https://malayalees.ch/?p=35228 മക്ക നഗരത്തെ സ്മാർട്ട് സിറ്റിയാക്കി മാറ്റുന്നു. ഇതിന്‍റെ ഭാഗമായി ഗവൺമെന്‍റ് സേവനങ്ങൾ ഇ-നെറ്റ് വർക്കിലേക്ക് മാറ്റുന്നതിനുള്ള നടപടികളാരംഭിച്ചു. പദ്ധതിയുടെ ഭാഗമായി ഏഴായിരത്തോളം സ്വദേശികൾക്ക് തൊഴിൽ പരിശീലനം നൽകും.

മക്കയേയും പുണ്യസ്ഥലങ്ങളേയും ബന്ധിപ്പിക്കുന്ന സ്മാര്‍ട്ട് മക്ക പദ്ധതി ആരംഭിക്കുമെന്ന് കഴിഞ്ഞ വർഷമാണ് മക്ക ഗവർണ്ണർ പറഞ്ഞത്. അത്യാധുനിക സംവിധാനങ്ങളോടെ മക്കയേയും പുണ്ണ്യസ്ഥലങ്ങളേയും ലോകോത്തര നിലവാരത്തിലേക്ക് പരിവര്‍ത്തിപ്പിക്കുന്നതാണ് സ്മാര്‍ട്ട് മക്ക പദ്ധതി. ഭാവിയില്‍ പുണ്ണ്യസ്ഥലങ്ങളെ മുഴുവന്‍ ഇ-സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന രീതിയിലേക്ക് മാറ്റുകയാണ് ലക്ഷ്യം.

പദ്ധതിയുടെ ഭാഗമായുള്ള ഇലക്ട്രിസിറ്റി പദ്ധതി നേരത്തെ ആരംഭിച്ചിരുന്നു. ഇതിന്‍റെ തുടർച്ചയായാണ് ഇപ്പോൾ ഗവൺമെന്‍റ് സേവനങ്ങളെ ഇലക്ട്രോണിക് നെറ്റ്‍വർക്കിലേക്ക് ബന്ധിപ്പിക്കുവാൻ തയ്യാറെടുക്കുന്നത്. കമ്മ്യൂണിക്കേഷൻസ് ആന്റ് ഐ.ടി മന്ത്രാലയം, സൗദി ഡാറ്റ ആന്‍റ് എ.ഐ അതോറിറ്റി എന്നിവക്ക് പുറമെ, വിവിധ സർക്കാർ കമ്പനികളുമായും, ഏജൻസികളുമായും സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുക.

മക്ക നഗരത്തെ സ്മാർട്ട് സിറ്റിയാക്കി മാറ്റുന്നതോടൊപ്പം സാങ്കേതിക മേഖലയിലെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുക, തൊഴിൽ സാഹചര്യം വർധിപ്പിക്കുക, ഓഡിറ്റിംഗ്, ഡാറ്റ നിരീക്ഷണം തുടങ്ങിയവ വേഗത്തിലാക്കുക എന്നിവയും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. പദ്ധതി പ്രാവർത്തികമാക്കുന്നതിനായി ഏഴായിരത്തോളം സ്വദേശികളായ യുവതീ യുവാക്കൾക്ക് പരിശീലനം നൽകും.

]]>
ബംഗ്ലാവ് സീല്‍ ചെയ്തു; ഐശ്വര്യ റായിയെയും മകളെയും ആശുപത്രിയിലേക്ക് മാറ്റി https://malayalees.ch/actress-aishwarya-rai-bachchan-who-has-covid-moved-to-hospital/ Sat, 18 Jul 2020 04:35:26 +0000 https://malayalees.ch/?p=28695 കോവിഡ് സ്ഥിരീകരിച്ച നടി ഐശ്വര്യ റായിയെയും മകൾ ആരാധ്യയെയും ആശുപത്രിയിലേക്ക് മാറ്റി. മുംബൈയിലെ നാനാവതി ആശുപത്രിയിലേക്കാണ് മാറ്റിയത്. ജുഹു ബീച്ചിന് സമീപമുള്ള ജൽസ എന്ന ബംഗ്ലാവിലാണ് ഇരുവരും ഐസലേഷനിൽ കഴിഞ്ഞിരുന്നത്. ഇവിടെ മൂന്ന് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ബംഗ്ലാവ് നഗരസഭാ അധികൃതർ സീൽ ചെയ്തു. ഇതോടെയാണ് ഐശ്വര്യയെയും മകളെയും ആശുപത്രിയിലേക്ക് മാറ്റിയത്. അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും ഇതേ ആശുപത്രിയിൽ ചികിത്സയിലാണ്.

അമിതാഭ് ബച്ചന്റെ ഭാര്യ ജയാ ബച്ചന്റെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവാണ്. അമിതാഭ് ബച്ചന്റെയും അഭിഷേകിന്റെയും നില തൃപ്തികരമായി തുടരുന്നതായി നാനാവതി ആശുപത്രി അധികൃതർ അറിയിച്ചു. ഇരുവരും ഒരാഴ്ചയോളം ആശുപത്രിയിൽ തുടരേണ്ടിവരുമെന്നും വ്യക്തമാക്കുകയുണ്ടായി. ഐശ്വര്യയുടെയും ആരാധ്യയുടെയും ആരോഗ്യനിലയും തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

ജൂലൈ 11ന് അമിതാഭ് ബച്ചൻ തന്നെയാണ് കോവിഡ് സ്ഥിരീകരിച്ച കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. കുടുംബാംഗങ്ങളും ഓഫീസ് ജീവനക്കാരും വീട്ടുജോലിക്കാരും പരിശോധനയ്ക്ക് വിധേയമായിട്ടുണ്ടെന്നും ഫലം കാത്തിരിക്കുകയാണെന്നും അമിതാഭ് ട്വീറ്റ് ചെയ്തു.

ജൂലൈ 11ന് അമിതാഭ് ബച്ചൻ തന്നെയാണ് കോവിഡ് സ്ഥിരീകരിച്ച കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. കുടുംബാംഗങ്ങളും ഓഫീസ് ജീവനക്കാരും വീട്ടുജോലിക്കാരും പരിശോധനയ്ക്ക് വിധേയമായിട്ടുണ്ടെന്നും ഫലം കാത്തിരിക്കുകയാണെന്നും അമിതാഭ് ട്വീറ്റ് ചെയ്തു.

പിന്നാലെ അഭിഷേകിനും കോവിഡ് ബാധിച്ചു. രണ്ട് പേര്‍ക്കും ചെറിയ രോഗലക്ഷണങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഭയപ്പെടേണ്ട കാര്യമില്ലെന്നും എല്ലാവരും ജാഗ്രത പാലിക്കണമെന്നും അഭിഷേക് പറഞ്ഞു.

അടുത്ത ദിവസമാണ് ഐശ്വര്യക്കും മകള്‍ ആരാധ്യക്കും കോവിഡ് സ്ഥിരീകരിച്ചത്. എന്നാല്‍ ജയ ബച്ചന്‍റെയും വീട്ടുജോലിക്കാർ, ഡ്രൈവർമാർ ഉൾപ്പെടെയുള്ളവരുടെയും കോവിഡ് പരിശോധനാഫലം നെഗറ്റീവാണ്.

]]>
ഹജ്ജ് ഒരുക്കങ്ങൾ സജീവമായി; മക്കയിലേക്കുള്ള പ്രവേശനം നിയന്ത്രിക്കും https://malayalees.ch/hajj-protocol/ Fri, 10 Jul 2020 05:16:36 +0000 https://malayalees.ch/?p=28283 കോവിഡ് പശ്ചാത്തലത്തിൽ പുണ്യസ്ഥലങ്ങളിലെ താമസം, യാത്ര തുടങ്ങിയ വിഷയങ്ങളിൽ കർശനമായ ആരോഗ്യ പെരുമാറ്റ ചട്ടങ്ങളാണ് നിശ്ചയിച്ചിരിക്കുന്നത്.

ഹജ്ജ് ഒരുക്കങ്ങളുടെ ഭാഗമായി മക്കയിലേക്കുള്ള പ്രവേശനം ജൂലൈ പത്തൊന്‍പത് മുതല്‍ നിയന്ത്രിക്കും .അനുമതി പത്രങ്ങളുള്ളവർക്ക് മാത്രമായിരിക്കും അന്നു മുതല്‍ പ്രവേശനമുണ്ടാവുക.കോവിഡ് പശ്ചാതലത്തിൽ കർശനമായ പെരുമാറ്റച്ചട്ടങ്ങളാണ് ഇത്തവണ നിശ്ചയിച്ചിരിക്കുന്നത്. ദുൽഖഅദ് 28 അഥവാ ജൂലൈ 19 മുതൽ മക്കയിലേക്കുള്ള പ്രവേശന കവാടങ്ങളിൽ പരിശോധന ആരംഭിക്കുമെന്ന് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനായുള്ള ഒരുക്കങ്ങൾ മക്കയിലേക്കുള്ള ചെക്ക് പോസ്റ്റുകളിൽ സുരക്ഷ വിഭാഗത്തിന് കീഴിൽ പൂർത്തിയായി വരികയാണ്.

ബലിമൃഗങ്ങളെ ഇറക്കുമതി ചെയ്യുന്നതിനും അറവ്ശാലകൾ പ്രവർത്തിപ്പിക്കുന്നതിനുമായി കരാർ ഒപ്പുവെക്കുന്നതടക്കമുള്ള നടപടികൾ പൂർത്തിയായിട്ടുണ്ട്. ആഫാഖ് കമ്പനിയാണ് കരാറടിസ്ഥാനത്തിൽ ബലിമൃഗങ്ങളെ ഇറക്കുമതി ചെയ്യുക. മനാർ അൽമശാഇർ ലിമിറ്റഡ് കമ്പനിക്കാണ് അറവുശാലകളുടെ നടത്തിപ്പ് ചുമതല. രോഗം ബാധിച്ച മൃഗങ്ങളേയും മറ്റും മക്കയിലേക്ക് ആളുകൾ കടത്തുന്നത് തടയാൻ കാർഷിക വകുപ്പിന് കീഴിൽ പ്രത്യേക സംഘത്തെ നിശ്ചയിച്ചട്ടുണ്ട്. മസ്ജിദുൽ ഹറാമിലും തീർഥാടകരെ സ്വീകരിക്കുന്നതിനുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണ്. ഹജ്ജ് തീർഥാടകർക്ക് ഹറം തുറന്നു കൊടുക്കുന്നതിൻ്റെ മുന്നോടിയായി ആരോഗ്യ മുൻകരുതൽ നടപടികൾ നിശ്ചയിക്കുന്നതിനും നടപ്പാക്കുന്നതിനുമുള്ള പ്രവർത്തനങ്ങളും പുരോഗമിച്ച് വരുന്നു.

]]>