meat – malayalees.ch https://malayalees.ch Malayalam Online News Portal Wed, 18 Jan 2023 10:07:55 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png meat – malayalees.ch https://malayalees.ch 32 32 കളമശ്ശേരിയിൽ പഴകിയ ഇറച്ചി പിടികൂടിയ സംഭവം; ഏതൊക്കെ ഹോട്ടലുകളിൽ വിതരണം ചെയ്തെന്ന രേഖകൾ ലഭിച്ചു https://malayalees.ch/kalamassery-meat-hotels-list/ Wed, 18 Jan 2023 10:07:38 +0000 https://malayalees.ch/?p=74648 കളമശ്ശേരിയിൽ 500 കിലോ പഴകി ഇറച്ചി പിടികൂടിയ സ്ഥാപനത്തിൽ നിന്ന് ഏതൊക്കെ ഹോട്ടലുകളിലേക്കാണ് ഇറച്ചി എത്തിച്ചത് എന്ന് രേഖകൾ ലഭിച്ചു. ആരോഗ്യ വിഭാഗവും പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് വിവരം ലഭിച്ചത്. എറണാകുളത്തെ 30ലധികം ഹോട്ടലുകളിലേക്ക് ഇറച്ചി എത്തിച്ചിരുന്നതായി നഗരസഭ അധികൃതർ 24 നോട് പറഞ്ഞു. അതിനിടെ പറവൂരിലെ മജിലിസ് ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 33 പേർക്ക് ദേഹാസ്വാസ്ഥ്യം തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കളമശ്ശേരിയിലെ ഇറച്ചി സൂക്ഷിച്ചിരുന്ന വീട്ടിൽ നഗരസഭ ആരോഗ്യ വിഭാഗവും പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് രേഖകൾ ലഭിച്ചത്. ഏതൊക്കെ ഹോട്ടലുകളിലേക്കാണ് ഇറച്ചി എത്തിച്ചത് ഉൾപ്പെടെയുള്ള വിവരങ്ങൾ അധികൃതർക്ക് ലഭിച്ചിട്ടുണ്ട്. കണ്ടെടുത്ത രേഖകൾ വിശദമായി പരിശോധിക്കുകയാണ്. എറണാകുളത്തെ മുപ്പതിലധികം ഹോട്ടലുകളിലേക്ക് ഇറച്ചി എത്തിച്ചിരുന്നതായി പ്രാഥമിക പരിശോധനയിൽ കണെത്തി എന്ന് നഗരസഭാ അധികൃതർ വ്യക്തമാക്കി. വീഴ്ച വരുത്തിയ ഹോട്ടലുകൾക്ക് എതിരെ നടപടി ഉണ്ടാകും.

അതിനിടെ പറവൂരിലെ മജ്‌ലിസ് ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. കുഴിമന്തിയും ഷവർമയും കഴിച്ച് ദേഹാസ്വാസ്ഥ്യം ഉണ്ടായ 33 പേരെ പറവൂർ താലൂക്ക് ആശുപത്രിയിലും സ്വകാര്യ ആശുപത്രികളിലുമായി പ്രവേശിപ്പിച്ചു. ഹോട്ടലിൽ ഭക്ഷ്യ സുരക്ഷാ വിഭാഗം പരിശോധന നടത്തി സാമ്പിളുകൾ ശേഖരിച്ചു ഭക്ഷ്യവിഷബാധയാണോ ഉണ്ടായതെന്ന് പരിശോധിക്കുന്നുണ്ട്. ഹോട്ടൽ അടച്ചുപൂട്ടാൻ അധികൃതർ നിർദ്ദേശം നൽകി.

]]>
കളമശ്ശേരിയിൽ 500 കിലോ ഇറച്ചി പിടികൂടിയ സംഭവത്തിൽ പൊലീസ് കേസെടുത്തു https://malayalees.ch/kalamassery-500-kg-meat-police-case/ Mon, 16 Jan 2023 09:59:05 +0000 https://malayalees.ch/?p=74532 കളമശ്ശേരിയിൽ 500 കിലോ പഴകിയ ഇറച്ചി പിടികൂടിയ സംഭവത്തിൽ പൊലീസ് കേസെടുത്തു. പാലക്കാട് സ്വദേശി ജുനൈസ്, എറണാകുളം സ്വദേശി നിസാർ, മരക്കാർ എന്നിവർക്കെതിരെയാണ് കേസെടുത്തത്. ഇന്ന് ചേരുന്ന നഗരസഭാ യോഗം വിഷയം ചർച്ച ചെയ്യും. സംഭവത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ കളമശ്ശേരി നഗരസഭയിലേക്ക് മാർച്ച് നടത്തും. പ്രതികൾ രണ്ടുപേരും ഒളിവിലാണ്.

ഏതൊക്കെ ഹോട്ടലുകളിലേക്കാണ് ഈ ഇറച്ചി എത്തിച്ചത് ഉൾപ്പെടെയുള്ള കാര്യങ്ങൾ കണ്ടെത്തണമെന്ന് നേരത്തെ തന്നെ നഗരസഭ ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നു. നഗരസഭാ സെക്രട്ടറി പൊലീസിന് രേഖാമൂലം പരാതി നൽകുകയും ചെയ്തിട്ടുണ്ട്. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്. ഇന്ത്യൻ ശിക്ഷാനിയമം 273, 269 വകുപ്പുകൾ പ്രകാരമാണ് കേസ്. ബോധപൂർവ്വം പൊതുജന ആരോഗ്യത്തിന് കേട് ഉണ്ടാകുന്ന വിധം പ്രവർത്തിച്ചു, രോഗം പരത്തുന്ന തരത്തിൽ ഇത്തരം സംഭവങ്ങൾ നടത്തി എന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

അതേസമയം, ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിൽ കളമശ്ശേരി നഗരസഭയിൽ വീഴ്ച സംഭവിച്ചിട്ടുണ്ടെന്നാരോപിച്ച് ഇന്ന് ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ നഗരസഭയിലേക്ക് മാർച്ച് നടത്തുന്നുണ്ട്. ഒപ്പം തന്നെ പ്രതിഷേധവും അവർ സംഘടിപ്പിച്ചിട്ടുണ്ട്. ഈ വിഷയം അടിയന്തരമായി ചർച്ച ചെയ്യണമെന്ന് കഴിഞ്ഞ ദിവസം തന്നെ പ്രതിപക്ഷ കൗൺസിലർമാർ ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നു.

ഇതിനെ തുടർന്ന് ഇന്ന് അടിയന്തര കൗൺസിൽ യോഗം കളമശ്ശേരിയിൽ ചേരുകയാണ്. യോഗത്തിൽ കൂടുതൽ കാര്യങ്ങൾ തീരുമാനിക്കും.

]]>