measles – malayalees.ch https://malayalees.ch Malayalam Online News Portal Fri, 04 Aug 2023 05:08:39 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png measles – malayalees.ch https://malayalees.ch 32 32 സംസ്ഥാനത്ത് ആശങ്കയായി അഞ്ചാംപനി; കുട്ടികള്‍ക്കിടയില്‍ രോഗം പടരുന്നതായി റിപ്പോര്‍ട്ട് https://malayalees.ch/measles-cases-prompt-urgent-warning-kerala/ Fri, 04 Aug 2023 04:52:34 +0000 https://malayalees.ch/?p=85588
സംസ്ഥാനത്ത് ആശങ്കയായി അഞ്ചാംപനി. കുട്ടികള്‍ക്കിടയില്‍ രോഗം പടരുന്നതായി റിപ്പോര്‍ട്ട്. ഒരാഴ്ചക്കിടെ മലപ്പുറത്ത് രണ്ടു കുട്ടികള്‍ അഞ്ചാംപനി ബാധിച്ച് മരിച്ചു. ഈ വര്‍ഷം ഇതുവരെ നാല് അഞ്ചാംപനി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

2362 കുട്ടികള്‍ക്ക് രോഗം ബാധിച്ചു. 1702 കുട്ടികള്‍ സമാന ലക്ഷണങ്ങളുമായും 660 പേര്‍ രോഗം സ്ഥിരീകരിച്ചും ചികിത്സ തേടി. മലപ്പുറത്ത് മരിച്ച രണ്ടു കുട്ടികളും പ്രതിരോധ വാക്‌സിന്‍ എടുത്തിരുന്നില്ലെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.

അതേസമയം പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ് ല​ക്ഷ്യം നേ​ടാ​ൻ ​ ‘മി​ഷ​ൻ ഇ​ന്ദ്ര​ധ​നു​ഷ് 5.0’ യ​ജ്ഞം ആ​രം​ഭി​ക്കാ​നും ആരോഗ്യവകുപ്പ് തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ആ​ഗ​സ്റ്റ് ഏ​ഴു​മു​ത​ൽ 12 വ​രെ ആ​ദ്യ​ഘ​ട്ട​വും സെ​പ്റ്റം​ബ​ർ 11 മു​ത​ൽ 16 വ​രെ ര​ണ്ടാം​ഘ​ട്ട​വും ഒ​ക്ടോ​ബ​ർ ഒ​മ്പ​തു​ മു​ത​ൽ 14 വ​രെ മൂ​ന്നാം​ഘ​ട്ട​വും ന​ട​ക്കും. വാ​ക്സി​നേ​ഷ​ൻ ക​ണ​ക്കി​ൽ പി​റ​കി​ൽ നി​ൽ​ക്കു​ന്ന ജി​ല്ല​ക​ൾ​ക്ക് പ്ര​ത്യേ​ക ഊ​ന്ന​ൽ ന​ൽ​കി​യാ​ണ്‌ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

]]>
മലപ്പുറത്ത് അഞ്ചാംപനി പടരുന്നു; ജില്ലയിൽ ഇന്ന് കേന്ദ്ര സംഘം എത്തും https://malayalees.ch/malappuram-measles-central-team-visit-district-today/ Sat, 26 Nov 2022 03:55:38 +0000 https://malayalees.ch/?p=71887 അഞ്ചാംപനി പടരുന്ന മലപ്പുറം ജില്ലയിൽ ഇന്ന് കേന്ദ്ര സംഘം എത്തും.രാവിലെ 10 മണിയോടെ എത്തുന്ന സംഘം കൽപകഞ്ചേരി , പൂക്കോട്ടൂർ പഞ്ചായത്തുകളിലും മലപ്പുറം നഗരസഭ പരിധിയിലുമാണ് സന്ദർശനം നടത്തുക. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി 19 വാർഡുകളിൽ വാക്‌സിനേഷൻ ക്യാമ്പുകൾ നടന്നുവരികയാണ്.

കൽപ്പകഞ്ചേരി പഞ്ചായത്തിൽ 700 ഓളം വിദ്യാർത്ഥികൾ വാക്‌സിൻ സ്വീകരിച്ചിട്ടില്ല എന്നാണ് കണക്ക്. ഇതിൽ നൂറോളം പേർക്കാണ് ഇതിനോടകം രോഗം സ്ഥിരീകരിച്ചത്.19 വാർഡുകളിൽ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വാക്‌സിനേഷൻ പുരോഗിമിക്കുകയാണ്.

ഇന്ന് എത്തുന്ന കേന്ദ്ര സംഘം കൽപ്പകഞ്ചേരിക്ക് പുറമെ പൂക്കോട്ടൂർ പഞ്ചായത്തുകളിലും മലപ്പുറം നഗരസഭ പരിധിയിലും സന്ദർശനം നടത്തും.നിലവിൽ പ്രദേശത്തെ സ്‌കൂളുകളിൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ബോധവത്ക്കരണ ക്ലാസ്സ് നടത്തുന്നുണ്ട്. പനിയുള്ളവർ സ്‌കൂൾ, മദ്രസ എന്നിവടങ്ങളിൽ പോകരുത് എന്ന് ആരോഗ്യവകുപ്പ് നേരത്തെ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.രോഗബാധ കൂടുതലുള്ള മേഖലകളിൽ വാർഡ്, പഞ്ചായത്ത്, ബ്ലോക്ക് തലങ്ങളിൽ ആരോഗ്യവകുപ്പിന്റെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ ദിവസവും യോഗംചേർന്ന് സ്ഥിതി വിലയിരുത്തി വരികയാണ്.നിലവിൽ സ്ഥിതി നിയന്ത്രണ വിധേയമാണെന്നാണ് വിലയിരുത്തൽ.മലപ്പുറത്തിന് ശേഷം അഞ്ചാംപനി പടരുന്ന ജാർഖണ്ഡിലും,ഗുജറാത്തിലും കേന്ദ്രസംഘം സന്ദർശനം നടത്തും.

]]>
മലപ്പുറത്ത് അഞ്ചാം പനി പടരുന്നു; രോഗം മൂർച്ഛിച്ചാൽ മരണം സംഭവിക്കാമെന്ന് അരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ് https://malayalees.ch/measles-spread-in-malappuram/ Wed, 23 Nov 2022 07:43:49 +0000 https://malayalees.ch/?p=71742 മലപ്പുറം കൽപ്പകഞ്ചേരിയിലും സമീപ പ്രദേശങ്ങളിലും അഞ്ചാംപനി പടരുന്നു. നൂറോളം പേർക്ക് ഇതിനോടകം രോഗബാധ സ്ഥിരീകരിച്ചു. വാക്‌സിനെടുക്കാത്ത കുട്ടികളിലാണ് രോഗം കൂടുതൽ കാണപ്പെടുന്നത്. 10 വയസ്സിൽ കൂടുതൽ ഉള്ള കുട്ടികൾക്കും രോഗം വരുന്നതായി കണ്ടുവരുന്നുണ്ട്. 

പനിയുള്ളവർ സ്‌കൂൾ, മദ്രസ എന്നിവടങ്ങളിൽ പോകരുതെന്ന് ആരോഗ്യവകുപ്പ് നിർദേശം നൽകി. രോഗം ഉള്ളവർ മാസ്‌ക് ധരിക്കണമെന്നും വാക്‌സിൻ എടുക്കാത്തവർ എത്രയും പെട്ടെന്ന് വാക്‌സിൻ എടുക്കണമെന്നും ആരോഗ്യവകുപ്പ് പുറത്തിറക്കിയ നിർദേശത്തിൽ പറയുന്നു. രോഗം മൂർച്ഛിച്ചാൽ മരണം സംഭവിക്കാമെന്ന് അരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി.

മിക്‌സോ വൈറസ് വിഭാഗത്തിൽ പെടുന്ന മോർബിലി വൈറസ് ഉണ്ടാക്കുന്ന അസുഖമാണ് അഞ്ചാം പനി. നമ്മുടെ നാട്ടിൽ ആറു മാസം മുതൽ മൂന്നു വയസ്സ് വരെയുള്ള കുട്ടികളിലാണ് ഈ രോഗം കൂടുതലായും കണ്ടു വരുന്നത്. അമ്മയിൽ നിന്നു പകർന്നുകിട്ടിയ ആന്റിബോഡീസ് ശരീരത്തിൽ ഉള്ളത് കൊണ്ടാണ് ആറു മാസം വരെയുള്ള കുട്ടികളിൽ അധികം കാണപ്പെടാത്തത്. എങ്കിലും കൗമാരപ്രായത്തിലും മുതിർന്നവരിലും അഞ്ചാം പനി ഉണ്ടാവാറുണ്ട്.

പനിയാണ് ആദ്യത്തെ പ്രധാനപ്പെട്ട ലക്ഷണം. കൂടെ ചുമ, കണ്ണ് ചുവക്കൽ, ജലദോഷം എന്നിവയും ഉണ്ടാകും. അതു കഴിഞ്ഞു നാലു ദിവസം പിന്നിടുമ്പോഴേക്കും ചെവിയുടെ പുറകിൽ നിന്നു തുടങ്ങി മുഖത്തേക്ക് പടർന്നു ശേഷം ദേഹമാസകലം ചുവന്ന പൊടുപ്പുകൾ കാണപ്പെടും. അപ്പോഴേക്കും പനി പൂർണമായും ഭേദമാകും. കൂടാതെ വയറിളക്കം, ഛർദി, ശക്തമായ വയറുവേദന എന്നിവയും ഉണ്ടാകാം.

]]>