MDMA – malayalees.ch https://malayalees.ch Malayalam Online News Portal Tue, 28 Mar 2023 08:40:58 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png MDMA – malayalees.ch https://malayalees.ch 32 32 എംഡിഎംഎയുമായി ടൂറിസ്റ്റ് ബസില്‍ യാത്ര; യുവതിയും യുവാവും പിടിയില്‍ https://malayalees.ch/two-arrested-with-mdma-tourist-bus/ Tue, 28 Mar 2023 08:40:40 +0000 https://malayalees.ch/?p=78741 ടൂറിസ്റ്റ് ബസിൽ എം.ഡി.എം.എയുമായി സഞ്ചരിക്കുകയായിരുന്ന യുവാവിനേയും യുവതിയേയും പൊലീസ് അറസ്റ്റുചെയ്തു. ഇടുക്കി പൂപ്പാറ മുരിക്കുംതോട്ടി വെള്ളാങ്ങൽവീട്ടിൽ ആൽബിറ്റ് (21), എറണാകുളത്ത് കോളേജിൽ പഠിക്കുന്ന കായംകുളം കരിയിലക്കുളങ്ങര കരടംമ്പിള്ളിവീട്ടിൽ അനഘ (21) എന്നിവരെയാണ് അങ്കമാലി പൊലീസ് അറസ്റ്റുചെയ്തത്. ജില്ലാ പൊലീസ് മേധാവി വിവേക്‌കുമാറിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്.

ബെംഗളുരുവിൽനിന്ന് പത്തനംതിട്ടയ്ക്ക് പോകുകയായിരുന്ന ടൂറിസ്റ്റ്ബസിൽ സഞ്ചരിക്കുകയായിരുന്നു ഇവർ. അങ്കമാലി കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിനുസമീപംവച്ച് പൊലീസ് വാഹനം തടഞ്ഞു നിർത്തി പരിശോധിക്കുകയായിരുന്നു. ഇവരുടെ കൈവശമുണ്ടായിരുന്ന ബാഗിലും പേഴ്സിൽ നിന്നുമായി 20.110 ഗ്രാം എം.ഡി.എo.എ കണ്ടെടുത്തു.

]]>
കൊച്ചിയില്‍ എംഡിഎംഎയുമായി 21കാരി എക്‌സൈസ് പിടിയില്‍ https://malayalees.ch/21-year-old-excise-arrested-with-mdma-in-kochi/ Thu, 12 Jan 2023 10:27:23 +0000 https://malayalees.ch/?p=74381 കൊച്ചിയില്‍ എംഡിഎംഎയുമായി ഇരുപതിയൊന്നുകാരി എക്‌സൈസ് പിടിയില്‍. കൊല്ലം സ്വദേശി ബ്ലെസിയെയാണ് കസ്റ്റഡിയില്‍ എടുത്തത്. അര്‍ദ്ധരാത്രി സ്‌കൂട്ടറില്‍ കറങ്ങി നടന്നാണ് യുവതി മയക്കുമരുന്ന് വിൽപ്പന നടത്തിയിരുന്നത്.

രാത്രി സഞ്ചരിക്കുന്ന വനിത എന്ന നിലയില്‍ ഒരു കാരണവശാലും സംശയിക്കാതിരിക്കാന്‍ യുവതിയെ ആരെങ്കിലും ഉപയോഗപ്പെടുത്തിയതാകാമെന്നും സൂചനയുണ്ട്. ഇത്തരത്തില്‍ വേറെയും യുവതികളുണ്ടോ എന്നും സംശയമുണ്ട്. പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

]]>
തൃശൂർ കുന്നംകുളത്ത് വൻ ലഹരി മരുന്നു വേട്ട https://malayalees.ch/drug-hunt-in-thrissur-kunnamkulam/ Sat, 31 Dec 2022 04:12:30 +0000 https://malayalees.ch/?p=73684 തൃശൂർ കുന്നംകുളത്ത് വൻ ലഹരി മരുന്നു വേട്ട. 100 ഗ്രാം എംഡിഎംഎയുമായി രണ്ടു പേർ അറസ്റ്റിലായി.

കണ്ടാണശ്ശേരി സ്വദേശി അഫ്സൽ(28), മറ്റം വാക സ്വദേശി മുഹമ്മദ് സാദിഖ് (31) എന്നിവരാണ് അറസ്റ്റിലായത്. ചൂണ്ടലിൽ വാഹന പരിശോധനക്കിടെയാണ് എംഡിഎംഎ പിടികൂടിയത്.

]]>
കാസർഗോഡ് 48 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ https://malayalees.ch/mdma-seized-kasaragod/ Wed, 28 Dec 2022 04:05:17 +0000 https://malayalees.ch/?p=73521 കാസർഗോഡ് 48 ഗ്രാം എം.ഡി.എം.എ യുമായി യുവാവ് പിടിയിൽ. എരിയാൽ സ്വദേശി മുഹമ്മദ്‌ മർസൂഖ് ആണ് പിടിയിലായത്. കാസർഗോഡ് നഗരത്തിലെ ലോഡ്ജിൽ നിന്നാണ് പിടികൂടിയത്. പ്രതി ഓൺലൈനിലൂടെ ലഹരി മരുന്ന് വിൽപ്പന നടത്തുന്ന സംഘത്തിലെ കണ്ണിയെന്ന് പൊലീസ് വ്യക്തമാക്കി.

]]>
തൃശൂരില്‍ 116 ഗ്രാം എം.ഡി.എം.എയുമായി രണ്ട് പേര്‍ പിടിയില്‍ https://malayalees.ch/mdma-seized-thrissur/ Wed, 14 Dec 2022 10:17:49 +0000 https://malayalees.ch/?p=72835 തൃശൂരില്‍ 116 ഗ്രാം എം.ഡി.എം.എയുമായി രണ്ട് പേര്‍ പിടിയില്‍. നെല്ലിക്കുന്ന് സ്വദേശി അനീഷ്, കാളത്തോട് സ്വദേശി ബെനഡിക്റ്റ് എന്നിവരാണ് പിടിയിലായത്. പൂത്തോള്‍ എക്സെെസ് ആണ് പ്രതികളെ പിടികൂടിയത്.

കൂട്ടുപ്രതികളായ 2 പേര്‍ക്കായി അന്വേഷണം ആരംഭിച്ചു. നെല്ലിക്കുന്നിലെ വീട്ടില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. വേൾഡ് കപ്പ് ലക്ഷ്യമിട്ടാണ് സംഘം ലഹരിമരുന്ന് വിൽപ്പന നടത്തിയിരുന്നത്.

]]>
കാസര്‍ഗോഡ് 40 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍ https://malayalees.ch/man-arrested-with-40-grams-of-mdma/ Thu, 08 Dec 2022 04:25:17 +0000 https://malayalees.ch/?p=72487 കാസര്‍ഗോഡ് 40 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയില്‍. മഞ്ചേശ്വരം കുഞ്ചത്തൂര്‍ സ്വദേശി സമീറാണ് പിടിയിലായത്. കാറില്‍ കടത്തുന്നതിനിടെ മൊഗ്രാലില്‍ വെച്ചാണ് ഇയാളെ പൊലീസ് പിടികൂടിയത്.

]]>
അമ്പലപ്പുഴയിൽ കാറിൽ കടത്തിക്കൊണ്ടുവന്ന എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ https://malayalees.ch/youth-arrested-with-mdma/ Mon, 05 Dec 2022 04:19:25 +0000 https://malayalees.ch/?p=72312 കാറിൽ വില്പനയ്ക്കായി കടത്തിക്കൊണ്ട് വന്ന 9.146 ​ഗ്രാം എം.ഡി.എം.എ പിടികൂടി. ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ കലവൂർ വളവനാട് ദേവി ക്ഷേത്രത്തിന് സമീപത്തുവെച്ചാണ് ആലപ്പുഴ റേഞ്ച് ഇൻസ്പക്ടർ എസ്. സതീഷും സംഘവും ചേർന്ന് എം.ഡി.എം.എ പിടികൂടിയത്. കാസർഗോഡ് മധൂർ വില്ലേജിൽ ബിയാറാം വീട്ടിൽ അബൂബക്കർ സിദ്ദിഖ്, കാസർഗോഡ് മൂളിയാർ വില്ലേജിൽ കാട്ടിപ്പളം വീട്ടിൽ അഷ്‌കർ എന്നിവരാണ് അറസ്റ്റിലായത്.

ഇവരിൽ നിന്ന് എം.ഡി.എം.എ വിറ്റുകിട്ടിയ 5000 രൂപയും പിടിച്ചെടുത്തു. എം.ഡി.എം.എ മംഗലാപുരത്ത് നിന്നും കടത്തിക്കൊണ്ടു വന്നതായാണ് വിവരം .പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രിവന്റീവ് ഓഫീസർ അനിൽ, സിവിൽ എക്സൈസ് ഓഫീസർമാരായ അനിലാൽ, സാജൻ ജോസഫ്, ജയദേവ്, ഷെഫീക്ക്, വനിതാ സിവിൽ എക്സൈസ് ഓഫീസർ ബബിതരാജ്, ഐബി പ്രിവന്റീവ് ഓഫീസർ അലക്സാണ്ടർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

]]>
കൊച്ചിയിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ https://malayalees.ch/kochi-man-hekd-mdma/ Mon, 14 Nov 2022 04:21:56 +0000 https://malayalees.ch/?p=71226 കൊച്ചിയിൽ മയക്കുമരുന്നുമായി യുവാവ് എക്‌ സെസ് പിടിയിൽ. 2.6 ഗ്രാം എംഡിഎംഎയുമായി ഫോർട്ട് കൊച്ചി സ്വദേശി ജിതിനാണ് പിടിയിലായത്.

ഒരു ഗ്രാമിന് ഏകദേശം 4000 രൂപ മുതൽ 6000 രൂപ നിരക്കിലാണ് ജിതിൻ എംഡിഎംഎ വിൽപന നടത്തിയിരുന്നത്. സിന്തറ്റിക്ക് ഡ്രഗ്സ് ഇനത്തിൽപ്പെട്ട എംഡിഎംഎ ഒരു ഗ്രാം പോലും കൈവശം വെച്ചാൽ 10 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും കിട്ടുന്ന കുറ്റമാണ്. ജിതിൻ ഉൾപ്പെട്ട മയക്കു മരുന്ന് വ്യാപാര ശൃംഖലയെക്കുറിച്ച് എക്സൈസിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് മാസങ്ങളോളം നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലാകുന്നത്. മട്ടാഞ്ചേരി എക്സൈസ് ഇൻസ്പെക്ടർ വി.എസ്. പ്രദീപിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

]]>
മട്ടാഞ്ചേരിയിൽ അരക്കിലോയോളം എംഡിഎംഎയുമായി യുവാവ് പിടിയിൽ https://malayalees.ch/mattanchery-half-kg-mdma-seized/ Fri, 30 Sep 2022 07:26:49 +0000 https://malayalees.ch/?p=68772 മട്ടാഞ്ചേരിയിൽ വൻ ലഹരി മരുന്ന് വേട്ട. ലക്ഷങ്ങൾ വിലവരുന്ന അരക്കിലോയോളം എംഡിഎംഎയുമായി യുവാവ് പിടിയിലായി. കൂവപ്പാടം സ്വദേശി ശ്രീനീഷാണ് പിടിയിലായിരിക്കുന്നത്.

വലിയ രീതിയിലുള്ള ലഹരി മരുന്ന് ഒഴുക്ക് ഈ മട്ടാഞ്ചേരി ഭാഗത്തേക്ക് ഉണ്ട് എന്നുള്ള ആ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് കഴിഞ്ഞ ദിവസങ്ങളിലൊക്കെ പരിശോധന കർശനമാക്കിയിരുന്നു. ഇത്തരത്തിൽ വാഹന പരിശോധന നടത്തുമ്പോഴാണ് ഇന്നലെ രാത്രിയിൽ ഏതാണ്ട് അരക്കിലോ കിലോയോളം വരുന്ന എംഡിഎംഎയുമായി ഈയുവാവ് പിടിയിലായത്. മുൻപ് നിരീക്ഷണത്തിൽ ഉണ്ടായിരുന്ന യുവാവാണ് ഇന്നലെ പിടിയിലായത്.

ചുള്ളിക്കൽ ഭാഗത്ത് വാഹന പരിശോധന നടത്തിയപ്പോഴാണ് ഇയാൾ പൊലീസ് പിടിയിലായത്. ഇരുചക്രവാഹനത്തിൽ എംഡിഎംഎ ബാഗിൽ കൊണ്ടുപോവുകയായിരുന്നു. ഇത് വിവിധ ഇടങ്ങളിൽ വിൽപ്പനക്കായി കൊണ്ടുപോവുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഏതാണ്ട് നാല് ലക്ഷത്തോളം രൂപയ്ക്കാണ് ഇയാൾ ഇത് വാങ്ങിയത്. ബാംഗ്ലൂരിൽ നിന്നാണ് എംഡിഎംഎ മട്ടാഞ്ചേരിയിലേക്ക് എത്തിച്ചതെന്ന് ഇയാൾ മൊഴി നൽകിയതായും പൊലീസ് പറയുന്നു.

ഏതായാലും കൂടുതൽ നടപടികളിലേക്ക് പൊലീസ് വരും ദിവസങ്ങളിൽ കടക്കും. മട്ടാഞ്ചേരി ഭാഗങ്ങളിലും കൊച്ചിയിലെ വിവിധ ഇടങ്ങളിലും പരിശോധന കർശനമാക്കുന്നതിനാണ് പൊലീസിന്റെ നീക്കം. ഇതിനുവേണ്ടി രാത്രികാലങ്ങളിലുള്ള പരിശോധന വർധിപ്പിക്കുന്നതിനടക്കമുള്ള നീക്കം പോലീസിന്റെ ഭാഗത്തുണ്ട്. അൽപ്പസമയത്തിനകം തന്നെ ഇതുമായി ബന്ധപ്പെട്ടുള്ള വാർത്താസമ്മേളനവുണ്ടാവും.

]]>
വിരസ പങ്കാളിയെ സ്‌നേഹിപ്പിക്കാനുള്ള മരുന്ന് പണിപ്പുരയില്‍ https://malayalees.ch/love-potions-or-medicine-that-improve-relationship-may-come-soon/ Mon, 04 Jul 2022 04:23:31 +0000 https://malayalees.ch/?p=64255 വശീകരണ മരുന്നുകള്‍ നല്‍കി വിരസ പങ്കാളിയെ സ്‌നേഹിപ്പിക്കുന്നത് ഹാരി പോട്ടറിന്റേതായ മറ്റൊരു പ്രപഞ്ചത്തിലോ മന്ത്രജാലങ്ങളും ദുര്‍മന്ത്രവാദികളുമുള്ള അപസര്‍പ്പക കഥകളിലോ കണ്ടിട്ടുണ്ടാകും. പ്രണയപാനീയങ്ങളില്‍ വിശ്വസിച്ചാലും ഇല്ലെങ്കിലും വശീകരണ മരുന്നുകളെക്കുറിച്ച് വെറുതേ ഭാവന ചെയ്യാനെങ്കിലും ഇത്തരം നോവലുകള്‍ വായിച്ചവര്‍ക്ക് താല്‍പര്യം തോന്നിയിരിക്കാം. മരുന്ന് കൊടുത്ത് സ്‌നേഹിപ്പിക്കുന്നത് ധാര്‍മികമായി ശരിയോ തെറ്റോ എന്നാലോചിച്ച് തലപുകയ്ക്കാതെ തന്നെ ഇങ്ങനെ ഭാവന ചെയ്യാന്‍ സാധിക്കുന്നത് ഇതൊന്നും ഒരിക്കലും നടക്കാന്‍ പോകുന്നില്ല എന്ന വിശ്വാസം കൊണ്ടാണ്. പക്ഷേ ശരിക്കും മരുന്ന് കൊടുത്ത് സ്‌നേഹിപ്പിക്കാന്‍ കഴിഞ്ഞാലോ? ഈ സാധ്യതയിലേക്ക് വിരല്‍ ചൂണ്ടുകയാണ് ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലെ പരിണാമ നരവംശ ശാസ്ത്രജ്ഞയായ ഡോ. അന്ന മിഷന്റെ പഠനങ്ങള്‍.

ചെല്‍ട്ടണ്‍ഹാം ശാസ്ത്രസമ്മേളനത്തിലാണ് തന്റെ ആശയം അന്ന മിഷന്‍ ശാസ്ത്രീയമായി തന്നെ വിശദീകരിച്ചത്. ഡോപ്പമൈന്‍, സെറോടോണിന്‍, ബീറ്റ എന്‍ഡോര്‍ഫിന്‍, ഓക്‌സിടോസിന്‍ എന്നീ നാല് ഹോര്‍മോണുകളാണ് പ്രണയാനുഭവങ്ങളുണ്ടാക്കുന്നത്. ഈ ഹോര്‍മോണുകളുടെ ഉല്‍പ്പാദനത്തെ ഉത്തേജിപ്പിക്കുന്ന മരുന്നുകള്‍ നല്‍കിയാല്‍ വിരസപങ്കാളിയേയും വശീകരിക്കാന്‍ സാധിച്ചേക്കുമെന്നാണ് ഇവര്‍ പറയുന്നത്. ഈ ഹോര്‍മോണുകളെ ഉത്തേജിപ്പിക്കുന്ന മരുന്നുകള്‍ അക്ഷരാര്‍ത്ഥത്തില്‍ വശീകരണ മരുന്നുകള്‍ ആയേക്കുമെന്ന് ചുരുക്കം.

വശീകരണ മരുന്നുകളുമായി ബന്ധപ്പെട്ട് ധാര്‍മികമായ പല പ്രശ്‌നങ്ങളും ഉയര്‍ന്നുവന്നേക്കാമെങ്കിലും ഉടന്‍ തന്നെ ഈ മരുന്നുകള്‍ വിപണിയിലെത്തുമെന്നാണ് ഡോ. അന്ന മിഷന്‍ ഉള്‍പ്പെടെയുള്ളവര്‍ പറയുന്നത്. എന്നാല്‍ വശീകരണ മരുന്നുകള്‍ സാങ്കേതികമായി ഇപ്പോള്‍ തന്നെ ലഭ്യമാണെന്നാണ് Love Drugs: The Chemical Future of Relationshisp എന്ന പഠനം തയാറാക്കിയ ഡോ ബ്രയാന്‍ ഏര്‍പ്പിനെപ്പോലുളളവര്‍ പറയുന്നത്. വിഷാദരോഗമുള്ളവര്‍ക്ക് നല്‍കുന്ന SSRI പോലുള്ള മരുന്നുകള്‍ സ്‌നേഹമുണ്ടാക്കുന്നുവെന്നും ബന്ധങ്ങള്‍ കൂടുതല്‍ ഊഷ്മളമാക്കുന്നുവെന്നും അദ്ദേഹം വാദിക്കുന്നു. എംഡിഎംഎ ഉള്‍പ്പെടെയുള്ള ലഹരിമരുന്നുകള്‍ വിശ്വാസവും ഊഷ്മളതയും വര്‍ധിപ്പിക്കാന്‍ പങ്കാളികള്‍ക്കിടയില്‍ ചികിത്സാ ആവശ്യങ്ങള്‍ക്ക് പോലും ഉപയോഗിക്കാറുണ്ടെന്നും അദ്ദേഹം പറയുന്നു.

വയാഗ്ര ഉള്‍പ്പെടെയുള്ള ഉത്തേജന മരുന്നുകളും ചില മയക്കുമരുന്നുകളും ലൈംഗികാസക്തി വര്‍ധിപ്പിക്കുന്നുവെങ്കില്‍ മരുന്ന് നല്‍കി പ്രണയിപ്പിക്കാനുള്ള സാധ്യതയെക്കുറിച്ചും എന്തിന് ചിന്തിക്കാതിരിക്കണമെന്നാണ് ഈ വിദഗ്ധരെല്ലാം ചോദിക്കുന്നത്. എല്‍എസ്ഡിയും എംഡിഎംഎയുമുള്‍പ്പെടെയുള്ള മയക്കുമരുന്നുകള്‍ പ്രണയാനുഭവങ്ങളെ ഉത്തേജിപ്പിക്കുന്നതായി 2020ല്‍ ഒരു സുപ്രധാനപഠനം കണ്ടെത്തിയിരുന്നു.

വശീകരണ മരുന്നുകളുടെ സാധ്യതകളെക്കുറിച്ച് യാഥാര്‍ത്ഥ്യ ബോധത്തോടെ ചിന്തിക്കുന്നുണ്ടെങ്കിലും ഈ ഗവേഷകര്‍ മരുന്നുമായി ബന്ധപ്പെട്ട ധാര്‍മിക പ്രശ്‌നങ്ങളെ ഗൗരവമായി കാണുന്നുണ്ട്. പ്രണയാനുഭവങ്ങളെ ഉത്തേജിപ്പിക്കുന്ന മരുന്നുകളെക്കുറിച്ച് കൂടുതല്‍ പഠിക്കേണ്ടതുണ്ടെന്നും ധാര്‍മിക പ്രശ്‌നങ്ങള്‍ പരിശോധിക്കപ്പെടണമെന്നും ഡോ ബ്രയാന്‍ ഏര്‍പ്പ് വ്യക്തമാക്കി.

]]>