MC Josephine – malayalees.ch https://malayalees.ch Malayalam Online News Portal Fri, 25 Jun 2021 08:20:50 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png MC Josephine – malayalees.ch https://malayalees.ch 32 32 എം.സി ജോസഫൈൻ വനിത കമ്മീഷൻ അധ്യക്ഷ സ്ഥാനം രാജിവെച്ചു https://malayalees.ch/we-still-need-to-discuss-the-system-that-nurtures-them-vt-balram/ Fri, 25 Jun 2021 08:20:42 +0000 https://malayalees.ch/?p=46048 വിവാദ പരാമർശത്തെ തുടർന്നുണ്ടായ പ്രതിഷേധത്തെ തുടർന്ന് എം.സി ജോസഫൈൻ വനിത കമ്മീഷൻ സ്ഥാനം രാജിവെച്ചു. ചാനൽ പരിപാടിക്കിടെ ​ഗാർഹിക പീഡനത്തെ കുറിച്ച് തന്നോട് പരാതി ബോധിപ്പിച്ച യുവതിയോട് അങ്ങേയറ്റം മോശമായ പ്രതികരണം നടത്തിയ എം.സി ജോസഫൈനെതിരെ കടുത്ത വിമര്‍ശനമാണ് ഉയർന്നത്.

വിവാദ പരാമര്‍ശത്തെ കുറിച്ച് സി.പി.എം സംസ്ഥാന കമ്മറ്റിയില്‍ എം.സി ജോസഫൈന്‍ വിശദീകരണം നല്‍കിയിരുന്നു. സെക്രട്ടേറിയറ്റ് യോഗത്തിലും ജോസഫൈനെതിരെ കടുത്ത വിമര്‍ശമാണ് ഉയര്‍ന്നത്. സംഭവത്തില്‍ സി.പി.എം ആവശ്യപ്പെട്ടതിന് പിന്നാലെയാണ് രാജി.

വനിത കമ്മീഷന്‍ അധ്യക്ഷയ്ക്ക് പുറമെ പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗം കൂടിയാണ് എം.സി ജോസഫൈന്‍. പാര്‍ട്ടി നേതാക്കള്‍ക്കെതിരെ ഉയരുന്ന സ്ത്രീവിരുദ്ധതയില്‍ ജോസഫൈന്‍ മൗനം പാലിക്കുന്നുവെന്ന വിമര്‍ശനം നേരത്തെ ജോസഫൈനെതിരെ ഉയര്‍ന്നിരുന്നു. പാര്‍ട്ടിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന പ്രസ്താവനകളും എം.സി ജോസഫൈന്‍ നേരത്തെ നടത്തിയിട്ടുണ്ട്.

]]>
വിചിത്രമായ പെരുമാറ്റം, ജോസഫൈനോട് ദേഷ്യമല്ല സഹതാപമെന്നും വി.ഡി സതീശന്‍ https://malayalees.ch/not-angry-but-sympathetic-to-josephine-says-vd-satheeshan/ Fri, 25 Jun 2021 05:27:44 +0000 https://malayalees.ch/?p=46042 വനിതാ കമ്മീഷൻ അധ്യക്ഷ എം.സി ജോസഫൈനോട് സഹതാപമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സ്ത്രീ സമൂഹത്തിന് ആശ്രയമാകേണ്ട വനിതാ കമ്മീഷന്റെ വിശ്വാസ്യത ജോസഫൈൻ തകർത്തു. സി.പി.എമ്മും സർക്കാറും ഇക്കാര്യം ഗൗരവമായി ആലോചിക്കണമെന്നും വി.ഡി സതീശൻ പറഞ്ഞു.

മുതിർന്ന പൊതുപ്രവർത്തകയായ ജോസഫൈന് എന്ത് പറ്റിയതെന്നറിയില്ല, അവരോട് ദേഷ്യമല്ല സഹതാപമാണ് തോന്നുന്നത്. ഒരു പെൺകുട്ടിക്ക് ഒരു ആപത്ത് വന്നാലോ, അപകടം പറ്റിയാലോ തന്നെ സംരക്ഷിക്കാൻ ഇവിടൊരു സംവിധാനമുണ്ടെന്ന വിശ്വാസ്യതക്കാണ് ജോസഫൈൻ ഭം​ഗം വരുത്തിയത്. വനിത കമ്മീഷന്‍റെ പെരുമാറ്റം വിചിത്രമാണെന്നും വി.ഡി സതീഷന്‍ പറഞ്ഞു.

]]>