MBBS – malayalees.ch https://malayalees.ch Malayalam Online News Portal Wed, 02 Aug 2023 10:54:27 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png MBBS – malayalees.ch https://malayalees.ch 32 32 ഡോക്ടർ വന്ദന ദാസിന് മരണാനന്തര ബഹുമതിയായി എംബിബിഎസ് ബിരുദം https://malayalees.ch/dr-vandana-das-mbbs-degree/ Wed, 02 Aug 2023 10:54:22 +0000 https://malayalees.ch/?p=85502 കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജൻ ആയിരിക്കെ ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട ഡോ. വന്ദന ദാസിന് എം.ബി.ബി.എസ് ബിരുദം. ഗവർണർ ആരിഫ് മുഹമ്മദ്ഖാനിൽ നിന്ന് മാതാപിതാക്കൾ ഏറ്റുവാങ്ങി.

കേരള ആരോഗ്യ ശാസ്ത്ര സർവ്വകലാശാലയാണ് മരണാനന്തര ബഹുമതിയായി എം.ബി.ബി.എസ് ബിരുദം നൽകിയത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ബഹുമതി സമ്മാനിച്ചു. അച്ഛൻ കെ. കെ. മോഹൻദാസും അമ്മ വസന്തകുമാരിയും ചേർന് ബഹുമതി ഏറ്റുവാങ്ങി. വികാരനിർഭരമായ നിമിഷങ്ങൾ കാണാം വേദി സാക്ഷ്യം വഹിച്ചത്. വന്ദന ദാസിന്റെ പ്രവർത്തനം മാതൃകയാക്കണമെന്ന് യുവ ഡോക്ടർമാരോട് ബിരുദദാന ചടങ്ങിനിടയുള്ള സന്ദേശത്തിൽ ഗവർണർ പറഞ്ഞു. നിറകണ്ണുകളോടെയാണ് വന്ദനദാസിന്റെ ബിരുദ സർട്ടിഫിക്കറ്റുമായി കുടുംബം മടങ്ങിയത്.

കഴിഞ്ഞ മേയ് 10നാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജനായിരുന്ന ഡോ. വന്ദനദാസ് ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ടത്. കുടവട്ടൂർ ചെറുകരക്കോണം ശ്രീനിലയത്തിൽ സന്ദീപ് എന്നയാളാണ് വന്ദനയെ കൊലപ്പെടുത്തിയത്. മറ്റൊരു കേസിൽ പൊലീസ് വൈദ്യപരിശോധനക്ക് കൊണ്ടുവന്ന സന്ദീപ് ഡോ. വന്ദനയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.

]]>
പ്ലസ് ടു വിദ്യാർത്ഥിനി എംബിബിഎസ്‌ ക്ലാസിൽ; കുട്ടിയെ താൽക്കാലികമായി ക്ലാസിൽ കയറ്റി ഇരുത്തിയതാണെന്നാണ് വൈസ് പ്രിൻസിപ്പൽ https://malayalees.ch/plus-two-female-student-mbbs-class/ Fri, 09 Dec 2022 06:52:12 +0000 https://malayalees.ch/?p=72576 യോഗ്യതയില്ലാത്ത വിദ്യാർത്ഥിനി എംബിബിഎസ്‌ ക്ലാസിൽ ഇരുന്ന സംഭവത്തിൽ പ്രതികരണവുമായി കോഴിക്കോട് മെഡിക്കൽ കോളജ് വൈസ് പ്രിൻസിപ്പൽ ഡോ.കെ.ജി. സജീത്ത്. കുറ്റമറ്റ രീതിയിലാണ് പ്രവേശനം നടത്തുന്നതെന്നും അഡ്മിറ്റ് കാർഡ് വച്ചാണ് ആദ്യ ദിനം അറ്റൻഡൻസ് രേഖപ്പെടുത്തുന്നതെന്നും അദ്ദേഹം പറ‍ഞ്ഞു. കുട്ടികൾ വൈകി എത്തിയതിനാൽ ക്ലാസ് ആരംഭിക്കുകയായിരുന്നു. പ്ലസ് ടു വിദ്യാർത്ഥിനിയെ താൽക്കാലികമായി ക്ലാസിൽ കയറ്റി ഇരുത്തിയതാണെന്നാണ് ഡോ.കെ.ജി. സജീത്തിന്റെ വിശദീകരണം. വകുപ്പ് മേധാവികളോട് വിശദീകരണം തേടിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കോഴിക്കോട് മെഡിക്കൽ കോളജിലാണ് സംഭവം നടന്നത്. പ്രവേശന പരീക്ഷ യോഗ്യത പോലും ഇല്ലാതെ പ്ലസ് ടു വിദ്യാർത്ഥിനി ക്ലാസിലിരുന്നത് നാല് ദിവസമാണ്. അധ്യാപകരും സഹപാഠികളും അറിഞ്ഞില്ല. സംഭവം അറിഞ്ഞത് ഹാജർ പരിശോധിച്ചപ്പോഴാണ്. സംഭവത്തിൽ മെഡിക്കൽ കോളജ് പ്രിൻസിപ്പൽ പരാതി നൽകി.

കോഴിക്കോട് മെഡിക്കൽ കോളേജിൽ നവംബർ 29ന് ഒന്നാം വർഷ ക്ലാസ് തുടങ്ങിയിരുന്നു. 245 പേർക്കാണ് പ്രവേശനം ലഭിച്ചത്. ഇതിന് പുറമെയാണ് പ്ലസ് ടു വിദ്യാർഥിനി കടന്നുകൂടിയത്. സംഭവത്തിൽ മെഡിക്കൽ കോളജ് പ്രിൻസിപ്പൽ പൊലീസിൽ ഇന്നലെ രാത്രി പരാതി നൽകി. വിദ്യാർത്ഥികളുടെ പ്രവേശന പട്ടികയിൽ പേരില്ലെങ്കിലും ഹാജർ പട്ടികയിൽ കുട്ടിയുടെ പേര് വന്നത് ദുരൂഹമാണെന്ന പൊലീസ് പറയുന്നു. വിദ്യാർത്ഥി മലപ്പുറം സ്വദേശിനിയാണ്.

]]>
‘സമരം അവസാനിപ്പിച്ച് പരീക്ഷ എഴുതണം’; എം ബി ബി എസ് പരീക്ഷകൾ തുടരുമെന്ന് ആരോഗ്യ സർവകലാശാല https://malayalees.ch/kerala-health-university-decides-to-continue-with-mbbs-examinations/ Fri, 01 Apr 2022 12:11:13 +0000 https://malayalees.ch/?p=59427 അവസാന വർഷ എം ബി ബി എസ് പരീക്ഷ തുടരുമെന്ന് ആരോഗ്യ സർവകലാശാല. വിദ്യാർത്ഥികൾ തുടർന്നുള്ള പരീക്ഷകൾ എഴുതണമെന്ന് ആരോഗ്യ സർവകലാശാല വ്യക്തമാക്കി. മതിയായ ക്ലാസുകൾ ലഭിച്ചില്ലെന്ന് കാണിച്ച് വിദ്യാർത്ഥികൾ പരീക്ഷ ബഹിഷ്‌കരിച്ചിരുന്നു. എന്നാൽ എല്ലാ പ്രതീക്ഷയും ഇനി കോടതിയിലാണെന്നാണ് പരീക്ഷ ബഹിഷ്കരിച്ച് സമരം ചെയ്യുന്ന സംസ്ഥാനത്തെ എം ബി ബി എസ് വിദ്യാർത്ഥികൾ ചൂണ്ടിക്കാട്ടി. അതേസമയം, തങ്ങൾക്ക് ഒന്നും ചെയ്യാനാവില്ലെന്നാണ് ആരോഗ്യ സർവ്വകലാശാലയുടെ വിശദീകരണം. 

ഇന്ന് നടന്ന മെഡിക്കൽ കോളജ് പ്രിൻസിപ്പൽമാരുടെ യോഗത്തിലാണ് തീരുമാനം. മതിയായ ക്ലാസുകൾ ലഭിച്ചില്ലെന്ന വിദ്യാർത്ഥികളുടെ പരാതി തള്ളിക്കൊണ്ടാണ് തീരുമാനം. പ്രിൻസിപ്പൽമാരുടെ യോഗത്തിന്റെ മിനിറ്റ്സിൽ ഇക്കാര്യം വ്യക്തമാക്കുന്നു. സപ്ലിമെന്ററി പരീക്ഷകൾ ഇനി അടുത്ത സെപ്തംബറിൽ മാത്രമേ നടത്തൂ. വിദ്യാർത്ഥികൾ തുടർന്നുള്ള പരീക്ഷകൾ എഴുതണമെന്ന് സർവകലാശാല ആവശ്യപ്പെടുന്നു.

മതിയായ ക്ലിനിക്കൽ പോസ്റ്റിങ് ലഭിക്കാത്തത് ചൂണ്ടിക്കാട്ടി ഭൂരിഭാഗം വിദ്യാർത്ഥികളും ഇന്നലെ നടന്ന ആദ്യ പരീക്ഷ ബഹിഷ്കരിച്ചിരുന്നു. ക്ലിനിക്കൽ പോസ്റ്റിങ് നാല് മാസം പോലും തികച്ചു ലഭിച്ചില്ലെന്ന് വിദ്യാർത്ഥികൾ പറയുന്നു.

]]>
നിയമവിരുദ്ധമായി അനുവദിച്ച അധിക സീറ്റ് പിൻവലിച്ചു https://malayalees.ch/mbbs-reservation-economically-weaker-section/ Sat, 21 Nov 2020 04:47:51 +0000 https://malayalees.ch/?p=35492 എം.ബി.ബി.എസില്‍ മുന്നാക്കക്കാർക്ക് ഭരണഘടനാ വ്യവസ്ഥക്ക് വിരുദ്ധമായി അനുവദിച്ച അധിക സംവരണം പിൻവലിച്ചു. ജനറല്‍ കാറ്റഗറിയില്‍ നിന്ന് 10 ശതമാനം വരെ സീറ്റ് മുന്നാക്ക സംവരണത്തിന് നീക്കിവെക്കാമെന്ന ഉത്തരവ് അവഗണിച്ച് കൂടുതല്‍ സീറ്റുകള്‍ അനുവദിച്ച നടപടിയാണ് സര്‍ക്കാര്‍ തിരുത്തുന്നത്.

നിലവിലെ 130 സീറ്റിന് പകരം ഇനി മുന്നാക്ക വിഭാഗത്തിന് ലഭിക്കുക 109 എം.ബി.ബി.എസ് സീറ്റ് മാത്രം. 10%ന് പകരം 12.35% അനുവദിച്ച തീരുമാനമാണ് സംസ്ഥാന സർക്കാർ തിരുത്തിയത്. സാമ്പത്തിക സംവരണ ക്വാട്ടയിൽ ഇതോടെ കുറവുവന്നത് 21 സീറ്റ്. മീഡിയവൺ വാർത്തകളെത്തുടർന്നാണ് വീഴ്ച സമ്മതിച്ച് സർക്കാർ തീരുമാനം തിരുത്തിയത്. പിഴവ് പരിഹരിച്ചതോടെ പിന്നാക്ക വിഭാഗം സീറ്റുകളം വർധിച്ചു പുതിയ സീറ്റ് ക്രമീകരണം: എസ്.സി- 109 സീറ്റ്, ഈഴവ- 98 സീറ്റ്, മുസ്‍ലിം 87 സീറ്റ്, എൽ.സി – 32. പുതിയ വിഭജനക്രമം വ്യക്തമാക്കി ആരോഗ്യ സെക്രട്ടറി പ്രവേശന പരീക്ഷാ കമ്മീഷണർക്ക് കത്ത് നൽകി. അതെസമയം സർക്കാർ പിൻവലിച്ചത് എം.ബി.ബി.എസ് സംവരണത്തിലെ പിഴവുകൾ മാത്രമാണ്.

]]>