MB Rajesh – malayalees.ch https://malayalees.ch Malayalam Online News Portal Sat, 06 Jan 2024 10:33:26 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png MB Rajesh – malayalees.ch https://malayalees.ch 32 32 കേരളത്തിലെ പട്ടണ വികസനത്തിൽ ഇടംപിടിച്ച് തൃത്താലയിലെ കൂറ്റനാടും: എം ബി രാജേഷ് https://malayalees.ch/m-b-rajesh-about-trithala-koottanadu-development/ Sat, 06 Jan 2024 10:33:21 +0000 https://malayalees.ch/?p=94189 കേരളത്തിലെ പട്ടണ വികസനത്തിൽ തൃത്താല കൂറ്റനാടും ഇടംപിടിക്കുന്നു. സംസ്ഥാനത്താകെ നവീകരിക്കുന്ന 20 പ്രധാന ജംഗ്ഷനുകളിൽ ഒന്നായി തൃത്താലയിലെ കൂറ്റനാടിനെയും ഉൾപ്പെടുത്താനായി എന്നത് ഒരു സുപ്രധാന നേട്ടമാണെന്നും മന്ത്രി എം ബി രാജേഷ് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

സ്ഥലമെറ്റെടുക്കലിന് മുന്നോടിയായി കൂറ്റനാട്ടെ വ്യാപാരികളുടെയും കെട്ടിട ഉടമകളുടെയും യോഗം ഇന്ന് വിളിച്ചു, കൂറ്റനാട് ജംഗ്ഷനിലേക്ക് എത്തിച്ചേരുന്ന 4 പ്രധാന റോഡുകളും 300 മീറ്റർ നീളത്തിൽ നവീകരിക്കും. 4 റോഡുകളിലും ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളും ഓട്ടോ സ്റ്റാൻഡുകളും നിർമ്മിക്കും. ട്രാഫിക് സിഗ്നൽ ലൈറ്റ് സംവിധാനം ഉൾപ്പെടെയുള്ള ട്രാഫിക് ഐലൻഡും നവീകരണത്തിന്റെ ഭാഗമായി നിർമ്മിക്കുമെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

മന്ത്രി എം ബി രാജേഷിന്റെ ഫേസ്ബുക്ക പോസ്റ്റ്

കൂറ്റനാടും മാറുകയാണ്. കേരളത്തിലെ പട്ടണ വികസനത്തിൽ നമ്മുടെ കൂറ്റനാടും ഇടംപിടിക്കുകയാണ്. 13.29 കോടി രൂപ ചെലവിലാണ് തൃത്താല കൂറ്റനാട് ടൌൺ വികസിപ്പിക്കുന്നത്.സംസ്ഥാനത്താകെ നവീകരിക്കുന്ന 20
പ്രധാന ജംഗ്ഷനുകളിൽ ഒന്നായി തൃത്താലയിലെ കൂറ്റനാടിനെയും ഉൾപ്പെടുത്താനായി എന്നത് ഒരു സുപ്രധാന നേട്ടമാണ്. കൂറ്റനാട് ജംങ്ഷൻ വികസനത്തിന്റെ ഭൂമി ഏറ്റെടുക്കൽ നടപടി ഉടൻ ആരംഭിക്കും. സ്ഥലമെറ്റെടുക്കലിന് മുന്നോടിയായി കൂറ്റനാട്ടെ വ്യാപാരികളുടെയും കെട്ടിട ഉടമകളുടെയും യോഗം ഇന്ന് വിളിച്ചു ചേർത്തു.
കൂറ്റനാട് ജംഗ്ഷനിലേക്ക് എത്തിച്ചേരുന്ന 4 പ്രധാന റോഡുകളും 300 മീറ്റർ നീളത്തിൽ നവീകരിക്കും. 4 റോഡുകളിലും ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളും ഓട്ടോ സ്റ്റാൻഡുകളും നിർമ്മിക്കും. ട്രാഫിക് സിഗ്നൽ ലൈറ്റ് സംവിധാനം ഉൾപ്പെടെയുള്ള ട്രാഫിക് ഐലൻഡും നവീകരണത്തിന്റെ ഭാഗമായി നിർമ്മിക്കും. 23 മീറ്റർ വരെ വീതിയിലായിരിക്കും ജംങ്ഷൻ നവീകരിക്കുക.
ആവശ്യമായ ഭൂമി കല്ലിട്ട് അടയാളപ്പെടുത്തുന്ന പ്രവൃത്തി ഈ മാസം തന്നെ ആരംഭിക്കും. തുടർന്ന് സർവേ നടപടികൾ ആരംഭിച്ച് ഏറ്റെടുക്കുന്ന ഭൂമി കൃത്യമായി അടയാളപ്പെടുത്തും. ഭൂമിയും കെട്ടിടഭാഗങ്ങളും നഷ്ടപ്പെടുന്നവർക്ക് 2013 ലെ കേന്ദ്ര ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരമുള്ള ന്യായമായ നഷ്ടപരിഹാരം ലഭ്യമാക്കും. കിഫ്ബി മുഖേന നടപ്പാക്കുന്ന പദ്ധതിയുടെ നിർവഹണ ഏജൻസി കേരള റോഡ് ഫണ്ട് ബോർഡ്‌ ആണ്. യോഗത്തിനെത്തിയവർ പദ്ധതിക്ക് എല്ലാ സഹകരണവും പിന്തുണയും അറിയിച്ചു. കെട്ടിട ഉടമകൾ അഡ്വാൻസ് പൊസ്സഷൻ നൽകുമെങ്കിൽ വളരെ പെട്ടെന്ന് തന്നെ പ്രവൃത്തികൾ ആരംഭിക്കാനാവുമെന്ന് അറിയിച്ചപ്പോൾ ചിലർ അതിന് തയ്യാറായി മുന്നോട്ട് വന്നത് സന്തോഷകരമായ അനുഭവമായി.
യോഗത്തിൽ കെ ആർ എഫ് ബി എക്സിക്യൂട്ടീവ് എഞ്ചിനീയർ ജയ പദ്ധതി വിശദീകരിച്ചു. കെ ആർ എഫ് ബി അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയർ ജൂഡിറ്റ്മേരി, പ്രൊജക്റ്റ് എഞ്ചിനീയർ സനൽ എന്നിവരും പങ്കെടുത്തു പാലക്കാട്‌ ലാൻഡ് അക്ക്വിസിഷൻ തഹസീൽദാർ നാരായണൻ സ്ഥലമെറ്റെടുപ്പ് നടപടികൾ വിശദീകരിച്ചു. നാഗലശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട് വി വി ബാലചന്ദ്രൻ, വാർഡ് മെമ്പർമാരായ ഇന്ദിര, സുന്ദരൻ എന്നിവരും പങ്കെടുത്തു.

]]>
സര്‍ക്കാരിന് പ്രവര്‍ത്തിക്കാനുള്ള അവകാശം നല്‍കിയത് ജനങ്ങള്‍; മുഖ്യമന്ത്രിയുടെ വിദേശയാത്രാ വിവാദത്തില്‍ എം ബി രാജേഷ് https://malayalees.ch/mb-rajesh-against-governor-in-cms-europe-visit/ Tue, 04 Oct 2022 09:43:13 +0000 https://malayalees.ch/?p=68995 മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശ യാത്രാ വിവാദത്തില്‍ പ്രതികരണവുമായി മന്ത്രി എം ബി രാജേഷ്.
ഗവര്‍ണര്‍ക്കെതിരെ വിമര്‍ശനമുയര്‍ത്തിയ മന്ത്രി, തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന് പ്രവര്‍ത്തിക്കാനുള്ള അവകാശം ജനങ്ങളാണ് നല്‍കിയതെന്നും ചൂണ്ടിക്കാട്ടി.

യൂറോപ്പ് സന്ദര്‍ശനത്തെ കുറിച്ച് ഔദ്യോഗികമായി അറിയിക്കാത്തതിനാണ് രാജ്ഭവനും ഗവര്‍ണര്‍ക്കും അതൃപ്തിയെന്നാണ് വിവരം.

ഇന്ന് പുലര്‍ച്ചെയോടെയാണ് യൂറോപ്പ് സന്ദര്‍ശനത്തിനായി മുഖ്യമന്ത്രിയും സംഘവും കൊച്ചിയില്‍ നിന്ന് യാത്ര തിരിച്ചത്. രാവിലെ 3.55നുള്ള വിമാനത്തില്‍ നോര്‍വേയിലേക്കാണ് ആദ്യം പുറപ്പെട്ടത്. നോര്‍വേയ്ക്ക് പിന്നാലെ യുകെ, ഫിന്‍ലന്‍ഡ് എന്നീ രാജ്യങ്ങളും മുഖ്യമന്ത്രി സന്ദര്‍ശിക്കും.

മന്ത്രിമാരായ വി.അബ്ദുറഹ്‌മാനും പി.രാജീവും മുഖ്യമന്ത്രിയ്ക്കൊപ്പം യാത്രയിലുണ്ട്. നേരത്തെ നിശ്ചയിച്ചതനുസരിച്ച് ഈ മാസം 12വരെയാണ് സന്ദര്‍ശനം.ഇന്ത്യന്‍ സമയം വൈകീട്ട് ആറോടെ സംഘം നോര്‍വേയിലെത്തും.

]]>
എംബി രാജേഷ് നാളെ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും https://malayalees.ch/mb-rajesh-swearing-in-tomorrow/ Mon, 05 Sep 2022 04:46:33 +0000 https://malayalees.ch/?p=67594 സ്പീക്കർ സ്ഥാനം രാജിവെച്ച എംബി രാജേഷ് നാളെ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. രാജ്ഭവനിൽ രാവിലെ 11 മണിക്കാണ് ചടങ്ങുകൾ. സിപിഐഎം സംസ്ഥാന സെക്രട്ടറിയായി തെരെഞ്ഞെടുത്ത എംവി ഗോവിന്ദൻ രാജിവെച്ച ഒഴിവിലാണ് രാജേഷിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയത്.

സത്യപ്രതിജ്ഞയ്ക്ക് ശേഷമേ വകുപ്പുകളുടെ കാര്യത്തിൽ അന്തിമതീരുമാനമാകൂ എങ്കിലും എംവി ഗോവിന്ദൻ കൈകാര്യം ചെയ്തിരുന്ന തദ്ദേശം,എക്‌സൈസ് വകുപ്പുകൾ തന്നെ രാജേഷിന് ലഭിക്കാനാണ് സാധ്യത. രാജേഷ് രാജിവെച്ചതിനെ തുടർന്നുള്ള നിയമസഭ സ്പീക്കർ തെരഞ്ഞെടുപ്പ് ഈ മാസം 12 ന് നടക്കും.ഇതിനായി പ്രത്യേക നിയമസഭ സമ്മേളനം വിളിക്കാനാണ് തീരുമാനം.

ഭരണപക്ഷത്തിന് ഭൂരിപക്ഷമുറപ്പായതിനാൽ എൽഡിഎഫ് സ്ഥാനാർഥി എഎൻ ഷംസീറിനെ സ്പീക്കറായി തെരെഞ്ഞെടുക്കും. സ്ഥാനാഥിയെ നിർത്തുന്ന കാര്യത്തിൽ യുഡിഎഫിൽ ഇതുവരെ തീരുമാനമായിട്ടില്ല.

]]>
പിപിഇ കിറ്റ് അഴിമതിയില്‍ അവ്യക്തമായ മറുപടി; ആരോഗ്യമന്ത്രിക്ക് സ്പീക്കറുടെ താക്കീത് https://malayalees.ch/speaker-mb-rajesh-warned-health-minister/ Tue, 30 Aug 2022 08:57:49 +0000 https://malayalees.ch/?p=67313 പിപിഇ കിറ്റ് അഴിമതിയില്‍ അവ്യക്തമായ മറുപടി സഭയില്‍ പറഞ്ഞതിന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന് സ്പീക്കറുടെ താക്കീത്. ഇത്തരം ശൈലികള്‍ ഇനി ആവര്‍ത്തിക്കരുതെന്ന് മന്ത്രി വീണാ ജോര്‍ജിന് സ്പീക്കറുടെ നിര്‍ദേശം. എപി അനില്‍കുമാര്‍ നല്‍കിയ പരാതിയിലാണ് സ്പീക്കറുടെ നടപടി.

കൊവിഡ് കാലത്ത് പിപിഇ കിറ്റിലുണ്ടായ ക്രമക്കേടുകള്‍ പുറത്ത് വന്നത് വിവാദമായിരുന്നു. പ്രതിപക്ഷം പലതവണ വിഷയം സഭയില്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ ഓരോ ചോദ്യത്തിനും ആരോഗ്യമന്ത്രി നല്‍കിയ ഒരേ മറുപടിയെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം.

ഇനി ഈ ശൈലി ഇനി ആവര്‍ത്തിക്കരുതെന്ന സ്പീക്കറുടെ താക്കീത് നിയമസഭാ സെക്രട്ടറിയേറ്റ് ആരോഗ്യമന്ത്രിയെ അറിയിച്ചു. മന്ത്രി മനപൂര്‍വമാണ് മറുപടി നല്‍കാത്തതെന്ന് കാട്ടിയാണ് എപി അനില്‍കുമാര്‍ സ്പീക്കര്‍ക്ക് പരാതി നല്‍കിയത്.

]]>
മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തിയത് അട്ടിമറിയെന്ന് സ്പീക്കർ https://malayalees.ch/speaker-mb-rajesh-sabha-tv-controversy/ Mon, 27 Jun 2022 12:52:22 +0000 https://malayalees.ch/?p=63959 നിയമസഭയിലെ പ്രതിഷേധം മൊബൈൽ ഫോണിൽ പകർത്തിയത് അട്ടിമറിയെന്ന് സ്പീക്കർ എംബി രാജേഷ്. സഭാ ടിവിയിൽ പ്രതിഷേധങ്ങൾ കാണിക്കേണ്ടതില്ല. സഭാ നടപടികൾ മാത്രം കാണിച്ചാൽ മതിയാവും. സഭയിൽ മാധ്യമവിലക്കെന്ന പ്രചരണങ്ങൾ അടിസ്ഥാനരഹിതമാണ് എന്നും സ്പീക്കർ പറഞ്ഞു.

“സഭാ ടിവിയിൽ പ്രതിഷേധങ്ങൾ കാണിക്കേണ്ടതില്ല. സഭാ നടപടികൾ മാത്രം കാണിച്ചാൽ മതിയാവും. ആ സമയത്ത് ചോദ്യമുന്നയിക്കുന്നതാരാണോ അവരെ മാത്രം കാണിച്ചാൽ മതി എന്നതാണ് നിലപാട്. മൊബൈൽ ഫോണിൽ പകർത്തിയ ദൃശ്യങ്ങൾ ചില മാധ്യമങ്ങൾ കാണിച്ചു. സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. ചിലർ ദൃശ്യങ്ങൾ എനിക്ക് അയച്ചുതന്ന്, ഇത് അനുവദനീയമാണോ എന്ന് ചോദിച്ചു. ഇത് ഗൗരവമുള്ളതാണ്. അത് സംബന്ധിച്ച് പരിശോധന നടത്തുന്നുണ്ട്. സഭാ ചട്ടങ്ങൾ നഗ്നമായി അട്ടിമറിയ്ക്കുന്നതിന് മാധ്യമപ്രവർത്തകരുടെ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യാൻ പാടില്ല. പാർലമെൻ്റിൽ മൊബൈൽ ഫോൺ ഉപയോഗിക്കാൻ പാടില്ല. പക്ഷേ, ഇവിടെ ലിബറലാണ്. അത് ദുരുപയോഗം ചെയ്യുകയാണ്.”- വാർത്താസമ്മേളനത്തിൽ സ്പീക്കർ പറഞ്ഞു.

നിയമസഭയിൽ മാധ്യമവിലക്കെന്ന വാർത്ത തെറ്റെന്ന് സ്പീക്കർ കൂട്ടിച്ചേർത്തു. വാർത്ത സംഘടിതവും ആസൂത്രിതവുമാണ്. സഭയിൽ നിയന്ത്രണം കടുപ്പിച്ചിരുന്നു. ചില മാധ്യമപ്രവർത്തകരെ വാച്ച് ആൻഡ് വാർഡ് തടയുന്നത് ശ്രദ്ധയിൽപെട്ടപ്പോൾ തന്നെ അത് പാടില്ലെന്ന് നിർദേശം നൽകി. അപേക്ഷിച്ച എല്ലാവർക്കും പാസ് പുതുക്കി നൽകിയിട്ടുണ്ട്. പഴയ പാസ് ഉണ്ടെങ്കിലും സഭയിൽ പ്രവേശിപ്പിക്കാൻ നിർദേശം നൽകിയിരുന്നു. എന്നിട്ടാണ് മാധ്യമവിലക്ക് എന്ന് വാർത്ത നൽകിയതെന്നും സ്പീക്കർ കുറ്റപ്പെടുത്തി.

]]>
സമാധാനം പുനസ്ഥാപിക്കണം; സര്‍വകക്ഷിയോഗത്തില്‍ സ്പീക്കര്‍ എംബി രാജേഷും പങ്കെടുക്കും https://malayalees.ch/speaker-mb-rajesh-also-participate-in-all-party-meeting/ Mon, 18 Apr 2022 04:45:45 +0000 https://malayalees.ch/?p=60244 പാലക്കാട് ഇന്ന് നടക്കാനിരിക്കുന്ന സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കുമെന്ന് സ്പീക്കര്‍ എംബി രാജേഷ്. ജില്ലയിലെ പ്രത്യേക സാഹചര്യത്തിലാണ് സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിച്ചത്. ഒരു ജനപ്രതിനിധിയെന്ന നിലയില്‍ യോഗത്തില്‍ പങ്കെടുക്കേണ്ടത് ചുമതലയാണ്. ആ ചുമതല നിറവേറ്റുമെന്നും സ്പീക്കര്‍ പറഞ്ഞു.

‘സര്‍ക്കാര്‍ വിളിക്കുന്ന യോഗങ്ങളില്‍ സാധാരണ സ്പീക്കറുടെ പ്രതിനിധിയാണ് പങ്കെടുക്കുന്നത്. ഇവിടെ പ്രോട്ടോക്കോള്‍ നോക്കി പങ്കെടുക്കേണ്ട വിഷയമല്ല. ഗുരുതരമായ സാഹചര്യമാണ് നിലനില്‍ക്കുന്നത്. സമാധാനം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കേണ്ടതുണ്ട്’. എം ബി രാജേഷ് വ്യക്തമാക്കി.

പാലക്കാട്ടെ കൊലപാതകങ്ങളില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി അറിയിച്ചു. വൈകിട്ട് ചേരുന്ന സര്‍വകക്ഷി യോഗത്തിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എല്ലാവരുടെയും സഹകരണമുണ്ടെങ്കില്‍ അക്രമങ്ങളെ ഒറ്റപ്പെടുത്താന്‍ കഴിയുമെന്നും സമാധാന അന്തരീക്ഷം പുനസ്ഥാപിക്കാനാകുമെന്നും മന്ത്രി കൃഷ്ണന്‍കുട്ടി ട്വന്റിഫോറിനോട് പറഞ്ഞു. വൈകിട്ട് 3 30് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് യോഗം നടക്കുക.

ആര്‍എസ്എസ്, എസ്ഡിപിഐ പ്രവര്‍ത്തകരുടെ കൊലപാതകങ്ങളില്‍ പാലക്കാട് ജില്ലയില്‍ അതീവ ജാഗ്രതയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ജില്ലയില്‍ 144 പ്രഖ്യാപിച്ചതിന് പിന്നാലെ ഇരുചക്ര യാത്രക്ക് നിയന്ത്രണം ഏര്‍പെടുത്തി ജില്ലാ ഭരണകൂടം ഉത്തരവിറക്കിയിട്ടുണ്ട്. സ്ത്രീകളും കുട്ടികളും ഒഴികെയുള്ളവരെ പിറകിലെ സീറ്റില്‍ ഇരുത്തി യാത്ര നടത്താന്‍ പാടില്ലെന്നാണ് ഉത്തരവ്. ഏപ്രില്‍ 20 ന് വൈകീട്ട് ആറ് വരെ പാലക്കാട് ജില്ല പരിധിയില്‍ നിരോധനാജ്ഞ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് നടപടി.

]]>
എം.ബി രാജേഷ് 15ാം കേരള നിയമസഭയുടെ സ്പീക്കര്‍ https://malayalees.ch/a-majority-of-96-votes-mb-rajesh-is-now-the-speaker-of-the-assembly/ Tue, 25 May 2021 05:32:08 +0000 https://malayalees.ch/?p=44575 15 ാമത് കേരള നിയമസഭയുടെ സ്‌പീക്കറായി എല്‍.ഡി.എഫ് പിന്തുണയോടെ മത്സരിച്ച എം.ബി രാജേഷ് തെരഞ്ഞെടുക്കപ്പെട്ടു. യു.ഡി.എഫിൽ നിന്ന്‌ പി.സി വിഷ്‌ണുനാഥാണ് മത്സരിച്ചത്. 96 വോട്ടിന്‍റെ വലിയ ഭൂരിപക്ഷത്തിലാണ് എം.ബി രാജേഷ് വിജിയിച്ചത്. 40 വോട്ടുകളാണ് പി.സി വിഷ്ണുനാഥിന് ലഭിച്ചത്. തൃത്താലയില്‍ നിന്നും യു.ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച വി.ടി ബല്‍റാമിനെ തോല്‍പ്പിച്ചാണ് എം.ബി രാജേഷ് സഭയിലെത്തിയത്. രാവിലെ ഒമ്പത് മണിക്കാണ് സ്പീക്കർ തെരഞ്ഞെടുപ്പ് ആരംഭിച്ചത്. എൽ ഡി എഫിന്‍റെ സ്പീക്കർ സ്ഥാനാർത്ഥിയായി എം.ബി രാജേഷിനെ നേരത്തെ തീരുമാനിച്ചിരിന്നു. എന്നാല്‍ എൽ.ഡി.എഫിന് വിജയം ഉറപ്പുള്ള സിറ്റിൽ മത്സരം സംഘടിപ്പിക്കാൻ യു.ഡി.എഫ് ഇന്നലെയാണ് തീരുമാനിച്ചത്. തോൽക്കുമെന്ന് ഉറപ്പുണ്ടായിട്ടും മത്സരിക്കുക വഴി സർക്കാരിന് കൃത്യമായ രാഷ്ട്രീയ സന്ദേശം നൽകുകയാണ് യു.ഡി.എഫ്. വെള്ളിയാഴ്ചയാണ് ഗവർണറുടെ നയപ്രഖ്യാപനം. നാലാം തീയതിയാണ് പുതിയ സർക്കാരിന്‍റെ ആദ്യ ബജറ്റ്. ജൂൺ 14 വരെയാണ് സഭ ചേരാൻ തീരുമാനിച്ചിരിക്കുന്നതെങ്കിലും കോവിഡിന്‍റെ പശ്ചാത്തലത്തിൽ അത് വെട്ടിക്കുറച്ചേക്കും.

]]>