Mayawati – malayalees.ch https://malayalees.ch Malayalam Online News Portal Sat, 18 Jul 2020 12:58:16 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Mayawati – malayalees.ch https://malayalees.ch 32 32 രാ​ജ​സ്ഥാ​നി​ൽ രാ​ഷ്ട്ര​പ​തി ഭ​ര​ണം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന് മാ​യാ​വ​തി https://malayalees.ch/rajasthan-governor-should-recommend-presidents-rule/ Sat, 18 Jul 2020 12:57:59 +0000 https://malayalees.ch/?p=28719 നേരത്തെ ബി.എസ്.പിയുടെ ആറ് എം.എല്‍.എമാരും രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു

രാ​ഷ്ട്രീ​യ പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന രാ​ജ​സ്ഥാ​നി​ൽ രാ​ഷ്ട്ര​പ​തി ഭ​ര​ണം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ബി.എ​സ്.പി അ​ധ്യ​ക്ഷ മാ​യാ​വ​തി. ജ​നാ​ധി​പ​ത്യ​ത്തി​നു​ത​ന്നെ ഭീ​ഷ​ണി​യാ​യി മാ​റു​ന്ന രാ​ഷ്ട്രീ​യാ​ന്ത​രീ​ക്ഷ​മാ​ണ് രാ​ജ​സ്ഥാ​നി​ലു​ള്ള​ത്. രാ​ജ​സ്ഥാ​നി​ൽ അ​ശോ​ക് ഗെ​ഹ്‍ലോട്ട് സ​ർ​ക്കാ​രി​ന് മു​ന്നോ​ട്ടു​പോ​വാ​ൻ സാ​ധി​ക്കി​ല്ല. അ​തു​കൊ​ണ്ട് എ​ത്ര​യും പെ​ട്ട​ന്ന് രാ​ഷ്ട്ര​പ​തി ഭ​ര​ണം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്നും മാ​യാ​വ​തി ആ​വ​ശ്യ​പ്പെ​ട്ടു. ഗെ​ലോ​ട്ട് ബി​എ​സ്പി​യെ നേ​ര​ത്തെ​യും വ​ഞ്ചി​ച്ചി​ട്ടു​ണ്ട്. ബി​.എ​സ്.പി എം​.എ​ൽ.​എ​മാ​രെ സ്വാ​ധീ​ച്ച് കോ​ണ്‍​ഗ്ര​സ് പാ​ള​യ​ത്തി​ലെ​ത്തി​ച്ചി​രു​ന്നെ​ന്നും മാ​യാ​വ​തി ആ​രോ​പി​ച്ചു.

തങ്ങളുടെ എം.എല്‍.എമാരെ അവര്‍ തട്ടിയെടുത്തെന്നും, അവരെ കോണ്‍ഗ്രസിലെത്തിച്ചെന്നും മായാവതി ആരോപിച്ചു. നേരത്തെ ബി.എസ്.പിയുടെ ആറ് എം.എല്‍.എമാരും രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. ഇവര്‍ അശോക് ഗെ​ഹ്‍ലോട്ടിനെ വലിയ രീതിയില്‍ പിന്തുണച്ചിരുന്നു. കോണ്‍ഗ്രസിനെതിരെ നേരത്തെ തന്നെ മായാവതി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ വിമര്‍ശനം.

നി​ല​വി​ൽ ഫോ​ണ്‍ ടാ​പ്പിം​ഗു​മാ​യി ബ​ന്ധ​പ്പെ​ട്ടും ഗെ​ഹ്‍ലോട്ട് കു​റ്റ​കൃ​ത്യ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കു​ക​യാ​ണെ​ന്നും ഉ​ട​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നു​മാ​ണ് മാ​യാ​വ​തി കൂ​ട്ടി​ച്ചേ​ർ​ത്തു.

അശോക് ഗെലോട്ട് വലിയ കുറ്റകൃത്യമാണ് ചെയ്തത്. അദ്ദേഹം ഫോണ്‍ ചോര്‍ത്തിയത് ഗുരുതര കുറ്റമാണെന്ന് മായാവതി ആരോപിച്ചു. നേരത്തെ ബി.ജെ.പി നേതാക്കളും കോണ്‍ഗ്രസ് എംഎല്‍എ ഭന്‍വര്‍ ലാല്‍ ശര്‍മയും തമ്മിലുള്ള സംഭാഷണം കോണ്‍ഗ്രസ് പുറത്തുവിട്ടിരുന്നു. ഭന്‍വര്‍ ലാലിനെതിരെ കേസെടുക്കാനും തീരുമാനിച്ചിരുന്നു. നേരത്തെ ബി.ജെ.പിയും ഫോണ്‍ ചോര്‍ത്തല്‍ ആരോപണം ഉന്നയിച്ചിരുന്നു. സമാന രീതിയിലാണ് മായാവതിയും ഇപ്പോള്‍ ആരോപണം ഉന്നയിച്ചത്. ഭന്‍വര്‍ ലാല്‍ ബി.ജെ.പിയുമായി ചേര്‍ന്ന് ഗെ​ഹ്‍ലോട്ട് സര്‍ക്കാരിനെ താഴെയിറക്കാന്‍ ഗൂഢാലോചന നടത്തിയെന്ന് കോണ്‍ഗ്രസ് പറഞ്ഞിരുന്നു.

]]>
മുലായം സിങും മായാവതിയും പിരിയാന്‍ കാരണം https://malayalees.ch/25-year-after-sp-bsp-alliance/ Fri, 19 Apr 2019 09:01:15 +0000 https://malayalees.ch/?p=6113 നീണ്ട 25 വര്‍ഷങ്ങള്‍ക്ക് ശേഷം സമാജ്‍വാദി പാര്‍ട്ടി സ്ഥാപകന്‍ മുലായം സിങ് യാദവും ബി.എസ്.പി അധ്യക്ഷ മായാവതിയും ഒരേ വേദി പങ്കിടുന്നു. ബി.ജെ.പിയെ തകര്‍ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ആരംഭിച്ച എസ്.പി ബി.എസ്.പി സഖ്യത്തിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ഥം സംഘടിപ്പിക്കുന്ന റാലിയിലാണ് ഇരുനേതാക്കളും വേദി പങ്കിടുക.

1995 ലെ എസ്.പി ബി.എസ്.പി സഖ്യ തകര്‍ച്ചയും മായാവതിക്ക് നേരെ മീരാഭായ് ഗസ്റ്റ് ഹൗസിലുണ്ടായ ആക്രമണവുമാണ് ഇരുവരും തമ്മിലുള്ള ശത്രുതക്ക് തുടക്കം കുറിച്ചത്.

മീരാഭായ് ഗസ്റ്റ് ഹൗസില്‍ അന്ന് സംഭവിച്ചത്

അയോധ്യയില്‍ രാം ജന്‍മഭൂമി എന്ന ആശയം അതിന്‍റെ ഉച്ചസ്ഥായിയില്‍ എത്തി നില്‍ക്കുമ്പോള്‍ ആയിരുന്നു സമാജ്‍വാദി പാർട്ടിയും ബഹുജൻ സമാജ്‍‍വാദി പാർട്ടിയും തമ്മിലുള്ള പ്രശ്നങ്ങൾ തുടങ്ങിയത്. 26 വർഷങ്ങൾക്ക് മുമ്പ് 1993ലാണ് എസ്.പി നേതാവ് മുലായം സിങ് യാദവും ബി.എസ്.പി അധ്യക്ഷൻ കാൻഷി റാമും തമ്മിൽ സഖ്യത്തിലേർപ്പെട്ടത്. ഈ സഖ്യം 1993ലെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ ഉത്തർപ്രദേശിൽ തോൽപ്പിച്ചിരുന്നു. എന്നാല്‍ എസ്.പി – ബി.എസ്.പി സഖ്യം വെറും രണ്ടു വർഷം മാത്രമേ നീണ്ടു നിന്നുള്ളൂ.

എസ്.പിയുടെ മുലായം സർക്കാറിന് പിന്തുണ പിൻവലിക്കാൻ ബി.എസ്.പി ആലോചിക്കുന്നതായി വിവരം കിട്ടിയതിനെ തുടർന്ന് 1995 ജൂൺ രണ്ടിന്
ലഖ്നോവിലെ മീരാഭായ് ഗസ്റ്റ് ഹൗസിൽ തന്റെ എം.എൽ.എമാരുമായി മായാവതി സംസാരിച്ചിരിക്കെ ഒരു സംഘം എസ്.പി പ്രവർത്തകർ ഗസ്റ്റ് ഹൗസ് ആക്രമിക്കുകയായിരുന്നു. മായാവതിയെ ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്ത എസ്.പി പ്രവർത്തകർ ഗസ്റ്റ് ഹൗസിലെ മുറി അടിച്ചുതകർക്കുകയും ചെയ്തു.

ഉത്തർപ്രദേശിലെ സാമൂഹ്യ നീതി രാഷ്ട്രീയത്തിന്‍റെ പ്രധാന മുഖമായ മുലായം സിങിന്‍റെയും എസ്.പി പ്രവർത്തകരുടെയും ഗസ്റ്റ് ഹൗസ് ആക്രമണം എസ്.പി -ബി.എസ്.പി സഖ്യത്തിന്‍റെ സ്ഥിരമായ വേർപിരിയലിനാണ് കാരണമായത്.

അന്ന് ബി.ജെ.പി എം.എൽ.എ ബി.ഡി ദ്വിവേദിയുടെ സഹായത്തോടെയാണ് മായാവതി സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടത്. ഇതോടെയാണ് മുലായത്തിനുള്ള പിന്തുണ പിൻവലിക്കാൻ മായാവതി തീരുമാനിച്ചത്. എന്നാൽ ആക്രമണം ഒഴിവാക്കാൻ ഒരു മുൻകരുതലുകളും എടുത്തിരുന്നില്ല എന്നാണ് അന്നത്തെ എസ്.എസ്.പിയും ഇപ്പോഴത്തെ ഉത്തർപ്രദേശ് ഡി.ജി.പിയുമായ ഒ.പി സിങ് പറഞ്ഞത്.

യു.പിയിലെ കോൺഗ്രസ് നേതാക്കളുടെ സമ്മർദത്തിലാണ് പി.വി നരസിംഹ റാവു സര്‍ക്കാര്‍ ഗവർണർ മോത്തിലാൽ വോറയുടെ ശുപാർശയോടെ മുലായം സിങ്ങിനെ അവഗണിച്ചത്. നിയമസഭയിലെ തന്‍റെ ഭൂരിപക്ഷം തെളിയിക്കാൻ പോലും അവസരം നൽകാതെ ജൂൺ 3 ന് മുലായം സിങിനെ പുറത്താക്കി. അന്ന് വൈകുന്നേരം ബി.ജെ.പിയുടെയും ജനതാദൾന്‍റെയും പിന്തുണയോടെ മായാവതി മുഖ്യമന്ത്രി ആയി സത്യപ്രതിജ്ഞ ചെയ്തു. ഉത്തർപ്രദേശിലെ സാമൂഹ്യ നീതി രാഷ്ട്രീയത്തിന്‍റെ പ്രധാന മുഖമായ മുലായം സിങിന്‍റെയും എസ്.പി പ്രവർത്തകരുടെയും ഗസ്റ്റ് ഹൗസ് ആക്രമണം എസ്.പി – ബി.എസ്.പി സഖ്യത്തിന്‍റെ സ്ഥിരമായ വേർപിരിയലിനാണ് കാരണമായത്.

]]>
മുലായത്തിന് വോട്ട് ചോദിച്ച് മായാവതി എത്തും https://malayalees.ch/mayawati-to-seek-vote-for-mulayam-singh/ Fri, 19 Apr 2019 04:43:10 +0000 https://malayalees.ch/?p=6084 യു.പിയില്‍ മഹാസഖ്യത്തിന്‍റെ റാലിയില്‍ ചിരവൈരം മറന്ന് മുലായം സിംഗ് യാദവും മായാവതിയും ഇന്ന് ഒന്നിച്ച് പങ്കെടുക്കും. മതം പറഞ്ഞ് വോട്ട് ചോദിച്ചെന്ന് കണ്ടെത്തിയതോടെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബി.എസ്.പി അധ്യക്ഷ മായാവതിക്ക് ഏര്‍പ്പെടുത്തിയ പ്രചാരണ വിലക്ക് ഇന്ന് രാവിലെ ആറ് മണിയോടെ അവസാനിച്ചു. ഈ സാഹചര്യത്തിലാണ് ഉത്തര്‍പ്രദേശിലെ മയിന്‍പുരിയില്‍ എസ്.പി, ബി.എസ്.പി, ആര്‍.എല്‍.ഡി സഖ്യത്തിന്‍റെ റാലിക്ക് മായാവതി എത്തുന്നത്. മയിന്‍ പുരില്‍ സഖ്യത്തിന്‍റെ സ്ഥാനാര്‍ഥി, സമാജ്‍വാദി പാര്‍ട്ടിയുടെ സ്ഥാപക നേതാവ് സാക്ഷാല്‍ മുലായം സിംഗ് യാദവ് ആണ്.

മുലായത്തിനായി വോട്ട് ചോദിച്ച് മായാവതി എത്തുമ്പോള്‍ അതിന് പ്രാധാന്യമേറെ. 1995ലെ എസ്.പി, ബി.എസ്.പി സഖ്യ തകര്‍ച്ചക്ക് ശേഷം മുഖത്തോട് മുഖം നോക്കിയിട്ടില്ല ഇരുവരും. കഴിഞ്ഞ ദിവസങ്ങളില്‍ ദേവ് ബന്ദ്, ബദായൂന്‍ ആഗ്ര എന്നിവിടങ്ങളില്‍ നടന്ന സഖ്യ റാലിയില്‍ മായാവതിയും അഖിലേഷും എത്തിയിരുന്നെങ്കിലും മുലായത്തിന് അനാരോഗ്യത്തെ തുടര്‍ന്ന് പങ്കെടുക്കാനായിരുന്നില്ല.

ഇന്നലെ മുതല്‍ ഗുജറാത്തിലാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഉച്ചയോടെ കര്‍ണാടകയിലെ റായ്ച്ചുര്‍, ചിക്കോടി എന്നിവിടങ്ങളില്‍ സംസാരിക്കും. ഡല്‍ഹിയില്‍ ബി.ജെ.പി സംഘടിപ്പിക്കുന്ന വ്യാപാരി സമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. അമിത് ഷാ അടക്കമുള്ള നേതാക്കളും വിവിധ ഇടങ്ങളില്‍ റാലി നിശ്ചയിച്ചിട്ടുണ്ട്. അഞ്ചാം ഘട്ടത്തിലേക്കുള്ള നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധനയും ഇന്ന് നടക്കും.

]]>