mayank-agarwal-punjab-kings-captain – malayalees.ch https://malayalees.ch Malayalam Online News Portal Thu, 24 Feb 2022 04:21:48 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png mayank-agarwal-punjab-kings-captain – malayalees.ch https://malayalees.ch 32 32 മായങ്ക് അഗർവാൾ പഞ്ചാബ് കിംഗ്സിന്റെ ക്യാപ്റ്റനാവുമെന്ന് റിപ്പോർട്ട് https://malayalees.ch/mayank-agarwal-punjab-kings-captain/ Thu, 24 Feb 2022 04:21:41 +0000 https://malayalees.ch/?p=57516 മായങ്ക് അഗർവാൾ പഞ്ചാബ് കിംഗ്സിൻ്റെ ക്യാപ്റ്റനാവുമെന്ന് റിപ്പോർട്ട്. ധവാനെയും ക്യാപ്റ്റനായി പരിഗണിച്ചിരുന്നെങ്കിലും ഫ്രാഞ്ചൈസിക്കൊപ്പം ഏറെക്കാലമുണ്ടായിരുന്ന താരം എന്നതിനാൽ അഗർവാളിന് നറുക്ക് വീഴുകയായിരുന്നു എന്നാണ് റിപ്പോർട്ട്. ഈ ആഴ്ച തന്നെ വിവരം ഫ്രാഞ്ചൈസി ഔദ്യോഗികമായി പ്രഖ്യാപിക്കും. (Mayank Agarwal Punjab Kings)

ഡൽഹി ക്യാപിറ്റൽസ് താരമായിരുന്ന ധവാനെ മെഗാ ലേലത്തിനു മുൻപ് ഫ്രാഞ്ചൈസി റിലീസ് ചെയ്തിരുന്നു. തുടർന്ന് ലേലത്തിൽ 8.25 കോടി രൂപ നൽകി ധവാനെ പഞ്ചാബ് സ്വന്തമാക്കുകയായിരുന്നു.

കഴിഞ്ഞ സീസണുകളിൽ ലോകേഷ് രാഹുൽ ആയിരുന്നു പഞ്ചാബ് കിംഗ്സ് നായകൻ. മെഗാലേലത്തിനു മുൻപ് താരം ഫ്രാഞ്ചൈസി വിട്ടു. മെഗ ലേലത്തിനു മുൻപ് പുതിയ ടീമുകളിലൊന്നായ ലക്നൗ സൂപ്പർ ജയൻ്റ്സ് രാഹുലിനെ ടീമിലെത്തിക്കുകയും നായകനാക്കുകയും ചെയ്തു.

]]>