mavelikkara – malayalees.ch https://malayalees.ch Malayalam Online News Portal Mon, 07 Aug 2023 04:59:53 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png mavelikkara – malayalees.ch https://malayalees.ch 32 32 മാവേലിക്കരയിൽ കാർ പൊട്ടിത്തെറിച്ച് യുവാവിന് ദാരുണാന്ത്യം https://malayalees.ch/mavelikkara-car-burst-youth-dies/ Mon, 07 Aug 2023 04:59:34 +0000 https://malayalees.ch/?p=85734 മാവേലിക്കര കണ്ടിയൂരിൽ കാറിനു തീപിടിച്ച് യുവാവ് മരിച്ചു. മാവേലിക്കര ഗേൾസ് സ്‌കൂളിനു സമീപം കമ്പ്യൂട്ടർ സ്ഥാപനം നടത്തുന്ന പുളിമൂട് ജ്യോതി വീട്ടിൽ വാടകയ്ക്ക് താമസിക്കുന് കൃഷ്ണ പ്രകാശ് (കണ്ണൻ -35) ആണ് മരിച്ചത്.

ഇന്ന് പുലർച്ചെ 12.30 നാണ് സംഭവം. കാർ വീട്ടിലേക്ക് കയറ്റവേ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു.

മാവേലിക്കര പൊലീസ് അൽപസമയത്തിനകം തന്നെ ഇൻക്വസ്റ്റ് നടപടികൾ ആരംഭിക്കും. സാങ്കേതിക വിദഗ്ധരേയും വാഹന വിദഗ്ധരേയും അടക്കം സ്ഥലത്തെത്തിച്ച് വാഹനം കത്താനുള്ള കാരണം കണ്ടെത്തുകയാണ് പൊലീസ് ലക്ഷ്യം.

]]>
മാവേലിക്കര സബ് ജയിലിൽ നിന്ന് ചാടിയ പ്രതി പിടിയിൽ https://malayalees.ch/police-caught-the-accused-who-escaped-from-jail-in-mavelikara/ Tue, 07 Feb 2023 04:22:38 +0000 https://malayalees.ch/?p=75770 മാവേലിക്കര സബ് ജയിലിൽ നിന്ന് ചാടിയ പ്രതിയെ പൊലീസ് പിടികൂടി. വിഷ്ണു ഉല്ലാസ് എന്ന പ്രതിയെയാണ് പിടികൂടിയത്. തിരുവല്ല തുകലശേരിയിൽ നിന്നാണ് പൊലീസ് പ്രതിയെ പിടികൂടിയത്. ആയുധനിയമം അടക്കമുള്ള വകുപ്പുകൾ പ്രകാരം പ്രതിക്കെതിരെ വീണ്ടും കേസെടുത്തു.

പ്രാഥമികകൃത്യങ്ങൾ നടത്തുന്നതിനായി ജനുവരി 26നു രാവിലെ സെല്ലിൽ നിന്നു പ്രതികളെ പുറത്തിറക്കിയപ്പോൾ ജയിലിന്റെ വടക്കുഭാഗത്തെ അരമതിൽ വഴി വനിതാജയിലിന്റെ മതിലിൽ കയറി താഴേക്കു ചാടിയാണു പ്രതി കടന്നത്. യുവതിയോടു മോശമായി പെരുമാറിയതു ചോദ്യം ചെയ്ത സഹോദരനെ ആക്രമിക്കുകയും വടിവാൾ കാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിലെ പ്രതിയാണ് വിഷ്ണു.

മാവേലിക്കര ജയിലിലേക്കു റിമാൻ‍ഡ് ചെയ്യപ്പെട്ട വിഷ്ണുവുമായി ജനുവരി 25നു രാത്രി ജയിലിന്റെ വാതിലിൽ എത്തിയപ്പോൾ പൊലീസിനെ വെട്ടിച്ചു കടക്കാൻ ശ്രമിച്ചെങ്കിലും ഓടിച്ചിട്ടു ഉടൻ തന്നെ പിടികൂടി. ഇതിനു പിന്നാലെ റിമാൻഡ് ചെയ്യപ്പെട്ട പ്രതി ജനുവരി 26നു രാവിലെ ജയിൽ ചാടുകയായിരുന്നു.ജഡ്ജിമാരുടെ ക്വാർട്ടേഴ്സിനു സമീപത്തുകൂടി പ്രധാന റോഡിലെത്തിയ വിഷ്ണു സിവിൽ സ്റ്റേഷനു സമീപത്തു നിന്ന് അതുവഴിയെത്തിയ ബൈക്കിൽ ലിഫ്റ്റ് ചോദിച്ചു ടൗണിൽ ഇറങ്ങി. സ്വകാര്യ ബസിൽ കയറി തിരുവല്ല കാവുംഭാഗത്തിറങ്ങിയ വിഷ്ണു വീട്ടിലെത്തിയ ശേഷമാണു ഒളിവിൽ പോയത്.

]]>