mathew kuzhalnadan – malayalees.ch https://malayalees.ch Malayalam Online News Portal Fri, 03 Nov 2023 07:50:42 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png mathew kuzhalnadan – malayalees.ch https://malayalees.ch 32 32 ‘മാസപ്പടിയിൽ ധനവകുപ്പ് തെറ്റിദ്ധരിപ്പിച്ചു, മുഖ്യമന്ത്രിയുടെ കുടുംബത്തിന്റെ കൊള്ളയ്ക്ക് സർക്കാർ സംവിധാനം’; മാത്യു കുഴൽനാടൻ https://malayalees.ch/mathew-kuzhalnadan-against-veena-vijayan-2/ Fri, 03 Nov 2023 07:50:36 +0000 https://malayalees.ch/?p=90536 മാസപ്പടിയിൽ ഉയർത്തിയ ആരോപണങ്ങളിൽ ഉറച്ച് മാത്യു കുഴൽനാടൻ. മുഖ്യമന്ത്രിയുടെ മകൾ വീണ അടച്ച നികുതിയുടെ കണക്കിൽ ധനവകുപ്പ് തെറ്റിദ്ധരിപ്പിച്ചുവെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. ചോദിക്കുന്ന വിവരങ്ങൾക്ക് മറുപടിയില്ല. പൗരൻ എന്ന പരിഗണന പോലും നൽകുന്നില്ല. അഴിമതി മറയ്ക്കാൻ സർക്കാർ സംവിധാനം.(Mathew Kuzhalnadan against veena vijayan)

മുഖ്യമന്ത്രിയുടെ കുടുംബത്തിന്റെ കൊള്ളയ്ക്ക് സർക്കാർ സംവിധാനത്തെ കൂട്ട് നിർത്തുന്നുവെന്നും മാത്യു കുഴൽനാടൻ വ്യക്തമാക്കി. മാസപ്പടി എന്ന വിഷയത്തിലെ 1.72 കോടിയിൽ സംസ്ഥാനത്തിന് കിട്ടേണ്ട നികുതി കിട്ടിയിട്ടുണ്ടോ എന്നതാണ് എന്റെ ചോദ്യം. വിജിലൻസിലടക്കം കൊടുത്ത കത്തുകളിൽ സർക്കാർ മറുപടി നൽകുന്നില്ല. മാസപ്പടി വിഷയത്തിലെ അന്വേഷണം മുഖ്യമന്ത്രിയിലേക്ക് എത്തുന്നത് തടയാൻ ആസൂത്രിത ശ്രമം നടന്നു കൊണ്ടിരിക്കുകയാണ്.

വിഷയത്തിൽ കൃത്യമായ രേഖകൾ സമർപ്പിക്കുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.എന്നാൽ, മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട് ഒരു എം.എൽ.എ എന്ന നിലയിൽ ഞാൻ ചോദിക്കുന്ന ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം സർക്കാർ നൽകുന്നില്ല. നിർണായകമായ വിഷയങ്ങൾ ചോദിക്കുമ്പോൾ സർക്കാർ ഒഴിഞ്ഞു മാറുകയാണ്.

ഇത് എം.എൽ.എയെന്ന നിലയിൽ എന്‍റെ അവകാശത്തിന്‍റെ ലംഘനം കൂടിയാണ്.ആർ.ടി.ഐ പ്രകാരം ഒരു സാധാരണ പൗരൻ എന്തെങ്കിലും വിവരങ്ങൾ ആവശ്യപ്പെട്ടാൽ അത് ഒരു മാസത്തിനകം നൽകണമെന്നാണ് നിയമം. എന്നാൽ, ഒരു എം.എൽ.എ എന്ന നിലയിൽ ഞാൻ കൊടുത്ത കത്തുകൾക്ക് സർക്കാർ ഇതുവരെ മറുപടി നൽകിയിട്ടില്ല. മാസപ്പടി വിവാദം മുഖ്യമന്ത്രിയിലേക്ക് എത്താതിരിക്കണം എന്നതാണ് ഇതിന് പിന്നിൽ” – – മാത്യു കുഴൽ നാടൻ വ്യക്തമാക്കി.

]]>
കുഴൽനാടൻ കിടന്നിടത്ത് ഉരുളുന്നു; മാന്യത ഉണ്ടെങ്കിൽ മാപ്പ് പറയണം; വി കെ സനോജ് https://malayalees.ch/vk-sanoj-says-mathew-kuzhalnadan-should-apologize/ Wed, 25 Oct 2023 10:55:36 +0000 https://malayalees.ch/?p=90045 സിഎംആർഎൽ വിഷയത്തിൽ ഉന്നയിച്ച ആരോപണങ്ങളെല്ലാം പൊളിഞ്ഞ മാത്യു കുഴൽനാടൻ കിടന്നിടത്ത് ഉരുളുകയാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജ്. രാഷ്ട്രീയമാന്യത ഉണ്ടെങ്കിൽ അദ്ദേഹം പൊതുസമൂഹത്തോട് മാപ്പ് പറയണമെന്നും വി.കെ.സനോജ് പറഞ്ഞു.(vk sanoj says mathew kuzhalnadan should apologize)

ആരോപണങ്ങൾ വസ്തുതാവിരുദ്ധമാണെന്ന് തെളിവുകളടക്കം പുറത്തുവന്നിട്ടും അദ്ദേഹം തിരുത്തുന്നില്ല. കുഴൽനാടൻ കോടികളുടെ നികുതി വെട്ടിപ്പ് നടത്തിയെന്നും വലിയ സാമ്പത്തിക തട്ടിപ്പും കള്ളപ്പണ ഇടപാടും കുഴൽനാടൻ നടത്തുന്നെന്നും വി.കെ.സനോജ് ആരോപിച്ചു.

അതേസമയം മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ കമ്പനി സിഎംആർഎലിന് ഒരു സേവനവും നൽകാതെ അഴിമതിപ്പണം വാങ്ങിയെന്നതാണു പ്രധാന പ്രശ്നമെന്നും ജിഎസ്ടി അടച്ചോ എന്നുള്ളതല്ലെന്നും മാത്യു കുഴൽനാടൻ എംഎൽഎ പറഞ്ഞു. മാസപ്പടി വാങ്ങിയതിലെ അഴിമതിയാണു പ്രധാന വിഷയം. ഒരു സേവനവും നൽകാതെയാണു മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്കു കോടിക്കണക്കിനു രൂപ സിഎംആർഎൽ നൽകിയത്.

അത് എന്തിനാണ് നൽകിയത് എന്ന ചോദ്യത്തിനുള്ള ഉത്തരമാണു മുഖ്യമന്ത്രിയും സിപിഐഎമ്മും പറയേണ്ടത്. അതിനുപകരം, നികുതി അടച്ചുവെന്നു പറയുന്നതു തൊടുന്യായം മാത്രമാണെന്ന് ആർക്കും മനസ്സിലാകും. അഴിമതിക്കെതിരായ ഈ പോരാട്ടം ഞാൻ അവസാനിപ്പിക്കില്ല, എത്ര വേട്ടയാടിയാലും. സമ്മർദവും ഭീഷണിയുമെല്ലാമുണ്ടെങ്കിലും പോരാട്ടം മുന്നോട്ടു കൊണ്ടുപോകുമെന്നും കുഴൽനാടൻ വ്യക്തമാക്കി.

]]>
‘സേവനം നൽകാതെ മുഖ്യമന്ത്രിയുടെ മകൾ മാസപ്പടി വാങ്ങിയതാണ് പ്രധാന വിഷയം, നികുതി അടച്ചോ ഇല്ലയോ എന്നതല്ല’; മാത്യു കുഴൽനാടൻ https://malayalees.ch/mathew-kuzhalnadan-against-veena-vijayan-on-gst-row/ Mon, 23 Oct 2023 11:09:37 +0000 https://malayalees.ch/?p=89905 മാസപ്പടി വിവാദത്തിൽ ധനവകുപ്പിന്റെ റിപ്പോർട്ട് തള്ളി മാത്യു കുഴൽനാടൻ. മാസപ്പടിയായി കിട്ടിയ 1.72 കോടിയുടെ നികുതിയാണ് വീണ അടച്ചതെന്ന് ധനവകുപ്പിന്റെ റിപ്പോർട്ടിൽ എവിടെയാണ് പരാമർശമെന്ന് കുഴൽനാടൻ ചോദിച്ചു.(mathew kuzhalnadan against veena vijayan on gst row)

നികുതിയച്ചതല്ല മുഖ്യമന്ത്രിയുടെ മകൾ മാസപ്പടി വാങ്ങിയതാണ് പ്രധാനം. സേവനം നൽകാതെ മാസപ്പടി വാങ്ങിയത് ഗുരുതര തെറ്റ്.പിണറായി വിജയന്‍റെ കുടുംബത്തിന്‍റെ കൊള്ള സംരക്ഷിക്കുന്നതിനാണ് ധനവകുപ്പ് ശ്രമിക്കുന്നതെന്നും കുഴല്‍നാടന്‍ ആരോപിച്ചു.

പരാതിക്കാരനായ തനിക്ക് ധനവകുപ്പ് റിപ്പോർട്ട് കൈമാറിയിട്ടില്ലെന്നും വിമർശനം. ജിഎസ്ടി രജിസ്ട്രേഷന് മുമ്പ് അക്കൗണ്ടിൽ വന്ന 60 ലക്ഷത്തിന്റെ നികുതി അടച്ചിട്ടില്ലെന്നും മാത്യു കുഴൽനാടൻ പറഞ്ഞു. 2018 ജനുവരി ഒന്ന് മുതലാണ് ജിഎസ്ടി ആരംഭിക്കുന്നത്. വീണ പണം വാങ്ങിത്തുടങ്ങിയത് 2017 ജനുവരി ഒന്നുമുതലാണ്.

Read Also: സംസ്ഥാനത്ത് കുട്ടികള്‍ക്ക് എതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്; കഴിഞ്ഞ വര്‍ഷമെടുത്തത് 5315 കേസുകള്‍

ഇക്കാലയളവിനിടയില്‍ വീണയുടെ അക്കൗണ്ടില്‍ 60 ലക്ഷം രൂപ വന്നിട്ടുള്ളതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും മാത്യു കുഴല്‍നാടന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. 2018 ജനുവരി ഒന്നിനാണ് വീണ ജിഎസ്ടി റജിസ്ട്രേഷന്‍ നടത്തിയത്. ഒരു വര്‍ഷക്കാലം ജിഎസ്ടി റജിസ്ട്രേഷന്‍ ഇല്ലാതെ പണം അടയ്ക്കാന്‍ കഴിയുമോ? നിയമപരമായി ഇത് സാധ്യമല്ലെന്നും കുഴല്‍നാടന്‍ പറഞ്ഞു.

അച്ഛന് പ്രത്യേക ആക്ഷന്‍ കാണിക്കാനുള്ള വൈഭവം ഉള്ളത് പോലെ വീണാ വിജയന് മാത്രമായി പ്രത്യേക രീതിയില്‍ ജിഎസ്ടി അടയ്ക്കാന്‍ കഴിയുമോ എന്ന് ധനമന്ത്രി വ്യക്തമാക്കണമെന്നും കുഴല്‍നാടന്‍ ആവശ്യപ്പെട്ടു.ധനവകുപ്പ് പുറത്തിറക്കിയത് കത്തല്ല ക്യാപ്സൂളാണെന്നും കുഴല്‍നാടന്‍ പരിഹസിച്ചു. താന്‍ ആണോ തന്നെ സംശയത്തിന്‍റെ നിഴലിലാക്കുകയും വിഷയം വഴിതിരിച്ചുവിടുകയും ചെയ്യാന്‍ ശ്രമിച്ച ധനമന്ത്രിയാണോ മാപ്പ് പറയേണ്ടതെന്ന് ജനങ്ങള്‍ തീരുമാനിക്കട്ടേയെന്നും അദ്ദേഹം പറഞ്ഞു.

]]>
മാസപ്പടി ആരോപണത്തിൽ പിന്നോട്ടില്ല: ‘പിവി’ പിണറായി വിജയനെന്ന് തെളിയിക്കുമെന്ന് മാത്യു കുഴൽനാടൻ https://malayalees.ch/mathew-kuzhalnadan-against-pinarayi-vijayan-2/ Thu, 05 Oct 2023 09:07:20 +0000 https://malayalees.ch/?p=88927 മാസപ്പടി വിവാദത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകി. അഴിമതിയുടെ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടും താന്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്കൊന്നും മുഖ്യമന്ത്രി വ്യക്തമായി മറുപടിയൊന്നും നല്‍കിയില്ലെന്ന് കുഴല്‍നാടന്‍ പറഞ്ഞു. (mathew kuzhalnadan against pinarayi vijayan)

ആരോപണം ഉന്നയിച്ച്‌ പുകമറ സൃഷ്ടിക്കുന്നതിനോ, മാധ്യമശ്രദ്ധ ലഭിക്കുന്നതിനോ വേണ്ടിയല്ല താന്‍ ഇത് ഏറ്റെടുത്തത്. ഇതിന്റെ വ്യക്തമായ തെളിവുകള്‍ സഹിതമാണ് ആരോപണം ഉന്നയിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയോ ബന്ധപ്പെട്ടവരോ ഒന്നും പറഞ്ഞില്ലെന്നും കുഴല്‍നാടന്‍ പറഞ്ഞു.

പിവി എന്ന പരാമര്‍ശം തന്നെക്കുറിച്ചല്ലെന്ന് പറഞ്ഞ് മുഖ്യമന്ത്രി ഒളിച്ചോടിയ സാഹചര്യത്തില്‍ ഇതിന്റെ രണ്ടാംഘട്ട പോരാട്ടം ആരംഭിക്കുകയാണ്. അത് നിയമപോരാട്ടമാണ്. അതിന്റെ ഭാഗമായി ഔദ്യോഗിക പരാതിയും ബന്ധപ്പെട്ട രേഖകളും വിജിലന്‍സ് ഡയറക്ടര്‍ക്ക് കൈമാറിയതായി കുഴല്‍നാടന്‍ പറഞ്ഞു. പിവി എന്നത് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ്. അത് ഞങ്ങള്‍ തെളിയിക്കും. തന്റെ നിയമപോരാട്ടത്തിന് പാര്‍ട്ടിയുടെ അനുമതിയും പിന്തുണയും ഉണ്ടെന്ന് മാത്യു കുഴല്‍നാടന്‍ മാധ്യമങ്ങളോട് പറഞ്ഞു.

]]>
മാത്യു കുഴൽനാടന്റെ കമ്പനിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല; നിലപാട് മാറ്റി സി എൻ മോഹനൻ https://malayalees.ch/cn-mohanan-replies-to-legal-notice-of-mathew-kuzhalnadan/ Thu, 28 Sep 2023 05:01:35 +0000 https://malayalees.ch/?p=88515 മാത്യു കുഴൽനാടന്റെ കമ്പനിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്ന് സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ. KMNPയുടെ നോട്ടീസിനാണ് സി എൻ മോഹനൻ മറുപടി നൽകിയത്. വാർത്താ സമ്മേളനത്തിൽ പറഞ്ഞത് മാത്യു കുഴൽനാടന്റെ ഭൂമിയുടെ കാര്യമാണ്. KMNPയെ അപകീർത്തിപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.(CN Mohanan Replies to Legal Notice of Mathew Kuzhalnadan)

കുഴല്‍നാടന്‍ തിരഞ്ഞെടുപ്പ് കമ്മിഷന് സമര്‍പ്പിച്ച സ്വത്തുവിവരങ്ങളിലാണ് അന്വേഷണം ആവശ്യപ്പെട്ടത്. കുഴല്‍നാടന്റെ രാഷ്ട്രീയ കാപട്യം തുറന്നുകാട്ടാനാണ് ശ്രമിച്ചതെന്നും കെ.എം.എന്‍.പിയുടെ നോട്ടിസിന് സി.എന്‍.മോഹനന്‍ മറുപടി നല്‍കി. മാത്യുവിന് ദുബായിൽ അടക്കം ഓഫീസുണ്ടായിരുന്നു എന്നായിരുന്നു മുൻ ആക്ഷേപം.

കള്ളപ്പണം വെളുപ്പിക്കാൻ മാത്യു നിയമസ്ഥാപനത്തെ ഉപയോഗിച്ചു എന്നും ആരോപിച്ചിരുന്നു.നിയമനടപടിയുമായിമുന്നോട്ട് പോകും എന്ന മാത്യുവിന്‍റെ നിലപാടിന്‍റെ പശ്ചാത്തലത്തിലാണ് സി.എന്‍.മോഹനന്‍ വിശദീകരണവുമായി രംഗത്ത് വന്നത്. എന്നാല്‍ അധിക്ഷേപിച്ച് കീഴ്പെടുത്താന്‍ ശ്രമിക്കുന്നത് സിപിഐഎം ശൈലിയാണെന്ന് മാത്യു കുഴല്‍നാ‍ടന്‍ പ്രതികരിച്ചു. എല്ലാം ജനങ്ങള്‍ കണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

]]>
മാത്യു കുഴൽനാടനെതിരെ അന്വേഷണത്തിന് അനുമതി https://malayalees.ch/vigilance-investigation-mathew-kuzhalnadan-2/ Wed, 20 Sep 2023 10:51:31 +0000 https://malayalees.ch/?p=88099 മാത്യു കുഴൽനാടൻ എംഎൽഎയ്ക്കെതിരെ വിജിലൻസ് അന്വേഷണത്തിന് അനുമതി. ചിഫ് സെക്രട്ടറിയാണ് വിജിലസ് ഡയറക്ടർക്ക് അനുമതി നൽകിയത്. 1988ലെ അഴിമതി നിരോധന നിയമം പ്രകാരം പ്രാഥമിക അന്വേഷണം നടത്താനാണ് അനുമതി.

കുഴൽനാടൻ്റെ ചിന്നക്കനാലിലെ റിസോർട്ടിന് ലൈസൻസ് അനുവദിച്ചിരുന്നു. റിസോർട്ടിന് ഹോം സ്റ്റേ ലൈസൻസാണ് നൽകിയിരിക്കുന്നത്. ഹോം സ്റ്റേ, റിസോർട്ടെന്ന് പഞ്ചായത്ത് രേഖകളിൽ രേഖപ്പെടുത്തിയത് ക്ലറിക്കൽ പിഴവെന്ന് പഞ്ചായത്ത് വ്യക്തമാക്കി. നികുതി നിരക്കിൽ അടക്കം മാത്യു കുഴൽനാടന് ഇളവ് ലഭിക്കും.

മാസപ്പടി വിവാദത്തിൽ സംസ്ഥാന സർക്കാരിനെതിരെ അതിരൂക്ഷ വിമർശനവുമായി രംഗത്ത് വന്ന മാത്യു കുഴൽനാടനെതിരെ സിപിഐഎം ആയുധമാക്കിയത് ഈ റിസോർട്ടും അതിലെ നിയമലംഘനങ്ങളുമായിരുന്നു. മാർച്ച് 31 ന് ഹോം സ്റ്റേ ലൈസൻസ് കാലാവധി അവസാനിച്ചിരുന്നു.

കുഴൽനാടൻറെ ചിന്നക്കനാലിലെ റിസോർട്ട് നിയമവിരുദ്ധമായാണ് പ്രവർത്തിക്കുന്നത് എന്ന് സിപിഐഎമ്മിൻറെ പ്രാദേശിക നേതാക്കൾ ആരോപണം ഉന്നയിച്ചിരുന്നു.

]]>
‘ഒരു കുടുംബം നടത്തുന്ന കൊള്ളയ്ക്ക് പാർട്ടി കാവൽ നിൽക്കുന്നു’; മാസപ്പടി വിവാദം സഭയിൽ വീണ്ടും ഉയർത്തി മാത്യു കുഴൽനാടൻ https://malayalees.ch/mathew-kuzhalnadan-on-pinarayi-vijayan/ Mon, 11 Sep 2023 08:25:57 +0000 https://malayalees.ch/?p=87550 മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയനെതിരായ മാസപ്പടി വിവാദം നിയമസഭയിൽ വീണ്ടും ഉയർത്തി മാത്യു കുഴൽനാടൻ എംഎൽഎ. ഒരു കുടുംബം നടത്തുന്ന കൊള്ളയ്ക്ക് സിപിഐഎം കാവൽ നിൽക്കുന്നുവെന്ന് വിമർശനം. ആരോപണം വന്നപ്പോൾ മുഖ്യമന്ത്രി കിടുങ്ങിപ്പോയിയെന്നും പിണറായി വിജയൻ മറുപടി പറയുന്നില്ലെന്നും മാത്യു കുഴൽനാടൻ.

മാസപ്പടി വിവാദം സഭയിൽ ആദ്യം ഉന്നയിച്ചപ്പോൾ മൈക്ക് ഓഫ് ചെയ്തു പ്രസംഗത്തെ തടസ്സപ്പെടുത്തി. കുടുംബം നടത്തുന്ന കൊള്ളയ്ക്ക് കാവൽ നിൽക്കുന്ന നിലയിലേക്ക് CPIM അധഃപതിച്ചിരിക്കുന്നു. തീവെട്ടിക്കൊള്ളയ്ക്ക് കുടപിടിക്കുന്ന പാർട്ടിയായി CPIM. അനധികൃതമായി വന്ന പണം എവിടെപ്പോയി? മുഖ്യമന്ത്രിയുടെ കുടുംബത്തിലോ അലമാരയിലോ ബാങ്കിലോ ഈ പണം കാണും. മുഖ്യമന്ത്രി അഴിമതിക്കാരനാണെന്ന് മുഖത്തുനോക്കി പറയുന്നു – മാത്യു കുഴൽനാടൻ തുറന്നടിച്ചു.

മാത്യു കുഴൽനാടന് മറുപടിയുമായി മന്ത്രി എം.ബി രാജേഷ്. സഭയിൽ അംഗമല്ലാത്ത ഒരാളെ കുറിച്ച് സഭയിൽ ആരോപണം ഉന്നയിരിക്കുന്നു. സഭാതലം ദുരുപയോഗം ചെയ്യുകയാണെന്നും മാത്യുവിന്റെ പരാമർശം സഭാ രേഖകളിൽ നിന്ന് ഒഴിവാക്കണമെന്നും എംബി രാജേഷ്. ആരോപണത്തിൽ അന്വേഷണം വേണമെന്ന ആവശ്യം കോടതി ചവറ്റുകൊട്ടയിൽ തള്ളിയതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സഭാ ചട്ടങ്ങൾ പരിശോധിച്ച് തുടർനടപടി സ്വീകരിക്കുമെന്ന് സ്പീക്കർ.

]]>
‘നടക്കുന്നത് വിചാരിക്കുന്നതിലും അപ്പുറമുള്ള പണമിടപാട്’; വീണയുടെ അക്കൗണ്ടിൽ വന്നത് രണ്ടിരട്ടി തുക; മാത്യു കുഴൽനാടൻ https://malayalees.ch/more-allegations-against-veena-vijayan-by-mathew-kuzhalnadan/ Tue, 22 Aug 2023 11:20:03 +0000 https://malayalees.ch/?p=86589 കേരളത്തിൽ നടക്കുന്നത് ആസൂത്രിത കൊള്ളയെന്ന് മാത്യു കുഴൽനാടൻ. നിലപാടിൽ ഉറച്ച് നിൽക്കുന്നു. നടക്കുന്നത് വിചാരിക്കുന്നതിലും അപ്പുറമുള്ള പണമിടപാട്. വീണയുടെ അക്കൗണ്ടിൽ വന്നത് രണ്ടിരട്ടി തുകയാണ്.രേഖകൾ പുറത്തുവിടാൻ സിപിഐഎമ്മിന് കഴിഞ്ഞില്ല. 1.72 കോടി രൂപയെക്കാൾ കൂടുതൽ കൈപ്പറ്റിയെന്നും മാത്യു കുഴൽനാടൻ വ്യക്തമാക്കി.(More Allegations against Veena Vijayan by Mathew Kuzhalnadan)

പുറത്ത് വന്നത് ഒരു സ്ഥാപനത്തിലെ കണക്കാണ്. കൂടുതൽ സ്ഥാപനങ്ങളിൽ നിന്നും പണം കൈപ്പറ്റി. കടലാസ് കമ്പനികളിലൂടെ കള്ളപ്പണം വെളുപ്പിക്കുന്നു. മുഖ്യമന്ത്രിയുടെ മൗനം വെടിഞ്ഞ് ഉത്തരങ്ങൾ പറയാൻ തയ്യാറാകണം. വീണയ്ക്ക് പണം നൽകിയ കമ്പനികൾ വേറെയുമുണ്ട്. വീണയുടെ കമ്പനി സിഎംആർഎലിന് എന്ത് സേവനം ചെയ്തു. നികുതി അടച്ചിട്ടുണ്ടോ എന്നത് ചോദ്യമല്ല.സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് വീണയുടെയും വീണയുടെ കമ്പനിയുടെയും സെക്യൂരിറ്റിയായി നിൽക്കുന്നു.

കുറഞ്ഞ പക്ഷം 1.72 കോടി രൂപയെങ്കിലും കൈപ്പറ്റിയെന്ന് പറയാനെങ്കിലും സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റും തയ്യാറാകണം. ഇതുവരെ കണ്ടെത്തിയ കാര്യങ്ങൾ പാർട്ടി നേതൃത്വത്തെ അറിയിക്കും. യുക്തമായ രീതിയിൽ പാർട്ടി നേതൃത്വത്തിന്റെ നിർദ്ദേശ പ്രകാരം മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. എക്സാലോജികിന്റെ ഓഡിറ്റ് റിപ്പോർട്ടടക്കം താൻ പുറത്ത് വിട്ടിരുന്നു.

കമ്പനിയുടെ രേഖകൾ പ്രകാരം 73 ലക്ഷം രൂപ നഷ്ടത്തിൽ അവസാനിപ്പിച്ചു. എന്നിട്ടും എങ്ങിനെയാണ് പണം കൈയ്യിൽ ബാക്കിയുണ്ടാവുക? ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ ഏറ്റവും പ്രധാന കണ്ടെത്തൽ മറ്റൊന്നാണ്. എക്സാലോജിക് ഓഡിറ്റ് റിപ്പോർട്ടിൽ എജുക്കേഷൻ സോഫ്റ്റ്‌വെയറാണ് തങ്ങളുടെ പ്രധാന ബിസിനസ് എന്ന് പറയുന്നുണ്ട്. കരിമണൽ കമ്പനിക്ക് വിദ്യാഭ്യാസവുമായി എന്താണ് ബന്ധം എന്നും അദ്ദേഹം ചോദിച്ചു.

]]>
എതിർക്കുന്നവരുടെ നാവരിയുന്ന പിണറായിക്ക് മകൾക്കെതിരായ ആരോപണത്തിൽ നാവിറങ്ങിപ്പോയി; എം.എം ഹസൻ https://malayalees.ch/mm-hassan-criticizes-pinarayi-vijayan/ Sat, 19 Aug 2023 07:20:06 +0000 https://malayalees.ch/?p=86442 എതിർക്കുന്നവരുടെ നാവരിയുന്ന പിണറായിക്ക് മകൾക്കെതിരായ ആരോപണത്തിൽ നാവിറങ്ങിപ്പോയെന്ന പരിഹാസവുമായി കോൺ​ഗ്രസ് നേതാവ് എം.എം ഹസൻ രം​ഗത്ത്. മാത്യു കുഴൽനാടനെതിരെ ശര വേഗത്തിലാണ് അന്വേഷണം നടക്കുന്നത്. കുഴൽനാടനെതിരായ നീക്കം ആസൂത്രിതമാണെന്ന് വ്യക്തമാണ്. അന്വേഷണം നേരിടാൻ തയ്യാറെന്ന് മാത്യു തന്നെ പറഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങൾക്ക് പിന്നാലെയാണ് അദ്ദേഹത്തിന് എതിരായ നടപടിയെന്ന് എല്ലാവർക്കും അറിയാമെന്നും എം.എം ഹസൻ വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ മകൾക്കെതിരായ ആരോപണങ്ങളിൽ മറുപടി പറയാൻ പാർട്ടി സെക്രട്ടറിക്ക് എന്ത് ബാധ്യതയാണുള്ളത്. മാത്യുവിനെതിരായ നീക്കം രാഷ്ട്രീയ പകപോക്കലാണ്. പിണറായി മോദി മോഡൽ നടപ്പിലാക്കുകയാണ്. മാത്യുവിനെ ഒറ്റപ്പെടുത്തി ആക്രമിക്കാമെന്ന് കരുതേണ്ടെന്നും മുഖ്യമന്ത്രിയുടെ മകൾക്കെതിരായ ആരോപണങ്ങളിൽ എന്ത് കൊണ്ട് നടപടിയില്ലെന്നും അദ്ദേഹം ചോദിച്ചു.

തനിക്ക് എതിരെയുള്ള സിപിഐഎമ്മിന്റെ ആരോപണവുമായി ബന്ധപ്പെട്ട് ഉന്നയിച്ച ചോദ്യങ്ങൾക്കു മൂന്നു ദിവസമായിട്ടും ഉത്തരമില്ലെന്ന് മാത്യു കുഴൽനാടൻ എം.എൽ.എ പറഞ്ഞു. ചോദ്യങ്ങൾക്ക് ഉത്തരമില്ലാത്ത നിലയ്ക്ക് താൻ കണ്ടെത്തിയ ഉത്തരങ്ങൾ പങ്കുവെയ്ക്കുമെന്നും ഇന്ന് വൈകിട്ട് മാധ്യമങ്ങളെ കാണുമെന്നും മാത്യു കുഴൽനാടൻ ഫെയ്സ്ബുക്കിൽ പറഞ്ഞു.

മാത്യു കുഴൽനാടൻ എംഎൽഎയുടെ കുടുംബ വീട്ടിൽ ഇന്നലെ ലാൻഡ് റവന്യൂ വകുപ്പ് പരിശോധന നടത്തിയിരുന്നു. പൈങ്ങോട്ടൂരിലെ കുടുംബ വീട്ടുവളപ്പിൽ രാവിലെ പതിനൊന്നു മുതലാണ് റീസർവേ തുടങ്ങിയത്. വീടിനോട് ചേർന്നുള്ള നിലം മണ്ണിട്ട് നികത്തിയതിനെച്ചൊല്ലി നേരത്തെ പരാതി ഉയർന്നിരുന്നു.

കോതമംഗലം താലൂക്കിലെ റവന്യൂ സർവേ വിഭാഗം ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്. വിശദമായ റിപ്പോർട്ട് താലൂക്ക് സർവേയർ സജീഷ് എം.വി ഉടൻ തഹസിൽദാർക്ക് കൈമാറും. എംഎൽഎയുടെ വീട്ടിലേക്കുള്ള റോഡ് നിർമാണവുമായി ബന്ധപ്പെട്ട് നേരത്തെ തർക്കമുണ്ടായിരുന്നു.
അനധികൃതമായി നിലം നികത്തിയെന്നാരോപിച്ച് സിപിഎമ്മിന്റെ പ്രാദേശിക നേതാക്കൾ എംഎൽഎയ്‌ക്കെതിരെ വിജിലൻസിൽ പരാതി നൽകിയിരുന്നു. ഈ പരാതിയിൽ അന്വേഷണം നടക്കുന്നതിനിടെയാണ് സർവേ നടത്താൻ വിജിലൻസ് റവന്യൂ വകുപ്പിന് നിർദേശം നൽകിയത്.

നികുതി വെട്ടിച്ചെന്ന ആരോപണത്തിൽ വീണ്ടും സിപിഐഎമ്മിനെ വെല്ലുവിളിക്കുകയാണ് മാത്യു കുഴൽനാടൻ. സിപിഐഎമ്മിൽ നിന്ന് ആർക്ക് വേണമെങ്കിലും രേഖകൾ പരിശോധിക്കാം. വീണാ വിജയൻറെ രേഖകൾ പുറത്തുവിടാൻ തയ്യാറുണ്ടോ എന്ന് മാത്യു കുഴൽനാടൻ ചോദിച്ചു. ഒളിച്ചോടാൻ ആഗ്രഹമില്ല. വിചാരണയ്ക്ക് ഇരിക്കാൻ ഇനിയും തയാറാണ്. സി എൻ മോഹനനെ തൃപ്തിപ്പെടുത്താൻ തനിക്കാകില്ലെന്ന് മാത്യു കുഴൽനാടൻ വ്യകത്മാക്കി. കുടുംബവീട്ടിലെ റവന്യു വകുപ്പ് സർവേ സ്വാഗതം ചെയ്യുന്നു. ആരോപണങ്ങളിൽ നിയമനടപടി വേണ്ടിവന്നാൽ ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പൊതുരംഗത്ത് സുതാര്യത ഉണ്ടാകണമെന്നാഗ്രഹിക്കുന്ന ആളാണ് ഞാൻ. എനിക്ക് വരുമാനത്തിൽ കൂടുതൽ സ്വത്ത്‌ ഉണ്ടോയെന്ന് സി പി ഐഎമ്മിന് പരിശോധിക്കാം. പക്ഷെ കണക്ക് അറിയാവുന്ന ആരെങ്കിലും വരണം. സിപിഐഎമ്മിൽ നിന്ന് ആർക്ക് വേണമെങ്കിലും രേഖകൾ പരിശോധിക്കാം. നികുതി സംബന്ധിച്ച് അറിയണമെങ്കിൽ, ഇതേക്കുറിച്ച് അറിയാവുന്നവർക്ക് വരാം. അത് കൊണ്ടാണ് തോമസ് ഐസക്കിനെ ക്ഷണിച്ചതെന്നും കുഴൽനാടൻ വിശദീകരിച്ചു.

]]>
തന്റെ ചോദ്യങ്ങൾക്ക്‌ ഉത്തരമില്ല; ഇന്ന് വൈകിട്ട് മാധ്യമങ്ങളെ കാണുമെന്ന് മാത്യു കുഴൽ നാടൻ https://malayalees.ch/mathew-kuzhalnadan-facebook-post-against-cpim/ Sat, 19 Aug 2023 05:07:13 +0000 https://malayalees.ch/?p=86415 തനിക്ക് എതിരെയുള്ള സിപിഐഎമ്മിന്റെ ആരോപണവുമായി ബന്ധപ്പെട്ട് ഉന്നയിച്ച ചോദ്യങ്ങൾക്കു മൂന്നു ദിവസമായിട്ടും ഉത്തരമില്ലെന്ന് മാത്യു കുഴൽനാടൻ എം.എൽ.എ. ചോദ്യങ്ങൾക്ക് ഉത്തരമില്ലാത്ത നിലയ്ക്ക് താൻ കണ്ടെത്തിയ ഉത്തരങ്ങൾ പങ്കുവെയ്ക്കുമെന്നും ഇന്ന് വൈകിട്ട് മാധ്യമങ്ങളെ കാണുമെന്നും മാത്യു കുഴൽനാടൻ ഫെയ്സ്ബുക്കിൽ പറഞ്ഞു.

മാത്യു കുഴൽനാടൻ എംഎൽഎയുടെ കുടുംബ വീട്ടിൽ ഇന്നലെ ലാൻഡ് റവന്യൂ വകുപ്പ് പരിശോധന നടത്തിയിരുന്നു. പൈങ്ങോട്ടൂരിലെ കുടുംബ വീട്ടുവളപ്പിൽ രാവിലെ പതിനൊന്നു മുതലാണ് റീസർവേ തുടങ്ങിയത്. വീടിനോട് ചേർന്നുള്ള നിലം മണ്ണിട്ട് നികത്തിയതിനെച്ചൊല്ലി നേരത്തെ പരാതി ഉയർന്നിരുന്നു.

കോതമംഗലം താലൂക്കിലെ റവന്യൂ സർവേ വിഭാഗം ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്. വിശദമായ റിപ്പോർട്ട് താലൂക്ക് സർവേയർ സജീഷ് എം.വി ഉടൻ തഹസിൽദാർക്ക് കൈമാറും. എംഎൽഎയുടെ വീട്ടിലേക്കുള്ള റോഡ് നിർമാണവുമായി ബന്ധപ്പെട്ട് നേരത്തെ തർക്കമുണ്ടായിരുന്നു.
അനധികൃതമായി നിലം നികത്തിയെന്നാരോപിച്ച് സിപിഎമ്മിന്റെ പ്രാദേശിക നേതാക്കൾ എംഎൽഎയ്‌ക്കെതിരെ വിജിലൻസിൽ പരാതി നൽകിയിരുന്നു. ഈ പരാതിയിൽ അന്വേഷണം നടക്കുന്നതിനിടെയാണ് സർവേ നടത്താൻ വിജിലൻസ് റവന്യൂ വകുപ്പിന് നിർദേശം നൽകിയത്.

നികുതി വെട്ടിച്ചെന്ന ആരോപണത്തിൽ വീണ്ടും സിപിഐഎമ്മിനെ വെല്ലുവിളിക്കുകയാണ് മാത്യു കുഴൽനാടൻ. സിപിഐഎമ്മിൽ നിന്ന് ആർക്ക് വേണമെങ്കിലും രേഖകൾ പരിശോധിക്കാം. വീണാ വിജയൻറെ രേഖകൾ പുറത്തുവിടാൻ തയ്യാറുണ്ടോ എന്ന് മാത്യു കുഴൽനാടൻ ചോദിച്ചു. ഒളിച്ചോടാൻ ആഗ്രഹമില്ല. വിചാരണയ്ക്ക് ഇരിക്കാൻ ഇനിയും തയാറാണ്. സി എൻ മോഹനനെ തൃപ്തിപ്പെടുത്താൻ തനിക്കാകില്ലെന്ന് മാത്യു കുഴൽനാടൻ വ്യകത്മാക്കി. കുടുംബവീട്ടിലെ റവന്യു വകുപ്പ് സർവേ സ്വാഗതം ചെയ്യുന്നു. ആരോപണങ്ങളിൽ നിയമനടപടി വേണ്ടിവന്നാൽ ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പൊതുരംഗത്ത് സുതാര്യത ഉണ്ടാകണമെന്നാഗ്രഹിക്കുന്ന ആളാണ് ഞാൻ. എനിക്ക് വരുമാനത്തിൽ കൂടുതൽ സ്വത്ത്‌ ഉണ്ടോയെന്ന് സി പി ഐഎമ്മിന് പരിശോധിക്കാം. പക്ഷെ കണക്ക് അറിയാവുന്ന ആരെങ്കിലും വരണം. സിപിഐഎമ്മിൽ നിന്ന് ആർക്ക് വേണമെങ്കിലും രേഖകൾ പരിശോധിക്കാം. നികുതി സംബന്ധിച്ച് അറിയണമെങ്കിൽ, ഇതേക്കുറിച്ച് അറിയാവുന്നവർക്ക് വരാം. അത് കൊണ്ടാണ് തോമസ് ഐസക്കിനെ ക്ഷണിച്ചതെന്നും കുഴൽനാടൻ വിശദീകരിച്ചു.

]]>