MATHAI – malayalees.ch https://malayalees.ch Malayalam Online News Portal Thu, 13 Aug 2020 04:29:30 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png MATHAI – malayalees.ch https://malayalees.ch 32 32 മത്തായിയുടെ മരണം : മനപ്പൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുക്കും https://malayalees.ch/mathai-forest-officer-death-case-on-unintentional-murder/ Thu, 13 Aug 2020 04:29:17 +0000 https://malayalees.ch/?p=30106 വനംവകുപ്പ് കസ്റ്റഡിയിലെടുത്ത ചിറ്റാർ സ്വദേശി മത്തായിയുടെ മരണത്തിൽ മനപ്പൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുക്കും. ഇത് സംബന്ധിച്ച് പൊലീസിനു നിയമോപദേശം കിട്ടി. മത്തായിയെ തട്ടിക്കൊണ്ട് പോയി മോചനദ്രവ്യം ആവശ്യപ്പെട്ടു എന്ന വകുപ്പും നിലനിൽക്കും. വനം വകുപ്പ് ജീവനക്കാരെയും പ്രതി ചേർക്കും. പൊലീസ് ഇന്ന് കോടതിയിൽ റിപ്പോർട്ട് നൽകും.

മത്തായി മരിച്ചതിൽ ഉദ്യോഗസ്ഥതലത്തിൽ ഗുരുതര വീഴ്ചയുണ്ടെന്ന് നേരത്തെ സർക്കാരിന് സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൽ പറഞ്ഞിരുന്നു. മാനദണ്ഡങ്ങൾ പാലിക്കാതെയാണ് മത്തായിയെ കസ്റ്റഡയിലെടുത്തതെന്ന് റിപ്പോർട്ടിലുണ്ട്. കസ്റ്റഡിയിലുള്ള ആളിന്റെ സംരക്ഷണം ഉറപ്പാക്കാൻ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

മത്തായിയുടെ മരണത്തെക്കുറിച്ച് സതേൺ സർക്കിൾ ചീഫ് ഫേറസ്റ്റ് കൺസർവേറ്റർ സഞ്ജയൻ കുമാറാണ് അന്വേഷണം നടത്തിയത്. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള വീഴ്ചകളെക്കുറിച്ചായിരുന്നു പ്രധാനമായും അന്വേഷണം. മത്തായിയെ കസ്റ്റഡിയിലെടുത്തതും തുടർ നടപടികളും മാനദണ്ഡങ്ങൾ ലംഘിച്ചായിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. കസ്റ്റഡിയിലെടുത്തതിൽ വീഴ്ചയുണ്ടായി. ഇതിനുശേഷം ഫോറസ്റ്റ് ഓഫീസിൽ കൊണ്ടുപോകാതെ തെളിവെടുപ്പിനു കൊണ്ടുപോയി. മൊഴി രേഖപ്പെടുത്തിയില്ല. കസ്റ്റഡിയിലെടുത്തയാളിനു സംരക്ഷണം നൽകാനോ ആളിന്റെ ജീവൻ രക്ഷിക്കാനോ ഉദ്യോഗസ്ഥർ തയാറായില്ല. വൈദ്യപരിശോധന പോലും നടത്തുന്നതിൽ ഉദ്യോഗസ്ഥർ വീഴ്ച വരുത്തി. വനംവകുപ്പ് സ്ഥാപിച്ച കാമറയുടെ മെമ്മറി കാർഡ് എടുത്തെന്ന് മത്തായി സമ്മതിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു.

]]>
‘ബോധരഹിതനാക്കി കിണറ്റിൽ തള്ളി, നീതി കിട്ടാതെ മൃതദേഹം സംസ്‌കരിക്കില്ല’; മത്തായിയുടെ മരണത്തിൽ സഹോദരൻ https://malayalees.ch/brother-of-mathai-slam-forest-officers-on-his-death/ Sat, 01 Aug 2020 08:52:48 +0000 https://malayalees.ch/?p=29457 പത്തനംതിട്ട കുടപ്പനയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ മത്തായിയുടെ മരണത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കുടുംബം. മത്തായിയെ വനംവകുപ്പ് ഉദ്യോഗസ്ഥർ കൊലപ്പെടുത്തിയതാണെന്ന് സഹോദരൻ ആരോപിച്ചു. നീതി കിട്ടാതെ മൃതദേഹം സംസ്‌കരിക്കില്ലെന്നും സഹോദരൻ പറഞ്ഞു.

മത്തായിയെ വീട്ടിൽ നിന്ന് പിടിച്ചുകൊണ്ടുപോകുകയായിരുന്നു. കാര്യം ചോദിച്ച അമ്മയെ ഉദ്യോഗസ്ഥർ പിടിച്ചു തള്ളി. സംഭവം നടന്ന സ്ഥലത്ത് വനംവകുപ്പ് ഉദ്യോഗസ്ഥർ തലേ ദിവസം തന്നെ എത്തിയിരുന്നു. കാര്യങ്ങൾ മുൻകൂട്ടി നിശ്ചയിച്ച പ്രകാരമാണ് നടന്നത്. മത്തായിയെ കാട്ടിൽ കൊണ്ടുപോയി ഉദ്യോഗസ്ഥർ മർദിച്ചു. ബോധരഹിതനായതോടെ കിണറ്റിൽ തള്ളുകയായിരുന്നു. കസ്റ്റഡിയിൽ ഉള്ള ആൾ എങ്ങനെയാണ് കിണറ്റിൽ വീഴുന്നത്? കുറച്ച് സമയം കൊണ്ട് ഒരാൾ ആത്മഹത്യ ചെയ്യാൻ തീരുമാനിക്കുമോയെന്നും സഹോദരൻ ചോദിക്കുന്നു.

മത്തായിയുടെ മൃതദേഹം മോർച്ചറിയിലാണ്. മൃതദേഹം സംസ്‌കരിക്കാൻ ഉദ്യോഗസ്ഥർ ഉൾപ്പെടെ ആവശ്യപ്പെടുന്നുണ്ട്. സഹോദരന്റെ മരണത്തിന് ഉത്തരവാദികളായവരെ എന്ന് അറസ്റ്റ് ചെയ്യുന്നോ അന്ന് മാത്രമേ മൃതദേഹം സംസ്‌കരിക്കൂ. ഒന്നോ രണ്ടോ മാസമോ ഒരു വർഷമെടുത്താലും നീതി കിട്ടാതെ മൃതദേഹം സംസ്‌കരിക്കില്ല. അന്വേഷണത്തിൽ തൃപ്തിയില്ലെന്നും മത്തായിയുടെ സഹോദരൻ കൂട്ടിച്ചേർത്തു.

]]>
വനം വകുപ്പ് കസറ്റഡിയിലെടുത്ത മത്തായിയുടെ ദുരൂഹ മരണം; പൊലീസ് അന്വേഷണം ആരംഭിച്ചു https://malayalees.ch/mysterious-death-of-mathai-in-forest-department-custody-police-have-launched-an-investigation/ Fri, 31 Jul 2020 09:03:01 +0000 https://malayalees.ch/?p=29383 വനം വകുപ്പ് കസറ്റഡിയിലെടുത്ത മത്തായിയുടെ ദുരൂഹ മരണത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. നർക്കൊട്ടിക് സെൽ ഡിവൈഎസ്പി ആർ പ്രദീപ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. അന്വേഷണ സംഘം ഇന്നലെ വൈകിട്ട് ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷനിൽ ഡെപ്യൂട്ടി റേഞ്ച് ഓഫീസറുടെ മൊഴി രേഖപ്പെടുത്തി.

പത്തനംതിട്ട ചിറ്റാർ സ്വദേശി മത്തായിയുടെ ദുരൂഹ മരണത്തിൽ, പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത്. പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത് വന്ന ശേഷം കൂടുതൽ വകുപ്പുകൾ ചുമത്തും. മത്തായിയുടെ മരണത്തിൽ സമഗ്രമായ അന്വേഷണം നടത്തുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചിരുന്നു.

എന്നാൽ, ചൊവ്വാഴ്ച നടന്ന സംഭവത്തിൽ ഇന്നലെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. അതുകൊണ്ട് തന്നെ പൊലീസ് നടപടിയിലും നാട്ടുകാർ ദുരൂഹത ആരോപിക്കുന്നുണ്ട്. മത്തായി മരിച്ച സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ഉൾപ്പെടെ 7 വനം വകുപ്പ് ഉദ്യോഗസ്ഥർ നിർബന്ധിത അവധിയിലാണ്. ഇതിൽ ഡെപ്യൂട്ടി റേഞ്ച് ഓഫീസറുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. മറ്റ് ഉദ്യേഗസ്ഥരുടെ മൊഴി വരും ദിവസങ്ങളിൽ രേഖപ്പെടുത്തും. കൂടാതെ ഫോറസ്റ്റ് സ്റ്റേഷനിലെ ജിഡി ബുക്കും അന്വേഷണ സംഘം പരിശോധിച്ചു. ചൊവ്വാഴ്ചയാണ് ക്യാമറ നശിപ്പിച്ചുവെന്നാരോപിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥർ, കസ്റ്റഡിയിലെടുത്ത മത്തായിയെ ദുരൂഹ സാഹചര്യത്തിൽ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണത്തിന് പുറമേ വനം വകുപ്പും കേസ് അന്വേഷിക്കുന്നുണ്ട്. നിലവിൽ പോസ്റ്റ് മോർട്ടം നടപടികൾക്കായി മത്തായിയുടെ മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

]]>