masters – malayalees.ch https://malayalees.ch Malayalam Online News Portal Wed, 13 Jan 2021 04:38:02 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png masters – malayalees.ch https://malayalees.ch 32 32 10 മാസത്തിന് ശേഷം ഇന്ന് തിയറ്റര്‍ തുറക്കും; രക്ഷകനാകുമോ മാസ്റ്റര്‍? https://malayalees.ch/theatres-in-kerala-open-today/ Wed, 13 Jan 2021 04:37:53 +0000 https://malayalees.ch/?p=38492 10 മാസത്തെ ഇടവേളക്ക് ശേഷം മാസ്റ്റര്‍ റിലീസോടെ ഇന്ന് തിയറ്ററുകള്‍ തുറക്കുകയാണ്. വിജയ് ആരാധകര്‍ മാത്രമല്ല സിനിമാ മേഖല ഒന്നടങ്കം പ്രതീക്ഷയോടെയാണ് മാസ്റ്റര്‍ റിലീസിനായി കാത്തിരിക്കുന്നത്. കേരളത്തില്‍ 150 കേന്ദ്രങ്ങളിലാണ് റിലീസ്.

കോവിഡ് കാരണം 2020 മാര്‍ച്ചോടെ ഇരുട്ടു വീണ വെള്ളിത്തിരയിലേക്ക് വെളിച്ചമായാണ് മാസ്റ്ററെത്തുന്നത്. പതിവ് വിജയ് ചിത്രങ്ങളുടെ ചേരുവ പോലെ രക്ഷകനായി പൊങ്കല്‍ ദിനത്തില്‍ തന്നെ മാസ്റ്ററെത്തുന്നു.

വിജയിക്കൊപ്പം വിജയ് സേതുപതി കൂടി അണിനിരക്കുന്നുവെന്നതാണ് ഈ ലോകേഷ് കനകരാജ് ചിത്രത്തിന്‍റെ പ്രത്യേകത. മലയാളിയായ മാളവിക മോഹനാണ് നായിക. ആന്‍ഡ്രിയ, ശന്തനു ഭാഗ്യരാജ് എന്നിവരും പ്രധാന വേഷത്തിലെത്തുന്നു. കേരളം, തമിഴ്നാട് ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ രാവിലെ 9 മണി മുതല്‍ പ്രദര്‍ശനം തുടങ്ങും.

കോവിഡ് മാനദണ്ഡങ്ങള്‍ പ്രകാരം 50 ശതമാനം പേര്‍ക്കേ തിയറ്ററുകളിലേക്ക് പ്രവേശനമുള്ളൂ. പല റിലീസ് കേന്ദ്രങ്ങളിലെയും ടിക്കറ്റുകളെല്ലാം നേരത്തെ വിറ്റു പോയിട്ടുണ്ട്.

റിലീസ് ദിനത്തിന് ശേഷം എത്രമാത്രം ജനങ്ങള്‍ തിയറ്ററിലെത്തുമെന്നുള്ള കാര്യം അറിഞ്ഞ ശേഷമായിരിക്കും മറ്റ് ചിത്രങ്ങളുടെ റിലീസ് കൂടി നിശ്ചയിക്കുക. അതുകൊണ്ട് വിജയ് ആരാധകര്‍ മാത്രമല്ല, ഇന്ത്യന്‍ സിനിമാ വാണിജ്യ മേഖല ഒന്നടങ്കം മാസ്റ്റര്‍ റിലീസിനെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. ഹിന്ദി ഭാഷയിലുള്ള റിലീസ് നാളെയാണ്.

]]>
ആരാധകരുടെ കാത്തിരിപ്പ് വെറുതെയാവില്ല; മാസ്റ്റര്‍ തിയേറ്ററില്‍ തന്നെ റിലീസ് ചെയ്യും https://malayalees.ch/the-wait-for-the-fans-will-not-be-in-vain-will-be-released-in-the-master-theater-itself/ Tue, 15 Dec 2020 12:29:04 +0000 https://malayalees.ch/?p=36987 കോവിഡ് മഹമാരിയില്‍ ഏറെ തിരിച്ചടി നേരട്ട ഒന്നായിരുന്നു സിനിമ മേഖല. കോവിഡില്‍ തിയേറ്റര്‍ റിലീസുകള്‍ക്ക് നിയന്ത്രണങ്ങള്‍ വന്നതോടെ പല പുതിയ സിനിമകളും ഓണ്‍ലൈനായാണ് റിലീസ് ചെയ്തത്. സൂര്യ നായകനായ തമിഴ് ബിഗ്ബഡ്ജറ്റ് ചിത്രം ‘സുരൈ പോട്ര്’ ഉള്‍പ്പെടെ ആമസേണ്‍ പ്രൈമിലാണ് റിലീസ് ചെയ്തത്.

എന്നാല്‍ പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ‘മാസ്റ്ററും’ ഓണ്‍ലൈനായാണോ റിലീസ് ചെയ്യുന്നത് എന്ന സംശയങ്ങൾ സജീവമായിരുന്നു. വിജയ്,‌ വിജയ് സേതുപതി, ലോകേഷ് കനകരാജ് എന്നിവരെന്നിക്കുന്ന ‘മാസ്റ്റർ’ തീയറ്ററുകളില്‍‌ തന്നെയെന്ന് റിലീസെന്ന് വ്യക്തമാക്കിയിരിക്കുകയാണ് നിർമ്മാതാക്കളായ എക്സ് ബി ക്രിയേറ്റേഴ്സ്.

ഒ.ടി.ടി റിലീസിനായി അനേകം ഓഫറുകളും സമ്മർദ്ദങ്ങളും ഉണ്ടായിരുന്നെങ്കിലും സിനിമാ വ്യവസായത്തിന്‍റെ നിലനിൽപ്പിന് തിയ്യറ്ററുകൾ അത്യന്താപേക്ഷിതമാണ് എന്നുളളതുകൊണ്ടാണ് ‘മാസ്റ്റർ’ തീയറ്ററുകളില്‍ റിലീസിനെത്തിക്കുന്നതെന്ന് നിർമാതാവ് സേവ്യർ ബ്രിട്ടോ പറഞ്ഞു. എന്നാല്‍ തമിഴ്നാട്ടിൽ തീയറ്ററുകൾ നേരത്തെ തന്നെ തുറന്നിരുന്നു. തെക്കന്‍ കേരളത്തില്‍ മാജിക് ഫ്രെയിംസിനും മലബാർ ഏരിയയിൽ ഫോർച്യൂൺ സിനിമാസുമാണ് ചിത്രത്തിന്‍റെ വിതരണ അവകാശം.

]]>