Masala Bond – malayalees.ch https://malayalees.ch Malayalam Online News Portal Wed, 17 Aug 2022 04:21:59 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Masala Bond – malayalees.ch https://malayalees.ch 32 32 ഇ ഡി സമന്‍സിനെതിരായ തോമസ് ഐസക്കിന്റെ ഹര്‍ജി ഹൈക്കോടതിയില്‍; വ്യക്തിപരമായ വിവരങ്ങള്‍ തേടിയതില്‍ വിശദീകരണമുണ്ടായേക്കും https://malayalees.ch/high-court-will-consider-thomas-issac-plea-against-the-enforcement-directorate-today/ Wed, 17 Aug 2022 04:21:48 +0000 https://malayalees.ch/?p=66513 എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണത്തേയും സമന്‍സുകളെയും ചോദ്യം ചെയ്ത് മുന്‍ ധനമന്ത്രി തോമസ് ഐസക് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. അന്വേഷണത്തിന്റെ പ്രാഥമിക ഘട്ടത്തില്‍ തോമസ് ഐസകിന്റെ വ്യക്തിപരമായ വിവരങ്ങള്‍ തേടിയതില്‍ ഇ.ഡി ഇന്ന് വിശദീകരണം നല്‍കിയേക്കും. ജസ്റ്റിസ് വി.ജി. അരുണ്‍ അധ്യക്ഷനായ ബെഞ്ചാണ് തോമസ് ഐസകിന്റെ ഹര്‍ജി പരിഗണിക്കുന്നത്.

തന്റെയും കുടുംബാംഗങ്ങളുടെയും സ്വത്ത് വിവരങ്ങള്‍ അടക്കം ആവശ്യപ്പെട്ട ഇ.ഡി. നടപടിയെയാണ് തോമസ് ഐസക് നേരിടുന്നത്. കഴിഞ്ഞതവണ തോമസ് ഐസക്കിന്റെ ഹര്‍ജി പരിഗണിച്ചപ്പോള്‍ ഹൈക്കോടതിയില്‍ നിന്ന് ശ്രദ്ധേയമായ നിരീക്ഷണങ്ങളും ചോദ്യങ്ങളും വന്നിരുന്നു. തോമസ് ഐസകിന് സ്വകാര്യതയുണ്ടെന്നും, അന്വേഷണത്തിന്റെ പ്രാഥമിക ഘട്ടത്തില്‍ വ്യക്തിപരമായ വിവരങ്ങള്‍ തേടുന്നത് എന്തിനെന്നും ജസ്റ്റിസ് വി.ജി. അരുണിന്റെ ബെഞ്ച് ആരാഞ്ഞിരുന്നു. പ്രതിയോ, സംശയിക്കപ്പെടുന്ന ആളോ ആയിരുന്നെങ്കില്‍ നടപടിയില്‍ ന്യായമുണ്ട്. പക്ഷെ ഇതുവരെ പ്രതിയോ, സംശയിക്കപ്പെടുന്ന ആളോ അല്ല തോമസ് ഐസക്. ആദ്യ സമന്‍സില്‍ ആവശ്യപ്പെടാത്ത വിവരങ്ങള്‍ പൊടുന്നനെ രണ്ടാം സമന്‍സില്‍ ആവശ്യപ്പെട്ടതിനെയും കോടതി ചോദ്യം ചെയ്തിരുന്നു. ഈ സുപ്രധാന ചോദ്യങ്ങളില്‍ ഇ.ഡി നല്‍കുന്ന മറുപടി നിര്‍ണായകമാകും. കിഫ്ബിയുടെ പ്രവര്‍ത്തനങ്ങളിലാണ് അന്വേഷണമെന്ന് ഇ.ഡി. പറയുമ്പോഴും സമന്‍സുകള്‍ ആ മട്ടില്‍ അല്ലെന്നാണ് തോമസ് ഐസക്കിന്റെ വാദം. തന്നെ ഇരുട്ടില്‍ നിര്‍ത്തിയിരിക്കുകയാണെന്നും തോമസ് ഐസക് കോടതിയെ അറിയിച്ചിരുന്നു.

അതേസമയം മസാല ബോണ്ടിലെ അന്വേഷണത്തിന് സ്റ്റേ വേണമെന്ന കിഫ്ബിയുടെ ആവശ്യം ഇന്നലെ ഹൈക്കോടതി തള്ളി. അന്വേഷണത്തിന് തത്ക്കാലം സ്റ്റേ നല്‍കേണ്ടെന്നാണ് ഹൈക്കോടതി തീരുമാനിച്ചത്. കിഫ്ബി ഹര്‍ജിയില്‍ നിലപാടറിയിക്കാന്‍ ഇ ഡിക്ക് അടുത്തമാസം രണ്ടുവരെ ഹൈക്കോടതി സമയം അനുവദിക്കുകയും ചെയ്തു. അടുത്ത മാസം രണ്ടിന് കിഫ്ബി ഹര്‍ജി ഹൈക്കോടതി വീണ്ടും പരിഗണിക്കും.

]]>
മസാല ബോണ്ടിനെ ചീഫ് സെക്രട്ടറി എതിര്‍ത്തിരുന്നതായി രേഖകള്‍ https://malayalees.ch/records-show-that-the-chief-secretary-opposed-masala-bond/ Tue, 17 Nov 2020 09:00:35 +0000 https://malayalees.ch/?p=35237 മസാല ബോണ്ടിനെ അന്നത്തെ ചീഫ് സെക്രട്ടറിയും ധനകാര്യ സെക്രട്ടറിയും എതിര്‍ത്തുവെന്ന് വ്യക്തമാക്കുന്ന രേഖകള്‍ പുറത്ത്. വിദേശ വിപണയില്‍ പലിശ നിരക്ക് കുറഞ്ഞ് നില്‍ക്കുമ്പോള്‍ മസാല ബോണ്ടിന് നിരക്ക് കൂടുതലാണെന്നായിരുന്നു ചീഫ് സെക്രട്ടറിയുടെ എതിര്‍പ്പിനുള്ള കാരണം. രാജ്യത്തിനകത്ത് ഇതിലും കുറഞ്ഞ പലിശയ്ക്ക് ബോണ്ടിറക്കാനാകുമെന്നായിരുന്നു ധനകാര്യ സെക്രട്ടറിയുടെ നിലപാട്. ഈ എതിര്‍പ്പുകളെ മറികടന്നത് ധനമന്ത്രിയുടെ അനുകൂല നിലപാടിലൂടെയാണെന്ന് തെളിയിക്കുന്ന മിനിട്സ് മീഡിയവണിന് ലഭിച്ചു.

2018 ഒക്ടോബര്‍ രണ്ടിന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലായിരുന്നു മസാല ബോണ്ട് ഇറക്കി പണം സമാഹരിക്കാനുള്ള ചര്‍ച്ച നടന്നത്. കിഫ്ബി സി.ഇ.ഒയാണ് ബോര്‍ഡിന്‍റെ അനുമതി തേടിയത്. യോഗത്തില്‍ എതിര്‍ ചോദ്യവുമായി ആദ്യം രംഗത്ത് വന്നത് ധനസെക്രട്ടറി മനോജ് ജോഷിയാണ്. രാജ്യത്തിനകത്ത് കുറഞ്ഞ പലിശക്ക് ബോണ്ടിറക്കി പണം സമാഹരിക്കാന്‍ കഴിയുമെന്നിരിക്കെ കൂടിയ പലിശക്ക് എന്തിന് മസാല ബോണ്ടിന് ശ്രമിക്കണമെന്നായിരുന്നു മനോജ് ജോഷിയുടെ ചോദ്യം.

പിന്നാലെ അന്നത്തെ ചീഫ് സെക്രട്ടറി ടോം ജോസും എതിര്‍പ്പ് ഉന്നയിച്ചു. പൊതുവെ വിദേശ വിപണയില്‍ പലിശ നിരക്ക് കുറഞ്ഞ് നില്‍ക്കുമ്പോള്‍ എന്തുകൊണ്ട് മസാല ബോണ്ടിന്‍റെ പലിശ ഉയര്‍ന്ന് നില്‍ക്കുന്നുവെന്നായിരുന്നു ടോം ജോസിന്‍റെ സംശയം. നാണയ നിരക്കുകളുടെ പഴയ ഡേറ്റ പരിശോധിച്ചാല്‍ മെച്ചപ്പെട്ട പലിശ നിരക്ക് കണ്ടെത്താന്‍ കഴിയുമെന്ന നിര്‍ദേശവും മുന്നോട്ട് വെച്ചു.

മറ്റ് അംഗങ്ങളെല്ലാം മസാല ബോണ്ടിനായി വാദിച്ചു. യോഗത്തില്‍ അധ്യക്ഷത വഹിച്ച മുഖ്യമന്ത്രി മൌനം പാലിച്ചപ്പോള്‍ പലിശ നിരക്ക് കൂടിയാലും രാജ്യന്തര വിപണയില്‍ പ്രവേശിക്കാനുള്ള അവസരം ഉപയോഗിക്കണമെന്ന് പറഞ്ഞ ധനമന്ത്രി ചര്‍ച്ച ഉപസംഹരിച്ചു. ഈ ചുവട് വെയ്പ് കിഫ്ബി ദീര്‍ഘകാലത്തേക്ക് ഗുണം ചെയ്യുമെന്ന് കൂടി ധനമന്ത്രി പറഞ്ഞതായി മിനിട്സില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

]]>