maruti suzuki – malayalees.ch https://malayalees.ch Malayalam Online News Portal Fri, 20 Oct 2023 04:44:03 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png maruti suzuki – malayalees.ch https://malayalees.ch 32 32 ഒന്നാമൻ മരുതി തന്നെ; ഓട്ടോമാറ്റിക് വാഹനങ്ങളുടെ വിൽപ്പന പത്ത് ലക്ഷം പിന്നിട്ടു https://malayalees.ch/maruti-suzuki-cross-10-lakh-automatic-car-sales-milestone/ Fri, 20 Oct 2023 04:43:58 +0000 https://malayalees.ch/?p=89749 ഓട്ടോമാറ്റിക് വാഹനങ്ങളുടെ വിൽപ്പന പത്ത് ലക്ഷം പിന്നിട്ട് മാരുതി സുസുക്കി. ചെറു കാറുകളും എസ്‍യുവികളും അടക്കം 10 ലക്ഷം കാറുകളാണ് മാരുതി സുസുക്കി ഇതുവരെ നിരത്തിൽ എത്തിച്ചത്. ടൂ പെഡൽ ഓട്ടോമാറ്റിക് കാർ ടെക്‌നോളജിയെ ജനകീയമാക്കിയതിൽ വലിയ പങ്കാണ് മാരുതിക്കുള്ളതെന്ന് നിർമാതാക്കൾ അവകാശപ്പെടുന്നു.(Maruti Suzuki Cross 10 Lakh Automatic Car Sales Milestone)

എഎംടി, 4 സ്പീഡ് ടോർക് കൺവേർട്ടർ, 6 സ്പീഡ് ടോർക് കൺവേർട്ടർ, ഇ–സിവിടി എന്നീ ഗിയർബോക്സുകളാണ് മാരുതിക്കുള്ളത്. നിലവിൽ 16 മോഡലുകളിൽ ഈ ഗിയർബോക്സുകൾ മാരുതി ഉപയോഗിക്കുന്നുണ്ട്. ഹാച്ച്ബാക്ക് മോഡലായ സെലേറിയോയിൽ 2014-ലാണ് മാരുതി സുസുക്കി ആദ്യമായി ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ നൽകിയത്. എ.ജി.എസ്. ട്രാൻസ്മിഷനായിരുന്നു ഇത്.

പത്തുലക്ഷം കാറുകളിൽ 65 ശതമാനം കാറുകൾ എഎംടിയും 27 ശതമാനം ടോർക് കൺവേർട്ടറും 8 ശതമാനം വാഹനങ്ങൾ ഇ–സിവിടിയുമാണ്. ഓട്ടോമാറ്റിക് കാറുകളുടെ വിൽപ്പനയിൽ 58 ശതമാനവും നെക്‌സയിലൂടെയും 42 ശതമാനം അരീനയിലൂടെയാണെന്നും മാരുതി അറിയിച്ചു. നിലവിൽ ഓൾട്ടോ കെ10, എസ്–പ്രെസോ, വാഗൺആർ, ഇഗ്‌നിസ്, സ്വിഫ്റ്റ്, ബലേനോ, ഫ്രോങ്സ് തുടങ്ങിയ വാഹനങ്ങൾ 5 സ്പീഡ് എഎംടി ഗിയർബോക്സും സിയാസ്, ജിംനി എന്നിവ 4 സ്പീഡ് ടോർക് കൺവേർട്ടർ ഗിയർബോക്സുമാണ് ഉപയോഗിക്കുന്നത്.

ഫ്രോങ്‌സ്, ബ്രെസ, എർട്ടിഗ, എക്‌സ്.എൽ.6, ഗ്രാന്റ് വിത്താര എന്നീ മോഡലുകളിലാണ് ആറ് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഉള്ളത്. ഗ്രാന്റ് വിത്താര, ഇൻവിക്ടോ വാഹനങ്ങളുടെ ഹൈബ്രിഡ് മോഡലിലാണ് ഇ-സി.വി.ടി. ഗിയർബോക്‌സുള്ളത്. 2014 ൽ മാരുതിയുടെ ആദ്യ എഎംടി കാറായ സെലേറിയോ എത്തിയതോടെയാണ് ഓട്ടമാറ്റിക് കാറുകളുടെ ജനപ്രീതി വർധിച്ചത്.

]]>
മലയാളികള്‍ക്ക് പ്രിയം ഇഗ്നിസിനോട്; കച്ചവടം പൊടിപൊടിച്ച് മാരുതി സുസുക്കി https://malayalees.ch/demand-for-maruti-suzuki-ignis-in-kerala/ Tue, 19 Sep 2023 07:25:17 +0000 https://malayalees.ch/?p=88007 മാരുതി സുസുക്കി എന്ന ബ്രാന്‍ഡിന് മലയാളികള്‍ നല്‍കുന്ന സപ്പോര്‍ട്ട് ചില്ലറയല്ല. സംഭവം എന്താണെന്ന് വച്ചാല്‍ കേരളത്തിലാണ് ഇഗ്‌നിസ് എന്ന മോഡലിന് കൂടുതല്‍ ആവശ്യക്കാരുളളതെന്നാണ് കമ്പനിയുടെ പുതിയ റിപ്പോര്‍ട്ട്. മാരുതിയുടെ വില്‍പനക്കണക്കില്‍ ആദ്യ പത്ത് സ്ഥാനത്തിനകത്തു വരാത്ത മോഡലാണ് ഇഗ്നിസ്. എന്നാല്‍ കേരളത്തില്‍ മാരുതിയുടെ വില്‍പനയുടെ ചാര്‍ട്ടില്‍ അഞ്ചാം സ്ഥാനത്താണ് ഈ ഹാച്ബാക്ക്.

മാരുതി സുസുക്കി സീനിയര്‍ എക്‌സിക്യൂട്ടീവ് ഓഫിസര്‍ ശശാങ്ക് ശ്രീവാസ്തവയാണ് കേരളത്തിന്റെ ഇഗ്നിസ് പ്രിയത്തെക്കുറിച്ച് വ്യകത്മാക്കിയിരിക്കുന്നത്. ഇഗ്നിസിന്റെ മുന്‍ഗാമിയായിരുന്ന റിറ്റ്‌സിനും കേരളത്തില്‍ മികച്ച വില്‍പന ഉണ്ടായിരുന്നു. കേരളത്തിന് കേരളത്തിന്റേതായ പരിഗണനകളുണ്ടെന്നാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിക്കുന്നത്. ഉയരമുള്ള രൂപവും ഉയര്‍ന്ന ഇരിപ്പിടവും ഇഗ്‌നിസിന്റെ പ്രത്യേകതയാണ്. 4.95 ലക്ഷം രൂപയുടെ പ്രാരംഭ വിലയും മോഡലിന്റെ ഹൈലൈറ്റാണ്.

വിപണി വിഹിതത്തിന്റെ കാര്യത്തിലും കേരളം മാരുതിക്കു വലിയ സര്‍പ്രൈസ് ആണു നല്‍കുന്നത്. ദേശീയതലത്തില്‍ 40-42% മാര്‍ക്കറ്റാണ് കമ്പനിയുടേത്. കേരളത്തില്‍ 50% വിപണയും മാരുതിയേടേതാണ്. എന്നു വച്ചാല്‍ കേരളത്തില്‍ രണ്ട് വണ്ടി വില്‍ക്കുമ്പോള്‍ അത് ഒന്നില്‍ മാരുതി ആണെന്ന് ചുരുക്കം. സ്വിഫ്റ്റ് ആണ് സംസ്ഥാനത്ത് ഏറ്റവുമധികം വില്‍പനയുള്ള കാര്‍. പിന്നാലെ വാഗണ്‍ ആര്‍. മൂന്നാമത് ബലെനോ എന്നിങ്ങനെയാണ് മലയാളികളുടെ വാഹനപ്രേമം.

ഒമ്പത് കളര്‍ വേരിയന്റുകളാണ് ഇഗ്നിസിനുള്ളത്. 1.2 ലിറ്റര്‍ കെ-സീരീസ്, നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിനാണ് ഹാച്ച്ബാക്കിന് കരുത്തേകുന്നത്. ഡീസല്‍ പതിപ്പ് കമ്പനി നേരത്തെ നിര്‍ത്തലാക്കിയിരുന്നു. ഇത് പരാമാവധി 83 യവു കരുത്തില്‍ 113 ചാ ീേൃൂൗല ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള എഞ്ചിനാണ്. വാങ്ങുന്നവര്‍ക്ക് ഇഗ്‌നിസ് 5 സ്പീഡ് സ്റ്റിക്ക് ഷിഫ്റ്റ് മാനുവല്‍ യൂണിറ്റിലേക്കോ എഎംടി ഓട്ടോമാറ്റിക്കോ തെരഞ്ഞെടുക്കാം. സീറ്റ് ബെല്‍റ്റ് അലാറം, ഹൈ സ്പീഡ് അലേര്‍ട്ട്, പ്രീ-ടെന്‍ഷനറുകള്‍, സീറ്റ് ബെല്‍റ്റുകള്‍ക്കുള്ള ലോഡ് ലിമിറ്ററുകള്‍, ഐസോഫിക്‌സ് ചൈല്‍ഡ് സീറ്റ് ആങ്കറേജുകള്‍ എന്നിവയും ഇഗ്‌നിസില്‍ ലഭിക്കുന്നുണ്ട്.

]]>