Martin Joseph – malayalees.ch https://malayalees.ch Malayalam Online News Portal Fri, 11 Jun 2021 04:18:02 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Martin Joseph – malayalees.ch https://malayalees.ch 32 32 കൊച്ചി ഫ്ലാറ്റ് പീഡനക്കേസ്; പ്രതി മാര്‍ട്ടിന്‍ ജോസഫ് പൊലീസ് പിടിയില്‍ https://malayalees.ch/martin-arrested-in-flat-torture-case-arrest-was-made-from-a-hideout-in-mundur/ Fri, 11 Jun 2021 04:17:51 +0000 https://malayalees.ch/?p=45424 കൊച്ചി മറൈന്‍ ഡ്രൈവിലെ ഫ്ലാറ്റിൽ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി മാർട്ടിൻ ജോസഫ് പൊലീസ് പിടിയിൽ. തൃശൂർ മുണ്ടൂരിൽവെച്ചാണ് ഇയാളെ പിടികൂടിയത്. മാര്‍ട്ടിനെ കണ്ടെത്തുന്നതിന് പൊലീസ് ഡ്രോണ്‍ ഉപയോഗിച്ച് പരിശോധന നടത്തിയിരുന്നു. മട്ടന്നൂർ സ്വദേശിനിയായ യുവതിക്കാണ് മാർട്ടിൻ ജോസഫില്‍ നിന്ന് ക്രൂരപീഡനം നേരിടേണ്ടിവന്നത്.

2020 ഫെ​ബ്രു​വ​രി 15 മു​ത​ൽ 2021 മാ​ർ​ച്ച് എ​ട്ടു ​വ​രെ ഫ്ലാറ്റിലെ മുറിയിൽ പൂട്ടിയിട്ട് മാർട്ടിൻ അതിക്രൂരമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്. യുവതിയെ പൊള്ളലേൽപ്പിക്കുകയും ക്രൂരമായ ലൈംഗിക പീഡനത്തിനിരയാക്കുകയും ചെയ്തിരുന്നു.

ഒടുവിൽ ഇയാൾ ഭക്ഷണം വാങ്ങാൻ പുറത്ത് പോയപ്പോൾ യുവതി ഇറങ്ങിയോടുകയാണുണ്ടായത്. മറ്റൊരു യുവതിയെയും മാർട്ടിൻ ക്രൂരമായി ഉപദ്രവിച്ചിട്ടുണ്ടെന്ന റിപ്പോർട്ടുകള്‍ പുറത്തുവന്നിരുന്നു. തന്നെ ഫ്ലാറ്റിൽ കയറി വന്ന് മാർട്ടിൻ മ‍ർദ്ദിച്ചിട്ടുണ്ടെന്ന് മറ്റൊരു യുവതി കൂടി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇതിനിടെ, മാർട്ടിൻ രക്ഷപ്പെടുന്നതിന്‍റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

ജൂൺ എട്ടാം തീയതി നാലു മണിയോടെ കാക്കനാട്ടെ ഫ്ലാറ്റിൽ നിന്ന് മാർട്ടിൻ ബാഗുകളോടെ പുറത്തേക്ക് രക്ഷപ്പെടുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങളായിരുന്നു ലഭിച്ചത്. അതേസമയം, മാർട്ടിനെ ഒളിവിൽ കഴിയാൻ സഹായിച്ച മൂന്ന് പേരുടെ അറസ്റ്റ് നേരത്തെ പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. മൂന്ന് പേരും മാർട്ടിന്റെ സുഹൃത്തുക്കളാണ്.

]]>