Mars – malayalees.ch https://malayalees.ch Malayalam Online News Portal Sat, 28 Jan 2023 12:14:51 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Mars – malayalees.ch https://malayalees.ch 32 32 ചൊവ്വയുടെ ഉപരിതലത്തില്‍ കരടിമുഖങ്ങള്‍; ചിത്രം പുറത്തുവിട്ട് നാസ https://malayalees.ch/bear-face-spotted-on-mars-as-nasa-observes-rock-formation/ Sat, 28 Jan 2023 12:14:22 +0000 https://malayalees.ch/?p=75227 അന്യഗ്രഹങ്ങളില്‍ മനുഷ്യരുണ്ടാകാനുള്ള സാധ്യതയെ ചുറ്റിപ്പറ്റി ഭൂമിയിലെ മനുഷ്യരുടെ ഭാവന പലവഴികളില്‍ സഞ്ചരിച്ചിട്ടുണ്ട്. എന്നാല്‍ അന്യഗ്രഹ ജീവികള്‍ക്ക് ഒരു കരടിയുടെ ഛായയാണെങ്കിലോ? അത്തരമൊരു സാധ്യതയിലേക്ക് നേരിയ സൂചന നല്‍കുന്ന കൗതുകമുണര്‍ത്തുന്ന ഒരു ചിത്രം ചൊവ്വയുടെ ഉപരിതലത്തില്‍ നിന്ന് പകര്‍ത്തിയിരിക്കുകയാണ് നാസ. (Bear Face Spotted On Mars As NASA Observes Rock Formation)

ചൊവ്വയുടെ നിരീക്ഷണ ഓര്‍ബിറ്ററിലെ ഹൈ റെസല്യൂഷന്‍ ഇമേജിംഗ് സയന്‍സ് എക്‌സ്‌പെരിമെന്റ് ക്യാമറയിലാണ് ചൊവ്വയുടെ ഉപരിതലത്തില്‍ നിന്നും കൗതുകമുണര്‍ത്തുന്ന ആ ചിത്രം പതിഞ്ഞത്. ഉപരിതലത്തില്‍ കണ്ട ചില ഭാഗങ്ങളെ സൂം ചെയ്ത് നോക്കുമ്പോള്‍ കരടിയുടെ മുഖച്ഛായ തെളിഞ്ഞുവരുന്നതായി തോന്നുന്നുവെന്ന് HiRISe ബ്യൂട്ടിഫുള്‍ മാര്‍സ് (നാസ) ട്വിറ്റര്‍ ഹാന്‍ഡിലാണ് ഒരു ട്വീറ്റിലൂടെ പറഞ്ഞത്. ഈ ചിത്രം പിന്നീട് നെറ്റിസണ്‍സ് ഏറ്റെടുക്കുകയായിരുന്നു.

കരടിയുടെ മൂക്കായി നാം കാണുന്ന പ്രദേശം ഒരു അഗ്നിപര്‍വതം ആകാനുള്ള സാധ്യത അരിസോണ സര്‍വകലാശാല നടത്തിയ ഗവേഷണം മുന്നോട്ടുവയ്ക്കുന്നുണ്ട്. കരടിയിലെ കണ്ണുകളായി തോന്നുന്ന ഭാഗങ്ങള്‍ രണ്ട് ഗര്‍ത്തങ്ങളും ഇവയ്ക്ക് ചുറ്റും വൃത്താകൃതിയിലുള്ള ഒരു പാറ്റേണും രൂപപ്പെട്ടിരിക്കാമെന്നാണ് വിലയിരുത്തല്‍.

]]>
ശുക്രനിൽ ജീവന്റെ സാന്നിധ്യം ? https://malayalees.ch/astronomers-find-possible-sign-of-life-on-venus/ Tue, 15 Sep 2020 13:03:10 +0000 https://malayalees.ch/?p=31845 ശുക്രനിൽ ജീവന്റെ സാന്നിധ്യം ഉണ്ടെന്ന് സംശയിക്കുന്നതായി റിപ്പോർട്ട്. ശുക്രന്റെ അന്തരീക്ഷത്തിൽ ഫോസ്‌ഫൈൻ വാതകം കണ്ടെത്തിയതാണ് ഇത്തരമൊരു നിഗമനത്തിലേക്ക് ശാസ്ത്രലോകത്തെ കൊണ്ടെത്തിക്കാൻ കാരണമായത്.

ഭൂമിയിൽ ജീവ സാന്നിധ്യത്തിന് ഫോസ്‌ഫൈന് പങ്കുണ്ട്. ജൈവ വസ്തുക്കൾ വിഘടിക്കുമ്പോൾ ഉണ്ടാകുന്ന രാസവാതകമാണ് ഫോസ്‌ഫൈൻ. ഈ വാതകത്തിന് വെള്ളുത്തിള്ളിയുടേതോ, കേടായ മത്സ്യത്തിന്റെയോ ഗന്ധമായിരിക്കും.

സൂര്യന് തൊട്ടടുത്ത് നിൽക്കുന്ന ഗ്രഹമായിരുന്നതുകൊണ്ടുതന്നെ ശുക്രനിൽ താപനില വളരെ കൂടുതലാണ്. 464 ഡിഗ്രി സെൽഷ്യസാണ് താപനില. അന്തരീക്ഷ മർദം ഭൂമിയേക്കാൾ 92 മടങ്ങ് അധികമാണ്.

ജീവ സാന്നിധ്യം ഇതുവരെ സ്ഥിരീകരിക്കാൻ ശാസ്ത്രലോകത്തിന് സാധിച്ചിട്ടില്ല. 2030ൽ യുഎസ് സ്‌പെയ്‌സ് ഏജൻസിയായ നാസ ഇതിനായി ഒരു ഫഌഗ്ഷിപ്പ് മിഷന് രൂപം നൽകുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

]]>
ചൊവ്വയിലെ ജീവന്റെ സാധ്യതകൾ തേടി നാസയുടെ മാർസ് 2020 പെർസെവെറൻസ് https://malayalees.ch/nasas-mars-2020-perseverance-explores-the-possibility-of-life-on-mars/ Fri, 31 Jul 2020 04:47:28 +0000 https://malayalees.ch/?p=29356 ചൊവ്വാഗ്രഹത്തിലെ ജീവന്റെ സാധ്യതകൾ തേടി നാസയുടെ മാർസ് 2020 പെർസെവെറൻസ് ദൗത്യം കുതിച്ചുയർന്നു. ഫ്‌ളോഡയിലെ കേപ് കനാവറലിൽ നിന്ന് അറ്റ്‌ലസ് റോക്കറ്റിൽ യാത്ര തുടങ്ങിയ ചരിത്ര ദൗത്യം അടുത്ത ഫെബ്രുവരിയോടെ ചൊവ്വയിലെത്തും.

അമേരിക്കൻ സമയം 7.50 ചെറുകാറിനോളം വലിപ്പമുള്ള പെർസെവെറൻസ് പേടകത്തെയും ഇൻജന്യൂറ്റി ഹെലികോപ്റ്ററിനെയും വഹിച്ച് അറ്റ്‌ലസ് റോക്കറ്റ് കുറിച്ചുയർന്നു. ഒരു നീണ്ട യാത്രക്കാണ് ഇവിടെ തുടക്കമാകുന്നത്. ലോകത്ത് ഇതുവരെ നടത്തിയിട്ടുള്ളതിൽവച്ച് ഏറ്റവും അത്യാധുനിക ദൗത്യവുമായി അടുത്ത വർഷം ഫെബ്രുവരി 18 നാണ് മാർസ് 2020 ചൊവ്വാഗ്രഹത്തിലിറങ്ങും. ആറ് ചക്രങ്ങളാണ് പെർസെവെറൻസ് റോവറിനുള്ളത്. പാറകൾ നിറഞ്ഞ ചൊവ്വയുടെ പ്രതലത്തിൽ ബുദ്ധിമുട്ടില്ലാതെ സഞ്ചരിക്കുന്നതിന് വേണ്ടിയാണിത്.

23 ക്യാമറകളാണ് റോവറിനുള്ളത്. ചൊവ്വയിൽ വീശിയടിക്കുന്ന കാറ്റിനെക്കുറിച്ചുള്ള വിവരശേഖരണത്തിനായും സംവിധാനങ്ങളുണ്ട്. ലേസറുകൾ ഉപയോഗിച്ച് ചൊവ്വയുടെ പ്രതലത്തിലെ രാസ പരിശോധനയും റോവർ നടത്തും. ആദ്യമായി ഹെലികോപ്റ്റർ കൂടി ചൊവ്വാദൗത്യത്തിന്റെ ഭാഗമാകുന്നു എന്ന പ്രത്യേകതയും മാർസ് 2020 ദൗത്യത്തിനുണ്ട്.

]]>