Marriage – malayalees.ch https://malayalees.ch Malayalam Online News Portal Tue, 08 Aug 2023 06:52:41 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Marriage – malayalees.ch https://malayalees.ch 32 32 ‘രാഹുൽ ഗാന്ധിയെ വിവാഹം കഴിക്കാം, പക്ഷേ ഒരു നിബന്ധനയുണ്ട്’; നടി ഷെർലിൻ ചോപ്ര https://malayalees.ch/sherlyn-chopras-surprising-response-to-marrying-rahul-gandhi-goes-viral/ Tue, 08 Aug 2023 06:52:35 +0000 https://malayalees.ch/?p=85818 വിവാദ പ്രസ്താവനകളിലൂടെയും ഗ്ലാമർ വേഷങ്ങളിലൂടെയും പലപ്പോഴും വാർത്തകളിൽ ഇടം നേടുന്ന ബോളിവുഡ് നടിയാണ് ഷെർലിൻ ചോപ്ര. ഇപ്പോഴിതാ രാഹുൽ ഗാന്ധിയുടെ പേരിൽ നടത്തിയ ഒരു പരാമർശം കൊണ്ട് വീണ്ടും വാർത്തകളിൽ നിറയുകയാണ് ഇവർ. രാഹുൽ ഗാന്ധിയെ വിവാഹം കഴിക്കാൻ തയ്യാറാണെന്നാണ് ഷെർലിൻ ചോപ്രയുടെ പ്രതികരണം. ആരാധകരുമായി സംവദിക്കുന്നതിനിടെ പാപ്പരാസികളുടെ ചോദ്യത്തിന് നൽകിയ മറുപടിയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.

മുംബൈയിലെ ബാന്ദ്രയിൽ ഫാൻസിനൊപ്പം സെൽഫിക്ക് പോസ് ചെയ്യവെയാണ് ചോദ്യമുയർന്നത്. രാഹുൽ ഗാന്ധിയെ വിവാഹം ചെയ്യാൻ തയ്യാറാണോ എന്നായിരുന്നു ചോദ്യം? രണ്ടാമതൊന്ന് ആലോചിക്കാതെ ‘അതെ’ എന്നായിരുന്നു ഷെര്‍ലിൻ്റെ മറുപടി. “തീർച്ചയായും, എന്നാൽ വിവാഹശേഷം എന്റെ കുടുംബപ്പേര് മാറ്റില്ല, ചോപ്രയായിതന്നെ തുടരാൻ ഞാൻ ആഗ്രഹിക്കുന്നു” – നടിയും മോഡലുമായ ഷെർലിൻ ചോപ്ര പറഞ്ഞു. അപകീർത്തിക്കേസ് സ്റ്റേ ചെയ്തതും എം.പി സ്ഥാനം തിരികെ ലഭിച്ച് രാഹുൽ ഗാന്ധി പാർലമെന്‍റിലെത്തിയതുമെല്ലാം സജീവ ചർച്ചയിലിരിക്കെയാണ് നടിയുടെ പ്രതികരണമെന്നതും ശ്രദ്ധേയമാണ്.

ഷെർലിൻ ചോപ്ര പലപ്പോഴും വിവാദ പ്രസ്താവനകൾ നടത്തിയിട്ടുണ്ട്. കഴിഞ്ഞ മാസം, മുംബൈ ആസ്ഥാനമായുള്ള ഒരു ഫൈനാൻസിയർക്കെതിരെ നടി ജുഹു പൊലീസ് സ്റ്റേഷനിൽ പീഡനക്കേസ് ഫയൽ ചെയ്തിരുന്നു. വീഡിയോ റിക്കോർഡിങ്ങിനായി പണം നൽകാനെന്ന വ്യാജേന വിളിച്ചുവരുത്തിയ ശേഷം പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. പീഡനശ്രമം എതിർത്തപ്പോൾ ഭീഷണിപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്തായും പരാതിയിൽ ഉന്നയിക്കുന്നു.

]]>
‘രാഹുൽ ഗാന്ധിക്ക് വധുവിനെ അന്വേഷിക്കൂ’ ഹരിയാനയിലെ ഗ്രാമീണ വനിതകളോട് സോണിയ ഗാന്ധി https://malayalees.ch/india-news-sonia-gandhi-ask-hariyana-women-to-search-bride-for-rahul-ryjrfa/ Sat, 29 Jul 2023 07:58:09 +0000 https://malayalees.ch/?p=85258 ദില്ലി:രാഹുൽ ഗാന്ധിക്ക് വധുവിനെ അന്വേഷിക്കൂ എന്ന് ഹരിയാനയിലെ ഗ്രാമീണ വനിതകളോട് സോണിയ ഗാന്ധി. സോനിപതിൽ നിന്ന് പത്ത് ജൻപഥ് സന്ദർശിക്കാനെത്തിയ വനിതകളോടാണ് സോണിയ ഗാന്ധി ഇക്കാര്യം പറഞ്ഞത്. തനിക്കും അമ്മയ്ക്കും പ്രിയങ്കയ്ക്കും ഓർമ്മിച്ചു വയ്ക്കാനുള്ള ദിവസം എന്ന് ചൂണ്ടിക്കാട്ടിയാണ് രാഹുൽ വനിതകളുടെ സന്ദർശനത്തിൻറെ വിഡിയോ പങ്കുവച്ചത്. ദില്ലിയിൽ ഇന്ത്യഗേറ്റും ഇന്ദിര ഗാന്ധി മ്യൂസിയവും സന്ദർശിച്ച ശേഷമാണ് വനിതകൾ സോണിയ ഗാന്ധിയുടെ വീട്ടിലെത്തിയത്. ഹരിയാനയിൽ നിന്ന് കൊണ്ടു വന്ന ലസ്സിയും വനിതകൾ സോണിയ ഗാന്ധിക്ക് നല്കി.

മണിപ്പൂർ കലാപത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷമായി വിമ‌ർശിച്ച് രാഹുല്‍ഗാന്ധി.   തന്‍റെ പ്രത്യയശാസ്ത്രമാണ് മണിപ്പൂരിലെ കലാപത്തിന് കാരണമെന്ന് മോദിക്ക് അറിയാമെന്ന് രാഹുൽ പറഞ്ഞു. ചിലയാളുകളുടെ മാത്രം പ്രധാനമന്ത്രിയാണ് മോദി.  അധികാരം മാത്രമാണ് ബിജെപിക്കും ആർഎസ്എസിനും വേണ്ടത്. അതിനായി   മണിപ്പൂരും വേണമെങ്കില്‍ രാജ്യം തന്നെയും കത്തിക്കുമെന്നും രാഹുല്‍ പറഞ്ഞു.  കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ളത് പ്രത്യയശാസ്ത്ര പോരാട്ടമെന്നും രാഹുല്‍ ഗാന്ധി യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരുമായുള്ള സംവാദത്തിനിടെ വ്യക്തമാക്കി 

]]>
വിവാഹത്തിന് എതിരല്ല; ശരിയായ പെണ്‍കുട്ടി ജീവിതത്തില്‍ എത്തിയാല്‍ ഉടന്‍ വിവാഹം ചെയ്യുമെന്ന് രാഹുൽ ഗാന്ധി‌ https://malayalees.ch/will-get-married-when-right-girl-comes-along-says-rahul-gandhi/ Tue, 24 Jan 2023 04:32:27 +0000 https://malayalees.ch/?p=74949 ശരിയായ പെണ്‍കുട്ടി ജീവിതത്തില്‍ എത്തിയാല്‍ ഉടന്‍ വിവാഹം ചെയ്യുമെന്ന് രാഹുൽ ഗാന്ധി‌. വിവാഹത്തിന് താന്‍ എതിരല്ല. അച്ഛനും അമ്മയും മുന്നോട്ട് വെച്ച അവരുടെ മനോഹരമായ വിവാഹത്തിന്‍റെ മാതൃക തന്‍റെ വിവാഹത്തിന് തടസമാകുന്നുവെന്ന് രാഹുൽ ഗാന്ധി‌ പറഞ്ഞു. ഭാരത് ജോഡോയാത്രയ്ക്കിടിയിലായിരുന്നു രാഹുല്‍ഗാന്ധിയുടെ പ്രതികരണം.

അതേസമയം രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ സമാപനം ചരിത്രമാക്കാൻ തിരുമാനിച്ചിരിക്കുകയാണ് കോൺഗ്രസ്. സംസ്ഥാനങ്ങളിലും സമാപനത്തോട് അനുബന്ധിച്ച് പരിപാടികൾ സംഘടിപ്പിക്കും. കേന്ദ്രസർക്കാരിനെതിരായ പ്രതിഷേധ പരിപാടികൾ അടക്കമാകും സംഘടിപ്പിക്കുക.
ജോഡോ യാത്രയുടെ വിജയകരമായ സമാപനം ഉറപ്പാക്കാൻ സംസ്ഥാന ഘടകങ്ങൾക്ക് നിർദേശം നൽകി.

ഭാരത് ജോഡോ യാത്ര ഇന്ന് ജമ്മുകശ്മീരിലെ നഗ്രോട്ടയിൽ നിന്നാണ് പര്യടനം ആരംഭിക്കുക. ടോൾഗേറ്റിന് സമീപമുള്ള സിത്നി ബൈപാസ് മുതലുള്ള മേഖലയിൽ ശക്തമായ സുരക്ഷാ സംവിധാനങ്ങൾ ആണ് ജാഥ കടന്നു പോകുന്ന സാഹചര്യത്തിൽ എർപ്പെടുത്തിയിരിക്കുന്നത്.

]]>
സ്ത്രീ പുരുഷാനുപാതം കുറഞ്ഞു; കല്യാണം കഴിക്കാന്‍ വധുവില്ല; പങ്കാളിയെ വേണമെന്ന് ആവശ്യപ്പെട്ട് മാര്‍ച്ചുമായി യുവാക്കള്‍ https://malayalees.ch/bachelors-march-for-brides-in-maharashtra/ Thu, 22 Dec 2022 11:36:47 +0000 https://malayalees.ch/?p=73239 സമൂഹത്തിലെ സ്ത്രീ പുരുഷാനുപാതം കുറഞ്ഞതിനാല്‍ വിവാഹം കഴിക്കാന്‍ പങ്കാളികളെ ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധ മാര്‍ച്ചുമായി മഹാരാഷ്ട്രയിലെ അവിവാഹിതരായ പുരുഷന്മാര്‍. ബ്രൈഡ്ഗ്രൂം മോര്‍ച്ച എന്ന പേരില്‍ സോളാപുര്‍ ജില്ലയിലാണ് മാര്‍ച്ച് സംഘടിപ്പിച്ചത്. ബുധനാഴ്ച വൈകീട്ടാണ് പ്രതിഷേധ മാര്‍ച്ച് നടന്നത്. 

സ്ത്രീ പുരുഷ അനുപാതം മെച്ചപ്പെടുത്താന്‍ ലിംഗ പരിശോധന നിയമങ്ങള്‍ ഉള്‍പ്പെടെ ശക്തമാക്കണമെന്ന് പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുത്ത യുവാക്കള്‍ ആവശ്യപ്പെട്ടു. അവിവാഹിതരായ ചെറുപ്പക്കാര്‍ക്ക് വധുവിനെ ലഭിക്കുന്നതിന് സര്‍ക്കാര്‍ ഇടപെടണമെന്നും യുവാക്കള്‍ ആവശ്യപ്പെട്ടു.

വിവാഹവേഷം ധരിച്ച് കുതിരപ്പുറത്തേറിയായിരുന്നു യുവാക്കളുടെ മാര്‍ച്ച് നടന്നത്. ബാന്‍ഡ് മേളം ഉള്‍പ്പെടെ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. ആളുകള്‍ ചിലപ്പോള്‍ മാര്‍ച്ചിനെ പരിഹസിച്ചേക്കാമെങ്കിലും വിവാഹപ്രായമെത്തിയ പുരുഷന്മാര്‍ക്ക് പങ്കാളിയെ ലഭിക്കാത്തത് നീറുന്ന പ്രശ്‌നമാണെന്ന് പരിപാടിയുടെ പ്രധാന സംഘാടകനായ രമേഷ് ബരാസ്‌കര്‍ പറഞ്ഞു. മഹാരാഷ്ട്രയില്‍ നിലവില്‍ 1000 പുരുഷന്മാര്‍ക്ക് 889 സ്ത്രീകളാണുള്ളതെന്നാണ് പ്രതിഷേധിച്ച യുവാക്കള്‍ പറയുന്നത്.

]]>
മൂളിപ്പാട്ട് പാടി ഹൃദയത്തിലേക്ക്; 70കാരന്റെയും 19കാരിയുടെയും പ്രണയവും വിവാഹവും ഇങ്ങനെ https://malayalees.ch/70-year-old-man-married-19-year-old-women/ Thu, 17 Nov 2022 11:49:12 +0000 https://malayalees.ch/?p=71460 പ്രണയത്തിന് കണ്ണും കാതും കേള്‍ക്കില്ലെന്ന് നമ്മള്‍ പൊതുവേ പറയാറുണ്ട്. ജാതിയും മതവും പ്രായവും ഒന്നും നോക്കാതെ പരസ്പരം വിവാഹം കഴിക്കുന്നവര്‍ നിരവധിയാണ്. ഇപ്പോള്‍ 70കാരനെ വിവാഹം കഴിച്ച 19കാരിയുടെ വിവാഹ വാര്‍ത്തയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.

പാകിസ്താന്‍ സ്വദേശികളായ 70കാരനും 19കാരിയുമാണ് പരസ്പരം പ്രണയിച്ച് വിവാഹം കഴിച്ചത്. ഈ കഥ ഇങ്ങനെ:
പാകിസ്താനിലെ ലാഹോറിലാണ് ഈ മനോഹര പ്രണയ കഥ പിറക്കുന്നത്. പ്രഭാത നടത്തത്തിനിടെ പരസ്പരം ആദ്യമായി കണ്ടുമുട്ടുകയായിരുന്നു 19കാരിയായ ഷുമൈലയും 70കാരനായ ലിയാഖത്ത് അലിയും. എന്നും രാവിലെ നടക്കാനിറങ്ങുന്ന വഴിയേ ഇവര്‍ രണ്ടുപേരും കാണുമായിരുന്നെങ്കിലും പ്രണയം മൊട്ടിട്ടത് പാട്ടിന്റെ വഴിയേ ആണ്. ഒരു ദിവസം രാവിലെ നടക്കുന്ന സമയത്ത് ഷുമൈലയുടെ പിറകേ വന്ന ലിയാഖത്ത് ഒരു മൂളിപ്പാട്ട് പാടി. അതായിരുന്നു പരിശുദ്ധമായ ആ സ്‌നേഹ ബന്ധത്തിന്റെ തുടക്കം. കേള്‍ക്കുന്നവര്‍ക്ക് അതിശയം തോന്നുമെങ്കിലും ലിയാഖത്തും ഷുമൈലയും മനസുകൊണ്ട് ഒന്നിക്കാന്‍ ആ മൂളിപ്പാട്ട് ധാരാളമായിരുന്നു.

പ്രണയത്തില്‍ പ്രായം കാണുന്നില്ലെന്നും അത് സംഭവിച്ചുപോകുന്നതാണെന്നും ഷുമൈല ലോകത്തോട് പറയുന്നു. പ്രണയം വീട്ടിലറിഞ്ഞതോടെ ആദ്യം കടുത്ത എതിര്‍പ്പുണ്ടായിരുന്നെങ്കിലും തങ്ങളുടെ സ്‌നേഹം വീട്ടുകാരെ പറഞ്ഞ് ബോധ്യപ്പെടുത്തുകയായിരുന്നെന്നും ഷുമൈല പറഞ്ഞു.

അതേസമയം ലോകമറിഞ്ഞ തങ്ങളുടെ പ്രണയത്തെ കുറിച്ച് 70കാരനായ ലിയാഖത്തിന് പറയാനുള്ളത് ഇതാണ്,
‘വലിയ പ്രായവ്യത്യാസങ്ങളോടെ വിവാഹം കഴിക്കുന്നവരെ കുറിച്ച് നിങ്ങള്‍ അഭിപ്രായം പറയാന്‍ നില്‍ക്കരുത്. അവരുടെ തീരുമാനത്തെ ബഹുമാനിക്കണം. ഇത് അവരുടെ ജീവിതമാണ്, അവര്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ ജീവിക്കാം. 70 വയസ്സായിട്ടും തന്റെ ഹൃദയം വളരെ ചെറുപ്പമാണ്. പ്രണയത്തിന്റെ കാര്യത്തില്‍ പ്രായം ഒരു ഘടകമല്ല.നിയമപരമായി ആര്‍ക്കും ആരെയും വിവാഹം കഴിക്കാം.’.ലിയാഖത്ത് കൂട്ടിച്ചേര്‍ത്തു.

]]>
മകളുടെ വിവാഹം ലളിതമാക്കി, ഭൂരഹിതരായ 10 കുടുംബങ്ങള്‍ക്ക് ഭൂമി നല്‍കി; മാതൃകയായി കുടുംബം https://malayalees.ch/daughters-marriage-simplified-land-given-to-10-landless-families/ Fri, 26 Feb 2021 12:15:03 +0000 https://malayalees.ch/?p=40775 മകളുടെ വിവാഹ ചടങ്ങുകൾ ലളിതമാക്കി ഭൂരഹിതരായ പത്ത് കുടുംബങ്ങൾക്ക് 30 സെന്‍റ് സ്ഥലം സൗജന്യമായി നൽകി എറണാകുളത്തെ ഒരു കുടുംബം. പെരുമ്പാവൂർ വളയൻ ചിറങ്ങര സ്വദേശി ഷാജിയും കുടുംബവുമാണ് സമൂഹത്തിന് മാതൃകയായത്. കോവിഡ് കാലത്തായിരുന്നു ഷാജിയുടെ മകൾ ആതിരയുടെ വിവാഹം.

തീർത്തും ലളിതമായ ചടങ്ങുകൾ മാത്രമായി നടത്തിയപ്പോൾ വലിയൊരു തുക മിച്ചം വെയ്ക്കാനായി. ഇതേതുടർന്നാണ് കുടുംബാംഗങ്ങളുടെ സമ്മതത്തോടെ ഭൂമി സമാനമായി നൽകാൻ തീരുമാനിച്ചത്. ഭൂരഹിതരായ 10 കുടുംബങ്ങളെ കണ്ടെത്തി. വഴി ഉൾപ്പെടെ 30 സെന്‍റ് സ്ഥലം സൗജന്യമായി നൽകി. ഷാജിയുടെയും കുടുംബത്തിന്‍റെയും മാതൃകാപ്രവർത്തനത്തെ ആദരിക്കാൻ സംസ്കാര സാഹിതി നിയോജക മണ്ഡലം കമ്മിറ്റി രംഗത്തെത്തി. ബെന്നി ബെഹനാൻ എം.പി പൊന്നാടയും ഉപഹാരവും സമർപ്പിച്ചു. എൽദോസ് കുന്നപ്പിള്ളി എം.എൽ.എയും എം.പിക്കൊപ്പമുണ്ടായിരുന്നു

]]>
വിവാഹത്തിനായി മാത്രമുള്ള മതംമാറ്റം സ്വീകാര്യമല്ലെന്ന് കോടതി https://malayalees.ch/conversion-just-for-marriage-not-acceptable-allahabad-high-court/ Sat, 31 Oct 2020 04:16:07 +0000 https://malayalees.ch/?p=34200 വിവാഹത്തിനായി മാത്രമുള്ള മതംമാറ്റം സ്വീകാര്യമല്ലെന്ന് കോടതി. അലഹബാദ് ഹൈക്കോടതിയുടേതാണ് ഈ നിരീക്ഷണം. പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് നവദമ്പതികള്‍ സമര്‍പ്പിച്ച ഹരജിയിലാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

ഹിന്ദു യുവാവിനെ വിവാഹം ചെയ്യാന്‍ മുസ്​ലിം യുവതി മതംമാറി. ഈ മതംമാറ്റം വിവാഹത്തിന് വേണ്ടി മാത്രമാണെന്നാണ് കോടതിയുടെ കണ്ടെത്തൽ. ഈ വര്‍ഷം ജൂണ്‍ 29നായിരുന്നു മതംമാറ്റം. ജൂലൈ 31ന് ഇരുവരും തമ്മിലുള്ള വിവാഹം ഹിന്ദു ആചാര പ്രകാരം നടന്നു. ഇത് വ്യക്തമാക്കുന്നത് മതംമാറ്റം വിവാഹത്തിന് വേണ്ടി മാത്രമായിരുന്നുവെന്നാണെന്ന് ജസ്റ്റിസ് മഹേഷ് ചന്ദ്ര ത്രിപാഠി നിരീക്ഷിച്ചു.

മതത്തെ കുറിച്ച് അടിസ്ഥാനപരമായ അറിവോ വിശ്വാസമോ ഇല്ലാതെ വിവാഹത്തിനായി മാത്രം മതംമാറുന്നത് സാധുവല്ലെന്ന് 2014ലും അലഹബാദ് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഹിന്ദു യുവതി വിവാഹം കഴിക്കുന്നതിനായി മുസ്​ലിമായി മാറി സംരക്ഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചപ്പോഴായിരുന്നു ഈ വിധി.

]]>