marraige – malayalees.ch https://malayalees.ch Malayalam Online News Portal Thu, 10 Nov 2022 04:13:36 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png marraige – malayalees.ch https://malayalees.ch 32 32 വിവാഹാഭ്യര്‍ത്ഥന നിരസിച്ചു; പൂനെയില്‍ സുഹൃത്തായ യുവതിയെ യുവാവ് കുത്തിക്കൊന്നു https://malayalees.ch/young-man-stabs-girlfriend-over-refusing-to-marry-him/ Thu, 10 Nov 2022 04:13:24 +0000 https://malayalees.ch/?p=70998 പൂനെയില്‍ വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് യുവാവ് സുഹൃത്തിനെ കുത്തി കൊലപ്പെടുത്തി. ഔന്ദ് സ്വദേശിനിയായ ശ്വേത റണവാഡെ (22) ആണ് മരിച്ചത്.ഔന്ദിലെ സിദ്ധാര്‍ത്ഥ്നഗര്‍ ഏരിയയില്‍ ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം.

മരിച്ച യുവതിയും പ്രതിയും കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സുഹൃത്തുക്കളായിരുന്നു. വിവാഹം കഴിക്കണമെന്ന ആവശ്യം യുവതി നിരസിച്ചതാണ് കൊലപാതകത്തില്‍ കലാശിച്ചത്.

പ്രാഥമിക നടപടികള്‍ പൂര്‍ത്തിയാക്കിയ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് പ്രതിയെ പിടികൂടാന്‍ നാല് പ്രത്യേക സംഘമായാണ് അന്വേഷണമെന്ന് പൊലീസ് പറഞ്ഞു. പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തി പൂനെ ചതുര്‍ശൃംഗി പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.

]]>
നിക്കി ഗൽറാണിയും ആദി പിനിഷെട്ടിയും വിവാഹിതരായി https://malayalees.ch/%e0%b4%a8%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf-%e0%b4%97%e0%b5%bd%e0%b4%b1%e0%b4%be%e0%b4%a3%e0%b4%bf%e0%b4%af%e0%b5%81%e0%b4%82-%e0%b4%86%e0%b4%a6%e0%b4%bf-%e0%b4%aa%e0%b4%bf%e0%b4%a8/ Sat, 21 May 2022 04:11:24 +0000 https://malayalees.ch/?p=62146 തെന്നിന്ത്യന്‍ താരം നിക്കി ഗല്‍റാണിയും നടന്‍ ആദി പിനിഷെട്ടിയും വിവാഹിതരായി. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹ ചടങ്ങുകള്‍.
ചെന്നൈയിലെ ഒരു ഹോട്ടലില്‍ വച്ചായിരുന്നു വിവാഹചടങ്ങുകള്‍ നടന്നത്. വിവാഹത്തിന് മുന്നോടിയായുള്ള ആഘോഷച്ചടങ്ങുകള്‍ നടിയുടെ വീട്ടില്‍ നടന്നു.https://9afd069ddbc63f2c6a097ac208ff57a2.safeframe.googlesyndication.com/safeframe/1-0-38/html/container.html

ഏറെ നാളായി പ്രണയത്തിലായിരുന്നു ഇരുവരും. മാര്‍ച്ച് 24-നായിരുന്നു വിവാഹനിശ്ചയം നടന്നത്. മാര്‍ച്ച് 28-ന് തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ നിക്കി തങ്ങളുടെ വിവാഹനിശ്ചയ വിഡിയോ പങ്കുവെച്ചിരുന്നു. പോസ്റ്റുചെയ്ത് അധികം താമസിയാതെ തന്നെ വിഡിയോ വൈറലാവുകയും ചെയ്തു.

എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത നിവിന്‍ പോളി ചിത്രം 1983-യിലൂടെയാണ് നിക്കി മലയാളത്തിലെത്തിയത്. തുടര്‍ന്ന് വെള്ളിമൂങ്ങ, ഇവന്‍ മര്യാദരാമന്‍, ഒരു സെക്കന്‍ഡ് ക്ലാസ് യാത്ര, രുദ്ര സിംഹാസനം, രാജമ്മ അറ്റ് യാഹൂ, ധമാക്ക തുടങ്ങി ഒരുപിടി മലയാളചിത്രങ്ങളില്‍ അഭിനയിച്ചു.

നിരവധി തെലുങ്ക്, തമിഴ് ചിത്രങ്ങളിലൂടെ മലയാളികള്‍ക്കും പരിചിതനാണ് ആദി. തമിഴ്-തെലുങ്ക് ചിത്രം ക്ലാപ്പ് ആണ് ആദിയുടേതായി അവസാനം പുറത്തുവന്നത്.

]]>