market – malayalees.ch https://malayalees.ch Malayalam Online News Portal Thu, 12 Jan 2023 06:47:45 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png market – malayalees.ch https://malayalees.ch 32 32 കൊൽക്കത്തയിൽ വൻ തീപിടിത്തം https://malayalees.ch/massive-fire-breaks-out-in-kolkata-market/ Thu, 12 Jan 2023 06:47:25 +0000 https://malayalees.ch/?p=74360 കൊൽക്കത്തയിലെ സാൾട്ട് ലേക്ക് ഏരിയയിൽ വൻ തീപിടിത്തം. ജുപ്രി മാർക്കറ്റിൽ വ്യാഴാഴ്ച പുലർച്ചെയാണ് തീപിടിത്തമുണ്ടായത്. നിരവധി കടകൾ കത്തിനശിച്ചു. പരുക്കേറ്റ ഒരാളെ നഗർ സബ്ഡിവിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വിവരമറിഞ്ഞ് 12 അഗ്നിശമനസേനാ യൂണിറ്റുകൾ സ്ഥലത്തെത്തി. രണ്ടു മണിക്കൂറിലേറെ നീണ്ട പരിശ്രമത്തിനൊടുവിൽ തീയണച്ചു. സംസ്ഥാന അഗ്നിശമന മന്ത്രി സുജിത് ബോസും മാർക്കറ്റിലെത്തിയിട്ടുണ്ട്. തീപിടിത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല.

]]>
ബജറ്റ് 2022: കൂടുതല്‍ വിദേശനിക്ഷേപം ആകര്‍ഷിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യവുമായി മാര്‍ക്കറ്റ് വിദഗ്ധര്‍ https://malayalees.ch/market-seeks-more-foreign-investment-budget-2022/ Fri, 28 Jan 2022 13:11:28 +0000 https://malayalees.ch/?p=56181 കേന്ദ്ര ബജറ്റ് അവതരണത്തിന് ഇനി അവശേഷിക്കുന്നത് ഏതാനും ദിവസങ്ങള്‍ മാത്രമാണ്. ബജറ്റ് അവതരണത്തിനുമുന്‍പായി തങ്ങളുടെ സാമ്പത്തിക ആവശ്യങ്ങള്‍ കേന്ദ്രസര്‍ക്കാരിനെ ബോധ്യപ്പെടുത്താനുള്ള തിരക്കിലാണ് ഓരോ മേഖലയിലേയും വിദഗ്ധര്‍. ഇന്ത്യന്‍ വിപണിയിലേക്ക് കൂടുതല്‍ വിദേശ നിക്ഷേപം ആകര്‍ഷിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യമാണ് മാര്‍ക്കറ്റ് വിദഗ്ധര്‍ മുന്നോട്ടുവെച്ചിരിക്കുന്നത്. ആഗോളതലത്തില്‍ സമീപഭാവിയില്‍ പലിശ നിരക്കിലുണ്ടാകാനിരിക്കുന്ന വര്‍ധനവ് ഇന്ത്യയിലേക്കുള്ള വിദേശനിക്ഷേപങ്ങളെ വലിയ അളവില്‍ സ്വാധീനിക്കാന്‍ ഇടയുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ വിദേശ പോര്‍ട്‌ഫോളിയോ നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനായി കെ വൈ സി മാനദണ്ഡങ്ങളില്‍ ഇളവ് നല്‍കുന്നത് ഉള്‍പ്പെടെ പരിഗണിക്കണമെന്നാണ് വിദഗ്ധരുടെ ആവശ്യം.

കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ സാമ്പത്തിക രംഗത്തെ പുനരുജ്ജീവിപ്പിക്കാനുള്ള നടപടികളാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകേണ്ടത്. ഇതിനായി പുത്തന്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, ഡിമാന്റ് ഉയര്‍ത്തുക മുതലായവയ്ക്ക് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇതെല്ലാം കൈവരിക്കുന്നതിനായി വിദേശ നിക്ഷേപങ്ങള്‍ ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ കൈക്കൊളളണമെന്നാണ് മാര്‍ക്കറ്റ് വിദഗ്ധരുടെ ആവശ്യം. ആഗോളതലത്തില്‍ തന്നെ മാന്ദ്യം നേരിടുമ്പോള്‍ സമ്പദ്‌വ്യവസ്ഥയെ പരിഷ്‌കരിക്കാനുള്ള ശ്രമം വലിയ വെല്ലുവിളിയാണ്. വിദേശനിക്ഷേപകരെ ആശ്രയിക്കാതെ വളര്‍ച്ചയുടെ ഗതിവേഗം വീണ്ടെടുക്കുന്നത് പ്രയാസമാകുമെന്നും വിദഗ്ധര്‍ ഓര്‍മ്മിപ്പിക്കുന്നു.

2021ല്‍ ധനകമ്മി ജിഡിപിയുടെ 9.2 ശതമാനമായി ഉയര്‍ന്ന സാമ്പത്തിക സാഹചര്യമാണ് മുന്നിലുള്ളത്. എന്നിരിക്കിലും 2022ല്‍ നികുതി വരുമാനത്തില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വര്‍ധനയുണ്ടായതിനാല്‍ ഇത് ജിഡിപിയുടെ 6.8 ശതമാനമായിട്ടുണ്ട്. തെരഞ്ഞടുപ്പുകള്‍ അടുക്കുന്ന പശ്ചാത്തലത്തില്‍ ബജറ്റില്‍ വിപണിയെ തൃപ്തിപ്പെടുത്തുന്ന പ്രഖ്യാപനങ്ങളേക്കാള്‍ ജനപ്രിയ പ്രഖ്യാപനങ്ങളും സഹായ വാഗ്ദാനങ്ങളുമുണ്ടാകുമെന്നാണ് വിപണി ആശങ്കപ്പെടുന്നത്. കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധിയെ കുടഞ്ഞെറിഞ്ഞ് സുസ്ഥിരതയും ദീര്‍ഘവീക്ഷണവുമുള്ള വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്ന നയരൂപീകരണം ഉണ്ടാകുമെന്നാണ് ഇന്ത്യന്‍ വിപണി ആഗ്രഹിക്കുന്നത്.

]]>
നിഫ്റ്റി 17,110 പോയിന്റുകള്‍ക്കും താഴെ; 581 പോയിന്റ് ഇടിവുമായി സെന്‍സെക്‌സ്; നിക്ഷേപകര്‍ക്ക് വന്‍ നഷ്ടം https://malayalees.ch/markets-traded-volatile-and-lost-about-one-percentage/ Fri, 28 Jan 2022 04:12:09 +0000 https://malayalees.ch/?p=56139 ഇന്ത്യന്‍ വിപണിയില്‍ വീണ്ടും അനശ്ചിതത്വം തുടരുന്നു. ഇന്നും വിപണി അടച്ചത് കനത്ത നഷ്ടത്തിലാണ്. നിഫ്റ്റി 17,110 പോയിന്റുകള്‍ക്കും താഴേക്ക് കൂപ്പുകുത്തിയിരുന്നു. സെന്‍സെക്‌സില്‍ ഇന്ന് വിപണി അടയ്ക്കുമ്പോള്‍ 581 പോയിന്റുകളുടെ ഇടിവുണ്ടായി. ആഗോള വിപണിയില്‍ നിന്നുള്ള അശുഭകരമായ സൂചനകള്‍ തന്നെയാണ് ഇന്നും ഇന്ത്യന്‍ വിപണിക്ക് തിരിച്ചടിയായത്. നിക്ഷേപകര്‍ വളരെയധികം പ്രതീക്ഷയര്‍പ്പിച്ചിരുന്ന ഐടി, എണ്ണ, ഗ്യാസ് എന്നീ മേഖലകളിലെ ഓഹരികള്‍ നഷ്ടത്തിലായതാണ് സൂചികകള്‍ താഴാനുള്ള പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്.

നിഫ്റ്റി മിഡ്ക്യാപ് 100, നിഫ്റ്റി സ്മോള്‍ക്യാപ് 100 സൂചികകള്‍ യഥാക്രമം 1.1 ശതമാനവും 0.7 ശതമാനവും ഇടിഞ്ഞതോടെ വിപണി സമ്മദ്ദത്തിലായി. എങ്കിലും ബാങ്കിംഗ് ഓഹരികളുടെ വിലയില്‍ വലിയ കുതിപ്പുണ്ടായത് ഇന്ന് നേട്ടമായി. ബാങ്കിംഗ് മേഖലയില്‍ ഉത്തേജനമുണ്ടായത് നേട്ടമായ പശ്ചാത്തലത്തില്‍ മറ്റ് മേഖലകളിലും സുസ്ഥിരമായ വളര്‍ച്ചയ്ക്ക് കേന്ദ്രം ഉചിതമായ നയരൂപീകരണം നടത്തുമെന്നാണ് വിപണി പ്രതീക്ഷിക്കുന്നത്. ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റിനെക്കുറിച്ചുള്ള കണക്കുകൂട്ടലുകള്‍ നിക്ഷേപകര്‍ നടത്തിവരികയാണ്.

ഉരുക്ക്, ഊര്‍ജം, മുതലായ മേഖലകളില്‍ സുസ്ഥിര വികസനത്തിന് ഊന്നല്‍ കൊടുത്തുകൊണ്ടുള്ള വലിയ പ്രോത്സാഹനമുണ്ടാകുമെന്നാണ് വിപണി പ്രതീക്ഷിക്കുന്നത്. വിലക്കയറ്റം വര്‍ധിക്കുന്നതിനാല്‍ അതിനെ പിടിച്ചുകെട്ടാന്‍ സര്‍ക്കാര്‍ നടപടി കൈക്കൊള്ളുമെന്നും പ്രതീക്ഷിക്കപ്പെടുന്നുണ്ട്. മൂലധന ചെലവ് സര്‍ക്കാര്‍ വര്‍ധിപ്പിച്ചേക്കുമെന്നും വിപണി പ്രതീക്ഷിക്കുന്നുണ്ട്. സ്വകാര്യ നിക്ഷേപം വര്‍ധിപ്പിക്കാനും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും പദ്ധതികളുണ്ടാകും. കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധിയെ കുടഞ്ഞെറിഞ്ഞ് സുസ്ഥിരതയും ദീര്‍ഘവീക്ഷണവുമുള്ള വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്ന നയരൂപീകരണം ഉണ്ടാകുമെന്നാണ് ഇന്ത്യന്‍ വിപണി ആഗ്രഹിക്കുന്നത്.

]]>
ഇറാഖിൽ ചാവേറാക്രമണത്തിൽ 35 മരണം https://malayalees.ch/iraq-suicide-bombing/ Tue, 20 Jul 2021 04:05:06 +0000 https://malayalees.ch/?p=46983 ഇറാഖിലുണ്ടായ ചാവേറാക്രമണത്തിൽ 35 പേർ മരിച്ചു. ബാഗ്ദാദിലാണ് സംഭവം. അറുപത് പേർക്ക് ഗുരുതരമായി പരുക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രിയാണ് സംഭവം. ബാഗ്ദാദിലെ വടക്കൻ സദർ സിറ്റി മേഖലയിലാണ് ആക്രമണം നടന്നത്. പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി മാർക്കറ്റിൽ തിരക്കനുഭവപ്പെട്ടിരുന്നു. സാധനങ്ങൾ വാങ്ങാൻ എത്തിയവരാണ് കൊല്ലപ്പെട്ടവരിൽ ഏറെയും.

]]>