markandey katju – malayalees.ch https://malayalees.ch Malayalam Online News Portal Tue, 27 Apr 2021 12:48:27 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png markandey katju – malayalees.ch https://malayalees.ch 32 32 “മുസ്‍ലിമായിരിക്കുക, മാധ്യമപ്രവർത്തകനായിരിക്കുക.. ഇന്ത്യയിൽ ഇത് ഡെ‍ഡ്‍ലി കോമ്പിനേഷൻ” https://malayalees.ch/markandey-katju-support-siddique-kappan-138754/ Tue, 27 Apr 2021 12:48:16 +0000 https://malayalees.ch/?p=43431 യു.എ.പി.എ ചുമത്തപ്പെട്ട് ഉത്തർപ്രദേശ് ജയിലിൽ കഴിയുന്ന മലയാളി മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പനെതിരായ നീതി നിഷേധത്തിൽ പ്രതിഷേധവുമായി മുൻ സുപ്രീംകോടതി ജഡ്ജ് മാർക്കണ്ഡേയ കട്ജു. മുസ്‍ലിമായിരിക്കുക, അതോടൊപ്പം മാധ്യമപ്രവർത്തകനായിരിക്കുക എന്നുള്ളത് ഇന്ത്യയിൽ ഇന്ന് അപകടകരമായ കോമ്പനേഷനാണെന്നാണ് കട്ജു സമൂഹമാധ്യമങ്ങളിൽ കുറിച്ചു.

സിദ്ദീഖ് കാപ്പൻ വിഷയത്തിൽ എഡിറ്റേഴ്സ് ​ഗിൽഡ് ഓഫ് ഇന്ത്യ പുറത്തിറക്കിയ പ്രസ്താവന പങ്കുവെച്ചുകൊണ്ടാണ് കട്ജു സിദ്ദീഖ് കാപ്പന് പിന്തുണയുമായി എത്തിയത്. അന്യായമായി തടവിലാക്കപ്പെട്ട സിദ്ദീഖ് കാപ്പന് നേരെ നടക്കുന്ന മനുഷ്യാവകാശ ലംഘനത്തിൽ യു.പി മുഖ്യമന്ത്രിയുടെ ഭാ​ഗത്ത് നിന്ന് നടപടിയൊന്നും ഉണ്ടായിട്ടില്ലെന്ന് എഡിറ്റേഴ്സ് ​ഗിൽ​ഡ് പ്രസ്താവനയിൽ പറയുന്നു.

ഇത്ര ​ഗുരുതരമായ മനുഷ്യാവകാശ ലംഘനമായിരുന്നിട്ടും സുപ്രീംകോടതി കേസ് വേണ്ട വിധം പരി​ഗണിക്കാത്തത് ഞെട്ടിപ്പിക്കുന്നതായും പ്രസ്താവനയിൽ കുറ്റപ്പെടുത്തുന്നുണ്ട്.

കോവിഡ് ബാധിതനായ സിദ്ധീഖ് കാപ്പന്റെ നില ഗുരുതരമാണെന്നും മതിയായ ചികിത്സയോ ഭക്ഷണമോ ലഭിക്കുന്നില്ലെന്നും നേരത്തെ അദ്ദേഹത്തിന്റെ അഭിഭാഷ​കൻ അറിയിച്ചിരുന്നു. അതീവ ഗുരുതരാവസ്ഥയിലായ സിദ്ധീക്ക് കാപ്പൻ യുപിയിലെ മഥുര ആശുപത്രിയിൽ ചികിൽസയിലാണെന്നും, അത്യന്തം ശോചനീയമാണ് ആശുപത്രി പരിപാലനമെന്നും അദ്ദേഹത്തിന്റെ ഭാര്യ റൈഹാന പറഞ്ഞു.

വിഷയത്തിൽ നടപടി ആവശ്യപ്പെട്ട് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചിരുന്നു. ഹത്രാസ് പീഡനം റിപ്പോർട്ട് ചെയ്യാൻ പോകുന്നതിനിടെയാണ് ഒക്ടോബർ അഞ്ചിന് സിദ്ദിഖ് കാപ്പനെ ഉത്തർപ്രദേശ് പൊലീസ് യു.എ.പി.എ വകുപ്പുകൾ പ്രകാരം അറസ്റ്റ് ചെയ്തത്. അറസ്റ്റിലായി ഒരിക്കൽ മാത്രമാണ് സിദ്ദീഖ് കാപ്പന് ജാമ്യം ലഭിച്ചത്. രോഗിയായ അമ്മയെ കാണാൻ അഞ്ച് ദിവസത്തേക്കായിരുന്നു അദ്ദേഹത്തിന് ജാമ്യം ലഭിച്ചത്.

]]>
നല്ല പെണ്‍കുട്ടികള്‍ നേരത്തെ ഉറങ്ങും; ക‍ട്ജുവിന്‍റെ പരാമര്‍ശത്തിനെതിരെ വ്യാപക പ്രതിഷേധം https://malayalees.ch/good-girls-sleep-early-former-judge-markandey-katju-faces-flak-once-again-for-sexist-comments/ Sat, 19 Sep 2020 09:19:52 +0000 https://malayalees.ch/?p=32058 നല്ല പെണ്‍കുട്ടികള്‍ നേരത്തെ ഉറങ്ങുമെന്ന മുന്‍ സുപ്രിം കോടതി ജഡ്ജി മാര്‍ക്കേണ്ഡയ കട്ജുവിന്‍റെ പരാമര്‍ശത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമാകുന്നു. ഫേസ്ബുക്കില്‍ ഒരു യുവതിയുടെ കമന്‍റിന് മറുപടി നല്‍കുമ്പോഴായിരുന്നു കട്ജുവിന്‍റെ സ്ത്രീ വിരുദ്ധ പരാമര്‍ശം. ജസ്റ്റിസിന്‍റെ പരാമര്‍ശത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശമാണ് ഉയരുന്നത്.

അദ്ദേഹം എല്ലായ്പ്പോഴും ഇങ്ങിനെ തന്നെയാണെന്നും ഇതില്‍ അതിശയമൊന്നുമില്ലെന്നും ചിലര്‍ കമന്‍റ് ചെയ്തു. ഒപ്പം ക‍ട്ജുവിന്‍റെ പഴയ റിപ്ലൈകളുടെ സ്ക്രീന്‍ ഷോട്ടുകളും പങ്കുവയ്ക്കുന്നുണ്ട്. എന്നാല്‍ ഇത് ക‍ട്ജു തന്നെയാണോ എന്നും ചിലര്‍ സംശയം പ്രകടിപ്പിക്കുന്നുണ്ട്.

സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളുടെ പേരില്‍ കട്ജു ഇതാദ്യമായിട്ടല്ല വിമര്‍ശങ്ങള്‍ക്ക് പാത്രമാകുന്നത്. കിരണ്‍ ബേദിക്ക് പകരം മാധ്യമപ്രവര്‍ത്തകയായ ഷാസിയ ഇല്‍മിയെ ഡല്‍ഹിയിലെ ബി.ജെ.പി സ്ഥാനാര്‍ഥിയാക്കണമെന്ന് ക‍ട്ജു അഭിപ്രായപ്പെട്ടിരുന്നു. ഷാസിയ ആയിരുന്നു സ്ഥാനാര്‍ത്ഥിയെങ്കില്‍ വോട്ടു ചെയ്യാറില്ലാത്ത താന്‍ പോലും വോട്ടു ചെയ്യാനിറങ്ങുമായിരുന്നുവെന്നായിരുന്നു കട്ജുവിന്‍റെ പ്രസ്താവന. സംഭവം വിവാദമായപ്പോള്‍ തമാശ പറഞ്ഞതാണെന്ന് പറഞ്ഞ് ക‍ട്ജു തടിയൂരി. ബോളിവുഡ് താരം കത്രീന കൈഫിനെ ഇന്ത്യയുടെ രാഷ്ട്രപതിയാക്കണമെന്നും കത്രീന സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ ‘ ഷീല കി ജവാനി എന്ന പാട്ട് കൂടി പാടടണം എന്നും കട്ജു ആവശ്യപ്പെട്ടത് വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

]]>
പടികള്‍ കയറാനാവാതെ കോടതി വരാന്തയില്‍ വൃദ്ധ; നിലത്തിരുന്ന് പരാതി തീര്‍പ്പാക്കി ജഡ്ജി https://malayalees.ch/this-is-hoe-telengana-judge-hear-the-case-of-aged-woman-who-cant-reach-court-climbing-steps/ Sat, 05 Sep 2020 10:07:49 +0000 https://malayalees.ch/?p=31407 ‘ഇന്ത്യയില്‍ ഇങ്ങനെയുള്ള ന്യായാധിപന്മാരുണ്ട് എന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു’ എന്ന് പറഞ്ഞ് മുന്‍ സുപ്രീംകോടതി ജഡ്ജി മാര്‍കണ്ഡേയ കട്ജുവാണ് സംഭവം വിശദീകരിച്ചത്.

കോടതി മുറിയിലേക്ക് പടികള്‍ കയറി എത്താന്‍ കഴിയാതിരുന്ന വൃദ്ധയെ കാണാന്‍ ഫയലുകളുമായി ജഡ്ജി പടികളിറങ്ങി. വൃദ്ധയ്ക്ക് പറയാനുള്ളത് കേട്ട ശേഷം ജഡ്ജി പരാതി തീര്‍പ്പാക്കി. തെലങ്കാനയിലെ ഭൂപാല്‍പള്ളി കോടതിയിലാണ് സംഭവം. അബ്ദുല്‍ ഹസീം ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായ ആ ന്യായാധിപന്‍.

‘ഇന്ത്യയില്‍ ഇങ്ങനെയുള്ള ന്യായാധിപന്മാരുണ്ട് എന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു’ എന്ന് പറഞ്ഞ് മുന്‍ സുപ്രീംകോടതി ജഡ്ജി മാര്‍കണ്ഡേയ കട്ജുവാണ് സംഭവം വിശദീകരിച്ചത്. കോടതിക്ക് മുന്‍പിലെത്തിയെങ്കിലും മുകളിലേക്ക് കയറാനാകാതെ പ്രായത്തിന്‍റേതായ അവശതകള്‍ കാരണം വൃദ്ധ നിലത്തിരുന്ന് പോയി.

ക്ലര്‍ക്ക് പറഞ്ഞ് വിവരമറിഞ്ഞ ജഡ്ജി അബ്ദുല്‍ ഹസീം ഒട്ടും താമസിക്കാതെ ഫയലുകളുമായി താഴെ ഇറങ്ങിവന്ന് വൃദ്ധയ്ക്ക് സമീപമിരുന്നു. പെന്‍ഷന്‍ മുടങ്ങിപ്പോയതിനെതിരെയാണ് വൃദ്ധ കോടതിയെ സമീപിച്ചത്. രണ്ട് വര്‍ഷമായുള്ള പ്രശ്നം ജഡ്ജി തീര്‍പ്പാക്കുകയും ചെയ്തു.

]]>
ആനയുടെ മരണം പോലും വര്‍ഗ്ഗീയവല്‍ക്കരിക്കുന്നു https://malayalees.ch/even-pregnant-elephant-death-kerala-must-be-communalised/ Sat, 06 Jun 2020 11:57:56 +0000 https://malayalees.ch/?p=26701 ”ഹിറ്റ്‌ലര്‍ എല്ലാ കുഴപ്പങ്ങള്‍ക്കും കാരണമായി ജൂതരെയാണ് പറഞ്ഞിരുന്നത്. അതുപോലെ ഇന്ത്യയില്‍ മുസ്‌ലിംകളാണ് ബലിയാടുകള്‍…”

ദ വീക്കില്‍ മുന്‍ സുപ്രീംകോടതി ജഡ്ജിയായിരുന്ന മാര്‍ക്കണ്ഡേയ കട്ജു എഴുതിയ ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ.

പടക്കം അടങ്ങിയ പൈനാപ്പിള്‍ കഴിച്ച് ഒരു ഗര്‍ഭിണിയായ കാട്ടാന കേരളത്തില്‍ ചെരിഞ്ഞു. ഇതിന് പിന്നാലെ ചില രാഷ്ട്രീയക്കാര്‍ വിഷയം ഏറ്റെടുത്ത് വര്‍ഗ്ഗീയ ധ്രുവീകരണത്തിന് ശ്രമം തുടങ്ങി. തബ്‌ലീഗി ജമാഅത്ത് സമ്മേളനത്തെ കൊറോണ വൈറസ് വ്യാപിച്ചതുമായി ചേര്‍ത്ത് നടത്തിയ പ്രചാരണങ്ങള്‍ക്ക് സമാനമായിരുന്നു ഇത്. ദക്ഷിണേന്ത്യയിലെ ക്ഷേത്രങ്ങളില്‍ ആനകളെ ഉപയോഗിക്കുന്ന പതിവുണ്ട്. അതുകൊണ്ട് ആനക്കെതിരായ ക്രൂരത ഹിന്ദുക്കള്‍ക്കെതിരായ മുസ്‌ലിംകളുടെ പ്രവൃത്തിയായാണ് വ്യാഖ്യാനിക്കപ്പെട്ടത്.

മലപ്പുറം(കേരളത്തിലെ ഏക മുസ്‌ലിം ഭൂരിപക്ഷ ജില്ല) ക്രൂരതക്ക് പേരുകേട്ട നാടാണെന്നായിരുന്നു മുന്‍ കേന്ദ്ര മന്ത്രിയും ബി.ജെ.പി എം.പിയുമായ മേനക ഗാന്ധിയുടെ പ്രതികരണം. നിരവധി മാധ്യമങ്ങളോട് അവര്‍ ഇക്കാര്യം ആവര്‍ത്തിച്ചു. എല്ലാ ആഴ്ച്ചയും ഓരോ ആനയെങ്കിലും പീഢനത്തിനിരയായി കൊല്ലപ്പെടുന്നുവെന്നായിരുന്നു അവരുടെ അവകാശവാദം. ബന്ധപ്പെട്ട വകുപ്പിന്റെ ചുമതലയുള്ള സംസ്ഥാന മന്ത്രി രാജിവെക്കണമെന്നും വനംവകുപ്പ് സെക്രട്ടറിയെ പുറത്താക്കണമെന്നും മേനക ഗാന്ധി ആവശ്യപ്പെട്ടു.

സംഭവത്തെ ഗൗരവത്തിലെടുത്തിട്ടുണ്ടെന്നും കുറ്റക്കാരെ വെറുതേ വിടില്ലെന്നുമായിരുന്നു കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറുടെ പ്രതികരണം. വിരാട് കോഹ്‌ലി, രത്തന്‍ ടാറ്റ തുടങ്ങിയ പ്രമുഖരും മൃഗസ്‌നേഹികളും പെട്ടെന്ന് തന്നെ ആകാശം ഇടിഞ്ഞുവീണതുപോലുള്ള പ്രതികരണങ്ങള്‍ നടത്തി.

പക്ഷേ, എന്താണ് ഇതിലെ സത്യം? മലപ്പുറത്തല്ല പാലക്കാട് ജില്ലയിലാണ് ഈ സംഭവം നടന്നതെന്നതാണ് ആദ്യത്തെ കാര്യം. വിള നശിപ്പിക്കാനെത്തുന്ന കാട്ടുപന്നികളെ തുരത്താനായിരുന്നു കര്‍ഷകര്‍ പൈനാപ്പിളില്‍ പടക്കം വെച്ചത്. ഇത് എടുത്തു കഴിച്ചതോടെയാണ് ആന അപ്രതീക്ഷിതമായി അപകടത്തില്‍പെടുന്നത്.

വസ്തുതകള്‍ ഇങ്ങനെയിരിക്കെ വിഷയം വര്‍ഗ്ഗീയ വത്കരിക്കാനാണ് ഒരുവിഭാഗം ആളുകള്‍ ശ്രമിക്കുന്നത്. അതിനൊരു കാരണമുണ്ട്. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ വലിയ തകര്‍ച്ചയെ നേരിടുകയാണ്. രാജ്യത്തെ പല വ്യവസായങ്ങളും അടച്ചുപൂട്ടുകയോ ഉത്പാദനം വെട്ടിക്കുറക്കുകയോ ചെയ്തു. തൊഴിലില്ലായ്മ നിരക്ക് കുത്തനെ കൂടി. കോറൊണയെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോക്ഡൗണില്‍ സമ്പദ്‌വ്യവസ്ഥ താറുമാറായി. എന്ത് ചെയ്യണമെന്ന് ഒരു ധാരണയുമില്ലാത്ത അവസ്ഥയിലാണ് കേന്ദ്ര സര്‍ക്കാര്‍.

ഈ പ്രശ്‌നങ്ങളെല്ലാം വലിയ തോതിലുള്ള പ്രക്ഷോഭങ്ങളിലേക്കാണ് കാര്യങ്ങളെ നയിക്കുന്നത്. ഇതിനെ നേരിടാന്‍ ഒരു ബലിയാടിനെ വേണം. ഹിറ്റ്‌ലര്‍ എല്ലാ കുഴപ്പങ്ങള്‍ക്കും കാരണമായി ജൂതരെയാണ് പറഞ്ഞിരുന്നത്. അതുപോലെ ഇന്ത്യയില്‍ മുസ്‌ലിംകളാണ് ബലിയാടുകള്‍. ഇന്ത്യയിലെ എല്ലാ കുഴപ്പങ്ങള്‍ക്കും മുസ്‌ലിംകള്‍ പഴി കേള്‍ക്കേണ്ടി വരുന്നത് അതുകൊണ്ടാണ്.

]]>