Marine drive – malayalees.ch https://malayalees.ch Malayalam Online News Portal Thu, 03 Sep 2020 04:53:05 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Marine drive – malayalees.ch https://malayalees.ch 32 32 മറൈൻഡ്രൈവിലെ കച്ചവടക്കാരുടെ കാര്യത്തില്‍ അനുഭാവപൂര്‍വമായ നടപടിയുണ്ടാകണമെന്ന് ഹൈക്കോടതി https://malayalees.ch/highcourt-on-covid-crisis-kerala/ Thu, 03 Sep 2020 04:52:50 +0000 https://malayalees.ch/?p=31260 കൊച്ചിൻ കോർപ്പറേഷൻെയും ജി.സി.ഡി.എയുടെയും ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളാണ് മറൈൻ ഡ്രൈവിലുള്ളത്

എറണാകുളം മറൈൻഡ്രൈവിലെ കച്ചവടക്കാരുടെ വാടകയിളവിന്റെ കാര്യത്തില്‍ അനുഭാവപൂര്‍വമായ നടപടിയുണ്ടാകണമെന്ന് ഹൈക്കോടതി. ഒരു മാസത്തിനകം ഉത്തരവിറക്കണമെന്നും സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദേശിച്ചു. കോവിഡ് പാശ്ചാത്തലത്തിലാണ് കോടതി നിർദേശം.

കൊച്ചിൻ കോർപ്പറേഷൻെയും ജി.സി.ഡി.എയുടെയും ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളാണ് മറൈൻ ഡ്രൈവിലുള്ളത്. കോവിഡ് ഭീഷണി മൂലം കടകൾ തുറക്കാനാകാത്ത സാഹചര്യമാണ്. അതിനാൽ ലോക്ഡൗൺ മുതലുള്ള വാടകകൾ ഒഴിവാക്കി തരണമെന്ന് ആവശ്യപ്പെട്ട് മറൈൻ ഡ്രൈവിൽ കച്ചവടം നടത്തുന്ന വിധവയായ അരൂർ സ്വദേശിനി ബദറുന്നിസ നൽകിയ ഹറജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.

വാടക ഇളവിനായി ഹരജിക്കാരി ജി.സി.സി.എയെ സമീപിച്ചപ്പോൾ രണ്ട് മാസത്തെ വാടക ഇളവ് അനുവദിക്കാമെന്നും, കൂടുതൽ ഇളവിന് സർക്കാർ ഉത്തരവ് ആവശ്യമാണെന്നും സെക്രട്ടറി ഉത്തരവിറക്കി.

തുടർന്ന് തദ്ദേശവകുപ്പ് സെക്രട്ടറിക്ക് ഹരജിക്കാരി നിവേദനം നൽകുകയും ചെയ്തു. സർക്കാർ ഇത് സംബന്ധിച്ച ഉത്തരവ് ഒരു മാസത്തിനകം പുറപ്പെടുവിക്കണമെന്നും, ഉത്തരവ് ഇറങ്ങുന്നതുവരെ വാടക ഈടാക്കാനോ, വാടക അടക്കാത്തതിന്റെ പേരിൽ ഇവരെ പുറത്താക്കാനോ പാടില്ലെന്ന് ജസ്റ്റിസ് അനു ശിവരാമൻ ഉത്തരവിട്ടു.

]]>
വ്യാപാരികള്‍ക്ക് കോവിഡ്;എറണാകുളം മാര്‍ക്കറ്റിന്‍റെ പ്രവര്‍ത്തനം മറൈന്‍ഡ്രൈവിലേക്ക് മാറ്റി https://malayalees.ch/ernakulam-market-closed/ Wed, 01 Jul 2020 05:00:12 +0000 https://malayalees.ch/?p=27843 മാർക്കറ്റിൽ കോവിഡ് ലക്ഷണങ്ങൾ ഉള്ള എല്ലാവരുടെയും സാമ്പിളുകൾ ശേഖരിക്കാന്‍ കലക്ടർ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി

വ്യാപാരികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍‌‌ അടച്ച എറണാകുളം മാര്‍ക്കറ്റിന്‍റെ പ്രവര്‍ത്തനം മറൈന്‍ഡ്രൈവിലേക്ക് മാറ്റി. മാർക്കറ്റിൽ കോവിഡ് ലക്ഷണങ്ങൾ ഉള്ള എല്ലാവരുടെയും സാമ്പിളുകൾ ശേഖരിക്കാന്‍ കലക്ടർ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

വ്യാപാരികൾക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ സെന്‍റ് ഫ്രാൻസിസ് കത്തീഡ്രൽ മുതൽ പ്രസ് ക്ലബ്‌ റോഡ് വരെയുള്ള എറണാകുളം മാർക്കറ്റിന്‍റെ ഭാഗങ്ങൾ തൽക്കാലം അടച്ചിടാന്‍ തീരുമാനിച്ചതായി ഇന്നലെ ജില്ലാ കലക്ടര്‍ അറിയിച്ചിരുന്നു. മുൻപ് രോഗം സ്ഥിരീകരിച്ച ഇലക്ട്രിക്കൽ സ്ഥാപനത്തിലെ ജോലിക്കാരന്‍റെ സഹപ്രവർത്തകർക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പർക്കത്തിലുള്ള ആളുകളെ ആരോഗ്യ വകുപ്പ് നിരീക്ഷണത്തിൽ ആക്കിയിട്ടുണ്ട്. അവർ ജോലി ചെയ്തിരുന്ന വ്യാപാര സ്ഥാപനങ്ങൾ ആരോഗ്യ വകുപ്പിന്‍റെ നിർദേശത്തെ തുടർന്ന് അടച്ചു.

മാർക്കറ്റിൽ കോവിഡ് ലക്ഷണങ്ങൾ ഉള്ള എല്ലാവരുടെയും സാമ്പിളുകൾ ശേഖരിക്കാനും വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാരിൽ റാൻഡം പരിശോധന നടത്താനും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. നിലവിൽ 26 പേരുടെ സാമ്പിൾ പരിശോധിചതായും സാഹചര്യം ഗുരുതരമാവുന്നതിന് മുൻപ് തന്നെ അടിയന്തര നടപടികൾ സ്വീകരിക്കുകയാണ് ചെയ്തതെന്നും കലക്ടര്‍ അറിയിച്ചു. കണ്ടൈന്‍മെന്‍റ് സോണിന് പുറത്തുള്ള വ്യാപാര സ്ഥാപനങ്ങളിൽ സാമൂഹിക അകലം പാലിച്ചില്ലെങ്കിൽ കടകൾ അടക്കേണ്ട അവസ്ഥ ഉണ്ടാകും. സ്ഥാപനങ്ങളിൽ ജോലിക്കെത്തുന്ന ജോലിക്കാരുടെയും കടകളിൽ എത്തുന്നവരുടെയും കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തണമെന്നും കലക്ടര്‍ പറഞ്ഞു.

]]>