Marijuana – malayalees.ch https://malayalees.ch Malayalam Online News Portal Tue, 26 Dec 2023 07:37:44 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Marijuana – malayalees.ch https://malayalees.ch 32 32 യുഎസിൽ കഞ്ചാവ് ഉപയോ​ഗത്തിനുള്ള ശിക്ഷയിൽ ഇളവ്; മാപ്പ് നൽകുന്നുവെന്ന് ജോ ബൈഡൻ https://malayalees.ch/joe-biden-pardons-marijuana-use-nationwide/ Tue, 26 Dec 2023 07:37:30 +0000 https://malayalees.ch/?p=93512 രാജ്യത്ത് കഞ്ചാവ് ഉപയോ​ഗിച്ചതിനുള്ള ശിക്ഷയിൽ നിന്ന് പൗരന്മാർക്ക് ഇളവ് നൽകുന്നുവെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. കഞ്ചാവ് കേസിൽ ഇതുവരേക്കും അറസ്റ്റുചെയ്യപ്പെടുകയോ വിചാരണ ചെയ്യപ്പെടുകയോ ചെയ്തിട്ടില്ലാത്തവർ ഉൾപ്പെടെ മുഴുവൻ പൗരന്മാർക്കും ഭരണകൂടം മാപ്പ് നൽകുന്നുവെന്ന് ബൈഡൻ പ്രഖ്യാപിച്ചു.

എല്ലാ യുഎസ് പൗരന്മാർക്കും സ്വകാര്യ ഉപയോഗത്തിനായി കഞ്ചാവ് കൈവശം വച്ചിരിക്കുന്ന നിയമാനുസൃത സ്ഥിര താമസക്കാർക്കും സമാനമായ ഫെഡറൽ കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ടവർക്കും ഇളവ് ബാധകമാണ്. ഫെഡറൽ നിയമപ്രകാരം നിയമവിരുദ്ധമായ മയക്കുമരുന്ന് വിൽപ്പന നടത്തിയവർക്കും വാഹനമോടിക്കുമ്പോൾ കഞ്ചാവ് ഉപയോ​ഗിച്ചവർക്കും ബാധകമല്ല.

ക്രിസ്മസ് അവധിക്ക് മൂന്ന് ദിവസം മുമ്പാണ് ബൈഡന്റെ പ്രഖ്യാപനം വന്നത്. കഞ്ചാവ് ഉപയോഗിച്ചതിനും കൈവശം വച്ചതിനും മാത്രം പൗരന്മാരെ ജയിലിൽ അടയ്ക്കരുതെന്ന് ബൈഡൻ പ്രസ്താവനയിൽ പറഞ്ഞു. കഞ്ചാവിന്റെ ഉപയോ​ഗത്തിന്മേൽ എടുത്തിട്ടുള്ള കേസുകൾ പലരുടെയും തൊഴിൽ, പാർപ്പിടം, വിദ്യാഭ്യാസ അവസരങ്ങൾ തുടങ്ങിയവയെ ബാധിച്ചതിനാൽ ആ തെറ്റുകൾ തിരുത്തേണ്ട സമയമാണിതെന്നും ബൈഡൻ കൂട്ടിച്ചേർത്തു. കഞ്ചാവ് ഉപയോ​ഗവുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷവും ജോ ബൈഡനൻ ഇത്തരത്തിൽ ശിക്ഷയിൽ ഇളവ് വരുത്തുന്ന പ്രസ്താവന നടത്തിയിരുന്നു.

]]>
കുത്തിവെപ്പ് എടുപ്പിക്കാന്‍ ഇങ്ങനെയും ഓഫര്‍ ! https://malayalees.ch/washington-offers-free-marijuana-to-boost-covid-vaccine-use/ Thu, 10 Jun 2021 03:44:24 +0000 https://malayalees.ch/?p=45369 കുത്തനെ കുറഞ്ഞ കോവിഡ് വാക്സിൻ നിരക്ക് ഉയർത്താൻ പുത്തൻ ഓഫറുമായി അമേരിക്കയിലെ വാഷിങ്ടൺ സംസ്ഥാനം. കുത്തിവെപ്പ് എടുക്കുന്ന പ്രായപൂർത്തിയായവർക്ക് സാക്ഷാൽ കഞ്ചാവാണ് വാഷിങ്ടൺ ഭരണകൂടം വാ​ഗ്ദാനം ചെയ്യുന്നത്. വാക്സിൻ സ്വീകരിക്കുന്ന 21 വയസിന് മുകളിലുള്ളവർക്കാണ് സൗജന്യമായി ‘സ്റ്റഫ്’ ലഭിക്കുക. പദ്ധതിക്ക് പിന്തുണയുമായി സംസ്ഥാനത്തെ ചെറുകിട കഞ്ചാവ് വ്യാപാരികളും രം​ഗത്തെത്തിയിട്ടുണ്ട്. വാഷിങ്ടൺ ഉൾപ്പടെ, അമേരിക്കയിലെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ 2012 മുതൽ കഞ്ചാവ് ഉപഭോ​ഗം നിയമവിധേയമാണ്. ‘ജോയിൻസ് ഫോർ ജാബ്സ്’ എന്നാണ് വാഷിങ്ടണിലെ വാക്സിൻ പദ്ധതിക്ക് പേര് നൽകിയിരിക്കുന്നത്.

വാഷിങ്ടണിലെ 54 ശതമാനം പേരും ഒരു തവണയെങ്കിലും വാക്സിൻ സ്വീകരിച്ചതായാണ് റിപ്പോർട്ട്. എന്നാൽ അവസാന ആഴ്ച്ചകളിൽ രാജ്യത്തെ വാക്സിൻ നിരക്കിൽ ഇടിവ് സംഭവിച്ചതാണ് പുതിയ ഓഫറുമായി ജനങ്ങളിലേക്ക് ഇറങ്ങാൻ സംസ്ഥാനങ്ങളെ പ്രേരിപ്പിച്ചത്. നേരത്തെ ‘വാക്സി‍ൻ ഭാ​ഗ്യക്കുറി’യുമായി കാലിഫോർണിയ, ഒഹൈയോ സംസ്ഥാനങ്ങൾ രം​ഗത്തെത്തിയിരുന്നു. വാക്സിൻ സ്വീകരിക്കുന്ന ഭാ​ഗ്യശാലിക്ക് ക്യാഷ് പ്രൈസും സ്കോളർഷിപ്പുമാണ് ഇവിടെ പ്രഖ്യാപിച്ചത്. വാക്സിനെടുക്കുന്നവർക്ക് സ്പോർട്സ് ടിക്കറ്റുകൾ, സൗജന്യ വിമാന ടിക്കറ്റുകൾ, ബിയർ എന്നിവ പ്രഖ്യാപിച്ച സംസ്ഥാനങ്ങളുമുണ്ട്. ജൂലൈ 12 വരെയാണ് വാഷിങ്ടണിലെ ജോയിൻസ് ഫോർ ജാബ്സ് പദ്ധതി നീണ്ടുനിൽക്കുന്നത്. അമേരിക്കൻ സ്വാതന്ത്ര്യ ദിനമായ ജൂലൈ നാലോട് കൂടി രാജ്യത്തെ 70 ശതമാനം പേർക്കെങ്കിലും കോവിഡ് വാക്സിൻ ലഭ്യമാക്കണമെന്നാണ് പ്രസിഡന്റ് ജോ ബൈഡന്റെ നിർദേശം.

]]>