marcus-harris-added-to-australia-squad-for-adelaide-test – malayalees.ch https://malayalees.ch Malayalam Online News Portal Sat, 12 Dec 2020 11:29:24 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png marcus-harris-added-to-australia-squad-for-adelaide-test – malayalees.ch https://malayalees.ch 32 32 പരിക്കേറ്റ പുകോവ്‌സ്‌കിക്ക് പകരം മാര്‍ക്കസ് ഹാരിസ് ആസ്ട്രേലിയന്‍ ടീമില്‍ https://malayalees.ch/marcus-harris-added-to-australia-squad-for-adelaide-test/ Sat, 12 Dec 2020 11:29:16 +0000 https://malayalees.ch/?p=36845 ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിനുള്ള ആസ്‌ട്രേലിയന്‍ ടീമിലേക്ക് വിക്ടോറിയന്‍ ഓപ്പണര്‍ മാര്‍ക്കസ് ഹാരിസിനെ ഉള്‍പ്പെടുത്തി. പരിശീലന മത്സരത്തിനിടെ പരിക്കേറ്റ വില്‍ പുകോവ്‌സ്‌കിക്ക് പകരക്കാരനായാണ് മാര്‍ക്കസ് ഹാരിസിനെ ഉള്‍പ്പെടുത്തിയത്. നേരത്തെ പരിക്കേറ്റ ഡേവിഡ് വാര്‍ണറും ആദ്യ ടെസ്റ്റില്‍ കളിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെയാണ് വാര്‍ണര്‍ക്ക് പരിക്കേറ്റത്. തുടര്‍ന്നുള്ള ഏകദിനവും ടി20 പരമ്പരയും വാര്‍ണര്‍ക്ക് നഷ്ടമായിരുന്നു.

പരിശീലന മത്സരത്തിനിടെയണ് പുകോവ്‌സ്‌കിക്ക് പരിക്കേല്‍ക്കുന്നത്. പകരക്കാരനായി എത്തുന്ന മാര്‍ക്കസ് ഹാരിസ് ആസ്‌ട്രേലിയക്കായി 9 ടെസ്റ്റുകള്‍ കളിച്ചിട്ടുണ്ട്. നാല് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര ഈ മാസം 17നാണ് ആരംഭിക്കുന്നത്. പരമ്പരയിലെ ആദ്യ മത്സരം അഡ്‌ലയ്ഡിലാണ്. അതേസമയം പരിക്കേറ്റ രോഹിത് ശര്‍മ്മ ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്താനാണ് സാധ്യത. ഐ.പി.എല്ലിനിടെയാണ് രോഹിത് ശര്‍മ്മക്ക് പരിക്കേറ്റത്. ബംഗളുരുവില്‍ നിന്ന് കായികക്ഷമതാ പരിശോധന പൂര്‍ത്തിയാക്കിയ താരം ഉടന്‍ ആസ്ട്രേലിയയിലേക്ക് തിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആദ്യ ടെസ്റ്റ് മത്സരത്തിന് ശേഷം ഇന്ത്യയിലേക്ക് മടങ്ങുന്ന നായകന്‍ കോഹ്‌ലിയുടെ അസാനിധ്യം രോഹിത്തിലൂടെ പരിഹരിക്കാമെന്നാണ് ആരാധകരുടെ പ്രതീക്ഷ. പരിശീലന മത്സരത്തില്‍ ബൗളര്‍മാര്‍ മികവ് കാട്ടിയതും ഇന്ത്യന്‍ ക്യാമ്പിന് പ്രതീക്ഷയണ്.

]]>