March – malayalees.ch https://malayalees.ch Malayalam Online News Portal Fri, 10 Jun 2022 06:10:24 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png March – malayalees.ch https://malayalees.ch 32 32 ‘മുഖ്യമന്ത്രിയുടെ രാജി’ കോൺഗ്രസ് കളക്‌ട്രേറ്റ് മാർച്ച് ഇന്ന് https://malayalees.ch/congress-collectorate-march/ Fri, 10 Jun 2022 06:10:14 +0000 https://malayalees.ch/?p=63165 സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിൻ്റെ ആരോപണങ്ങൾക്ക് പിന്നാലെ മുഖ്യമന്ത്രിക്കെതിരെ നിലപാട് കടുപ്പിച്ച് പ്രതിപക്ഷം. പിണറായി വിജയൻ രാജിവയ്‌ക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ഇന്ന് കളക്ട്രേറ്റുകളിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും. സംസ്ഥാനതല ഉദ്ഘാടനം സെക്രട്ടേറിയറ്റിന് മുന്നിൽ കെ.പി.സി.സി അദ്ധ്യക്ഷൻ കെ സുധാകരൻ എം.പി നിർവഹിക്കും.

എറണാകുളത്ത് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, ആലപ്പുഴയിൽ രമേശ് ചെന്നിത്തല, കൊല്ലത്ത് കെ. മുരളീധരൻ എം.പി, കാസർകോട്ട് രാജ്മോഹൻ ഉണ്ണിത്താൻ എം.പി, കണ്ണൂരിൽ എം. ലിജു, കോഴിക്കോട് വി.പി. സജീന്ദ്രൻ, മലപ്പുറത്ത് പി.സി. വിഷ്‌ണുനാഥ് എം.എൽ.എ, വയനാട്ടിൽ ടി. സിദ്ധിഖ് എം.എൽ.എ, തൃശൂരിൽ ബെന്നി ബഹനാൻ എം.പി, പാലക്കാട്ട് വി.കെ. ശ്രീകണ്‌ഠൻ എം.പി, കോട്ടയത്ത് തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എം.എൽ.എ, പത്തനംതിട്ടയിൽ വി.ടി. ബൽറാം,ഇടുക്കിയിൽ ഡീൻ കുര്യാക്കോസ് എം.പി തുടങ്ങിയവർ മാർച്ച് ഉദ്ഘാടനം ചെയ്യും.

]]>