Marakkar – malayalees.ch https://malayalees.ch Malayalam Online News Portal Sat, 30 Oct 2021 12:13:32 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Marakkar – malayalees.ch https://malayalees.ch 32 32 വിട്ടുവീഴ്ചയ്ക്ക് തയാർ; മരക്കാറിന് 10 കോടി രൂപ വരെ അഡ്വാൻസ് നൽകാമെന്ന് ഫിയോക് https://malayalees.ch/marakkar-the-lion-of-sea-theater-release/ Sat, 30 Oct 2021 12:13:22 +0000 https://malayalees.ch/?p=51800 സിനിമ തീയറ്ററിൽ തന്നെ റിലീസ് ചെയ്യുന്നതിന് പരമാവധി വിട്ടുവീഴ്ചകൾ ചെയ്യാൻ എല്ലാ വിഭാഗവും തയാറാണെന്ന് ഫിയോക്. മരക്കാറിന്റെ തീയറ്റർ റിലീസ് സംബന്ധിച്ച് ഫിലിം ചേമ്പർ പ്രസിഡന്റ് ചർച്ചയ്ക്കിടെയാണ് ഇക്കാര്യം പറഞ്ഞത്. ( marakkar the lion of sea theater release )

കൂടുതൽ ദിവസങ്ങൾ ചിത്രം പ്രദർശിപ്പിക്കും. മരക്കാർ കേരളത്തിന്റെ സിനിമയാണെന്നും അതുകൊണ്ട് തന്നെ കൂടുതൽ തുക അഡ്വാൻസ് നൽകാൻ തയാറാണെന്നും ഫിയോക് പറഞ്ഞു. 10 കോടി വരെ നൽകാം എന്നാണ് ഫിയോക്കിന്റെ നിലപാട്. എന്നാൽ ഒടിടി പ്ലാറ്റ് ഫോമിൽ നിന്നും മികച്ച ഓഫർ വന്നിട്ടുണ്ടെന്ന് നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ അറിയിച്ചു. മരക്കാർ തീയറ്ററിൽ റിലീസ് ചെയ്യണമെങ്കിൽ മിനിമം ഗ്യാരാന്റി തുക നൽകണമെന്നും ആന്റണി പെരുമ്പാവൂർ പറഞ്ഞു. പക്ഷേ അത്രയും തുക നൽകാൻ സാധിക്കില്ലെന്നും എന്നാൽ സിനിമ തീയറ്റർ റിലീസ് ചെയ്യതാൽ ഒടിടിയെക്കാൾ കൂടുതൽ തുക ലഭിക്കുമെന്നും തീയറ്റർ ഉടമകൾ അഭിപ്രായപ്പെട്ടു.

സിനിമ തീയറ്ററിൽ തന്നെ റിലീസ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായും തീയറ്റർ ഉടമകൾ പറഞ്ഞു.

മോഹൻലാൽ നായകനായി പ്രിയദർശൻ സംവിധാനം ചെയ്ത മരയ്ക്കാർ അറബിക്കടലിന്റെ സിംഹം ഓടിടി റിലീസിനൊരുങ്ങുന്നുവെന്ന റിപ്പോർട്ട് നേരത്തെ തന്നെ പുറത്തുവന്നിരുന്നു. റിലീസുമായി ബന്ധപ്പെട്ട് ആമസോൺ പ്രൈമുമായി അണിയറ പ്രവർത്തകർ ചർച്ചനടത്തി വരികയാണ്. ഇനിയും കാത്തിരിക്കാൻ സാധിക്കില്ലെന്ന് നിർമാതാവ് ആന്റണി പെരുമ്പാവൂർ മാധ്യമങ്ങളോട് പറഞ്ഞു. മരയ്ക്കാറിന് മികച്ച ഫീച്ചർ ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം പ്രതികരിച്ചപ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

നിലവിലെ സർക്കാർ നിർദ്ദേശം അനുസരിച്ച് 50 ശതമാനം ആളുകളെ മാത്രമാണ് തീയറ്ററുകളിൽ പ്രവേശിപ്പിക്കാൻ കഴിയുന്നത്. ഈ സാഹചര്യത്തിൽ ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത് ലാഭകരമായിരിക്കില്ലന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്.

]]>
മരയ്ക്കാറും ആറാട്ടും തീയറ്റർ റിലീസിന് https://malayalees.ch/marakkar-aarattu-theatre-release/ Tue, 19 Oct 2021 13:20:41 +0000 https://malayalees.ch/?p=51230 മോഹൻലാൽ ചിത്രങ്ങളായ മരയ്ക്കാറും ആറാട്ടും തീയറ്ററിൽ റിലീസ് ചെയ്യും. തീയറ്റർ ഉടമകളുടെ സംഘടനകൾ നടത്തിയ ചർച്ചയിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്. മരയ്ക്കാർ മുൻപ് തീയറ്റർ റിലീസ് തീരുമാനിച്ചിരുന്നെങ്കിലും മാറ്റുകയായിരുന്നു.

സിനിമ തീയറ്ററുകൾ ഇരുപത്തിയഞ്ചാം തീയതി തുറക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. തീയറ്റർ ഉടമകളുടെ യോഗത്തിൽ ഇക്കാര്യത്തിലും തീരുമാനമായി. മൾട്ടിപ്ലക്‌സ് ഉൾപ്പെടെയുള്ള എല്ലാ സിനിമാ തീയറ്ററുകളും ഒരേ സമയത്ത് തന്നെ തുറക്കും. നികുതി കുറയ്ക്കണമെന്നത് ഉൾപ്പെടെ വിവിധ ആവശ്യങ്ങളിൽ പരിഹാരം കാണുന്നതിന് വെള്ളിയാഴ്ച സാംസ്‌കാരിക മന്ത്രി സജി ചെറിയാനുമായി സംഘടന പ്രതിനിധികൾ കൂടിക്കാഴ്ച നടത്തും. സർക്കാറിന്റെ മുന്നിൽ വച്ചിരിക്കുന്ന ആവശ്യങ്ങൾ പരിഹരിക്കുമെന്ന് പ്രതീക്ഷയുണ്ടെന്ന് തീയറ്റർ ഉടമകൾ പറഞ്ഞു. എല്ലാ സംഘടനയുടെയും അടിയന്തരയോഗം ഇരുപത്തിരണ്ടാം തീയതിക്ക് ശേഷം ചേരുമെന്നും തീയറ്റർ ഉടമകളുടെ സംഘടന വ്യക്തമാക്കി.

കൊവിഡ് കേസുകൾ കുറഞ്ഞ പശ്ചാത്തലത്തിൽ മാനദണ്ഡങ്ങൾ പാലിച്ച് തീയറ്ററുകൾ ഈ മാസം 25 മുതൽ തുറക്കാൻ സർക്കാർ അനുമതി നൽകിയിരുന്നു. പകുതി സീറ്റുകളിൽ ആളുകളെ ഇരുത്തി പ്രവർത്തിപ്പിക്കാനാണ് അനുമതി. എന്നാൽ ഇക്കാര്യത്തിൽ ആശയക്കുഴപ്പം നിലനിന്ന പശ്ചാത്തലത്തിലാണ് ഉടമകൾ യോഗം ചേർന്നത്. നികുതി കുറയ്ക്കണമെന്നത് ഉൾപ്പെടെ വിവിധ ആവശ്യങ്ങൾ സർക്കാർ പരിഗണിച്ചാൽ മാത്രമേ തീയറ്റുകൾ തുറക്കുകയുള്ളൂ എന്ന നിലപാടിലായിരുന്നു തീയറ്റർ ഉടമകൾ. ഇതിലാണ് മാറ്റം വന്നത്.

]]>
ചരിത്രത്തെ വളച്ചൊടിച്ചു; മോഹൻലാൽ ചിത്രത്തിനെതിരെ കേസ്; തീരുമാനമെടുക്കാൻ കേന്ദ്രത്തിന് നാലാഴ്ച്ച സമയം https://malayalees.ch/plea-against-mohanlal-movie-marakkar/ Sat, 18 Sep 2021 04:22:42 +0000 https://malayalees.ch/?p=49767 മരയ്ക്കാർ അറബിക്കടലിന്‍റെ സിംഹം പ്രദർശിപ്പിക്കുന്നത് ചോദ്യം ചെയ്‌തുള്ള പരാതിയിൽ നാലാഴ്ച്ചയ്ക്കകം തീരുമാനമെടുക്കാൻ കേന്ദ്ര സർക്കാറിന് ഹൈക്കോടതി നിർദ്ദേശം. ചരിത്രത്തെ വളച്ചൊടിച്ചുള്ള സിനിമ പ്രദർശനം തടയണമെന്ന് ആവശ്യപ്പെട്ട് പരാതി നൽകിയിട്ടും നടപടി ആയില്ലെന്ന് ചൂണ്ടികാട്ടി മരയ്ക്കാർ കുടുംബാംഗമായ മുഫീദ അറാഫത് മരയ്ക്കാർ നൽകിയ ഹർജിയിലാണ് ഉത്തരവ്.

റൂൾ 32 പ്രകാരം നടപടിയെടുക്കേണ്ടത് കേന്ദ്ര സർക്കാരാണെന്നും സെൻസർ ബോർഡ് പറഞ്ഞു. ഹർജിക്കാരിയുടെ പരാതി കേന്ദ്രസർക്കാരിന് കൈമാറിയിട്ടുണ്ടെന്ന് സെൻസർ ബോർഡ് ഹൈക്കോടതിയിൽ പറഞ്ഞു.

സെൻസർ ബോ‍ർഡിനും കേന്ദ്ര സർക്കാറിനും 2020 ഫെബ്രുവരിയിൽ പരാതി നൽകിയിട്ടും തീരുമാനം എടുത്തില്ലെന്ന് ഹർജിക്കാരി കോടതിയിൽ ആരോപിച്ചു.

]]>
മരക്കാർ സംസ്ഥാനത്തെ 600 തീയറ്ററുകളിൽ മൂന്നാഴ്ച പ്രദർശിപ്പിക്കുമെന്ന് റിപ്പോർട്ട് https://malayalees.ch/marakkar-to-have-exclusive-three-week-run-in-over-600-screens/ Tue, 22 Jun 2021 08:18:36 +0000 https://malayalees.ch/?p=45875 പ്രിയദർശൻ്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി പുറത്തിറങ്ങുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘മരക്കാർ, അറബിക്കടലിൻ്റെ സിംഹം’ കേരളത്തിലെ 600 തീയറ്ററുകളിൽ റിലീസ് ആകുമെന്ന് റിപ്പോർട്ട്. ഈ തീയറ്ററുകളിലെല്ലാം മൂന്നാഴ്ചക്കാലത്തേക്ക് മരക്കാർ മാത്രമേ പ്രദർശിപ്പിക്കൂ. കൊവിഡ് താറുമാറാക്കിയ സിനിമാ മേഖലയ്ക് ഉണർവ് പകരാനായി ഫിലിം എക്സിബിറ്റേഴ്സ് അസോസിയേഷനും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും തമ്മിൽ ഇത്തരത്തിൽ ഒരു കരാർ ഉണ്ടാക്കിയെന്ന് ‘ദി ഹിന്ദു’ ആണ് റിപ്പോർട്ട് ചെയ്തത്.

മരക്കാർ റിലീസ് ചെയ്ത് മൂന്നാഴ്ചക്കാലത്തേക്ക് മറ്റ് ചിത്രങ്ങളൊന്നും തീയറ്ററിൽ റിലീസ് ചെയ്യില്ല. ഇത്തരത്തിൽ ഒരു താരസമ്പന്നം ചിത്രം ആളുകളെ തീയറ്ററിലേക്ക് ആകർഷിക്കാൻ ഉപകരിക്കുമെന്നാണ് വിലയിരുത്തൽ. ചിത്രം ഓഗസ്റ്റ് 12നാണ് റിലീസ് ചെയ്യുക. നേരത്തെ, മെയ് 13നാണ് ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരുന്നത്. സംസ്ഥാനത്തെ ഉയരുന്ന കൊവിഡ് ബാധ കണക്കിലെടുത്താണ് തീരുമാനം മാറ്റുകയായിരുന്നു.

മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക് ഭാഷകളിലും സിനിമ റിലീസാവും. മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രമാണ് മരയ്ക്കാർ. 100 കോടി രൂപയാണ് ബഡ്ജറ്റ്. ആന്റണി പെരുമ്പാവൂരിന്റെ ആശിർവാദ് സിനിമാസിനൊപ്പം സന്തോഷ് ടി കുരുവിളയുടെ മൂൺലൈറ്റ് എന്റർടെയിൻമെന്റും, കോൺഫിഡന്റ് ഗ്രൂപ്പും ചേർന്നാണ് മരക്കാർ നിർമിക്കുന്നത്. തിരു ആണ് ക്യാമറ. അനി ഐവി ശശിയും പ്രിയദർശനൊപ്പം തിരക്കഥയിൽ പങ്കാളിയാണ്. അഞ്ച് ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്.

മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം നേടിയ സിനിമയാണ് മരക്കാർ, അറബിക്കടലിന്റെ സിംഹം. മോഹൻലാലിനൊപ്പം സുനിൽ ഷെട്ടി, പ്രഭു, മഞ്ജു വാര്യർ, കീർത്തി സുരേഷ്, പ്രണവ് മോഹൻലാൽ, സിദ്ദീഖ്, സംവിധായകൻ ഫാസിൽ, കല്യാണി പ്രിയദർശൻ എന്നിവരും വേഷമിടുന്നു. 16ാം നൂറ്റാണ്ടാണ് സിനിമയുടെ പശ്ചാത്തലം.

]]>