Maoist – malayalees.ch https://malayalees.ch Malayalam Online News Portal Thu, 12 Oct 2023 04:55:30 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Maoist – malayalees.ch https://malayalees.ch 32 32 അഞ്ചംഗ മാവോയിസ്റ്റ് സംഘം മക്കിമലയിൽ https://malayalees.ch/5-maoists-reached-makkimala/ Thu, 12 Oct 2023 04:55:25 +0000 https://malayalees.ch/?p=89289 വയനാട്ടിൽ പൊലീസിനെ ഞെട്ടിച്ച് മാവോയിസ്റ്റുകൾ. മാവോയിസ്റ്റുകൾക്കായി ഹെലികോപ്റ്റർ ഉപയോഗിച്ച് ഡ്രോൺ ഉപയോഗിച്ചും വനമേഖലയിൽ നിരീക്ഷണം തുടരുന്നതിനിടയിൽ ആണ് അഞ്ചംഗ സംഘം മക്കിമലയിൽ എത്തിയത്. ( 5 Maoists reached makkimala )

നേരത്തെ മാവോയിസ്റ്റ് സാന്നിധ്യം ഉണ്ടായ കമ്പമലയ്ക്ക് ഒന്നര കിലോമീറ്റർ മാത്രം അകലെയാണ് മക്കിമല. തണ്ടർബോൾട്ടും പോലീസും തോട്ടമേഖലകേന്ദ്രീകരിച്ചും വനമേഖലയിലും തിരച്ചിൽ തുടരുന്നതിനിടയാണ് മാവോയിസ്റ്റ് സാന്നിധ്യം. കഴിഞ്ഞദിവസം എഡിജിപി എംആർ അജിത് കുമാറിന്റെ നേതൃത്വത്തിൽ യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. ഇതിനുശേഷമാണ് മാവോയിസ്റ്റുകൾക്കായുള്ള തിരച്ചിൽ ഊർജിതമാക്കിയത്.

ഇന്നലെ വൈകിട്ട് 7 മണിയോടെയാണ് മക്കിമലയിലെ റിസോർട്ടിൽ മാവോയിസ്റ്റ് സംഘം എത്തിയത്. ഒന്നരമണിക്കൂറോളം റിസോർട്ടിൽ സംഘം ഉണ്ടായിരുന്നു. ഇവിടുത്തെ ജീവനക്കാരന്റെ ഫോൺ വാങ്ങിയാണ് മാധ്യമപ്രവർത്തകർക്ക് വാർത്താക്കുറിപ്പ് അയച്ചു നൽകിയത്. കമ്പമലയിലെ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയ വാർത്താക്കുറിപ്പ് ആണ് അയച്ചത്. അരിയും മറ്റു സാധനങ്ങളും വാങ്ങിയ മാവോയിസ്റ്റ് സംഘം തോട്ടത്തിലൂടെ പോവുകയായിരുന്നു എന്നാണ് ജീവനക്കാരൻ 24 നോട് വെളിപ്പെടുത്തിയത്.

]]>
‘5 പേരുടെ കയ്യിലും തോക്കുണ്ടായിരുന്നു, മാവോയിസ്റ്റുകൾ ഭീഷണിപ്പെടുത്തിയില്ല’; റിസോർട്ട് ജീവനക്കാരൻ 24നോട് https://malayalees.ch/maoist-resort-employee-response/ Thu, 12 Oct 2023 04:42:36 +0000 https://malayalees.ch/?p=89274 വയനാട് മക്കിമലയിലെത്തിയ മാവോയിസ്റ്റുകൾ തന്നെ ഭീഷണിപ്പെടുത്തിയില്ലെന്ന് റിസോർട്ട് ജീവനക്കാരൻ ജോബിൻ ജോൺ 24നോട്. മാവോയിസ്റ്റുകൾ എത്തിയത് ഇന്നലെ വൈകിട്ട് 7 മണിയോടെയാണെന്ന് ജോബിൻ ജോൺ പറഞ്ഞു. 5 പേരുടെ കയ്യിലും തോക്കുണ്ടായിരുന്നു. മാവോയിസ്റ്റുകൾ ഭീഷണിപ്പെടുത്തിയില്ലെന്നും ജോബിൻ പ്രതികരിച്ചു.

റിസോർട്ടിലെ പാടിക്ക് സമീപമാണ് മാമോയിസ്റ്റുകൾ വന്നത്. മാധ്യമങ്ങൾക്ക് വാർത്താകുറിപ്പ് അയക്കാൻ ഫോൺ ആവശ്യപ്പെട്ടു. കമ്പമലയിലെ പ്രശ്നങ്ങളാണ് സംസാരിച്ചത്. രണ്ട് മണിക്കൂറോളം റിസോർട്ടിനടുത്ത് ഉണ്ടായിരുന്നു. അരിയും സാധനങ്ങളും ചോദിച്ചു വാങ്ങി. ഫോൺ ഉപയോഗിക്കണമെന്ന് പറഞ്ഞ് തൻ്റെ മൊബൈൽ ഫോണും വാങ്ങി. ഇതിന് ശേഷം പുഴ കടന്ന് വനത്തിലേക്ക് പോയെന്നും ജോബിൻ ജോൺ പറഞ്ഞു. ഇതിനു പിന്നാലെ പൊലീസിനെ അറിയിക്കുകയായിരുന്നു.

നേരത്തെ മാവോയിസ്റ്റ് സാന്നിധ്യം ഉണ്ടായ കമ്പമലയ്ക്ക് ഒന്നര കിലോമീറ്റർ മാത്രം അകലെയാണ് മക്കിമല. തണ്ടർബോൾട്ടും പോലീസും തോട്ടമേഖലകേന്ദ്രീകരിച്ചും വനമേഖലയിലും തിരച്ചിൽ തുടരുന്നതിനിടയാണ് മാവോയിസ്റ്റ് സാന്നിധ്യം. കഴിഞ്ഞദിവസം എഡിജിപി എംആർ അജിത് കുമാറിന്റെ നേതൃത്വത്തിൽ യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. ഇതിനുശേഷമാണ് മാവോയിസ്റ്റുകൾക്കായുള്ള തിരച്ചിൽ ഊർജിതമാക്കിയത്.

]]>
പെരുവണ്ണാമൂഴിയില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം; പഞ്ചായത്ത് പ്രസിഡന്റിനെതിരെ പോസ്റ്ററുകള്‍ https://malayalees.ch/maoist-in-kozhikode-peruvannamoozhi/ Tue, 03 May 2022 07:54:40 +0000 https://malayalees.ch/?p=61188 കോഴിക്കോട് പെരുവണ്ണാമൂഴിയില്‍ വീണ്ടും മാവോയിസ്റ്റുകള്‍ എത്തി. ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്റിനെതിരെ പോസ്റ്ററുകള്‍ പതിച്ചു. മുതുകാട്ടെ ഖനനം ചെറുക്കുക, സിപിഐഎം നുണകള്‍ തിരിച്ചറിയുക എന്നീ ആഹ്വാനങ്ങളും പോസ്റ്ററിലുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.

പെരുവണ്ണാമൂഴി മുതുകാട് നാലാം ബ്ലോക്കിലെ ഉദയഗിരിയിലാണ് മാവോയിസ്റ്റ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. ഇന്ന് പുലര്‍ച്ചെയാണ് പോസ്റ്ററുകള്‍ കണ്ടത്. ബസ് കാത്തിരിപ്പ് കേന്ദ്രത്തിലാണ് പോസ്റ്ററുകള്‍ ഒട്ടിച്ചത്. സമീപത്തായി ഒരു ബാനറും കെട്ടിയിട്ടുണ്ട്. പയ്യാനിക്കോട്ടയെ തുരന്നെടുക്കാന്‍ അനുവദിക്കരുത്, കൃഷിഭൂമി സംരക്ഷിക്കുക, ഖനനം ചെറുക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളാണ് പോസ്റ്ററുകളില്‍ ഉള്ളത്.

സിപിഎമ്മിനെതിരെയും ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്റിനെതിരെയും പോസ്റ്ററില്‍ ആഹ്വാനങ്ങളുണ്ട്. മാവോയിസ്റ്റ് ഭീഷണിയുള്ളതിനാല്‍ പഞ്ചായത്ത് പ്രസിഡന്റ് സുനിലിന് നേരത്തെ തണ്ടര്‍ ബോള്‍ട്ട് സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. മലയോര മേഖലയായ പെരുവണ്ണാമൂഴിയില്‍ മുന്‍പും മാവോയിസ്റ്റ് സാന്നിധ്യം കണ്ടെത്തിയിരുന്നു. വീണ്ടും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ട സാഹചര്യത്തില്‍ പെരുവണ്ണാമൂഴി പൊലീസ് സ്ഥലത്ത് പരിശോധന നടത്തി.

]]>
കീഴടങ്ങിയ മാവോയിസ്റ്റിന് വീടും തൊഴില്‍ അവസരവും സ്റ്റെപ്പെന്റും നല്‍കാന്‍ ശുപാര്‍ശ https://malayalees.ch/recommendation-to-give-house-job-opportunity-to-surrendered-maoist/ Sat, 27 Nov 2021 08:32:57 +0000 https://malayalees.ch/?p=53147 വയനാട്ടില്‍ കഴിഞ്ഞമാസം കീഴടങ്ങിയ മാവോയിസ്റ്റ് ലിജേഷിന് വീടും തൊഴിലവസരങ്ങളും സ്റ്റെപ്പെന്റും മറ്റ് ജീവനോപാധികളും നല്‍കാന്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള ജില്ലാതല പുനരധിവാസ സമിതി ശുപാര്‍ശ ചെയ്തു. സംസ്ഥാന സര്‍ക്കാര്‍ 2018 ല്‍ പുറപ്പെടുവിച്ച പാക്കേജിന്റെ അടിസ്ഥാനത്തിലാണിത്.

ഇതനുസരിച്ച് സായുധ സമരം ഉപേക്ഷിച്ച് മുഖ്യധാരയിലേയ്ക്ക് വരുന്ന മാവോയിസ്റ്റുകള്‍ ഉള്‍പ്പെട്ട കേസുകളില്‍ ഉദാരമായ സമീപനം സ്വീകരിക്കും. വയനാട് ജില്ലയിലെ കാടുകളില്‍ പ്രവര്‍ത്തിക്കുന്ന മാവോയിസ്റ്റ് സംഘാംഗങ്ങള്‍ സായുധസമരത്തിന്റെ പാത ഉപേക്ഷിച്ച് സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്ക് തിരിച്ചുവരണമെന്ന് വയനാട് ജില്ലാ പൊലീസ് മേധാവി അരവിന്ദ് സുകുമാര്‍ അഭ്യര്‍ത്ഥിച്ചു.

താല്‍പര്യമുള്ള മാവോയിസ്റ്റുകള്‍ക്ക് ജില്ലാ പൊലീസ് മേധാവിയേയോ ഏതെങ്കിലും സര്‍ക്കാര്‍ ഓഫീസുകളേയോ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളേയോ ബന്ധപ്പെടാം. ഇങ്ങനെ തിരിച്ചെത്തുന്നവര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

]]>
കോഴിക്കോട്ടെ മാവോയിസ്റ്റ് സാന്നിധ്യം; അന്വേഷണം ഊർജിതമാക്കി പൊലീസ് https://malayalees.ch/kozhikode-maoist-search-continues/ Wed, 08 Sep 2021 04:01:45 +0000 https://malayalees.ch/?p=49239 കോഴിക്കോട്ടെ മാവോയിസ്റ്റ് സാന്നിധ്യം കണക്കിലെടുത്ത് അന്വേഷണം ഊർജിതമാക്കി പൊലീസ്. പെരുവണ്ണാമൂഴിയിൽ മാവോയിസ്റ്റുകളെത്തിയ എസ്റ്റേറ്റിലെ മാനേജരുടെ മൊഴി പൊലീസ് രേഖപ്പെടുത്തും.

കഴിഞ്ഞ ദിവസമാണ് മൂന്ന് സ്ത്രീകൾ ഉൾപ്പെട്ട മാവോയിസ്റ്റ് സംഘം പെരുവണ്ണാമൂഴിയിലെത്തിയത്.പേരാമ്പ്ര പ്ലാറ്റേഷൻ എസ്റ്റേറ്റിൽ നോട്ടിസ് പതിച്ചാണ് മൂവരും മടങ്ങിയത്.

എസ്റ്റേറ്റ് മതിലിലും ബസ്റ്റോപ്പിലും പോസ്റ്ററൊട്ടിച്ച സംഘം ലഘുലേഖകളും വിതരണം ചെയ്തതായി നാട്ടുകാർ പറഞ്ഞു. പ്ലാന്റേഷന്റ മറവില്‍ തോട്ടത്തെ ഖനനത്തിനും ടൂറിസത്തിനും വിട്ടുകൊടുക്കരുത്, പ്ലാന്റേഷന്‍ ഭൂമി തൊഴിലാളികളെ തെരുവിലെറിയാന്‍ കോടികള്‍ കോഴവാങ്ങിയ കരിങ്കാലികളെ തിരിച്ചറിയുക തുടങ്ങിയവയാണ് മാവോയിസ്റ്റിന്‍റെ പേരിലുള്ള പോസ്റ്ററിലുള്ളത്. തണ്ടർബോൾട്ടും പൊലീസും സ്ഥലത്ത് തിരച്ചില്‍ നടത്തിയിരുന്നു.

]]>
ഛത്തീസ്ഗഢ് മാവോയിസ്റ്റ് ആക്രമണത്തില്‍ 22 സൈനികര്‍ക്ക് വീരമൃത്യു https://malayalees.ch/22-security-personnel-have-lost-their-lives-in-the-naxal-attack-at-sukma-bijapur-in-chhattisgarh/ Mon, 05 Apr 2021 04:18:48 +0000 https://malayalees.ch/?p=42469 ഛത്തീസ്ഗഢ് മാവോയിസ്റ്റ് ആക്രമണത്തില്‍ വീരമൃത്യുവരിച്ചത് 22 സുരക്ഷ ഉദ്യോഗസ്ഥര്‍. 15 മാവോയിസ്റ്റുകളെയാണ് സൈന്യം ഏറ്റുമുട്ടലില്‍ വധിച്ചത്. ബൈജാപൂര്‍ എസ്.പി കമലോചന്‍ കശ്യപാണ് ഈ വിവരം സ്ഥിരീകരിച്ചത്.

ഛത്തീസ്ഗഢിലെ സുക്മ ജില്ലയിലെ സുക്മ- ബൈജാപൂർ അതിർത്തിയിലെ വനമേഖലയിൽ ഇന്നലെയാണ് ഏറ്റുമുട്ടലുണ്ടായത്. മണിക്കൂറുകൾ നീണ്ട ആക്രമണത്തില്‍ അഞ്ച് സൈനികര്‍ മരണപ്പെട്ടുവെന്നായിരുന്നു നേരത്തെ വന്ന വാര്‍ത്ത. 30 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

21 സൈനികരെ കാണാനില്ലെന്ന വാര്‍ത്തകളും ഇതോടൊപ്പം പുറത്തുവന്നിരുന്നു. മാവോവാദി സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടർന്ന് പ്രദേശത്ത് തിരച്ചിൽ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ റിപ്പോര്‍ട്ട് തേടി.

]]>
സി.പി ജലീൽ വെടിയുതിർത്തിട്ടില്ല; പൊലീസിന് തിരിച്ചടിയായി ഫോറൻസിക് റിപ്പോർട്ട് https://malayalees.ch/forensic-report-says-c-p-jalil-did-not-shoot-police/ Mon, 28 Sep 2020 09:20:52 +0000 https://malayalees.ch/?p=32435 വയനാട് വൈത്തിരിയിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് സി. പി ജലീൽ പൊലീസിന് നേരെ വെടിയുതിർത്തിട്ടില്ലെന്ന് ഫോറൻസിക് റിപ്പോർട്ട്. തോക്കുകളുടെ ശാസ്ത്രീയ പരിശോധനാഫലമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

കഴിഞ്ഞ വർഷം മാർച്ചിലാണ് വൈത്തിരിയിലെ റിസോർട്ടിൽ ജലീലിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. റിസോർട്ടിൽ കമഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ജലീൽ പൊലീസിന് നേരെ വെടിയുതിർത്തെന്നും തുടർന്ന് നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതെന്നുമായിരുന്നു പൊലീസിന്റെ വിശദീകരണം. വ്യാജ ഏറ്റമുട്ടൽ നടന്നുവെന്ന വാദം ശരിവയ്ക്കുന്നതാണ് ഇപ്പോൾ പുറത്തുവരുന്ന ഫോറൻസിക് റിപ്പോർട്ട്.

പൊലീസ് സമർപ്പിച്ച ജലീലിന്റേതെന്ന് അവകാപ്പെട്ട തോക്കിൽ നിന്നല്ല വെടി ഉയർത്തതെന്ന് ഫോറൻസിക് റിപ്പോർട്ടിൽ പറയുന്നു. ജലീലിന്റെ വലതുകയ്യിൽ നിന്ന് എടുത്ത സാമ്പിളിൽ വെടിമരുന്നിന്റെ ഏതെങ്കിലും തരത്തിലുള്ള അംശം കണ്ടെത്താനായില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കോടതിയിൽ സമർപ്പിച്ച തോക്കുകൾ തിരിച്ച് തരണമെന്ന് ആവശ്യപ്പെട്ട് നേരത്തെ തന്നെ പൊലീസ് കോടതിയെ സമീപിച്ചിരുന്നു. എന്നാൽ അത് കൊടുക്കരുതെന്നും അത് തെളിവുനശിപ്പിക്കാൻ കാരണമാകുമെന്നും ജലീലിന്റെ സഹോദരൻ റഷീദ് ചൂണ്ടിക്കാട്ടിയിരുന്നു.

]]>