mansukh vasava – malayalees.ch https://malayalees.ch Malayalam Online News Portal Tue, 29 Dec 2020 12:50:47 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png mansukh vasava – malayalees.ch https://malayalees.ch 32 32 ഗുജറാത്തില്‍ ബിജെപിക്കു തിരിച്ചടി; മുന്‍ കേന്ദ്രമന്ത്രി മന്‍സുഖ് വാസവ പാര്‍ട്ടി വിട്ടു https://malayalees.ch/bjp-bharuch-mp-mansukh-vasava-resigns/ Tue, 29 Dec 2020 12:50:35 +0000 https://malayalees.ch/?p=37679 അഹമ്മദാബാദ്: ഗുജറാത്തില്‍ ബിജെപിക്ക് അപ്രതീക്ഷിത തിരിച്ചടി നല്‍കി ഭറൂചില്‍ നിന്നുള്ള ലോക്‌സഭാംഗവും മുന്‍ കേന്ദ്രമന്ത്രിയുമായ മന്‍സുഖ് വാസവ പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു. നര്‍മദ ജില്ലയിലെ 121 ഗ്രാമങ്ങളെ ഇകോ സെന്‍സിറ്റീവ് സോണില്‍ നിന്ന് ഒഴിവാക്കണമെന്ന വാസവയുടെ ആവശ്യം കേന്ദ്രം നിരാകരിച്ചതിനെ തുടര്‍ന്നാണ് രാജിയെന്ന് കരുതപ്പെടുന്നു.

രാജിക്കാര്യം അറിയിച്ച് വാസവ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് സിആര്‍ പാട്ടീലിന് കത്തയച്ചു. തുടര്‍ച്ചയായ അഞ്ചു തവണ ഭറൂചില്‍ നിന്ന് ലോക്‌സഭയിലെത്തിയ നേതാവാണ് ഇദ്ദേഹം. ഗുജറാത്തില്‍ നിന്ന് ആറു തവണ എംപിയായി.

പാര്‍ട്ടിയോട് ഏറെ കൂറുള്ളവന്‍ ആയിരിക്കുമെന്നും തന്റെ തെറ്റു കൊണ്ടാണ് പാര്‍ട്ടി വിടുന്നത് എന്നും അദ്ദേഹം പ്രതികരിച്ചു. അതേസമയം, വാസവയുടേത് സമ്മര്‍ദ തന്ത്രമാണ് എന്നും പറയുപ്പെടുന്നു.

]]>