Mansoor – malayalees.ch https://malayalees.ch Malayalam Online News Portal Mon, 12 Apr 2021 04:08:08 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Mansoor – malayalees.ch https://malayalees.ch 32 32 മന്‍സൂര്‍ വധക്കേസ്; ഇന്ന് കൂടുതല്‍ പേരുടെ മൊഴിയെടുക്കും https://malayalees.ch/mansoor-murder-case-statement/ Mon, 12 Apr 2021 04:07:58 +0000 https://malayalees.ch/?p=42795 പാനൂർ മന്‍സൂർ വധക്കേസില്‍ അന്വേഷണം തുടരുന്നു. സ്പർജൻ കുമാർ ഐ.പി.എസിന്‍റെ നേതൃത്വത്തിലുള്ള സംഘം കൂടുതൽ പേരുടെ മൊഴിയെടുക്കും. മറ്റ് പ്രതികളെ വേഗത്തിൽ പിടികൂടാനാണ് അന്വേഷണ സംഘത്തിന്‍റെ നീക്കം.

ഇന്നലെ മൻസൂറിന്‍റെ വീട്ടിലെത്തി സംഘം മൊഴി രേഖപ്പെടുത്തിയിരുന്നു. കേസിലെ രണ്ടാം പ്രതി രതീഷിന്‍റെ മരണത്തിലെ ദുരൂഹത കണ്ടെത്താനുള്ള അന്വേഷണം കോഴിക്കോട് ജില്ലാ ക്രൈം ബ്രാഞ്ചും വേഗത്തിലാക്കും.

രതീഷിന്‍റെ ആന്തരികാവയവങ്ങൾക്ക് ക്ഷതമുണ്ടായതായും ശ്വാസം മുട്ടിച്ചതായും പോസ്റ്റുമോർട്ടത്തിൽ സൂചന ലഭിച്ച സാഹചര്യത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. റൂറൽ എസ് പി ഫോറൻസിക് സർജന്‍റെ മൊഴി എടുത്തു.

]]>
മൻസൂർ വധം; രണ്ടാം പ്രതി തൂങ്ങി മരിച്ചനിലയിൽ https://malayalees.ch/mansoor-murder-accused-hanged/ Sat, 10 Apr 2021 04:33:33 +0000 https://malayalees.ch/?p=42740 പാനൂരിലെ മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂറിന്‍റെ കൊലപാതകത്തിൽ പങ്കുണ്ടെന്ന് പൊലീസ് സംശയിക്കുന്നയാൾ തൂങ്ങിമരിച്ച നിലയിൽ. രണ്ടാം പ്രതിയും കൊച്ചിയങ്ങാടി സ്വദേശിയുമായ രതീഷ് കൂലോത്തിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

വളയം പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ആളൊഴിഞ്ഞ കാലിക്കുളമ്പ്​ പറമ്പിൽ വെള്ളിയാഴ്​ച ഉച്ചയോടെയാണ് രതീഷിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. നാട്ടുകാരാണ്​ പറമ്പിൽ മൃതദേഹം തൂങ്ങി നിൽക്കുന്ന വിവരം​ പൊലീസിൽ അറിയിച്ചത്.

രതീഷിന് മന്‍സൂര്‍ വധക്കേസില്‍ നേരിട്ട് പങ്കുണ്ടെന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍. മൻസൂറിനെ കൊലപ്പെടുത്തിയ ശേഷം ഒളിവില്‍ പോയ രതീഷിനായി പൊലീസ് അന്വേഷണം ഊർജിതപ്പെടുത്തിയിരുന്നു. സജീവ സി.പി.എം പ്രവര്‍ത്തകനും വെല്‍ഡിംങ് തൊഴിലാളിയുമായിരുന്നു രതീഷ്.

]]>
പാനൂരിലെ ലീഗ് പ്രവർത്തകന്‍റെ കൊലപാതകം; രാഷ്ട്രീയ വിരോധമെന്ന് റിമാൻഡ് റിപ്പോർട്ട് https://malayalees.ch/panoor-murder-case-remand-report-submitted/ Thu, 08 Apr 2021 13:23:26 +0000 https://malayalees.ch/?p=42659 പാനൂരില്‍ കൊല്ലപ്പെട്ട ലീഗ് പ്രവർത്തകൻ മൻസൂറിന്‍റെ കൊലയ്ക്ക് പിന്നില്‍ രാഷ്ട്രീയ വിരോധമെന്ന് റിമാൻഡ് റിപ്പോർട്ട്. കൊല്ലണമെന്ന ഉദ്ദേശ്യത്തോടെയാണ് അക്രമം നടത്തിയത്. ഒന്ന് മുതൽ 11 പേരാണ് കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തത്. കണ്ടാലറിയാവുന്ന പതിനാല് പേർക്കും കൊലയുമായി ബന്ധമുണ്ടെന്നും റിപ്പോർട്ടിലുണ്ട്. മന്‍സൂറിനെ ബോംബെറിഞ്ഞ് വീഴ്ത്തിയ ശേഷം വടിവാള് കൊണ്ട് വെട്ടുകയായിരുന്നു, തുടര്‍ന്നുണ്ടായ രക്തസ്രാവമാണ് മരണകാരണമെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

പ്രതിയായ ഡി.വൈ.എഫ്.ഐ പ്രവർത്തകൻ ഷിനോസിനെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. തലശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയാണ് റിമാൻഡ് ചെയ്തത്. ഷിനോസിനെ തലശ്ശേരി സബ് ജയിലിലേക്ക് മാറ്റിയിട്ടുണ്ട്. ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ഇസ്മായിലിനാണ് കേസിന്‍റെ അന്വേഷണ ചുമതല.

]]>