Mansoor Koothuparamba – malayalees.ch https://malayalees.ch Malayalam Online News Portal Fri, 09 Apr 2021 04:42:33 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Mansoor Koothuparamba – malayalees.ch https://malayalees.ch 32 32 മൻസൂർ കൊലക്കേസ്: പ്രതികൾ ഇനിയുമകലെ, ഇരുട്ടിൽത്തപ്പി പൊലീസ് https://malayalees.ch/police-inaciton-in-mansur-murder-case/ Fri, 09 Apr 2021 04:42:27 +0000 https://malayalees.ch/?p=42697 കണ്ണൂർ: പാനൂരിൽ മുസ്‌ലിംലീഗ് പ്രവർത്തകൻ മൻസൂർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികളെ കണ്ടെത്താനാകാതെ പൊലീസ്. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കുള്ളവരെ പിടിക്കാൻ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.

കൊല്ലപ്പെട്ട മൻസൂറിന്റെ സഹോദരൻ മുഹ്‌സിൻ പിടിച്ചു കൊടുത്ത ഷിനോസ് മാത്രമാണ് ഇപ്പോൾ പൊലീസിന്റെ കസ്റ്റഡിയിലുള്ളത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയതും ഏറെ വൈകിയാണ്. ഇയാളെ തലശ്ശേരി ഫസ്റ്റ്ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

ദൃക്‌സാക്ഷികൾ അക്രമികളെ തിരിച്ചറിഞ്ഞിട്ടും ഇവരെ പൊലീസിന് ഇതുവരെ കണ്ടെത്താനായിട്ടില്ല എന്നതാണ് ശ്രദ്ധേയം. പ്രതികളെ കുറിച്ചുള്ള വിവരങ്ങൾ പരിക്കേറ്റ മുഹ്‌സിൻ പൊലീസിന് നൽകുകയും ചെയ്തിരുന്നു. കേസന്വേഷണത്തിനായി കണ്ണൂർ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ ഇസ്മായിലിന്റെ നേതൃത്വത്തിൽ 15 അംഗ പ്രത്യേക സംഘത്തിന് രൂപം നൽകിയിട്ടുണ്ട്. സംഘം ഇന്ന് യോഗം ചേരും.

അതിനിടെ, ഷിനോസിന്റെ മൊബൈലിൽ നിന്ന് കൊലപാതകം സംബന്ധിച്ച നിർണായക വിവരങ്ങൾ ലഭിച്ചതായി പൊലീസ് പറയുന്നു. ഫോൺ വിശദപരിശോധനയ്ക്കായി സൈബർ സെല്ലിന് കൈമാറി.

]]>
പാനൂർ കൊലപാതകം: ഷിനോസിന്റെ അറസ്റ്റു രേഖപ്പെടുത്തിയത് ഏറെ വൈകി, മറ്റു പ്രതികൾ കാണാമറയത്ത് https://malayalees.ch/panur-case-arrest/ Thu, 08 Apr 2021 07:44:50 +0000 https://malayalees.ch/?p=42651 കണ്ണൂർ: പാനൂരിൽ ലീഗ് പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികളുടെ അറസ്റ്റു വൈകുന്നതായി ആരോപണം. ഡിവൈഎഫ്‌ഐ പ്രവർത്തകനായ ഷിനോസ് മാത്രമാണ് ഇതുവരെ അറസ്റ്റിലായിട്ടുള്ളത്. കൊലപാതകം നടന്ന സ്ഥലത്തു നിന്ന് കൊല്ലപ്പെട്ട മൻസൂറിന്റെ സഹോദരൻ മുഹ്‌സിനാണ് ഷനോസിനെ പിടിച്ച് പൊലീസിൽ ഏൽപ്പിച്ചത്. ഒരു പകലും രണ്ടു രാത്രിയും നീണ്ടിട്ടും ഷനോസിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നില്ല. ഇത് വലിയ തോതിൽ ലീഗ് കേന്ദ്രങ്ങളിൽ അമർഷമുണ്ടാക്കിയിരുന്നു. ഇതിന് പിന്നാലെ വ്യാഴാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് ഷിനോസിന്റെ അറസ്റ്റു രേഖപ്പെടുത്തിയത്. മറ്റു പ്രതികളെ കണ്ടെത്താനും പൊലീസിനായിട്ടില്ല.

ഷിനോസിനെ പ്രത്യേക അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിന്റെ അടിസ്ഥാനത്തിൽ 11 പേരുടെ പ്രതിപ്പട്ടിക പൊലീസ് തയ്യാറായിക്കിയിട്ടുണ്ട്. ഇവർക്കായുള്ള അന്വേഷണം ഊർജിതമാണ്. കൺമുമ്പിലുണ്ടായിട്ടും പ്രതികളെ അറസ്റ്റു ചെയ്യാൻ പൊലീസ് തയ്യാറാകുന്നില്ല എന്ന ആരോപണവും ശക്തമാണ്. പ്രദേശവാസികൾ പറയുന്നത് പ്രകാരം ഇരുപതോളം ആളുകളാണ് അക്രമി സംഘത്തിലുണ്ടായിരുന്നത്. രണ്ട് ഘട്ടമായി ആയിരുന്നു ആക്രമണം.

ലീഗിന്റെ പ്രാദേശിക നേതാവായ മുഹ്‌സിനെ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നത്. എന്നാൽ സംഘർഷ സ്ഥലത്തേക്ക് അവിചാരിതമായി കടന്നു വന്ന മൻസൂർ ഇരയാകുകയായിരുന്നു. കൊല്ലാനല്ല എത്തിയത് എന്നാണ് ഷിനോസിന്റെ മൊഴി. അത് പൊലീസ് മുഖവിലക്കെടുത്തിട്ടില്ല. കൊല്ലാനല്ല എങ്കിൽ വടിവാളും ബോംബും എന്തിനാണ് കൈവശം വച്ചത് എന്ന ചോദ്യമാണ് ഉയരുന്നത്. സിപിഎമ്മിന്റെ പ്രാദേശിക നേതൃത്വത്തിന്റെ അറിവോടെയാണ് അക്രമമെന്നും പൊലീസ് കരുതുന്നു.

അതിനിടെ, മൻസൂറിനെ ഖബറടക്കിയ ശേഷം പ്രദേശത്ത് സിപിഎം സ്ഥാപനങ്ങൾക്ക് വ്യാപക അക്രമങ്ങൾ ഉണ്ടായി. കൊലപാതകത്തിന്റെ പേരിൽ ആസൂത്രിതമായ കലാപമാണ് ലീഗിന്റെ ക്രിമിനലുകൾ നടത്തിയത് എന്ന് സിപിഎം ജില്ലാ സെക്രട്ടറി എംവി ഗോവിന്ദൻ ആരോപിച്ചു. എട്ട് ഓഫീസുകളും കടകളും സ്റ്റുഡിയോകളും വീടുകളും തകർത്തിട്ടുണ്ട്. ലീഗിന്റെ നേതൃത്വം കുറ്റകരമായ മൗനത്തിലായിരുന്നു. അക്രമത്തെ പ്രോത്സാഹിപ്പിക്കുകയായിരുന്നു. സാധാരണ ജനങ്ങൾക്കും മാധ്യമപ്രവർത്തകർക്കും രക്ഷയില്ല- ഗോവിന്ദൻ കുറ്റപ്പെടുത്തി.

കൂടുതൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ഇന്ന് കലക്ടർ സർവകക്ഷി സമാധാന യോഗം വിളിച്ചിട്ടുണ്ട്. മുസ്‌ലിംലീഗ് അടക്കം എല്ലാ കക്ഷികളും യോഗത്തിൽ പങ്കെടുക്കുമെന്നാണ് സൂചന.

]]>
കാന്തപുരം വിഭാഗം സിപിഎമ്മിനെതിരെ പരസ്യ പ്രതിഷേധത്തിന്; നാളെ 120 കേന്ദ്രങ്ങളില്‍ പ്രതിഷേധം https://malayalees.ch/ssf-protest-against-political-murder/ Thu, 08 Apr 2021 04:13:39 +0000 https://malayalees.ch/?p=42633 പാനൂര്‍ കൊലപാതകത്തിന് പിന്നാലെ കാന്തപുരം വിഭാഗം സിപിഎമ്മിനെതിരെ പരസ്യ പ്രതിഷേധത്തിന്. ഇനിയൊരു മന്‍സൂര്‍ കേരളത്തില്‍ സൃഷ്ടിക്കപ്പെടരുതെന്നും കഠാര രാഷ്ട്രീയത്തിനെതിരെ 120 കേന്ദ്രങ്ങളില്‍ പ്രതിഷേധിക്കുമെന്നും എസ്എസ്എഫ് അറിയിച്ചു.

പുരോഗമനം പറയുന്നവർക്ക് ആശയത്തെ ആശയം കൊണ്ട് നേരിടാൻ ശേഷിയില്ലാതാകുന്നുവെന്നതിന്റെ തെളിവാണിതെന്ന് എസ്എസ്എഫ് ഫേസ് ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി. പ്രാസ്ഥാനിക കുടുംബാംഗമായ മൻസൂർ കക്ഷി രാഷ്ട്രീയ പ്രവർത്തനങ്ങളിൽ പങ്കാളിയായിരുന്നില്ല. ലീഗ് പ്രവർത്തകനായ സഹോദരന് നേരെ സിപിഎം നടത്തിയ അതിക്രമം കണ്ട് തടയാനെത്തിയപ്പോഴാണ് മൻസൂറിനെ അക്രമിച്ചത്. എല്ലാ ഡിവിഷൻ കേന്ദ്രങ്ങളിലും മന്‍സൂറിനായി നാളെ പ്രാർഥനാ സദസ്സുകളൊരുക്കുമെന്ന് എസ്എസ്എഫ് കുറിപ്പില്‍ വ്യക്തമാക്കി.

കുറിപ്പിന്‍റെ പൂര്‍ണരൂപം

കൂത്തുപറമ്പിലെ പ്രിയ സഹോദരൻ മൻസൂറിന്‍റെ കൊലപാതകം മനുഷ്യ മന:സാക്ഷിയെ ഞെട്ടിക്കുന്നതും അത്യന്തം അപലപനീയവുമാണ്. പുരോഗമനം പറയുന്നവർക്ക് ആശയത്തെ ആശയം കൊണ്ട് നേരിടാൻ ശേഷിയില്ലാതാകുന്നുവെന്നതിന്റെ പ്രകടമായ തെളിവാണിത്. പ്രാസ്ഥാനിക കുടുംബാംഗമായ മൻസൂർ കക്ഷി രാഷ്ട്രീയ പ്രവർത്തനങ്ങളിൽ പങ്കാളിയായിരുന്നില്ല. പിതാവ് കേരള മുസ്‌ലിം ജമാഅത്തിന്റെ യൂണിറ്റ് ഭാരവാഹിയും കൂടിയായിരുന്നു. ലീഗ് പ്രവർത്തകനായ സഹോദരന് നേരെ സിപിഎം നടത്തിയ അതിക്രമം കണ്ട് തടയാനെത്തിയപ്പോഴാണ് മൻസൂറിനെ അക്രമിക്കുന്നതും ജീവൻ പോകുന്നതും. രാഷ്ട്രീയ തിമിരം ബാധിച്ച നരാധമൻമാരുടെ കൊലക്കത്തിക്കിരയായ മൻസൂറിന്റെ പാരത്രിക മോക്ഷത്തിന് വേണ്ടി പ്രാർത്ഥനാ സദസ്സുകളൊരുക്കുക. എല്ലാ ഡിവിഷൻ കേന്ദ്ര ങ്ങളിലും നാളെ കഠാര രാഷ്ട്രീയത്തിനെതിരെ പ്രതിഷേധം അലയടിക്കട്ടെ! ഇനിയൊരു മൻസൂർ കേരളത്തിൽ സൃഷ്ടിക്കപ്പെടരുത്.

]]>