manmohan singh – malayalees.ch https://malayalees.ch Malayalam Online News Portal Tue, 26 Sep 2023 07:45:08 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png manmohan singh – malayalees.ch https://malayalees.ch 32 32 “രാഷ്ട്രീയത്തിലെ ലാളിത്യത്തിന്റെ അപൂർവ മാതൃക”; പിറന്നാൾ നിറവിൽ മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്, ജന്മദിനാശംസകൾ നേർന്ന് നേതാക്കൾ https://malayalees.ch/former-pm-manmohan-singh-birthday/ Tue, 26 Sep 2023 07:45:03 +0000 https://malayalees.ch/?p=88422 91-ാം പിറന്നാൾ നിറവിൽ മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്. ജന്മദിനാശംകൾ നേർന്ന് നേതാക്കൾ. പാർട്ടി ഭേദമന്യേ എല്ലാ നേതാക്കന്മാരും മുൻ പ്രധാനമന്ത്രിയ്ക്ക് ജന്മദിനാശംസകൾ നേർന്നു. “മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ് ജിക്ക് ജന്മദിനാശംസകൾ. അദ്ദേഹത്തിന്റെ ദീർഘായുസിനും നല്ല ആരോഗ്യത്തിനും വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു” എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസകൾ അറിയിച്ച് കൊണ്ട് എക്‌സിൽ കുറിച്ചത്. 2004-2014 കാലഘട്ടത്തിൽ രാജ്യത്തിന്റെ പ്രധാനമന്ത്രിയായിയിരുന്നു മൻമോഹൻ സിംഗ്. രാജ്യത്തെ സാമ്പത്തിക പരിഷ്കാരങ്ങളുടെ ശില്പിയെന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. (Former PM manmohan singh birthday)

രാഷ്ട്രീയത്തിലെ ലാളിത്യത്തിന്റെയും മാന്യതയുടെയും അപൂർവ മാതൃകയെന്നാണ് ആശംസകൾ നേർന്നുകൊണ്ട് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ കുറിച്ചത്. “മുൻ പ്രധാനമന്ത്രി ഡോ മൻമോഹൻ സിംഗ് ജിക്ക് ഞാൻ എന്റെ ആശംസകൾ നേരുന്നു. രാഷ്ട്രീയത്തിലെ ലാളിത്യത്തിന്റെയും മാന്യതയുടെയും ദയയുടെയും അപൂർവ മാതൃകയാണ് അദ്ദേഹം. ഒരു യഥാർത്ഥ രാഷ്ട്രതന്ത്രജ്ഞനായ പ്രധാനമന്ത്രി. അദ്ദേഹത്തിന്റെ വാക്കുകളേക്കാൾ കൂടുതൽ പ്രവൃത്തികൾ സംസാരിച്ചു. രാഷ്ട്രത്തിന് അദ്ദേഹം നൽകിയ മഹത്തായ സംഭാവനകൾക്ക് ഞങ്ങൾ എന്നും നന്ദിയുള്ളവരാണ്.” എന്നാണ് അദ്ദേഹം എക്‌സിൽ കുറിച്ചത്.

നല്ല ആരോഗ്യവും സന്തോഷവും നേർന്നും കൊണ്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും ആശംസകൾ അറിയിച്ചു. മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ് ജിയുടെ സമഗ്രതയും രാഷ്ട്രനിർമ്മാണത്തിലും ജനങ്ങളുടെ സാമ്പത്തിക ഉന്നമനത്തിലുമുള്ള അചഞ്ചലമായ പ്രതിബദ്ധതയും എനിക്ക് എന്നും പ്രചോദനമായിരിക്കും. ഈ ജന്മദിനത്തിൽ അദ്ദേഹത്തിന് നല്ല ആരോഗ്യവും സന്തോഷവും നേരുന്നു എന്നാണ് രാഹുൽ ഗാന്ധി കുറിച്ചത്.

കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും ജന്മദിനാശംസകൾ നേരുകയും അഗാധമായ ആദരവ് അറിയിക്കുകയും ചെയ്തു. രാഷ്ട്രീയത്തിൽ ക്ഷമയുടെയും വിനയത്തിന്റെയും മൂല്യം പ്രകടമാക്കിയ നേതാവ് എന്നാണ് പ്രിയങ്ക ഗാന്ധി വിശേഷിപ്പിച്ചത്. ഒരു പ്രധാനമന്ത്രിയെന്ന നിലയിൽ, അദ്ദേഹത്തിന്റെ സത്യസന്ധതയും ധൈര്യവും കാഴ്ചപ്പാടും വിവേകവും നമ്മുടെ രാജ്യത്തിന് 21-ാം നൂറ്റാണ്ടിലേക്ക് മുന്നേറാൻ വഴിയൊരുക്കി.”ബി എന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗും അദ്ദേഹത്തിന് ജന്മദിനാശംസകൾ നേർന്നു. അദ്ദേഹത്തിന്റെ ദീർഘായുസ്സിനും നല്ല ആരോഗ്യത്തിനും സന്തോഷത്തിനും വേണ്ടി പ്രാർത്ഥിച്ചുക്കുന്നുവെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കറും കുറിച്ചു.

ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാൾ ഇന്ത്യയോടുള്ള അദ്ദേഹത്തിന്റെ അചഞ്ചലമായ സമർപ്പണത്തെയും പ്രതിബദ്ധതയെയും പ്രശംസിച്ചു. “മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് ജിക്ക് ജന്മദിനാശംസകൾ. നമ്മുടെ രാജ്യത്തോടും ഭരണഘടനയോടും ജനാധിപത്യത്തോടുമുള്ള നിങ്ങളുടെ അചഞ്ചലമായ അർപ്പണബോധവും പ്രതിബദ്ധതയും ഞങ്ങളെ എല്ലാവരെയും പ്രചോദിപ്പിക്കുന്നു. നിങ്ങൾക്ക് നല്ല ആരോഗ്യവും സന്തോഷവും ദീർഘായുസ്സും നേരുന്നു.” എന്നാണ് അരവിന്ദ് കെജ്‌രിവാൾ എക്‌സിൽ കുറിച്ചത്.

]]>
ഡോ.മൻമോഹൻ സിംഗ് ആശുപത്രി വിട്ടു https://malayalees.ch/manmohan-singh-leaves-hospital/ Mon, 01 Nov 2021 04:24:11 +0000 https://malayalees.ch/?p=51823 മുൻപ്രധാനമന്ത്രി ഡോ.മൻമോഹൻ സിംഗ് ആശുപത്രി വിട്ടു. ഡൽഹി എയിംസിൽ ചികിത്സയിലായിരുന്ന മൻമോഹൻ സിംഗ് ഇന്ന് വൈകീട്ട് 5.30നാണ് ഡിസ്ചാർജ് ആയത്. ( manmohan singh leaves hospital )

പനിയെ തുടർന്ന് ഒക്ടോബർ 13നാണ് ഡോ. മൻമോഹൻ സിംഗിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നെഞ്ചിലെ അണുബാധക്കൊപ്പം അദ്ദേഹത്തിന് ശ്വാസതടസവും നേരിട്ടതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. കാർഡിയോളജിസ്റ്റായ ഡോ. നിതീഷ് നായികിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പരിചരണത്തിൽ ആശുപത്രിയിലെ കാർഡിയോ ന്യൂറോ സെൻററിലുള്ള പ്രൈവറ്റ് വാർഡിലായിരുന്നു മൻമോഹൻ സിംഗ്.

ഇതിനിടെ കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ മൻമോഹൻ സിംഗിനെ സന്ദർശിച്ച് ആരോഗ്യവിവരം തിരക്കിയിരുന്നു. എന്നാൽ മന്ത്രി ഫോട്ടോഗ്രാഫറോടൊപ്പം വാർഡിലെത്തിയത് വൻ വിവാദമായിരുന്നു. കൂടാതെ അദ്ദേഹത്തിന്റെ ചിത്രം പുറത്തുവിട്ടതിൽ അതൃപ്തി പ്രകടിപ്പിച്ച് കുടുംബവും രംഗത്തെത്തിയിരുന്നു. മൻസൂഖ് മാണ്ഡവ്യ മൻമോഹൻ സിംഗിനെ ആശുപത്രിയിലെത്തി സന്ദർശിക്കുന്നതിന്റെ ചിത്രമാണ് പുറത്തായത്. ആശുപത്രിയിൽ കഴിയുന്നതിനിടെ ഫോട്ടോയെടുക്കുന്നതിനെ മാതാവ് വിലക്കിയിരുന്നെന്നും ഇത് കേൾക്കാതെയാണ് കേന്ദ്രമന്ത്രിക്കൊപ്പമെത്തിയ ഫോട്ടോഗ്രാഫർ ഫോട്ടോയെടുത്തതെന്നും കുടുംബാംഗങ്ങൾ ആരോപിച്ചു. സംഭവം കുടുംബത്തെ വേദനിപ്പിച്ചുവെന്ന് മൻമോഹൻ സിംഗിന്റെ മകൾ ധമാൻ സിംഗ് പറഞ്ഞിരുന്നു.

]]>
2ജി കേസിലെ വിവാദ പരാമർശം; മുൻ സിഎജി വിനോദ് റായ് മാപ്പ് പറഞ്ഞു https://malayalees.ch/vinod-rai-apology-in-spectrum-case/ Thu, 28 Oct 2021 11:41:48 +0000 https://malayalees.ch/?p=51696 മാനനഷ്ടക്കേസിൽ മുൻ സി.എ.ജി വിനോദ് റായ് തന്നോട് നിരുപാധികം മാപ്പ് പറഞ്ഞതായി കോൺഗ്രസ് നേതാവും മുൻ രാജ്യസഭാ എം.പിയുമായ സഞ്ജയ് നിരുപം. 2ജി സ്‌പെക്‌ട്രം റിപ്പോർട്ടിൽ നിന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനെ മാറ്റിനിർത്താൻ നിരുപമും മറ്റ് എംപിമാരും സമ്മർദം ചെലുത്തിയെന്ന് 2014ൽ റായ് പറഞ്ഞിരുന്നു. ഇതിനെതിരെയാണ് നിരുപം കോടതിയിൽ അപകീർത്തി കേസ് ഫയൽ ചെയ്തത്.

‘ഡൽഹി പാട്യാല കോടതിയിൽ ഞാൻ സമർപ്പിച്ച അപകീർത്തി കേസിൽ ഒടുവിൽ മുൻ സിഎജി വിനോദ് റായ് നിരുപാധികം മാപ്പുപറഞ്ഞിരിക്കുന്നു. യുപിഎ സർക്കാറിന്റെ കാലത്തെ 2ജി സ്‌പെക്ട്രം, കൽക്കരി ലേലം എന്നിവയുമായി ബന്ധപ്പെട്ട കൃത്രിമ റിപ്പോർട്ടുകൾക്ക് അദ്ദേഹം രാഷ്ട്രത്തോട് മാപ്പു പറയണം’ – കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലം ട്വിറ്ററിൽ പങ്കുവച്ച് നിരുപം പറഞ്ഞു.

അഭിമുഖത്തിലെ ചോദ്യങ്ങൾക്ക് മറുപടിയായി സിഎജി റിപ്പോർട്ടിൽ നിന്ന് മൻമോഹൻ സിങ്ങിന്റെ പേര് ഒഴിവാക്കാൻ സമ്മർദം ചെലുത്തിയവരിൽ സഞ്ജയ് നിരുപമിന്റെ പേര് അശ്രദ്ധമായും തെറ്റായും പരാമർശിച്ചതായി മനസ്സിലായിയെന്ന് സത്യവാങ്മൂലത്തിൽ റായ് പറഞ്ഞു. സഞ്ജയ് നിരുപമിന് പുറമേ, കോൺഗ്രസ് എംപിമാരായ അശ്വിനി കുമാറും സന്ദീപ് ദീക്ഷിത്തും മൻമോഹനു വേണ്ടി ഇടപെട്ടു എന്നും അദ്ദേഹം ആരോപിച്ചിരുന്നു.

]]>
ക്രൂഡോയിൽ വിലയാണോ പെട്രോൾ വിലയിലെ വില്ലൻ ? മൻമോഹൻ സിങിന്‍റെ കാലത്തെ കണക്കുകൾ പറയുന്നതെന്ത് ? https://malayalees.ch/what-is-the-factor-behind-petrol-price-hike/ Wed, 09 Jun 2021 12:28:43 +0000 https://malayalees.ch/?p=45329 ‘ ഞാനൊരു ദുർബലനായ പ്രധാനമന്ത്രിയായിരുന്നുവെന്ന് ഞാൻ വിശ്വസിക്കുന്നില്ല. ചരിത്രം എന്നോട് ദയയുള്ളതായിരിക്കുമെന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്നു’ 2014 ൽ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് പറഞ്ഞ വാക്കുകളാണിവ. കേരളത്തിലടക്കം പെട്രോൾ വില 100 കടക്കുമ്പോൾ അദ്ദേഹത്തിന്റെ ഈ വാക്കുകൾ ഒരിക്കൽ കൂടി സമൂഹ മാധ്യമങ്ങളിൽ ഷെയർ ചെയ്യപ്പെടുകയാണ്. ക്രൂഡോയിൽ വിലയുടെ മേൽ പഴിചാരിയാണ് കേന്ദ്ര സർക്കാർ നിലവിലെ ഈ വിലവർധവിനെ ന്യായീകരിക്കുന്നത്. അവിടെയാണ് മൻമോഹന്റെ ഭരണമികവ് ഒരിക്കൽ കൂടി തിളങ്ങുന്നത്. മൻമോഹൻ സിങിന്‍റെ കാലത്തെ ക്രൂഡോയിൽ വിലയും ഇന്ത്യയിലെ പെട്രോൾ വിലയും ഒന്ന് പരിശോധിക്കാം. 2009 ജുലൈയിൽ അന്താരാഷ്ട്ര മാർക്കറ്റിൽ ക്രൂഡോയിൽ ബാരലിന് 69.26 ഡോളറായിരുന്ന സമയത്ത് ഇന്ത്യയിൽ പെട്രോൾ ലഭിച്ചത് 48.76 രൂപയ്ക്കായിരുന്നു.

2010 ജൂണിൽ ക്രൂഡ് വില ബാരലിന് 75.59 ഡോളറായിരുന്നപ്പോൾ ഇന്ത്യയിൽ 55 രൂപ 88 പൈസക്ക് പെട്രോൾ വിറ്റിരുന്നു. 2011 ജൂലൈയിൽ 68.62 രൂപയ്ക്ക് ഇന്ത്യയിൽ പെട്രോൾ ലഭിക്കുന്ന സമയത്ത് ക്രൂഡ് വില ബാരലിന് 95.68 ഡോളറായിരുന്നു. 2012 ജൂലൈയിൽ ക്രൂഡോയിൽ വില ബാരലിന് 88.08 ഡോളറായിരുന്ന സമയത്ത് ഇന്ത്യക്കാരന് പെട്രോൾ 75.14 രൂപയ്ക്ക് ലഭിച്ചിരുന്നു. 2013 ജൂലൈയിൽ മൻമോഹന്‍റെ ഭരണകാലത്തെ ക്രൂഡോയിൽ വില ബാരലിന് 105.10 രൂപയായിരുന്ന കാലത്ത് അദ്ദേഹം ഇന്ത്യക്കാരന് പെട്രോൾ 77 രൂപ 73 പൈസക്ക് ലഭ്യമാക്കിയിരുന്നു. ഒടുവിൽ 2014ൽ സ്ഥാനമൊഴിയുമ്പോൾ അന്താരാഷ്ട്ര മാർക്കറ്റിൽ 101. 57 ഡോളറായിരുന്നപ്പോൾ 82.07 രൂപയ്ക്ക് പെട്രോളും 63.86 രൂപയ്ക്ക് ഡീസലും മൻമോഹന്‍റെ ഭരണക്കാലത്ത് ഇന്ത്യക്കാരന് ലഭിച്ചിരുന്നു. നിലവിൽ അന്താരാഷ്ട്ര മാർക്കറ്റിൽ ക്രൂഡോയിൽ വില ബാരലിന് 71.75 ഡോളറിൽ നിൽക്കുമ്പോഴാണ് ഇന്ത്യയിൽ പെട്രോൾ വില നൂറ് കടക്കുന്നത് എന്നത് കൂടി ഇതിനോട് ചേർത്ത് വായിക്കണം.

മോദി സർക്കാർ അധികാരത്തിലെത്തിയ ആദ്യവർഷമായ 2014-15 കാലഘട്ടത്തിൽ പെട്രോൾ നികുതിയിലുടെ കേന്ദ്രസർക്കാറിന് ലഭിച്ച വരുമാനം 29,276 കോടിയാണ്. 2020 മുതൽ 2021 ഏപ്രിൽ വരെ 1,23.166 കോടിയാണ്. വർധന ഏകദേശം 320.66 ശതമാനം. 2014-15 കാലഘട്ടത്തിൽ ഡീസൽ നികുതിയായി കേന്ദ്രത്തിന് കിട്ടിയത് 42,881 കോടി രൂപയാണ്. 2020 മുതൽ 2021 ഏപ്രിൽ വരെ 2,04,906 കോടി രൂപയാണ്. വർധനവ് ഏകദേശം 377.85 ശതമാനമാണ്. ഇന്ത്യയുടെ ജിഡിപി കൂപ്പുകുത്തികൊണ്ടിരിക്കുന്ന നിലവിലെ അവസ്ഥയിൽ അന്നൊരിക്കൽ ലോകം മുഴുവൻ സാമ്പത്തിക മാന്ദ്യത്തിൽ അകപ്പെട്ടപ്പോഴും ഇന്ത്യയെ താങ്ങിനിർത്തിയ മൻമോഹന്‍റെ ഭരണമികവ് ഇന്ന് വീണ്ടും ഓർമിക്കപ്പെടുക്കയാണ്-അല്ലെങ്കിലും കാലത്തിന്‍റെ കാവ്യനീതി അങ്ങനെയാണ്.

]]>
ആരാണ് മികച്ച പ്രധാനമന്ത്രി? മൻമോഹനെന്ന് 62 ശതമാനം പേർ; മോദിക്ക് 37% പേരുടെ മാത്രം പിന്തുണ https://malayalees.ch/who-is-best-pm-manmohan-or-modi-asks-teluge/ Wed, 05 May 2021 12:19:31 +0000 https://malayalees.ch/?p=43746 ഹൈദരാബാദ്: മൻമോഹൻ സിങ്ങോ നരേന്ദ്രമോദിയോ? ഏറ്റവും മികച്ച പ്രധാനമന്ത്രി ആരാണെന്ന, തെലുങ്ക് പ്രാദേശിക മാധ്യമമായ തെലുങ്ക് 360 നടത്തിയ അഭിപ്രായ സർവേയിൽ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന് വ്യക്തമായ മേൽക്കൈ. 24 മണിക്കൂർ നീണ്ട ട്വിറ്റർ പോളിൽ 62.4 ശതമാനം പേരാണ് മൻമോഹനാണ് മികച്ച പ്രധാനമന്ത്രിയെന്ന അഭിപ്രായം രേഖപ്പെടുത്തിയത്.

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് 37.6 ശതമാനം വോട്ടേ കിട്ടിയുള്ളൂ. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലാണ് പോൾ സംഘടിപ്പിക്കപ്പെട്ടത്. 24 മണിക്കൂറിനിടെ 63000 പേരാണ് സർവേയിൽ പങ്കെടുത്തത് എന്ന് തെലുങ്ക് 360 ട്വിറ്റർ ഹാൻഡ്‌ലിൽ വ്യക്തമാക്കി. ദേശീയ മാധ്യമങ്ങൾ നടത്തുന്ന സർവേയിൽ പങ്കെടുക്കുന്നതിനേതാക്കാൽ കൂടുതൽ പേർ അഭിപ്രായം രേഖപ്പെടുത്തിയതായും മാധ്യമം അവകാശപ്പെട്ടു.

പത്തു വർഷത്തെ മൻമോഹൻ സിങ്ങിന്റെയും ഏഴു വർഷത്തെ മോദിയുടെയും ഭരണം കണ്ടിട്ട്, ആരാണ് മികച്ച പ്രധാനമന്ത്രി എന്നായിരുന്നു ചോദ്യം. നിരവധി പേരാണ് പോളിന് താഴെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകൾ രേഖപ്പെടുത്തിയിട്ടുള്ളത്.

]]>
മൻമോഹൻ സിംഗിന് കൊവിഡ് https://malayalees.ch/manmohan-singh-tests-covid-positive/ Tue, 20 Apr 2021 04:23:41 +0000 https://malayalees.ch/?p=43142 മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തെ ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചു.

പനി ബാധിച്ചതിനെ തുടർന്ന് ഇന്ന് വൈകീട്ടോടെയാണ് മൻമോഹൻ സിംഗിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.

മൻമോഹൻ സിംഗ് രണ്ട് ഡോസ് വാക്‌സിനും എടുത്തിരുന്നു. ആദ്യ ഡോസ് മാർച്ച് നാലിനും രണ്ടാം ഡോസ് ഏപ്രിൽ മൂന്നിനുമാണ് എടുത്തത്.

]]>
സത്യസന്ധനായിരുന്നു മൻമോഹൻ, എന്നിട്ടും യുപിഎ അഴിമതിമുക്തമായില്ല: മന്ത്രി അനുരാഗ് ഠാക്കൂർ https://malayalees.ch/anurag-takoor-praised-manmohan/ Fri, 12 Feb 2021 11:37:00 +0000 https://malayalees.ch/?p=40086 ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻസിങ്ങിനെ പുകഴ്ത്തിയും യുപിഎ സർക്കാറിനെ ഇകഴ്ത്തിയും കേന്ദ്ര ധനസഹമന്ത്രി അനുരാഗ് ഠാക്കൂർ. മൻമോഹൻ സത്യസന്ധനായിരുന്നു എന്നും എന്നാൽ അദ്ദേഹത്തിന് കീഴിൽ യുപിഎ സർക്കാർ അഴിമതിയിൽ മുങ്ങിക്കുളിച്ചെന്നും ഠാക്കൂർ ആരോപിച്ചു. രാജ്യസഭയിലായിരുന്നു ഠാക്കൂറിന്റെ പരാമർശങ്ങൾ.

‘ഡോ. സാഹബ് (മൻമോഹൻസിങ്) സത്യസന്ധനായിരുന്നു. എന്നാൽ യുപിഎ ഭരണകാലത്ത് എല്ലാ വകുപ്പിലും അഴിമതി നടന്നു. ഇന്ന്, മോദിയുടെ ഏഴു വർഷക്കാലത്തിനിടയിൽ ഏഴു പൈസയുടെ അഴിമതി പോലും നടന്നിട്ടില്ല. ഇതാണ് വിശ്വസ്ത സർക്കാർ’ – ബജറ്റ് ചർച്ചയിൽ പങ്കെടുക്കവെ ഠാക്കൂർ പറഞ്ഞു.

കർഷക സമരത്തിലെയും സ്വകാര്യവത്കരണത്തിലെയും പ്രതിപക്ഷ നിലപാടുകളെയും അദ്ദേഹം ചോദ്യം ചെയ്തു. എയർ ഇന്ത്യയുടെ ഇപ്പോഴത്തെ അവസ്ഥയ്ക്കു കാരണമാരാണ്? രാജ്യത്തെ ആറു വിമാനത്താവളങ്ങൾ സ്വകാര്യവത്കരിക്കാനുള്ള ശ്രമം ആദ്യമായി ആരംഭിച്ചത് ആരാണ്? – ബിജെപി നേതാവ് ചോദിച്ചു.

മോദി സർക്കാർ രാജ്യത്തെ സാമ്പത്തിക ശക്തിയാക്കി മാറ്റിയെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇന്ന് ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ മൊബൈൽ ഫോൺ നിർമാതാക്കളായി ഇന്ത്യ മാറി. ഏഴു ടെക്സ്റ്റയിൽ പാർക്കുകളാണ് സർക്കാർ ആരംഭിച്ചത്- അദ്ദേഹം പറഞ്ഞു.

]]>
ചൈനയുടെ ഭീഷണിക്ക് മുന്നില്‍ മുട്ടുമടക്കരുത്; രാജ്യത്തിന്‍റെ അഖണ്ഡതക്കായി ഒറ്റക്കെട്ടായി നില്‍ക്കണം: മന്‍മോഹന്‍ സിംഗ് https://malayalees.ch/pm-must-be-mindful-of-implications-of-words-manmohan-singh-on-ladakh/ Mon, 22 Jun 2020 07:44:47 +0000 https://malayalees.ch/?p=27429 സര്‍വകക്ഷിയോഗത്തിലെ പ്രധാനമന്ത്രിയുടെ പ്രസ്താവനയെ ചൊല്ലിയുള്ള ആശയക്കുഴപ്പത്തിന്‍റെ പശ്ചാത്തലത്തിലാണ് മന്‍മോഹന്‍ സിങ്ങിന്‍റെ മുന്നറിയിപ്പ്.

വ്യാജ പ്രസ്താവനകള്‍ കൊണ്ട് രാജ്യത്തെ പ്രതിസന്ധി മറികടക്കാനാകില്ലെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. ചൈനയുടെ ഭീഷണിക്ക് മുന്നില്‍ മുട്ടുമടക്കരുത്. രാജ്യത്തിന്‍റെ അഖണ്ഡതക്കായി ഒറ്റക്കെട്ടായി നില്‍ക്കണമെന്നും മന്‍മോഹന്‍ സിംഗ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ഇന്ത്യ-ചൈന സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തിലാണ് മന്‍മോഹന്‍ സിംഗിന്‍റെ പ്രസ്താവന. സര്‍വകക്ഷിയോഗത്തിലെ പ്രധാനമന്ത്രിയുടെ പ്രസ്താവനയെ ചൊല്ലിയുള്ള ആശയക്കുഴപ്പത്തിന്‍റെ പശ്ചാത്തലത്തിലാണ് മന്‍മോഹന്‍ സിങ്ങിന്‍റെ മുന്നറിയിപ്പ്.

പ്രധാനമന്ത്രി, താനുപയോഗിക്കുന്ന വാക്കുകളുടെ പ്രത്യാഘാതങ്ങളെക്കുറിച്ച് ശ്രദ്ധാലുവായിരിക്കണം. രാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച കേണല്‍ ബി. സന്തോഷ് ബാബുവിനും മറ്റു ജവാന്മാര്‍ക്കും നീതി ഉറപ്പാക്കുന്നതിന് വേണ്ടി സാഹചര്യത്തിന് അനുസരിച്ച് പ്രധാനമന്ത്രിയും സര്‍ക്കാരും ഉയര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും മന്‍മോഹന്‍സിംഗ് പറഞ്ഞു.

അതിര്‍ത്തിയില്‍ വിട്ടുവീഴ്ചയുണ്ടാകരുത്. സര്‍ക്കാരിന്‍റെ എല്ലാ മന്ത്രാലയങ്ങളും ഈ വിഷയം ഒരേ രീതിയില്‍ കൈകാര്യം ചെയ്യണം. പല രീതിയില്‍ സംസാരിക്കുന്നത് രാജതാല്പര്യത്തിന് ചേര്‍ന്നതല്ലെന്നും മന്‍മോഹന്‍സിങ് മുന്നറിയിപ്പ് നല്‍കി.

ഇന്ത്യയുടെ പ്രദേശത്ത് പുറത്തുനിന്നാരും കടന്നുകയറിയില്ലെന്നും ഇന്ത്യന്‍ പോസ്റ്റ് ആരും പിടിച്ചെടുത്തില്ലെന്നുമുള്ള സര്‍വക്ഷിയോഗത്തിലെ പ്രധാനമന്ത്രിയുടെ പ്രസ്താവനയാണ് വിവാദത്തിലായത്. പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസും സി.പി.എമ്മും അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു. ഇതുസംബന്ധിച്ച് ഒടുവില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് വിശദീകരണവുമിറക്കിയിരുന്നു. പ്രസ്താവന ചിലര്‍ ദുര്‍വ്യാഖ്യാനം ചെയ്യാന്‍ ശ്രമിക്കുകയാണെന്ന് വിശദീകരണക്കുറിപ്പില്‍ കുറ്റപ്പെടുത്തി. ലഡാക്കില്‍ നിയന്ത്രണരേഖയ്ക്കു തൊട്ടപ്പുറത്ത് ചൈന ചില നിര്‍മാണങ്ങള്‍ നടത്തുകയും അതില്‍നിന്ന് പിന്മാറാതിരിക്കുകയും ചെയ്തതുകൊണ്ടാണ് ജൂണ്‍ 15-ന് സംഘര്‍ഷം ഉണ്ടായതെന്ന് പി.എം.ഒ. വ്യക്തമാക്കി.

പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയാണ് ആദ്യം വിമര്‍ശനമുന്നയിച്ചത്. “നരേന്ദ്ര മോദി യഥാർത്ഥത്തിൽ സറണ്ടർ മോദി’ എന്നാണ് രാഹുൽ ട്വിറ്ററിൽ കുറിച്ചത്. അതിർത്തി വിഷയത്തിൽ പ്രധാനമന്ത്രി ചൈനയോട് മൃദുസമീപം സ്വീകരിക്കുന്നുവെന്ന ജപ്പാൻ ടൈംസ് എന്ന മാധ്യമത്തിന്‍റെ ആർട്ടിക്കിൾ ടാഗ് ചെയ്തായിരുന്നു രാഹുലിന്‍റെ ട്വീറ്റ്. ഇന്ത്യയുടെ പ്രദേശം പ്രധാനമന്ത്രി ചൈനയ്ക്ക് അടിയറവ് വച്ചെന്നും ചൈന കയ്യേറിയിട്ടില്ലെങ്കില്‍ 20 സൈനികര്‍ വീരമൃത്യു വരിച്ചത് എന്തിനെന്നും രാഹുല്‍ ഗാന്ധി ചോദിച്ചിരുന്നു. സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം എന്നിവരും സര്‍ക്കാരിനെതിരെ രംഗത്തെത്തിയിരുന്നു.

]]>