MANJU WARRIER – malayalees.ch https://malayalees.ch Malayalam Online News Portal Tue, 31 Jan 2023 04:35:08 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png MANJU WARRIER – malayalees.ch https://malayalees.ch 32 32 ‘ഇത് നിങ്ങൾ ചെയ്തത് നിങ്ങളുടെ 67-ാം വയസിൽ, അമ്മയെ കുറിച്ചോർത്ത് അഭിമാനിക്കുന്നു’ : മഞ്ജു വാര്യർ https://malayalees.ch/manju-warrier-instagram-post-about-mother/ Tue, 31 Jan 2023 04:34:52 +0000 https://malayalees.ch/?p=75372 സിനിമാ താരം മഞ്ജു വാര്യറുടെ അമ്മ ഗിരിജാ മാധവൻ മോഹിനിയാട്ടത്തിൽ അരങ്ങേറ്റം കുറിച്ചു. മഞ്ജു വാര്യറാണ് ഇക്കാര്യം തന്റെ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. ( manju warrier instagram post about mother )

‘അമ്മ, വയസ് എന്നത് വെറും നമ്പറാണെന്ന് വീണ്ടും വീണ്ടും തെളിയിച്ച് തരുന്നതിന് നന്ദി. ഇത് നിങ്ങളുടെ 67-ാം വയസിലാണ് ചെയ്തിരിക്കുന്നത്. എനിക്കും എന്നെ പോലുള്ള ആയിരക്കണക്കിന് സ്ത്രീകൾക്കും നിങ്ങൾ പ്രചോദനമാണ്. ഞാൻ നിങ്ങളെ സ്‌നേഹിക്കുന്നു, നിങ്ങളെ കുറിച്ചോർത്ത് അഭിമാനം കൊള്ളുന്നു’- മഞ്ജു ഇൻസ്റ്റഗ്രാമിൽ കുറിച്ചതിങ്ങനെ.

മഞ്ജു വിദ്യാർത്ഥിനിയായിരുന്ന കാലത്ത് തന്നെ ഗിരിജ മഞ്ജുവിനൊപ്പം പാട്ട് പഠിക്കാൻ ശ്രമിച്ചിരുന്നതാണ്. നൃത്തം അഭ്യസിക്കണമെന്നാണ് ആഗ്രഹിച്ചിരുന്നതെങ്കിലും അത് നടന്നില്ല. പിന്നീട് കുട്ടികളെല്ലാം വലുതായ ശേഷം ഒറ്റപ്പെടൽ തോന്നാതിരിക്കാൻ ഇഷ്ടമുള്ളത് ചെയ്യാൻ മക്കളായ മഞ്ജു വാര്യറും മധു വാര്യറും തന്നെയാണ് ഗിരിജയോട് പറയുന്നത്. ഇതിന് പിന്നാലെ ഗിരിജ വീണ്ടും നൃത്തം അഭ്യസിച്ച് തുടങ്ങി. അങ്ങനെയാണ് മോഹിനിയാട്ടം പഠിക്കുന്നത്.

]]>
കൃത്യമായി നികുതി അടച്ചു; മഞ്ജു വാര്യർക്ക് കേന്ദ്ര സർക്കാർ അംഗീകാരം https://malayalees.ch/manju-warrier-got-central-govt-gst-certificate/ Tue, 05 Jul 2022 04:17:30 +0000 https://malayalees.ch/?p=64299 കൃത്യമായി നികുതി അടച്ചതിന് നടി മഞ്ജു വാര്യർക്ക് കേന്ദ്ര സർക്കാർ അം​ഗീകാരം.ജിഎസ്ടി നികുതികൾ കൃത്യമായി ഫയൽ ചെയ്യുകയും അടയ്‌ക്കുകയും ചെയ്തതിനാണ് നടിയും നിർമാതാവുമായ മഞ്ജു വാര്യരെ തേടി കേന്ദ്ര സർക്കാർ അംഗീകാരം എത്തിയത്. കേന്ദ്ര ധനകാര്യ മന്ത്രാലയമാണ് പ്രശംസാപത്രം നടിയ്‌ക്ക് നൽകിയിരിക്കുന്നത്.

കൃത്യമായി ടാക്സ് നൽകുന്നവർക്ക് കേന്ദ്ര സർക്കാർ ഇത്തരത്തിൽ പ്രശംസാപത്രം നൽകി വരുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ നടൻ മോഹൻലാലിനെ തേടിയും ആന്റണി പെരുമ്പാവൂരിന്റെ ആശിർവാദ് സിനിമാസിനെ തേടിയും കേന്ദ്രത്തിന്റെ അം​ഗീകാരം എത്തിയിരുന്നു. ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ആശീർവാദ് സിനിമാസ് സന്തോഷം പങ്കുവെച്ചിരുന്നു.

തനിക്ക് സർട്ടിഫിക്കറ്റ് സമ്മാനിച്ചതിൽ കേന്ദ്ര സർക്കാരിന് മോഹൻലാൽ നന്ദി അറിയിച്ചു. ഇന്ത്യക്കാരനായതിൽ അഭിമാനിക്കുന്നുവെന്നും മോഹൻലാൽ സോഷ്യൽ മീഡിയയിൽ കുറിച്ചു. രാഷ്ട്രനിര്‍മ്മാണത്തിന്റെ ഭാഗമാകാനും നിങ്ങള്‍ക്കൊപ്പം നടക്കാനും അനുവദിച്ചതിന് നന്ദി പറയുന്നവെന്നും അഭിമാന നിമിഷമാണിതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

പിന്നാലെയാണ് മലയാളത്തിന്റെ പ്രിയ നടിയെ തേടിയും കേന്ദ്രത്തിന്റെ അം​ഗീകാരം എത്തിയത്. ലളിതം സുന്ദരം, മേരി ആവാസ് സുനോ, ജാക്ക് ആൻഡ് ജിൽ എന്നിവയാണ് മഞ്ജുവിന്റേതായി ഈ വർഷം റിലീസ് ചെയ്ത സിനിമകൾ. തമിഴിൽ അജിത്തിന്റെ നായികയായി എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇപ്പോൾ താരം അഭിനയിക്കുന്നത്.

]]>
സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചു; മഞ്ജു വാര്യരുടെ പരാതിയില്‍ സനല്‍കുമാര്‍ ശശിധരൻ അറസ്റ്റിൽ https://malayalees.ch/director-sanal-kumar-sasidharan-arrested/ Thu, 05 May 2022 07:54:33 +0000 https://malayalees.ch/?p=61307 സംവിധായകൻ സനൽ കുമാർ ശശിധരൻ അറസ്റ്റിൽ. സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന മഞ്ജുവാര്യരുടെ പരാതിയിലാണ് നടപടി. എളമക്കര പൊലീസ് പാറശ്ശാലയിലെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. മഞ്ജു വാര്യർ നായികയായ കയറ്റം എന്ന സിനിമയുടെ സംവിധായകനാണ് സനല്‍കുമാര്‍ ശശിധരൻ.

സമൂഹമാധ്യമങ്ങളിലൂടെ തന്നെ അപമാനിക്കുകയും പിന്തുടരുകയും ചെയ്തെന്നാണ് മഞ്ജു വാര്യരുടെ പരാതിനൽകിയത് . പരാതിയിൽ എളമക്കര പൊലീസ് ആണ് കേസ് എടുത്തത്.
ഭീഷണിപ്പെടുത്തൽ, ഐ ടി ആക്ട് അടക്കം ഉള്ള വകുപ്പുകൾ ചുമത്തിയാണ് എളമക്കര പൊലീസ് കേസ് എടുത്തിരിക്കുന്നത്.

മഞ്ജു വാര്യരുടെ ജീവന്‍ അപകടത്തിലാണെന്നും അവര്‍ ആരുടെയോ തടവറയിലാണെന്നും സൂചിപ്പിച്ചുകൊണ്ട് സനല്‍കുമാര്‍ പങ്കുവച്ച ഫെയ്‌സ്ബുക് പോസ്റ്റുകള്‍ വിവാദമായിരുന്നു.

നടിയെ പീഡിപ്പിച്ചെന്ന കേസിലെ അന്വേഷണ സംഘത്തെ വകവരുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസുമായി ബന്ധപ്പെട്ട് മഞ്ജു വാരിയരുടെ മൊഴിയെടുത്തതിനു തൊട്ടുപിന്നാലെയാണ് കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയതെന്നും സനല്‍കുമാര്‍ കുറിച്ചു. ഈ സാഹചര്യത്തില്‍ മഞ്ജു ഉള്‍പ്പെടെയുള്ളവരുടെ ജീവന്‍ തുലാസിലാണെന്ന് സംശയിക്കുന്നതായും സനല്‍ ആരോപിച്ചിരുന്നു.

]]>
മഞ്ജു വാര്യരും, സണ്ണി വെയിനും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചതുമുർഖം തീയറ്റർ പ്രദർശനം നിർത്തി. ചിത്രത്തിന്റെ നിർമ്മാതാക്കളിൽ ഒരാൾ കൂടിയായ നടി മഞ്ജു വാര്യരാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഈ കാര്യം അറിയിച്ചത്. https://malayalees.ch/chathurmugham-withdrawn-from-theatres/ Thu, 22 Apr 2021 13:21:15 +0000 https://malayalees.ch/?p=43275 കൊവിഡ് പ്രതിസന്ധി കണക്കിലെടുത്താണ് പുതിയ തീരുമാനം. താത്കാലികമായാണ് ചിത്രത്തിന്റെ പ്രദർശനം അവസാനിപ്പിക്കുന്നതെന്നും കൊവിഡ് വ്യാപനം നിയന്ത്രണവിധേയമായി നിലവിലെ പ്രതിസന്ധി അകന്ന ശേഷം ചിത്രം റി-റിലീസ് ചെയ്യുമെന്നും മഞ്ജു വാര്യർ പറഞ്ഞു.

മഞ്ജു വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ്

പ്രിയപ്പെട്ടവരേ,

ചതുർമുഖം റിലീസ് ആയ അന്ന് മുതൽ നിങ്ങൾ തന്ന സ്‌നേഹത്തിന് നന്ദി. ഞങ്ങളുടെ പ്രതീക്ഷകൾക്കും മുകളിലായിരുന്നു കുടുംബപ്രേക്ഷകരിൽ നിന്നും ലഭിച്ച സ്വീകരണം. റിലീസ് ചെയ്ത് ഭൂരിഭാഗം തിയറ്ററുകളിലും ചതുർമുഖം നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിച്ചു കൊണ്ടിരിക്കെയാണ് നമ്മുടെ നാട്ടിൽ കോവിഡിനെതിരെയുള്ള ജാഗ്രത ശക്തമാക്കേണ്ട ആവശ്യം ഉണ്ടായിരിക്കുന്നത്. അതു കൊണ്ട് കുറച്ച് വിഷമത്തോടെയാണെങ്കിലും ചതുർമുഖം തിയറ്ററുകളിൽ നിന്ന് താൽക്കാലികമായി പിൻവലിക്കാൻ ഞങ്ങൾ നിർബന്ധിതരായിരിക്കുകയാണ്. രോഗവ്യാപനം നിയന്ത്രണവിധേയവും പൊതുഇടങ്ങൾ സുരക്ഷിതവുമാവുന്ന സാഹചര്യത്തിൽ ചതുർമുഖം നിങ്ങളിലേക്ക് തിരിച്ചു കൊണ്ടു വരുന്നതായിരിക്കും.
സർക്കാർ നിഷ്‌ക്കർഷിച്ചിരിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കുക, സുരക്ഷിതരായിരിക്കുക.

സ്‌നേഹത്തോടെ
നിങ്ങളുടെ സ്വന്തം
മഞ്ജുവാര്യർ.

]]>
തിയറ്ററുകളില്‍ സെക്കന്‍റ് ഷോ ഇല്ല, മമ്മൂട്ടി നായകനായ ദി പ്രീസ്റ്റ് റിലീസ് മാറ്റിവെച്ചു https://malayalees.ch/no-second-show-the-priest-release-postponed/ Wed, 03 Mar 2021 04:18:33 +0000 https://malayalees.ch/?p=40964 സംസ്ഥാനത്തെ തിയറ്ററുകളില്‍ സെക്കന്‍റ് ഷോ ഇല്ലാത്ത സാഹചര്യത്തില്‍ ദി പ്രീസ്റ്റ് റിലീസ് മാറ്റിവെച്ചു. മറ്റു രാജ്യങ്ങളിലെ തിയറ്ററുകള്‍ അടഞ്ഞുകിടക്കുകയും, കേരളത്തില്‍ ഇപ്പോഴും നാല് ഷോ നടത്താനുള്ള അനുമതി ഇല്ലാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് റിലീസ് മാറ്റിവെക്കുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. മാര്‍ച്ച് നാലിനായിരുന്നു ദി പ്രീസ്റ്റ് റിലീസ് തിയതിയായി പ്രഖ്യാപിച്ചിരുന്നത്. കോവിഡ് പ്രതിസന്ധികള്‍ക്ക് ശേഷം പുറത്തിറങ്ങുമെന്ന് പ്രഖ്യാപിച്ച മമ്മൂട്ടിയുടെ ആദ്യ ചിത്രമായിരുന്നു ദി പ്രീസ്റ്റ്. ഫെബ്രുവരി നാലിനായിരുന്നു ദി പ്രീസ്റ്റ് ആദ്യം റിലീസ് പ്രഖ്യാപിച്ചത്.

ജോഫിൻ ടി ചാക്കോയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മഞ്‍ജു വാര്യര്‍ ആണ് പ്രീസ്റ്റില്‍ നായികയാകുന്നത്. ഇതാദ്യമായാണ് ഒരു മമ്മൂട്ടി ചിത്രത്തില്‍ മഞ്‍ജു വാര്യര്‍ നായികയായി എത്തുന്നത്. രാഹുല്‍ രാജ് ആണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ചിത്രത്തില്‍ നിഖില വിമല്‍, ബേബി മോണിക്ക, കരിക്ക് ഫെയിം അമേയ, വെങ്കിടേഷ്, ജഗദീഷ്, ടി ജി രവി, രമേശ് പിഷാരടി, ശിവദാസ് കണ്ണൂര്‍ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ആന്‍റോ ജോസഫ് ഫിലിം കമ്പനിയും ആര്‍.ഡി ഇല്ലുമിനേഷന്‍സ് പ്രസന്‍സിന്‍റെയും ബാനറില്‍ ആന്‍റോ ജോസഫും, ബി ഉണ്ണികൃഷ്ണനും വി.എന്‍ ബാബുവും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്‍റെ കഥ സംവിധായകന്‍റേത് തന്നെയാണ്. തിരക്കഥയൊരുക്കിയിരിക്കുന്നത് ദീപു പ്രദീപും ശ്യാം മേനോനും ചേര്‍ന്നാണ്.

]]>
കൊല്ലുമെന്ന് പറഞ്ഞത് കേട്ടറിവല്ലേയെന്ന് ചോദ്യം’; വിചാരണകോടതിക്കെതിരെ സർക്കാർ https://malayalees.ch/govt-against-trial-court-on-actress-attcak-case/ Mon, 02 Nov 2020 07:26:12 +0000 https://malayalees.ch/?p=34306 നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതിക്കെതിരെ ഗുരുതര ആരോപണവുമായി സർക്കാർ. കേസിലെ മുഖ്യ സാക്ഷികളിൽ ഒരാളായ മഞ്ജു വാര്യരുടെ മൊഴി കോടതി രേഖപ്പെടുത്തിയില്ല. ആക്രമണത്തിനിരയായ നടിയുടെ മൊഴി രേഖപ്പെടുത്തുന്നതിലും കോടതിക്ക് വീഴ്ച സംഭവിച്ചുവെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു.

കേസിലെ എട്ടാം പ്രതി ദിലീപ് മകളെ ഉപയോഗിച്ച് സ്വാധീനിക്കാൻ ശ്രമിച്ചുവെന്നായിരുന്നു മഞ്ജുവിന്റെ മൊഴി. വിചാരണ കോടതി ഇത് രേഖപ്പെടുത്തിയിട്ടില്ലെന്നാണ് സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്. ഇരയായ നടി പറഞ്ഞ പല കാര്യങ്ങളും കോടതി രേഖപ്പെടുത്തിയിട്ടില്ല. പല കാര്യങ്ങളും കണ്ടില്ലെന്ന് നടിച്ചു.
നടിയെ വകവരുത്തുമെന്ന് ദിലീപ് ഭാമയോട് പറഞ്ഞുവെന്ന മൊഴി കേട്ടറിവ് മാത്രമല്ലേയെന്ന് കോടതി ചോദിച്ചു.

വിചാരണ കോടതി മാറ്റണമെന്നാവശ്യപ്പെട്ട് ആക്രമണത്തിനിരയായ നടിയാണ് ഹൈക്കോടതിയെ സമീപിച്ചത്. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ ഹൈക്കോടതി നിർദേശിച്ചിരുന്നു.

]]>