Manish Sisodia – malayalees.ch https://malayalees.ch Malayalam Online News Portal Thu, 20 Apr 2023 11:26:06 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Manish Sisodia – malayalees.ch https://malayalees.ch 32 32 മദ്യനയ അഴിമതിക്കേസിൽ തനിക്കെതിരെ സിബിഐയുടെ പക്കൽ തെളിവില്ലെന്ന് സിസോദിയ https://malayalees.ch/cbi-has-no-evidence-against-me-in-delhi-liquor-case-manish-sisodia-html/ Thu, 20 Apr 2023 11:15:15 +0000 https://malayalees.ch/?p=79948 ഡൽഹി എക്സൈസ് നയവുമായി ബന്ധപ്പെട്ട കേസിൽ തനിക്ക് പങ്കുണ്ടെന്ന് തെളിയിക്കുന്ന തെളിവുകളൊന്നും സിബിഐയുടെ പക്കലില്ലെന്ന് ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. സിബിഐ കേസിൽ താൻ ഒഴികെയുള്ള എല്ലാ പ്രതികൾക്കും ജാമ്യം ലഭിച്ചിട്ടുണ്ടെന്ന് അഭിഭാഷകൻ മുഖേന ഡൽഹി ഹൈക്കോടതിയെ അറിയിച്ചു.

ഡൽഹി എക്‌സൈസ് നയം അഴിമതിക്കേസിൽ ജാമ്യം നിഷേധിച്ച വിചാരണക്കോടതിയുടെ ഉത്തരവിനെതിരെ സിസോദിയ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് ശർമ വാദം കേൾക്കുന്നത്. സിസോദിയക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ ദയൻ കൃഷ്ണൻ ഹാജരായി. സിസോദിയ ഒഴികെയുള്ള എല്ലാ പ്രതികളും ജാമ്യത്തിൽ ഇറങ്ങിയിട്ടുണ്ടെന്നും സിസോദിയക്കെതിരെ തെളിവുകളൊന്നും ഏജൻസിയുടെ പക്കലില്ലെന്നും കൃഷ്ണൻ പറഞ്ഞു.

മനീഷ് സിസോദിയ സഹകരിക്കുന്നില്ലെന്ന സിബിഐയുടെ വാദം തെറ്റാണ്. ചോദ്യം ചെയ്യലുമായി സിസോദിയ പൂർണമായും സഹകരിക്കുന്നുണ്ട്. എന്നാൽ സിബിഐ ആഗ്രഹിക്കുന്ന ഉത്തരം നൽകാൻ കഴിയില്ലെന്നും ജാമ്യം നിഷേധിക്കാനുള്ള കാരണമായി ഇത് ഉന്നയിക്കാനാവില്ലെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു. സി.ബി.ഐ ഉദ്ധരിച്ച കണക്കുകൾ വെറും കടലാസിൽ മാത്രമാണെന്നും, പണമിടപാട് കണ്ടെത്തിയിട്ടില്ലെന്നും സിസോദിയക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ മോഹിത് മാത്തൂർ പറഞ്ഞു.

മനീഷ് സിസോദിയ സഹകരിക്കുന്നില്ലെന്ന സിബിഐയുടെ വാദം തെറ്റാണ്. ചോദ്യം ചെയ്യലുമായി സിസോദിയ പൂർണമായും സഹകരിക്കുന്നുണ്ട്. എന്നാൽ സിബിഐ ആഗ്രഹിക്കുന്ന ഉത്തരം നൽകാൻ കഴിയില്ലെന്നും ജാമ്യം നിഷേധിക്കാനുള്ള കാരണമായി ഇത് ഉന്നയിക്കാനാവില്ലെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു. സി.ബി.ഐ ഉദ്ധരിച്ച കണക്കുകൾ വെറും കടലാസിൽ മാത്രമാണെന്നും, പണമിടപാട് കണ്ടെത്തിയിട്ടില്ലെന്നും സിസോദിയക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ മോഹിത് മാത്തൂർ പറഞ്ഞു.

]]>
മനീഷ് സിസോദിയയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്ന് കോടതിയിൽ ഹാജരാക്കും https://malayalees.ch/manish-sisodia-ed-court/ Fri, 10 Mar 2023 04:42:04 +0000 https://malayalees.ch/?p=77728 ഡൽഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മനീഷ് സിസോദിയയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്ന് കോടതിയിൽ ഹാജരാക്കും. തീഹാർ ജയിലിൽ തുടർച്ചയായ രണ്ടുദിവസം ചോദ്യംചെയ്തതിന് ശേഷമാണ് സിസോദിയയെ ഇ ഡി അറസ്റ്റ് ചെയ്തത്. ( manish sisodia ed court )

കഴിഞ്ഞ ആഴ്ച സിബിഐ അറസ്റ്റ് ചെയ്ത സിസോദിയയെ കഴിഞ്ഞ ദിവസം കോടതി 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. അതിനുശേഷമാണ് ഇ ഡി അദ്ദേഹത്തെ ചോദ്യംചെയ്യാൻ ആരംഭിച്ചത്. തുടർന്നായിരുന്നു അറസ്റ്റ്. സിബിഐ കേസിൽ ഇന്ന് സിസോദിയയുടെ ജാമ്യാപേക്ഷ കോടതി പരിഗണിക്കാനിരിക്കെയായിരുന്നു ഇന്നലെ ഇ ഡിയുടെ അറസ്റ്റ് നടപടി.

മദ്യവിൽപ്പന പൂർണമായി സ്വകാര്യവത്കരിക്കുന്ന കഴിഞ്ഞ നവംബറിലെ ഡൽഹി എക്‌സൈസ് നയമാണ് വിവാദത്തിനാധാരം. നയം രൂപവത്കരിച്ചതിലും നടപ്പാക്കിയതിലും ക്രമക്കേടുകളുണ്ടെന്ന ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടിന്മേൽ ലെഫ്. ഗവർണർ സിബിഐ അന്വേഷണത്തിന് ശുപാർശചെയ്തു. മദ്യനയത്തിലെ ക്രമക്കേട് സംബന്ധിച്ച ആരോപണങ്ങളിലാണ് സിബിഐ കേസെടുത്തിരിക്കുന്നത്. എക്‌സൈസ് മന്ത്രിയായ സിസോദിയ ഉൾപ്പെടെ 15 പേർക്കെതിരേയാണ് എഫ്‌ഐആർ തയ്യാറാക്കിയത്. പിന്നീട് ഇഡിയും കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിവാദങ്ങൾക്കിടെ മദ്യനയം സർക്കാർ പിൻവലിക്കുകയും ചെയ്തു.

]]>
ഡൽഹി മദ്യനയ അഴിമതി കേസ്; സുപ്രിംകോടതിയെ സമീപിച്ച് മനീഷ് സിസോദിയ https://malayalees.ch/maneesh-sisodia-approach-supreme-court/ Tue, 28 Feb 2023 11:40:13 +0000 https://malayalees.ch/?p=77051 ഡൽഹി മദ്യനയ അഴിമതി കേസിൽ സുപ്രിംകോടതിയെ സമീപിച്ച് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. ഹർജ്ജി ഇന്ന് ഉച്ചയ്ക്ക് ശേഷം പരിഗണിക്കും. അതിനിടെ സിബിഐ കസ്റ്റഡിയിലുള്ള മനീഷ് സിസോദിയ നിസ്സഹകരണം തുടരുകയാണ്. ( maneesh sisodia approach supreme court )

മനു അഭിഷേക് സിംഗ്വി ആയിരുന്നു മനീഷ് സിസോദിയയെ പ്രതിനിധികരിച്ചത് . അറസ്റ്റു കേസും പൌരവകാശങ്ങൾക്ക് മേൽ ഉള്ള കൈകടത്തലും ഭരണഘടനാ വിരുദ്ധവും ആണെന്ന് സിംഗ്വി വാദിച്ചു. വലിയ പൊതുജന ഭരണ ഉത്തരവാദിത്തങ്ങൾ സിസോദിയായിൽ നിക്ഷിപ്തമാണ്. വാദങ്ങൾ പരിഗണിച്ച കോടതി ഉച്ചയ്ക്ക് ശേഷം അവസാന ഇനമായ് കേസ് പരിഗണിക്കാം എന്ന് വ്യക്തമാക്കി. റുവശത്ത് കസ്റ്റഡിയിലുള്ള മനീഷ് സിസോദിയയെ വിശദമായി ചോദ്യം ചെയ്യാനുള്ള ശ്രമത്തിലാണ് സിബിഐ.

മദ്യനയത്തിൽ മാറ്റം വരുത്താൻ സെക്രട്ടറിക്ക് സിസോദിയ വാക്കാൽ നിർദ്ദേശം നൽകിയതിലും, അഴിമതിക്ക് പിന്നിൽ അതീവ രഹസ്യത്തോടെയുള്ള ഗൂഢാലോചന ഉണ്ടെന്നുമാണ് സിബിഐ കണ്ടെത്തൽ. 2020 മുതൽ സിസോദിയ ഉപയോഗിച്ച് വരുന്ന മൊബൈൽ ഫോൺ ചോദ്യം ചെയ്യുമ്പോൾ ഹാജരാക്കാൻ സിബിഐ വീണ്ടും ആവശ്യപ്പെടും. കേസിലെ മറ്റ് പ്രതികളെയും സിസോദിയായെയും ഒരുമിച്ച് ചോദ്യം ചെയ്യാനാണ് സിബിഐ തിരുമാനം. ചോദ്യം ചെയ്യൽ നടപടികൾ ക്യാമറയിൽ ചിത്രീകരിക്കണമെന്ന് നിർദ്ദേശം സിബിഐയ്ക്ക് ലഭിച്ചിരുന്നു.

]]>
മദ്യനയ അഴിമതിക്കേസ്: മനീഷ് സിസോദിയയെ കോടതിയിൽ ഹാജരാക്കും, വ്യാപക പ്രതിഷേധത്തിന് ആം ആദ്മി https://malayalees.ch/manish-sisodia-to-be-presented-in-court-today/ Mon, 27 Feb 2023 04:45:52 +0000 https://malayalees.ch/?p=76916 ഡൽഹി മദ്യനയ കേസിൽ സിബിഐ അറസ്റ്റ് ചെയ്ത ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ ഇന്ന് കോടതിയിൽ ഹാജരാക്കും. രാവിലെ ആശുപത്രിയിലെത്തിച്ച് വൈദ്യ പരിശോധന പൂർത്തിയാക്കിയ ശേഷമാകും കോടതിയിൽ ഹാജരാക്കുക. ചോദ്യം ചെയ്യലിനായി സിസോദിയയെ കസ്റ്റഡിയിൽ വേണമെന്ന് സിബിഐ കോടതിയിൽ ആവശ്യപ്പെട്ടേക്കും. സിബിഐ രജിസ്റ്റർ ചെയ്ത മദ്യനയ കേസിൽ ഒന്നാം പ്രതിയാണ് മനീഷ് സിസോദിയ.

അതേസമയം അറസ്റ്റിനെതിരെ ഇന്ന് രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കാനാണ് ആംആദ്മി പാർട്ടിയുടെ തീരുമാനം. എല്ലാ സംസ്ഥാനങ്ങളിലും ബിജെപി ആസ്ഥാനത്തിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ആപ് നേതാക്കൾ അറിയിച്ചു. ജനാധിപത്യത്തിലെ കറുത്ത ദിനമെന്ന് അറസ്റ്റിന് പിന്നാലെ എഎപി ട്വീറ്റ് ചെയ്തു. ലോകത്തിലെ ഏറ്റവും മികച്ച വിദ്യാഭ്യാസ മന്ത്രിയെയാണ് വ്യാജ കേസിൽ സിബിഐ അറസ്റ് ചെയ്തതെന്നും ബിജെപിയുടെ രാഷ്ട്രീയ പകപോക്കലാണ് പിന്നിലെന്നും ആംആദ്മി ട്വീറ്ററിലൂടെ പ്രതികരിച്ചു.

മനീഷ് സിസോദിയ അടക്കം 15 പേരെ പ്രതികളാക്കിയാണ് സിബിഐ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്. സിസോദിയയാണ് ഒന്നാം പ്രതി. ഡൽഹി എക്സൈസ് കമ്മീഷണറായിരുന്ന അരവ ഗോപി കൃഷ്ണ, മുതി‍ർന്ന രണ്ട് എക്സൈസ് ഉദ്യോഗസ്ഥർ എന്നിവർ സിസോദിയയുമായി ചേർന്ന് ചട്ടം ലംഘിച്ച് മദ്യ വ്യാപാരികൾക്ക് അനധികൃതമായി ടെണ്ടർ ഒപ്പിച്ച് നല്‍കിയെന്നാണ് സിബിഐ കണ്ടെത്തല്‍.

]]>
സിബിഐയ്ക്ക് പിന്നാലെ ഇഡിയും; ഡൽഹി ഉപമുഖ്യമന്ത്രിക്കെതിരെ അന്വേഷണം ആരംഭിച്ചു https://malayalees.ch/ed-investigation-started-against-delhi-deputy-chief-minister/ Sat, 20 Aug 2022 07:38:30 +0000 https://malayalees.ch/?p=66759 മദ്യ നയത്തിലെ അഴിമതി ആരോപണത്തിൽ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്കെതിരെ അന്വേഷണം ആരംഭിച്ച് എൻഫോഴ്‌സ്മെന്റ് ഡയറക്ട്രേറ്റ്. കൂടുതൽ പൊതുപ്രവർത്തകർക്ക് കേസിൽ ബന്ധമുണ്ടെന്നും, അഴിമതിയുടെ വിഹിതം ലഭിച്ചിട്ടുണ്ടെന്നും ഇഡി വൃത്തങ്ങൾ വെളിപ്പെടുത്തി. കേസ് ഉടൻ രജിസ്റ്റർ ചെയ്യുമെന്നാണ് വിവരം.

മനീഷ് സിസോദിയയുടെ ഡൽഹിയിലെ വസതിയിൽ ഉൾപ്പടെ നടന്ന സിബിഐ റെയ്‌ഡിൽ നിർണായക വിവരങ്ങൾ കണ്ടെത്തിയെന്നാണ് സൂചന. ഏഴ് സംസ്ഥാനങ്ങളിലായി 31 സ്ഥലങ്ങളിലാണ് റെയ്‌ഡ് നടന്നത്. സിസോദിയയുടെ വസതിയിൽ മാത്രം 14 മണിക്കൂർ പരിശോധന നീണ്ടു. റെയ്‌ഡിന് പിന്നാലെ സിസോദിയയുടെ ലാപ്പ്‌ടോപ്പും കമ്പ്യൂട്ടറും സിബിഐ പിടിച്ചെടുത്തു.

അതേസമയം റെയ്ഡിന് പിന്നാലെ ഡൽഹി ലെഫ്റ്റനന്റ് ഗവർണർ ഉദ്യോഗസ്ഥതലത്തിൽ വൻ അഴിച്ചുപണി നടത്തി. വെള്ളിയാഴ്ച 12 ഐഎഎസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി ഉത്തരവിറക്കി. ഡൽഹി സർക്കാരിന്റെ സർവീസ് ഡിപ്പാർട്ട്‌മെന്റ് പുറപ്പെടുവിച്ച ട്രാൻസ്ഫർ പോസ്റ്റിംഗ് ഉത്തരവ് പ്രകാരം, സ്ഥലംമാറ്റപ്പെട്ടവരിൽ ആരോഗ്യ കുടുംബക്ഷേമ സ്‌പെഷ്യൽ സെക്രട്ടറി ഉദിത് പ്രകാശ് റായി, എജിഎംയുടി (അരുണാചൽ പ്രദേശ്-ഗോവ-മിസോറാം, കേന്ദ്ര ഭരണ പ്രദേശം) കേഡറിലെ 2007 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥൻ എന്നിവരും ഉൾപ്പെടുന്നു.

]]>
മനീഷ് സിസോദിയയുടെ വീട്ടിലെ റെയ്ഡിന് പിന്നാലെ ഡല്‍ഹിയില്‍ ഐഎഎസ് തലപ്പത്ത് അഴിച്ചുപണി https://malayalees.ch/delhi-government-transfers-12-ias-officers-after-raid-on-manish-sisodia/ Sat, 20 Aug 2022 04:48:51 +0000 https://malayalees.ch/?p=66727 ഡല്‍ഹി എക്‌സൈസ് നയവുമായി ബന്ധപ്പെട്ട് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വസതിയില്‍ സിബിഐ റെയ്ഡ് നടത്തി മണിക്കൂറുകള്‍ക്ക് ശേഷം ഡല്‍ഹിയില്‍ ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. 12 ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കാണ് സ്ഥലം മാറ്റം നല്‍കിയത്.

ആരോഗ്യ കുടുംബക്ഷേമ സ്‌പെഷ്യല്‍ സെക്രട്ടറി ഉദിത് പ്രകാശ് റായ് ഉള്‍പ്പെടെയുള്ളവര്‍ക്കാണ് സ്ഥലം മാറ്റം. രണ്ട് അഴിമതി കേസുകളുമായി ബന്ധപ്പെട്ട് ഒരു എക്‌സിക്യൂട്ടീവ് എഞ്ചിനീയറെ സഹായിച്ചതിന്റെ പേരില്‍ റായിക്കെതിരെ നടപടിയെടുക്കാന്‍ ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന അടുത്തിടെ ആഭ്യന്തര മന്ത്രാലയത്തോട് (എംഎച്ച്എ) ശുപാര്‍ശ ചെയ്തിരുന്നു. റായിയെ ഭരണപരിഷ്‌കാര വകുപ്പിന്റെ സ്‌പെഷ്യല്‍ സെക്രട്ടറിയായി ആണ് മാറ്റിയിരിക്കുന്നത്.

അതേസമയം മദ്യനയ അഴിമതി കേസില്‍ സിബിഐയെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുന്നുവെന്നാണ് മനീഷ് സിസോദിയ ആരോപിക്കുന്നത്. അഴിമതി നടത്താത്തതിനാല്‍ ഭയമില്ലെന്നും സിബിഐ അന്വേഷണവുമായി സഹകരിക്കുമെന്നും ഡല്‍ഹി ഉപമുഖ്യമന്ത്രി പറഞ്ഞു. കേസില്‍ സിസോദിയ ഉള്‍പ്പെടെ 15 പേര്‍ക്കെതിരെ സിബിഐ കേസെടുത്തിരുന്നു. സിബിഐ റെയ്ഡിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സിസോദിയ.

മനീഷ് സിസോദിയ ആണ് കേസിലെ ഒന്നാംപ്രതി. എക്‌സൈസ് ഉദ്യോഗസ്ഥര്‍, മദ്യകമ്പനി എക്‌സിക്യുട്ടീവ്‌സ്, ഡീലര്‍മാര്‍, പൊതുപ്രവര്‍ത്തകര്‍, സ്വകാര്യ വ്യക്തികള്‍ എന്നിവരുള്‍പ്പെടെയുള്ള 15 പേരാണ് പ്രതിപ്പട്ടികയിലുള്ളത്.

]]>
ജനങ്ങളെ മറന്ന് വാക്സിന്‍ കയറ്റി അയക്കുന്നത് കുറ്റകൃത്യമെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി https://malayalees.ch/exporting-vaccines-a-heinous-crime-manish-sisodia-tells-centre-139923/ Mon, 10 May 2021 04:36:20 +0000 https://malayalees.ch/?p=43929 മഹാമാരി കാലത്ത് മരുന്നുകള്‍ കയറ്റി അയക്കുന്നത് കടുത്ത കുറ്റകൃത്യമാണെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. പ്രതിച്ഛായ നിര്‍മാണത്തിനായി കേന്ദ്രസര്‍ക്കാര്‍ മരുന്നുകള്‍ കയറ്റി അയക്കുന്നതിന് പകരം, രാജ്യത്ത് കാര്യക്ഷമമായി വിതരണം ചെയ്തിരുന്നെങ്കില്‍ വലിയ തരത്തിലുള്ള മരണ നിരക്ക് തടയാമായിരുന്നെന്നും സിസോദിയ കുറ്റപ്പെടുത്തി. രാജ്യത്ത് ജനങ്ങള്‍ മരിച്ചുകൊണ്ടിരിക്കെയാണ് കേന്ദ്ര സര്‍ക്കാര്‍ വിദേശത്തേക്ക് മരുന്നുകള്‍ കയറ്റി അയച്ചത്. ഇമേജ് ബില്‍ഡിങ്ങിന്റെ ഭാഗം മാത്രമായിരുന്നു അത്. വലിയ കുറ്റകൃത്യമാണ് സര്‍ക്കാര്‍ ഇതുവഴി ചെയ്തതെന്നും മനിഷ് സിസോദിയ പി.ടി.ഐയോട് പറഞ്ഞു.

93 രാജ്യങ്ങളിലേക്ക് ഇന്ത്യ മരുന്നുകള്‍ കയറ്റി അയച്ചിരുന്നതായി പത്രമാധ്യമങ്ങളെ ഉദ്ധരിച്ച് സിസോദിയ പറഞ്ഞു. ഗുരുതര രോഗ വ്യാപനമില്ലാത്തിടത്തേക്കും സര്‍ക്കാര്‍ മരുന്നുകള്‍ കയറ്റി അയച്ചതായും ഉപമുഖ്യമന്ത്രി കുറ്റപ്പെടുത്തി. അന്താരാഷ്ട്ര കരാറുകള്‍ പാലിക്കാന്‍ തങ്ങള്‍ ബാധ്യസ്ഥരാണെന്നാണ് ചില സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. എന്നാല്‍ ആരും തന്നെ സ്വന്തം രാജ്യത്തേക്കാള്‍ മറ്റുള്ളവര്‍ക്ക് മുന്‍ഗണന കൊടുത്തിരുന്നില്ല. വാക്‌സിന്‍ ഇനിയും കയറ്റി അയക്കും മുന്‍പ് രാജ്യത്തെ എല്ലാവര്‍ക്കും കുത്തിവെപ്പ് ഉറപ്പ് വരുത്തണമെന്ന് താന്‍ അഭ്യര്‍ഥിക്കുന്നതായി സിസോദിയ പറഞ്ഞു. നേരത്തെ, വാക്‌സിന്‍ നിര്‍മാതാക്കളായ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിനോടും ഭാരത് ബയോടെക്കിനോടും വാക്‌സിന്‍ നിര്‍മാണം ഇരട്ടിപ്പിക്കാന്‍ നിര്‍ദേശിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെ്ജ്രിവാള്‍ ആവശ്യപ്പെട്ടിരുന്നു

]]>
വാക്‌സിന്‍ ലഭിക്കുന്നതുവരെ ഡല്‍ഹിയിലെ സ്‌കൂളുകള്‍ തുറക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി https://malayalees.ch/delhi-schools-may-not-reopen-till-we-get-vaccine/ Fri, 27 Nov 2020 08:16:21 +0000 https://malayalees.ch/?p=35844 വാക്‌സിന്‍ ലഭിക്കുന്നതുവരെ ഡല്‍ഹിയിലെ സ്‌കൂളുകള്‍ തുറക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി മനീഷ് സിസോഡിയ.

“സ്‌കൂളുകള്‍ തുറക്കാന്‍ നിലവില്‍ ആലോചനകളൊന്നുമില്ല. വാക്‌സിന്‍ താമസിയാതെ എല്ലാവര്‍ക്കും ലഭ്യമാകും. കാര്യങ്ങള്‍ എത്രത്തോളം നിയന്ത്രണത്തിലാവുമെന്ന് ഉറപ്പില്ലാത്തിനാല്‍ ഡല്‍ഹിയിലെ സ്‌കൂളുകള്‍ തത്ക്കാലം തുറക്കില്ല”, വിദ്യാഭ്യാസ മന്ത്രി നീഷ് സിസോഡിയ പറഞ്ഞു.

നിലവില്‍ ഡല്‍ഹിയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.49 %ആണ്.

]]>