manish narwal – malayalees.ch https://malayalees.ch Malayalam Online News Portal Sat, 04 Sep 2021 08:05:13 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png manish narwal – malayalees.ch https://malayalees.ch 32 32 ടോക്യോ പാരാലിമ്പിക്‌സ് ഷൂട്ടിംഗില്‍ ഇന്ത്യക്ക് സ്വര്‍ണം https://malayalees.ch/tokyo-paralimpics-manish-narwal-won-gold-medal/ Sat, 04 Sep 2021 08:05:05 +0000 https://malayalees.ch/?p=49073 ടോക്യോ പാരാലിമ്പിക്‌സ് ഷൂട്ടിംഗില്‍ ഇന്ത്യയുടെ മനീഷ് നര്‍വാലിന് സ്വര്‍ണം. ഇതേ ഇനത്തില്‍ ഇന്ത്യയുടെ സിംഗ് രാജ് വെള്ളിയും സ്വന്തമാക്കി. 50 മീറ്റര്‍ എയര്‍ പിസ്റ്റള്‍ എസ്എച്ച്1 വിഭാഗത്തിലാണ് മനീഷ് സ്വര്‍ണം നേടിയത്.

ടോക്യോ പാരാലിമ്പിക്‌സില്‍ ഇന്ത്യക്ക് വേണ്ടി രണ്ടാം തവണ മെഡല്‍ നേടുന്ന താരമാണ് സിംഗ് രാജ്. പുരുഷന്മാരുടെ 10മീറ്റര്‍ എയര്‍ പിസ്റ്റള്‍ എസ്എച്ച് 1വിഭാഗത്തില്‍ സിംഗ് രാജ് വെങ്കലം നേടിയിരുന്നു. യോഗ്യതയില്‍ സിംഗ് രാജും നര്‍വാളും നാലും ഏഴും സ്ഥാനങ്ങളിലെത്തി.

ഇതോടെ ടോക്യോ പാരാലിമ്പിക്‌സില്‍ ഇത്തവണ ഇന്ത്യയുടെ മെഡല്‍ നേട്ടം 15ആയി. മൂന്ന് സ്വര്‍ണവും ഏഴ് വെള്ളിയും അഞ്ച് വെങ്കലവുമാണ് ലഭിച്ചത്.

]]>