Manipur – malayalees.ch https://malayalees.ch Malayalam Online News Portal Thu, 02 Nov 2023 05:02:03 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Manipur – malayalees.ch https://malayalees.ch 32 32 മണിപ്പൂരിൽ പൊലീസിന്റെ ആയുധങ്ങൾ കൊള്ളയടിക്കാൻ ജനക്കൂട്ടത്തിന്റെ ശ്രമം https://malayalees.ch/manipur-mob-try-to-steal-weapons-police/ Thu, 02 Nov 2023 05:01:56 +0000 https://malayalees.ch/?p=90464 മണിപ്പൂരിൽ പൊലീസിന്റെ ആയുധങ്ങൾ കൊള്ളയടിക്കാൻ ജനക്കൂട്ടത്തിന്റെ ശ്രമം. മണിപ്പൂർ റൈഫിൾസ് കേന്ദ്രത്തിലേക്ക് ഇരച്ചുകയറാൻ ശ്രമിച്ച ജനക്കൂട്ടത്തെ ആകാശത്തേക്ക് വെടിയുതിർത്ത് പൊലീസ് തുരത്തി. നിരവധി പേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുണ്ട്. (manipur mob steal weapons)

മുഖ്യമന്ത്രി എൻ ബീരേൻ സിങിന്റെ വസതിക്കും രാജ്ഭവനും സമീപമാണ് സംഭവം. സംഘർഷത്തിന് പിന്നാലെ ഇംഫാൽ ഈസ്റ്റ്, ഇംഫാൽ വെസ്റ്റ് ജില്ലകളിലെ കർഫ്യു നിയന്ത്രണങ്ങളിലെ ഇളവ് നീക്കി. തെഗ്‍നോപാലിലെ മൊറേയിൽ കഴിഞ്ഞ ദിവസം മെയ്തെയ് വിഭാഗത്തിലെ ഒരു പൊലീസ് ഉദ്യോഗസ്ഥനെ വെടിവെച്ചു കൊല്ലുകയും, സുരക്ഷാ വിന്യാസത്തിന് എത്തിയ പൊലീസ് കമാൻഡുകൾക്ക് നേരെ വെടിയുതിർത്തതിന് പിന്നാലെയാണ് വീണ്ടും സംഘർഷം വ്യാപിച്ചത്. കുക്കി സായുധ സംഘങ്ങളാണ് കൊലപാതകത്തിന് പിന്നിലെന്നാണ് ആരോപണം.

വർഗീയ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ മണിപ്പൂരിൽ ഏർപ്പെടുത്തിയ ഇന്റർനെറ്റ് നിരോധനം വീണ്ടും നീട്ടിയിരുന്നു. നവംബർ 5 വരെ അഞ്ച് ദിവസത്തേക്ക് കൂടി നിരോധനം നീട്ടിയതായി സർക്കാർ. വ്യാജ സന്ദേശങ്ങളും ഫോട്ടോകളും വീഡിയോകളും പ്രചരിപ്പിക്കുന്നത് തടയാൻ വേണ്ടിയാണ് നടപടിയെന്നും വിശദീകരണം.

ഇന്റർനെറ്റ് നിരോധനം പിൻവലിക്കുന്ന കാര്യം സർക്കാർ പരിഗണിക്കുമെന്ന് മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് അടുത്തിടെ സൂചിപ്പിച്ചിരുന്നു. പിന്നലെ ഒരാഴ്ചയ്ക്കുള്ളിൽ രണ്ടുതവണയാണ് ഇന്റർനെറ്റ് നിരോധനം നീട്ടിയത്. പൊതുജനങ്ങൾക്കിടയിൽ വിദ്വേഷം ഉണർത്തുന്ന തരത്തിലുള്ള ചിത്രങ്ങൾ, പ്രസംഗങ്ങൾ, വീഡിയോകൾ എന്നിവ പ്രചരിപ്പിക്കുന്നതിന് സാമൂഹിക വിരുദ്ധർ സോഷ്യൽ മീഡിയയെ വ്യാപകമായി ഉപയോഗിക്കുമെന്ന ആശങ്കയെ തുടർന്നാണ് നിരോധനം നീട്ടിയതെന്ന് ആഭ്യന്തര വകുപ്പ് വിജ്ഞാപനത്തിൽ പറയുന്നു.

കേന്ദ്ര സുരക്ഷാ സേനയെ വിന്യസിക്കുന്നതിനെതിരെ പൊതുജന പ്രതിഷേധം ഉയരാൻ സാധ്യതയുണ്ടെന്ന് കാണിച്ച് മണിപ്പൂർ പൊലീസ് ഡയറക്ടർ ജനറൽ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടെന്നും സർക്കാർ അറിയിച്ചു.

ഇതിനിടെ കുക്കി സംഘടനയായ വേൾഡ് കുക്കി സോ ഇന്റലക്ചൽ കൗൺസിലിനെ യുഎപിഎ നിയമം പ്രകാരം നിരോധിച്ചു. ഇതിൻ്റെ പശ്ചാത്തലത്തിൽ മണിപ്പൂരിലെ സുരക്ഷ വർധിപ്പിക്കുകയും ചെയ്തു. സുരക്ഷാ ഡ്യൂട്ടിക്കായി തെഗ് നൊപ്പാൽ ജില്ലയിലെ മൊറെയിലേക്ക് അയച്ച പൊലീസ് കമാൻഡോകൾക്ക് നേരെ വെടിവെപ്പ് ഉണ്ടായതോടെ, മൊറെയിൽ കൂടുതൽ സേനകളെ വിന്യസിച്ചു.

]]>
മണിപ്പൂരിലെ മെയ്തി വിദ്യാർത്ഥികളുടെ കൊലപാതകം; 4 പേരെ സി.ബി.ഐ അറസ്റ്റ് ചെയ്തു https://malayalees.ch/cbi-arrests-4-people-in-connection-with-killing-of-two-manipur-youths/ Mon, 02 Oct 2023 06:34:30 +0000 https://malayalees.ch/?p=88716 മണിപ്പൂരിലെ ഇംഫാലിൽ നിന്ന് കാണാതായ രണ്ട് മെയ്തി വിദ്യാർത്ഥികളുടെ കൊലപാതകവുമായി ബന്ധപ്പെട്ട് 4 പേരെ സി.ബി.ഐ അറസ്റ്റ് ചെയ്തു. Paominlun Haokip, S Malsawn Haokip, Lhingneichong Baitekkuki, Tinneilhing Henthang എന്നിവരാണ് അറസ്റ്റിലായത്. പിടിയിലായ എല്ലാവരും ചുരാത് ചന്ദ്പൂരിൽ നിന്നുള്ളവരാണ്. ഇവരെ ഗുവാഹത്തിയിലെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സ്പെഷ്യൽ ‍ഡയറക്റ്റർ അജയ് ഭത്ന​ഗറിന്റെ നേതൃത്വത്തിലുള്ള സി.ബി.ഐ സംഘമാണ് സംഭവം അന്വേഷിക്കുന്നത്.

4 പേരെ അറസ്റ്റ് ചെയ്തതിന് പുറമേ സംശയമുള്ള 2 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പിടികൂടിയവരിൽ രണ്ട് പേർ പ്രായപൂർത്തിയാകാത്തവരാണ്. പൊലീസും സൈന്യവും സംയുക്തമായി നടത്തിയ തെരച്ചിലിൽ ആണ് ഇംഫാലിൽ നിന്നും 51 കിലോമീറ്റർ അകലെയുള്ള ചുരാചന്ദ്പൂരിൽ നിന്ന് പ്രതികളെ അറസ്റ്റ് ചെയ്തത്.

17ഉം 21ഉം വയസ്സുള്ള രണ്ട് വിദ്യാർത്ഥികളെ ജൂലൈ 6 ന് ആണ് കാണാതായത്. പിന്നീട് വിദ്യാർത്ഥികൾ കൊല്ലപ്പെട്ടെന്ന് വ്യക്തമാവുകയായിരുന്നു. എന്നാൽ എന്നാണ് ഇവർ കൊല്ലപ്പെട്ടതെന്ന് ഇപ്പോഴും വ്യക്തമല്ല, കൊല്ലപ്പെടുന്നതിന് മുമ്പും അതിന് ശേഷവും ഉള്ള ഇവരുടെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പ്രചരിച്ചിരുന്നു.

പ്രതികൾ പിടിയിലായ വിവരം മുഖ്യമന്ത്രി എൻ ബിരേൻ സിങ് ആണ് എക്സിൽ കുറിച്ചത്. “ഞങ്ങൾക്ക് പ്രതികളെ പിടികൂടാനായില്ല. എന്നാൽ ആഭ്യന്തര മന്ത്രി അമിത് ഷാ സിബിഐ ഉദ്യോഗസ്ഥരെ ഇങ്ങോട്ടേയ്ക്ക് അയച്ചു. സിബിഐ സ്ഥലത്ത് എത്തിയതിന് ശേഷം സംസ്ഥാന പൊലീസിനെക്കൂടാതെ ആർമി, അർദ്ധസൈനിക സേന, അസം റൈഫിൾസ്, എന്നിവയുടെ പിന്തുണയോടെയാണ് നാല് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇത് വലിയ നേട്ടമാണ്”. – മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് വ്യക്തമാക്കുന്നു.

]]>
മണിപ്പൂരിൽ വീണ്ടും വെടിവെപ്പ്; രണ്ട് പേർ മരിച്ചു https://malayalees.ch/firing-in-manipur-two-people-died/ Wed, 30 Aug 2023 05:03:10 +0000 https://malayalees.ch/?p=86931 മണിപ്പൂരിൽ വീണ്ടും സംഘർഷം.വെടിവെപ്പിൽ രണ്ട് പേർ മരിച്ചു .ഏഴു പേർക്ക് പരുക്കേറ്റു. ബിഷ്ണുപൂർ- ചുരാചന്ദ്പുർ അതിർത്തിയിൽ രണ്ട് ഇടങ്ങളിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. നെൽപാടത്ത് പണിക്കെത്തിയവർക്കു നേരെയായിരുന്നു അക്രമം ഉണ്ടായത്.(Firing in Manipur two People Died)

സമാധാനം പുന:സ്ഥാപിച്ചുവെന്ന് കേന്ദ്രവും സംസ്ഥാന സർക്കാരും പറയുന്നതിന്റെ അടിസ്ഥാനത്തിലാണ് കർഷകർ വിവിധയിടങ്ങളിൽ പണിക്കിറങ്ങിയത്. എന്നാൽ അക്രമികളുടെ വെടിവെപ്പിൽ രണ്ടു പേർ കൊല്ലപ്പെടുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.

കഴിഞ്ഞ ദിവസം ബിഷ്ണുപൂര്‍ ജില്ലയില്‍ സംഘര്‍ഷം ഉണ്ടായിരുന്നു. കുകി കലാപകാരികളെന്ന് സംശയിക്കുന്നവര്‍ നടത്തിയ വെടിവയ്പ്പാണിത്. രണ്ട് മെയ്‌തേയ് കര്‍ഷകര്‍ ഉള്‍പ്പെടെ ഏഴ് പേര്‍ക്കാണ് വെടിവയ്പ്പില്‍ പരുക്കേറ്റത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.

]]>
‘മണിപ്പൂരിലെ ജനങ്ങളെ പ്രതിപക്ഷം വഞ്ചിച്ചതിൽ ദുഃഖമുണ്ട്’; മോദി https://malayalees.ch/pm-modi-slams-opposition-over-manipur/ Sat, 12 Aug 2023 07:30:36 +0000 https://malayalees.ch/?p=86060
പ്രതിപക്ഷ സഖ്യത്തിനെതിരെ വീണ്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിപക്ഷത്തിന് മണിപ്പൂർ വിഷയം ചർച്ച ചെയ്യണമെന്നില്ലെന്ന് വിമർശനം. മണിപ്പൂരിലെ ജനങ്ങളോട് പ്രതിപക്ഷം വഞ്ചന കാട്ടിയതിൽ ദുഃഖമുണ്ട്. ദാരിദ്ര്യം തുടച്ചുനീക്കുന്നതിൽ പ്രതിപക്ഷം പരാജയപ്പെട്ടുവെന്നും മോദി. പശ്ചിമ ബംഗാളിലെ ഹൗറയിൽ നടക്കുന്ന ബിജെപിയുടെ പഞ്ചായത്തീരാജ് പരിഷത്ത് പരിപാടിയിൽ വീഡിയോ കോൺഫറൻസിലൂടെ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

“ഞങ്ങൾ പാർലമെന്റിൽ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം പരാജയപ്പെടുത്തി, രാജ്യത്തുടനീളം നെഗറ്റിവിറ്റി പ്രചരിപ്പിക്കുന്നവർക്ക് ഉചിതമായ മറുപടി നൽകി. അവിശ്വാസ പ്രമേയത്തിൽ വോട്ട് ചെയ്യാൻ അവർക്ക് ഭയമായിരുന്നു എന്നതാണ് സത്യം” പ്രധാനമന്ത്രി പറഞ്ഞു. വടക്കുകിഴക്കൻ മേഖലയെ പ്രതിപക്ഷം അവഗണിച്ചു. മണിപ്പൂർ ചർച്ച തടസ്സപ്പെടുത്തി. പ്രതിപക്ഷം പാർലമെന്റിൽ നിന്ന് ഇറങ്ങിപ്പോയി. ഇത് എല്ലാം രാജ്യം മുഴുവൻ കണ്ടുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

പഞ്ചായത്ത് തെരഞ്ഞെടുപ്പിനിടെ പശ്ചിമ ബംഗാളിൽ ഉണ്ടായ അക്രമങ്ങളിൽ തൃണമൂൽ കോൺഗ്രസിനെയും അദ്ദേഹം വിമർശിച്ചു. തൃണമൂലിന്റേത് അക്രമ രാഷ്ട്രീയം. ബംഗാൾ തെരഞ്ഞെടുപ്പിൽ മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് ബിജെപി സ്ഥാനാർത്ഥികളെ ഭീഷണിപ്പെടുത്തി ബൂത്ത് പിടിച്ചെടുക്കുകയായിരുന്നുവെന്നും മോദി ആരോപിച്ചു. ഭീഷണികളെ അവഗണിച്ച് തെരഞ്ഞെടുപ്പിൽ വിജയിച്ച പാർട്ടി അംഗങ്ങളെയും മോദി അഭിനന്ദിച്ചു.

]]>
‘മൂന്നാമതും മോദി’; മോദിയെ വീണ്ടും പ്രധാനമന്ത്രിയാക്കാൻ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ ഒന്നിക്കുമെന്ന് അസം മുഖ്യമന്ത്രി https://malayalees.ch/northeast-will-unite-to-make-modi-pm-for-third-term-assam-cm/ Wed, 09 Aug 2023 11:02:29 +0000 https://malayalees.ch/?p=85892 മണിപ്പൂരിലെ വംശീയ സംഘർഷങ്ങൾക്കിടയിലും നരേന്ദ്ര മോദിയെ വീണ്ടും പ്രധാനമന്ത്രിയാക്കാൻ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ ഒന്നിക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. അടുത്ത വർഷം നടക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ മണിപ്പൂരിൽ നിന്നുള്ള രണ്ട് ലോക്സഭാ സീറ്റുകളിലും പാർട്ടി വിജയിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

മണിപ്പൂരിലെ ബിപിയുടെ ഭാവിയെക്കുറിച്ചാണ് ഇപ്പോൾ എല്ലാവരും ചോദിക്കുന്നത്. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ രണ്ട് ലോക്സഭാ സീറ്റുകളിലും പാർട്ടി വിജയിക്കുമെന്ന് അവരോട് പറയാൻ ആഗ്രഹിക്കുന്നു. ഇപ്പോൾ പ്രശ്നങ്ങൾ ഉണ്ടെങ്കിലും മോദിയെ മൂന്നാമതും പ്രധാനമന്ത്രിയാക്കാൻ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ ഒന്നിക്കുമെന്നും അദ്ദേഹം പറഞ്ഞു.

2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് പ്രവർത്തകരോട് സജ്ജമാകാനും മേഖലയിലുടനീളം സംഘടനാ ശക്തി വർദ്ധിപ്പിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു. നരേന്ദ്ര മോദി സർക്കാർ ഏറ്റെടുത്ത വികസന പ്രവർത്തനങ്ങൾ കാരണം മണിപ്പൂരിൽ അവശ്യസാധനങ്ങളുടെ വില 2012 നെ അപേക്ഷിച്ച് വർധിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ‘വിസ്താരക്’ മീറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

]]>
മണിപ്പൂരില്‍ അഞ്ചിടങ്ങളില്‍ സംഘര്‍ഷം; അക്രമികളെ തുരത്തി സുരക്ഷാ സേന https://malayalees.ch/conflict-at-five-places-in-manipur-security-forces-retaliate-strongly-against-the-attackers/ Tue, 08 Aug 2023 05:15:41 +0000 https://malayalees.ch/?p=85802 അശാന്തമായി തുടരുകയാണ് മണിപ്പൂര്‍. അഞ്ചിടങ്ങളില്‍ സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്തു. സുരക്ഷാ സേന ശക്തമായി തിരിച്ചടിച്ചെന്നും അക്രമികളെ തുരത്തിയെന്നും മണിപ്പൂര്‍ പൊലീസ്. പ്രദേശത്ത് സുരക്ഷാ സേന നടത്തിയ തെരച്ചിലില്‍ ആയുധങ്ങള്‍ കണ്ടെത്തുകയും ചെയ്തു.

മണിപ്പൂരില്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്നതിനിടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് കുക്കി നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തും. കുക്കിസംഘടനയായ ഇന്റിജീനിയസ് ട്രൈബല്‍ ലീഡേഴ്‌സ് ഫോറത്തിന്റെ നാലംഗ സംഘമാണ് അമിത്ഷായുമായി കൂടിക്കാഴ്ച നടത്തുക. കുക്കിസംഘടന മുന്നോട്ട് വച്ച അഞ്ച് വിഷയങ്ങളും ചര്‍ച്ച ചെയ്യും.

അതേസമയം മണിപ്പൂര്‍ വിഷയത്തില്‍ പാര്‍ലമെന്റില്‍ കേന്ദ്ര സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയ ചര്‍ച്ച ഇന്ന് നടക്കും. കോണ്‍ഗ്രസ് ലോക്സഭാകക്ഷി ഉപനേതാവ് ഗൗരവ് ഗെഗോയി അവതരിപ്പിച്ച പ്രമേയത്തിലാണ് ചര്‍ച്ച. മണിപ്പൂര്‍ വിഷയത്തില്‍ ചര്‍ച്ചയ്ക്ക് തയാറെന്ന് അമിത്ഷാ വ്യക്തമാക്കിയിരുന്നു. എത്ര ദൈര്‍ഘ്യമേറിയ ചര്‍ച്ചയ്ക്കും തയാറാണെന്നും ഒളിക്കാനുള്ളതുകൊണ്ടാണ് പ്രതിപക്ഷം ബഹളം ഉണ്ടാക്കുന്നതെന്നും അമിത് ഷാ പറഞ്ഞു.

മണിപ്പൂര്‍ വിഷയത്തില്‍ അന്വേഷണത്തിന് മൂന്ന് ഹൈക്കോടതി ജഡ്ജിമാര്‍ ഉള്‍ക്കൊള്ളുന്ന ഉന്നതതല സമിതിയെ നിയോഗിച്ചു.മനുഷ്യാവകാശ വിഷയങ്ങള്‍, ക്യാമ്പുകളിലെ സാഹചര്യം, പുനരധിവാസം എന്നിവയെ സംബന്ധിച്ച് സമിതി കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. പ്രത്യേക അന്വേഷണ സംഘങ്ങള്‍ക്ക് മേല്‍നോട്ടത്തിനും കോടതിയെ സഹായിക്കാനും മുന്‍ ഐപിഎസ് ഉദ്യോഗസ്ഥനെയും നിയോഗിക്കും.

]]>
പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’ സംഘം മണിപ്പൂരിലെത്തി; സംഘത്തിൽ കേരളത്തിൽ നിന്നുള്ള 5 എംപിമാരും https://malayalees.ch/opposition-alliance-india-reached-manipur/ Sat, 29 Jul 2023 07:31:06 +0000 https://malayalees.ch/?p=85255
പ്രതിപക്ഷ സഖ്യമായ ഇന്ത്യ സംഘം മണിപ്പൂരിലെത്തി. കേരളത്തിൽ നിന്നുള്ള 5 എംപിമാർ അടക്കം, 16 പാർട്ടികളിൽ നിന്നായി 21 പേരാണ് സംഘത്തിലുള്ളത്. കലാപബാധിതരുമായും ഗവർണറുമായും സംഘം കൂടികാഴ്ച നടത്തും.

മണിപ്പൂർ വിഷയത്തിൽ പാർലമെന്റിൽ കഴിഞ്ഞ ഏഴ് ദിവസമായി തുടരുന്ന പ്രതിഷേധത്തിന്റെ തുടർച്ചയായാണ് പ്രതിപക്ഷ സഖ്യമായ ഇന്ത്യയുടെ പ്രതിനിധി സംഘം മണിപ്പൂർ സന്ദർശനം. കേരളത്തിൽ നിന്നും കൊടിക്കുന്നിൽ സുരേഷ്, ഇ.ടി മുഹമ്മദ് ബഷീർ, എൻ.കെ പ്രേമചന്ദ്രൻ, എ.എ റഹീം, പി സന്തോഷ് കുമാർ എന്നിവരാണ് സംഘത്തിലുള്ളത്. ചുരചന്ദ് പൂരിലെ കുകി വിഭാഗത്തിന്റെ ക്യാമ്പും, ബിഷ്ണു പൂരിൽ മെയ് തെയ് ക്യാമ്പും സംഘം സന്ദർശിച്ച് കലാപബാധിതരുമായി സംസാരിക്കും. മണിപ്പൂർ ഗവർണർ അനുസൂയ യുകെയുമായി പ്രതിപക്ഷ പ്രതിനിധികൾ നാളെ കൂടിക്കാഴ്ച നടത്തും. ാഷ്ട്രീയ വിഷയമാക്കാനല്ല, ജനങളുടെ വേദന അറിയാൻ ആണ് മണിപ്പൂർ സന്ദർശനമെന്ന്, കോൺഗ്രസ് നേതാവ് അതിർ രഞ്ജൻ ചൗദരി പ്രതികരിച്ചു.

കുകി സ്ത്രീകളെ നഗ്നരാക്കി നടത്തി, കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ കേസിൽ മാത്രമാണ് ബലാത്സംഗകുറ്റം ചുമത്തിയിരിക്കുന്നത്. റ്റു കേസുകളിൽ ബലാൽസംഗം നടത്താതെ തെളിവുകൾ ലഭിച്ചിട്ടില്ലെന്ന മുഖ്യമന്ത്രി ബിരേൻ സിംഗ് പറഞ്ഞു.

മണിപ്പൂരിൽ കഴിഞ്ഞ 3 ദിവസത്തിനിടെ ഉണ്ടായ വ്യത്യസ്ത സംഘർഷങ്ങളിൽ രണ്ട് പേർ കൊല്ലപ്പെടുകയും സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പെടെ ആറ് പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി പൊലീസ് അറിയിച്ചു.

]]>
മണിപ്പൂരിൽ വീണ്ടും സംഘർഷം: 24 മണിക്കൂറിനിടെ നാല് മരണം https://malayalees.ch/cop-teenager-among-4-killed-in-fresh-violence-in-manipur/ Sat, 08 Jul 2023 08:14:51 +0000 https://malayalees.ch/?p=84070
വർഗീയ കലാപം രൂക്ഷമായ മണിപ്പൂരിൽ വീണ്ടും സംഘർഷം. ബിഷ്ണുപൂർ, ചുരാചന്ദ്പൂർ ജില്ലകളുടെ അതിർത്തി പ്രദേശങ്ങളിൽ വെള്ളിയാഴ്ച രാത്രി ആരംഭിച്ച വെടിവയ്പ്പ് ഇപ്പോഴും തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ അതിർത്തി പ്രദേശത്ത് നടന്ന വ്യത്യസ്‌ത അക്രമസംഭവങ്ങളിൽ ഒരു പൊലീസുകാരനും കൗമാരക്കാരനും ഉൾപ്പെടെ നാലുപേർ വെടിയേറ്റ് മരിച്ചതായി റിപ്പോർട്ട്.

ബിഷ്ണുപൂർ ജില്ലയിലെ കാങ്വായ്-അവാങ് ലേഖായി മേഖലയിൽ ഇന്നലെ രാത്രി മുതൽ വെടിവയ്പ്പ് തുടരുകയാണ്. വെടിവയ്‌പ്പിൽ ഒരു പൊലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റതായും വൃത്തങ്ങൾ അറിയിച്ചു. കഴിഞ്ഞ രണ്ട് മാസമായി, ഈ രണ്ട് ജില്ലകൾക്കിടയിലുള്ള അതിർത്തി പ്രദേശങ്ങളിൽ കൊലപാതകങ്ങളും അക്രമങ്ങളും തീവെപ്പ് സംഭവങ്ങളും വർദ്ധിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

മണിപ്പൂരിലെ നിലവിലെ പ്രതിസന്ധിയുടെ തുടക്കം മുതൽ തന്നെ ബിഷ്ണുപൂർ ജില്ലയ്ക്ക് കീഴിലുള്ള കാങ്‌വായ് പ്രദേശം രണ്ട് സമുദായങ്ങളുടെയും സാമീപ്യം കാരണം സെൻസിറ്റീവ് ഏരിയയാണെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ കൂടുതൽ അതിർത്തി രക്ഷാ സേനയെ (ബിഎസ്എഫ്) വിന്യസിച്ചിട്ടുണ്ട്. ബഫർ സോണുകളായി തിരിച്ചാണ് സുരക്ഷാ സേനയെ വിന്യസിചിരിക്കുന്നത്.

മണിപ്പൂരിലെ ഇംഫാലിലെ ചരിത്രപ്രസിദ്ധമായ കംഗ്ല കോട്ടയ്ക്ക് സമീപം മഹാബലി റോഡിൽ തടിച്ചുകൂടിയ ഇരുന്നൂറോളം വരുന്ന ജനക്കൂട്ടം രണ്ട് വാഹനങ്ങൾ കത്തിച്ചു. ജനക്കൂട്ടം പൊലീസിന്റെ ആയുധങ്ങൾ തട്ടിയെടുക്കാനും ശ്രമിച്ചു. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും ജനക്കൂട്ടത്തെ പിരിച്ചുവിടാനും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാനും പൊലീസിന് വെടിയുതിർക്കേണ്ടിവന്നു.

200 ഓളം പേരടങ്ങുന്ന മറ്റൊരു ജനക്കൂട്ടം ഇംഫാൽ വെസ്റ്റിലെ പാലസ് കോമ്പൗണ്ടിൽ തടിച്ചുകൂടിയിരുന്നെങ്കിലും പുലർച്ചെ 12.30 ഓടെ സൈന്യവും റാപ്പിഡ് ആക്ഷൻ ഫോഴ്‌സും ഇടപെട്ട് ഇവരെ പിരിച്ചുവിടാൻ കഴിഞ്ഞു. മണിപ്പൂരിൽ 67 ദിവസമായി കലാപം തുടരുകയാണ്. ഇതുവരെ 140 പേർക്കാണ് ജീവൻ നഷ്ടമായത്.

]]>
മണിപ്പൂർ സംഘർഷം; സമാധാനം പുനസ്ഥാപിക്കാൻ ഇന്ത്യയെ സഹായിക്കാമെന്ന് അമേരിക്ക https://malayalees.ch/manipur-america-help-india/ Fri, 07 Jul 2023 04:28:36 +0000 https://malayalees.ch/?p=83983
മണിപ്പൂർ സംഘർഷത്തിൽ ഇന്ത്യ ആവശ്യപ്പെടുകയാണെങ്കിൽ സഹായിക്കാൻ യുഎസ് തയ്യാറാണെന്ന് ഇന്ത്യയിലെ യുഎസ് അംബാസിഡർ എറിക് ഗാർസെറ്റി. മണിപ്പൂർ സംഘർഷം ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്ന് അറിയാമെന്നും, എത്രയും വേഗം സമാധാനം പുനസ്ഥാപിക്കാൻ പ്രാർത്ഥിക്കുന്നുവെന്നും യുഎസ് അംബാസിഡർ പറഞ്ഞു. സമാധാനം നിലനിൽക്കുകയാണെങ്കിൽ കൂടുതൽ സഹകരണവും കൂടുതൽ പദ്ധതികളും കൂടുതൽ നിക്ഷേപവും കൊണ്ടുവരാൻ കഴിയുമെന്നും എറിക് ഗാർസെറ്റി പറഞ്ഞു.

കൊൽക്കത്തയിലെ വാർത്താ സമ്മേളനത്തിൽ പങ്കെടുക്കുമ്പോഴാണ് അദ്ദേഹത്തിൻ്റെ പ്രതികരണം. ഇന്ത്യയുടെ കിഴക്കും, വടക്കു കിഴക്കും, അവിടുത്തെ ജനങ്ങളും അവരുടെ ഭാവിയും സാധ്യതകളും യുഎസിന് പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, മണിപ്പൂർ വെസ്റ്റിലെ സ്‌കൂളിന് മുന്നിൽ വെടിയേറ്റ് കൊല്ലപ്പെട്ട സ്ത്രീയെ തിരിച്ചറിഞ്ഞു. കുകി വിഭാഗത്തിൽ പെട്ട,ഹാങ്‌സോ ഡെബോറ ഡോൺഗൈച്ചിംഗ് എന്ന 62 കാരിയാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു.

]]>
‘കലാപമല്ല വേണ്ടത് എല്ലാവരും സമാധാനത്തോടെ ജീവിക്കണം’; സാഫ് കപ്പില്‍ മണിപ്പൂര്‍ പതാകയുമയി ജിക്‌സണ്‍ സിങ് https://malayalees.ch/jeakson-singh-explains-manipur-flag-gesture-after-india-win-saff-championship/ Wed, 05 Jul 2023 11:40:55 +0000 https://malayalees.ch/?p=83867 സാഫ് കപ്പിലെ മിന്നും വിജയത്തിന് പിന്നാലെ മണിപ്പൂര്‍ പതാകയുമായി ഇന്ത്യന്‍ താരം ജിക്‌സണ്‍ സിങ്. മണിപ്പൂരിലെ പ്രശ്‌നങ്ങള്‍ കൊണ്ടുവരാനായാണ് ജിക്‌സണ്‍ മത്സരശേഷം പതാകയുമായി ഗ്രൗണ്ടിലെത്തിയത്.

സാഫ് കപ്പില്‍ കുവൈത്തിനെ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ഇന്ത്യയുടെ ഒമ്പതാം കിരീട നേട്ടമാണിത്. നിശ്ചിത സമയത്തും അധിക സമയത്തും സമനിലയിലായ മത്സരത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 5-4 നായിരുന്നു ഇന്ത്യയുടെ വിജയം.

മത്സരശേഷം മണിപ്പൂര്‍ പതാകയുമായെത്തിയ ജിക്‌സണ്‍ സിങ് കലാപമല്ല വേണ്ടതെന്നും ഇന്ത്യയിലും മണിപ്പൂരിലും എല്ലാവരും സമാധാനത്തോടെ ജീവിക്കുകയാണ് വേണ്ടതെന്ന് പറഞ്ഞു. അതേസമയം മണിപ്പൂരില്‍ സംഘര്‍ഷം തുടരുകയാണ്. ബുധനാഴ്ച പുലര്‍ച്ചെ രണ്ടു ജില്ലകളില്‍ വെടിവയ്പ്പ് നടന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ഖോജുംതമ്പിയില്‍ 2 സമുദായങ്ങള്‍ തമ്മില്‍ ചൊവ്വാഴ്ച രാത്രി 7 മണിയോടെ ഇടവിട്ട് വെടിവയ്പ്പ് ഉണ്ടായതായി സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ചൊവ്വാഴ്ച സംസ്ഥാനത്ത് മൂന്നിടങ്ങളില്‍ വെടിവയ്പ്പുണ്ടായി. തൗബാല്‍ ജില്ലയില്‍ ജനക്കൂട്ടം ഇന്ത്യന്‍ റിസര്‍വ് ഫോഴ്‌സ് ക്യാമ്പ് ആക്രമിക്കുകയും ആയുധങ്ങള്‍ കൊള്ളയടിക്കാന്‍ ശ്രമിക്കുകയും ചെയ്തു.

]]>