Manipur conflict – malayalees.ch https://malayalees.ch Malayalam Online News Portal Sat, 04 Nov 2023 07:49:17 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Manipur conflict – malayalees.ch https://malayalees.ch 32 32 മണിപ്പൂരിൽ മെയ്തേയ് മേധാവിക്ക് നേരെ അജ്ഞാതരുടെ ആക്രമണം https://malayalees.ch/meitei-outfit-chief-attacked-by-unidentified-gunmen/ Sat, 04 Nov 2023 07:49:13 +0000 https://malayalees.ch/?p=90593 മണിപ്പൂരിൽ വർഗീയ സംഘർഷങ്ങൾ അവസാനിക്കുന്നില്ല. മെയ്തേയ് സംഘടനാ നേതാവിന് നേരെ അജ്ഞാതരായ തോക്കുധാരികളുടെ ആക്രമണം. വെസ്റ്റ് ഇംഫാൽ ജില്ലയിൽ വെള്ളിയാഴ്ച രാവിലെയാണ് ആക്രമണം ഉണ്ടായതെന്നാണ് റിപ്പോർട്ട്.

മെയ്തേയ് ലീപുൺ തലവൻ മയങ്ബാം പ്രമോത് സിംഗിന് നേരെയാണ് ആക്രമണം. പ്രമോത് സിംഗും ഡ്രൈവറും ലാംഗോളിലെ മെയ്തേയ് ലീപുൺ ഓഫീസിൽ ഒരു മീറ്റിംഗിനായി പോകുകയായിരുന്നു. ലാംഗോളിൽ ഒരു ആശുപത്രിക്ക് സമീപം കാറിൽ എത്തിയ തോക്കുധാരികൾ ഇവർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.

ആറ് തവണയാണ് അക്രമികൾ വെടിയുതിർത്തത്. ഇവരുവർക്കും പരിക്കില്ല. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവസ്ഥലത്ത് നിന്ന് ഫോറൻസിക് സംഘം സാമ്പിളുകളും മറ്റ് തെളിവുകളും ശേഖരിച്ചിട്ടുണ്ട്. ആക്രമണത്തിന്റെ കാരണം ഇതുവരെ അറിവായിട്ടില്ല.

]]>
മണിപ്പൂരിൽ ഇന്റർനെറ്റ് നിരോധനം വീണ്ടും നീട്ടി https://malayalees.ch/mobile-internet-ban-in-manipur-extended-till-november-5/ Wed, 01 Nov 2023 10:35:48 +0000 https://malayalees.ch/?p=90427 വർഗീയ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ മണിപ്പൂരിൽ ഏർപ്പെടുത്തിയ ഇന്റർനെറ്റ് നിരോധനം വീണ്ടും നീട്ടി. നവംബർ 5 വരെ അഞ്ച് ദിവസത്തേക്ക് കൂടി നിരോധനം നീട്ടിയതായി സർക്കാർ. വ്യാജ സന്ദേശങ്ങളും ഫോട്ടോകളും വീഡിയോകളും പ്രചരിപ്പിക്കുന്നത് തടയാൻ വേണ്ടിയാണ് നടപടിയെന്നും വിശദീകരണം.

ഇന്റർനെറ്റ് നിരോധനം പിൻവലിക്കുന്ന കാര്യം സർക്കാർ പരിഗണിക്കുമെന്ന് മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് അടുത്തിടെ സൂചിപ്പിച്ചിരുന്നു. പിന്നലെ ഒരാഴ്ചയ്ക്കുള്ളിൽ രണ്ടുതവണയാണ് ഇന്റർനെറ്റ് നിരോധനം നീട്ടിയത്. പൊതുജനങ്ങൾക്കിടയിൽ വിദ്വേഷം ഉണർത്തുന്ന തരത്തിലുള്ള ചിത്രങ്ങൾ, പ്രസംഗങ്ങൾ, വീഡിയോകൾ എന്നിവ പ്രചരിപ്പിക്കുന്നതിന് സാമൂഹിക വിരുദ്ധർ സോഷ്യൽ മീഡിയയെ വ്യാപകമായി ഉപയോഗിക്കുമെന്ന ആശങ്കയെ തുടർന്നാണ് നിരോധനം നീട്ടിയതെന്ന് ആഭ്യന്തര വകുപ്പ് വിജ്ഞാപനത്തിൽ പറയുന്നു.

കേന്ദ്ര സുരക്ഷാ സേനയെ വിന്യസിക്കുന്നതിനെതിരെ പൊതുജന പ്രതിഷേധം ഉയരാൻ സാധ്യതയുണ്ടെന്ന് കാണിച്ച് മണിപ്പൂർ പൊലീസ് ഡയറക്ടർ ജനറൽ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടെന്നും സർക്കാർ അറിയിച്ചു.

]]>
സംഘർഷം ഒഴിയാതെ മണിപ്പൂർ; ഇംഫാൽ ഈസ്റ്റിലും കാങ് പൊക്പിയിലും വെടിവയ്പ്പ് https://malayalees.ch/manipur-violence-reported-in-imphal-west/ Fri, 13 Oct 2023 10:20:44 +0000 https://malayalees.ch/?p=89407 മണിപ്പുരില്‍ വീണ്ടും സംഘര്‍ഷം. ഇംഫാൽ ഈസ്റ്റിലും കാങ് പൊക്പിയിലുമാണ് സംഘര്‍ഷമുണ്ടായത്. മൂന്നുപേര്‍ക്ക് പരുക്കേറ്റു. കാങ്പൊക്പിയില്‍ മെയ്തെയ് സായുധസംഘം വെടിവയ്ക്കുകയായിരുന്നു. പ്രദേശത്ത് സേനാവിന്യാസം ശക്തമാക്കി. ഇപ്പോഴും സമാധാന ശ്രമങ്ങൾ ഫലിക്കുന്നില്ല എന്ന് വ്യക്തമാകുന്നതാണ് നിലവിലെ മണിപ്പൂരിലെ സാഹചര്യം.(manipur violence reported in imphal west)

ഇംഫാൽ ഈസ്റ്റിലും കാങ് പൊക്പിയിലുമാണ് നിലവിൽ സംഘർഷം വ്യാപകമായി നടക്കുന്നത്. ഇന്ന് രാവിലെയും സംഘർഷം വ്യാപിച്ചു. ഇന്റർനെറ്റ് നിയന്ത്രണം മേഖലയിൽ ഏർപ്പെടുത്തി. മേയ് മൂന്നിനാണ് മണിപ്പൂരില്‍ കുക്കി- മെയ്തി വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം ആരംഭിച്ചത്. ഇതുവരെ 180-ല്‍ അധികം പേര്‍ കൊല്ലപ്പെടുകയും നൂറുകണക്കിനുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായാണ് കണക്ക്.

Read Also: സംസ്ഥാനത്ത് കുട്ടികള്‍ക്ക് എതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്; കഴിഞ്ഞ വര്‍ഷമെടുത്തത് 5315 കേസുകള്‍

കഴിഞ്ഞ ബുധനാഴ്ച ഇംഫാല്‍ വെസ്റ്റ് ജില്ലയിലെ ന്യൂ കെയ്തല്‍മാംബിയിലാണ് വീണ്ടും അക്രമം അരങ്ങേറിയത്. വീടുകള്‍ക്ക് തീകൊളുത്തിയശേഷം അക്രമികള്‍ സ്ഥലത്തുനിന്ന് കടന്നുകളയുകയായിരുന്നു. രക്ഷപ്പെടുന്നതിനു മുന്‍പ് അവര്‍ നിരവധി തവണ വെടിയുതിര്‍ത്തതായും പൊലീസ് പറഞ്ഞു.

അക്രമ സംഭവത്തേത്തുടര്‍ന്ന് മെയ്തി സ്ത്രീകള്‍ സംഭവസ്ഥലത്ത് തടിച്ചുകൂടുകയും സംഘര്‍ഷാവസ്ഥ ഉടലെടുക്കുകയും ചെയ്‌തെങ്കിലും സമയോചിതമായ ഇടപെടലിലൂടെ കൂടുതല്‍ പ്രശ്‌നങ്ങള്‍ ഒഴിവാക്കാനായെന്ന് പൊലീസ് പറഞ്ഞു.

]]>
‘മണിപ്പൂരിലെ ജനങ്ങളെ പ്രതിപക്ഷം വഞ്ചിച്ചതിൽ ദുഃഖമുണ്ട്’; മോദി https://malayalees.ch/pm-modi-slams-opposition-over-manipur/ Sat, 12 Aug 2023 07:30:36 +0000 https://malayalees.ch/?p=86060
പ്രതിപക്ഷ സഖ്യത്തിനെതിരെ വീണ്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിപക്ഷത്തിന് മണിപ്പൂർ വിഷയം ചർച്ച ചെയ്യണമെന്നില്ലെന്ന് വിമർശനം. മണിപ്പൂരിലെ ജനങ്ങളോട് പ്രതിപക്ഷം വഞ്ചന കാട്ടിയതിൽ ദുഃഖമുണ്ട്. ദാരിദ്ര്യം തുടച്ചുനീക്കുന്നതിൽ പ്രതിപക്ഷം പരാജയപ്പെട്ടുവെന്നും മോദി. പശ്ചിമ ബംഗാളിലെ ഹൗറയിൽ നടക്കുന്ന ബിജെപിയുടെ പഞ്ചായത്തീരാജ് പരിഷത്ത് പരിപാടിയിൽ വീഡിയോ കോൺഫറൻസിലൂടെ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

“ഞങ്ങൾ പാർലമെന്റിൽ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം പരാജയപ്പെടുത്തി, രാജ്യത്തുടനീളം നെഗറ്റിവിറ്റി പ്രചരിപ്പിക്കുന്നവർക്ക് ഉചിതമായ മറുപടി നൽകി. അവിശ്വാസ പ്രമേയത്തിൽ വോട്ട് ചെയ്യാൻ അവർക്ക് ഭയമായിരുന്നു എന്നതാണ് സത്യം” പ്രധാനമന്ത്രി പറഞ്ഞു. വടക്കുകിഴക്കൻ മേഖലയെ പ്രതിപക്ഷം അവഗണിച്ചു. മണിപ്പൂർ ചർച്ച തടസ്സപ്പെടുത്തി. പ്രതിപക്ഷം പാർലമെന്റിൽ നിന്ന് ഇറങ്ങിപ്പോയി. ഇത് എല്ലാം രാജ്യം മുഴുവൻ കണ്ടുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

പഞ്ചായത്ത് തെരഞ്ഞെടുപ്പിനിടെ പശ്ചിമ ബംഗാളിൽ ഉണ്ടായ അക്രമങ്ങളിൽ തൃണമൂൽ കോൺഗ്രസിനെയും അദ്ദേഹം വിമർശിച്ചു. തൃണമൂലിന്റേത് അക്രമ രാഷ്ട്രീയം. ബംഗാൾ തെരഞ്ഞെടുപ്പിൽ മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് ബിജെപി സ്ഥാനാർത്ഥികളെ ഭീഷണിപ്പെടുത്തി ബൂത്ത് പിടിച്ചെടുക്കുകയായിരുന്നുവെന്നും മോദി ആരോപിച്ചു. ഭീഷണികളെ അവഗണിച്ച് തെരഞ്ഞെടുപ്പിൽ വിജയിച്ച പാർട്ടി അംഗങ്ങളെയും മോദി അഭിനന്ദിച്ചു.

]]>
സംഘർഷമൊഴിയാതെ മണിപ്പൂർ; ഇന്നലെ വെടിവെപ്പ് നടന്നത് അഞ്ചിടങ്ങളിൽ, തിരിച്ചടിച്ച് സുരക്ഷാ സേന https://malayalees.ch/manipur-conflict-the-firing-took-place-at-five-places-yesterday-and-the-security-forces-retaliated-fvv-rz1ubz/ Tue, 08 Aug 2023 06:41:41 +0000 https://malayalees.ch/?p=85812 ദില്ലി: കലാപം അടിച്ചമർത്താനുള്ള ശ്രമങ്ങൾക്കിടയിലും മണിപ്പൂരിൽ ഇന്നലെ വെടിവെപ്പ് നടന്നത് അഞ്ചിടങ്ങളിൽ. എന്നാൽ സുരക്ഷാ സേന ശക്തമായി തിരിച്ചടിച്ചെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. വിവിധയിടങ്ങളിൽ നടന്ന പരിശോധനയിൽ ഒമ്പത് ആയുധങ്ങൾ പിടികൂടി. അതിനിടെ, അസമിലും വൻതോതിൽ സ്‌ഫോടക വസ്തുക്കൾ പിടികൂടിയതായാണ് റിപ്പോർട്ട്. മണിപ്പൂരിലേക്ക് കൊണ്ടുപോകാൻ എത്തിച്ച സ്ഫോടക വസ്തുക്കളാണ് പിടിച്ചെടുത്തതെന്ന് പൊലീസ് പറ‍ഞ്ഞു. 
 
അതേസമയം, പ്രധാനമന്ത്രിക്ക് നിവേദനം അയച്ച് മെയ് തെ സംഘടന രം​ഗത്തെത്തി. മണിപ്പൂരിനെ വിഭജിക്കരുത്, പ്രത്യേക ഭരണകൂടമെന്ന ആവശ്യം അംഗീകരിക്കരുത്, മണിപ്പൂരിൽ എൻ ആർ സി നടപ്പാക്കണം തുടങ്ങിയവയാണ് നിവേദനത്തിലെ ആവശ്യങ്ങൾ. കൂടാതെ എത്രയും വേഗം സംസ്ഥാന നിയമസഭ സമ്മേളനം വിളിക്കാൻ ഇടപെടണമെന്നും ആവശ്യപ്പെടുന്നുണ്ട്. 

അതിനിടെ, അസം റൈഫിൾസിനെതിരെ ബിജെപി മണിപ്പൂർ ഉപാധ്യക്ഷൻ ചിദാനന്ദ സിംഗ് രം​ഗത്തെത്തി. ‘ഒരു പ്രത്യേക സമുദായത്തെ അസം റൈഫിൾസ് പിന്തുണക്കുകയാണ്. മെയ് തെകൾക്ക് നേരെ അതിക്രമം നടത്തുകയാണ്. ഏകപക്ഷീയമായ ഇടപെടൽ നടത്തുന്നുവെന്നും ചിദാനന്ദ സിംഗ് പറഞ്ഞു. 
 

]]>