Manifesto – malayalees.ch https://malayalees.ch Malayalam Online News Portal Sat, 20 Mar 2021 13:21:02 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Manifesto – malayalees.ch https://malayalees.ch 32 32 യു.ഡി.എഫ് പ്രകടന പത്രികയിലെ ‘തരൂര്‍ ടച്ച്’ https://malayalees.ch/tharoor-touch-in-udf-manifesto/ Sat, 20 Mar 2021 13:20:43 +0000 https://malayalees.ch/?p=41834 ക്ഷേമ- വികസന പ്രവര്‍ത്തനങ്ങളിലൂടെ ഭരണം പിടിക്കാന്‍ ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങളാണ് യു.ഡി.എഫ് പ്രകടന പത്രിക മുന്നോട്ടുവെക്കുന്നത്. ന്യായ് പദ്ധതി, ശബരിമല നിയമ നിര്‍മ്മാണം, 3000 രൂപ ക്ഷേമ പെന്‍ഷന്‍, പീസ് ആൻഡ് ഹാർമണി എന്ന പേരിൽ പുതിയ വകുപ്പ് തുടങ്ങിയ വാഗ്ദാനങ്ങളാണ് പ്രകടന പത്രികയുടെ കാതല്‍.

ഡോ. ശശി തരൂര്‍ എംപിയുടെ മേല്‍നോട്ടത്തില്‍ സംസ്ഥാനമൊട്ടാകെ സഞ്ചരിച്ച് ജനങ്ങളില്‍നിന്നും മറ്റു സംഘടനകളില്‍നിന്നും സ്വരൂപിച്ച നിര്‍ദ്ദേശങ്ങള്‍ ക്രോഡീകരിച്ചാണ് യു.ഡി.എഫ് പ്രകടന പത്രികയ്ക്ക് രൂപം നല്‍കിയത്.

എല്ലാ വിഭാഗങ്ങളുമായി സംസാരിച്ച് പ്രകടന പത്രിക തയ്യാറാക്കാനുള്ള നിര്‍ണ്ണായ ദൗത്യമായിരുന്നു ശശി തരൂരില്‍ നിക്ഷിപ്തമായത്. യുവാക്കളെയും മതന്യൂനപക്ഷങ്ങളെയും ഒപ്പം നിർത്താൻ ഈ വിഭാഗങ്ങൾക്ക് സമ്മതനായ ശശി തരൂര്‍ തന്നെ കളത്തിലിറങ്ങിയത് പദ്ധതിക്ക് സ്വീകാര്യത വര്‍ധിപ്പിച്ചു.

ടോക്ക് ടു തരൂർ എന്ന പേരില്‍ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ നടത്തിയ മുഖാമുഖ ചര്‍ച്ചകള്‍ വന്‍ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. അതുകൊണ്ടു തന്നെ വിവിധ മേഖലകളെ സമഗ്രമായി സ്പർശിക്കുന്ന ഒരു പ്രകടന പത്രികയാണ് പുറത്തിറക്കിയതെന്ന അവകാശ വാദം യു.ഡി.എഫിനുണ്ട്.

യു.ഡി.എഫിന്‍റെ പ്രകടന പത്രിക മുറിയടച്ച് തയ്യാറാക്കിയതല്ലെന്നാണ് ശശി തരൂരിന്‍റെ പ്രസ്താവന. നിങ്ങള്‍ക്കെന്തുവേണമെന്ന ചോദ്യത്തിന് ജനം തന്ന മറുപടിയാണ് പത്രികയിലുള്ളതെന്നും അതുകൊണ്ടു തന്നെ ഇതൊരു ജനകീയ മാനിഫെസ്റ്റോയാണെന്നും തരൂര്‍ അഭിപ്രായപ്പെട്ടു.

]]>
ന്യായ് പദ്ധതി വഴി വർഷം 72000 രൂപ, ശബരിമല നിയമ നിര്‍മ്മാണം; ഭരണം പിടിക്കാന്‍ ലക്ഷ്യമിട്ട് യു.ഡി.എഫ് പ്രകടന പത്രിക https://malayalees.ch/udf-releases-election-manifesto/ Sat, 20 Mar 2021 09:02:04 +0000 https://malayalees.ch/?p=41815 നിയമസഭ തെരെഞ്ഞെടുപ്പിനുള്ള യു.ഡി.എഫ്. പ്രകടനപത്രിക പുറത്തിറക്കി. ഭരണം പിടിക്കാൻ ലക്ഷ്യമിട്ടുള്ള വാഗ്ദാനങ്ങളാണ് പട്ടികയിലുള്ളത്. ക്ഷേമ- വികസന പ്രവര്‍ത്തനങ്ങളിലൂടെ കേരളത്തെ ലോകോത്തരമാക്കുമെന്നാണ് വാഗ്ദാനം.

സാമൂഹ്യക്ഷേമ പെന്‍ഷന്‍ പ്രതിമാസം 3000 രൂപയാക്കും. ക്ഷേമ പെന്‍ഷന്‍ കമ്മീഷന്‍ രൂപീകരിക്കും. ശബരിമലയില്‍ പ്രത്യേക നിയമനിര്‍മ്മാണം നടത്തും. കോവിഡ് ദുരന്ത നിവാരണ കമ്മീഷന്‍ രൂപീകരിക്കും. പ്രത്യേക കാര്‍ഷിക ബജറ്റ് അവതരിപ്പിക്കും. റബറിന് 250 രൂപയും നെല്ലിന് 30 രൂപയും താങ്ങുവില ഏര്‍പ്പെടുത്തും.

അനാഥരായ കുട്ടികളെ സര്‍ക്കാര്‍ ഏറ്റെടുക്കും. വീട്ടമ്മമാരായ പി.എസ്.സി ഉദ്യോഗാര്‍ഥികള്‍ക്ക് രണ്ട് വയസ് ഇളവ് നല്‍കും. പിന്‍വാതില്‍ നിയമനങ്ങള്‍ പുനഃപരിശോധിക്കും. തൊഴില്‍രഹിതരായ വീട്ടമ്മമാര്‍ക്ക് പ്രതിമാസം 2000 രൂപ നല്‍കും. പാവപ്പെട്ട കുടുംബങ്ങള്‍ക്ക് പ്രതിമാസം 6000 രൂപ നല്‍കും.

എല്ലാ വെള്ള കാർഡുകാർക്കും അഞ്ച് കിലോ അരി സൗജന്യമായി നൽകും. ലൈഫ് പദ്ധതിയുടെ അപാകത പരിഹരിച്ച് പുതിയ ഭവന പദ്ധതി കൊണ്ടുവരും. കാരുണ്യ ആരോഗ്യ പദ്ധതി പുനഃസ്ഥാപിക്കും. മിനിമം കൂലി 700 രൂപയക്കുമെന്നും പ്രകടനപത്രികയിൽ പറയുന്നു.

അഞ്ചു ഏക്കര്‍ വരെ ഭൂമിയുള്ള കര്‍ഷകരുടെ പ്രളയത്തിന് മുമ്പുള്ള രണ്ടു ലക്ഷം വരെയുള്ള കടം എഴുതി തള്ളും. ഓട്ടോറിക്ഷ, ടാക്‌സി, മത്സ്യബന്ധന ബോട്ടുകള്‍ എന്നിവയ്ക്ക് സംസ്ഥാന നികുതിയില്‍ നിന്നും ഇന്ധന സബ്‌സിഡി നല്‍കും.

എല്ലാ ഉപഭോക്താക്കള്‍ക്കും 100 യൂണിറ്റ് സൗജന്യ വൈദ്യുതി. കൂടുതല്‍ വിഭവങ്ങളുമായി കൂടുതല്‍ പേര്‍ക്ക് സൗജന്യ ഭക്ഷ്യകിറ്റ്. ഭിന്നശേഷിക്കാര്‍ക്ക് വാഹനങ്ങള്‍ വാങ്ങാന്‍ പ്രത്യേക ധനസഹായവും വായ്പയും നല്‍കും. സമാധാനവും സൗഹാര്‍ദവും നിലനിര്‍ത്തുന്നിനായി ഒരു വകുപ്പ് രൂപീകരിക്കും.

കൺവീനർ ബെന്നി ബെഹനാനാണ് പദ്ധതികൾ പ്രഖ്യാപിച്ചത്. ഈ പ്രകടന പത്രിക തങ്ങളുടെ ഖുറാനും ഗീതയും ബൈബിളുമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. അത് നടപ്പാക്കാനുള്ള ബാധ്യത തങ്ങള്‍ക്കുണ്ടായിരിക്കുമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.

]]>