Mani c kappan – malayalees.ch https://malayalees.ch Malayalam Online News Portal Sat, 24 Dec 2022 04:11:10 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Mani c kappan – malayalees.ch https://malayalees.ch 32 32 ചരക്ക് കയറ്റിവന്ന വാഹനം കാറിലിടിച്ച് മാണി സി. കാപ്പന്റെ പേഴ്സണൽ സ്റ്റാഫ് മരിച്ചു https://malayalees.ch/car-accident-mani-c-kappans-personal-staff-died/ Sat, 24 Dec 2022 04:10:58 +0000 https://malayalees.ch/?p=73327 മാണി സി. കാപ്പൻ എം.എൽ.എയുടെ പേഴ്സണൽ സ്റ്റാഫ് വാഹനാപകടത്തിൽ മരിച്ചു. വള്ളിച്ചിറ തോട്ടപ്പള്ളിൽ രാഹുൽ ജോബിയാണ് (24) മരിച്ചത്. ഇന്ന് പുലർച്ചെ 12.30ന് ഏറ്റുമാനൂരിൽ രാഹുൽ സഞ്ചരിച്ചിരുന്ന വാഹനത്തിൽ മറ്റൊരു വാഹനം വന്നിടിച്ചാണ് അപകടമുണ്ടായത്. 

പാലായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള ബന്ധുവിൻ്റെ കോട്ടയത്തെ വീട്ടിൽ നിന്നും സാധനങ്ങൾ എടുക്കാൻ പോകും വഴി ഏറ്റുമാനൂർ ബൈപാസിൽ വച്ചാണ് അപകടം സംഭവിച്ചത്. രാഹുൽ സഞ്ചരിച്ചിരുന്ന കാറിൽ ചരക്ക് കയറ്റിവന്ന എയ്സ് വന്നിടിക്കുകയായിരുന്നു.

കാറിൻ്റെ പിൻസീറ്റിൽ രാഹുൽ ഇരുന്ന ഭാഗത്താണ് ഇടിച്ചത്. ഗുരുതരമായി പരുക്കേറ്റ രാഹുലിനെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒപ്പമുണ്ടായിരുന്ന മറ്റു രണ്ടു പേർക്കു പരിക്കേറ്റു. രാഹുലിൻ്റെ സംസ്കാരം പിന്നീട്.

]]>
ഒരു പരാതിയും മാണി സി. കാപ്പൻ ഉന്നയിച്ചിട്ടില്ല, പരസ്യ പ്രതികരണം അനൗചിത്യമെന്നും വി.ഡി. സതീശൻ https://malayalees.ch/vd-satheesan-replied-to-manisi-kappan/ Thu, 31 Mar 2022 07:42:26 +0000 https://malayalees.ch/?p=59357 ഒരു പരാതിയും മാണി സി. കാപ്പൻ ഉന്നയിച്ചിട്ടില്ലെന്നും ഇക്കാര്യത്തിൽ പരസ്യ പ്രതികരണം നടത്തുന്നത് അനൗചിത്യമാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. എന്ത് പ്രേരണയിലാണ് ഇത്തരത്തിലുള്ള അഭിപ്രായ പ്രകടനം കാപ്പൻ നടത്തിയതെന്നറിയില്ല. എന്ത് പരാതിയുണ്ടെങ്കിലും അത് പരിശോധിച്ച് പരിഹാരം കാണാനാണ് ശ്രമിക്കുന്നത്. ഘടകകക്ഷികളുടെ വലുപ്പച്ചെറുപ്പം നോക്കിയല്ല അവരെ പരി​ഗണിക്കുന്നത്. എം.എൽ.എ ആവുന്നതിന് മുമ്പ് തന്നെ കാപ്പനുമായി നല്ല അടുപ്പം സൂക്ഷിക്കുന്നയാളാണ് ഞാൻ. ആർ.എസ്.പിയുമായുള്ള പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കിയത് പോലെ ഇതും പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഐക്യ ജനാധിപത്യ മുന്നണിയുമായി യാതൊരു പ്രശ്നങ്ങളുമില്ലാതിരുന്നിട്ടും പ്രധാന പരിപാടികളിൽ നിന്നെല്ലാം തന്നെ ഒഴിവാക്കുകയാണെന്ന ​ഗുരുതര ആരോപണമാണ് പാലാ എംഎൽഎ മാണി സി കാപ്പൻ ഉന്നയിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഇടതുമുന്നണി വിട്ട് യുഡിഎഫിലേക്ക് പോയ കാപ്പൻ, മുന്നണിയിലെ നിലവിലെ സ്ഥിതിയിൽ തങ്ങൾക്ക് അതൃപ്തിയുണ്ടെന്നാണ് സൂചിപ്പിക്കുന്നത്. തിരികെ എൻസിപിയിലേക്ക് പോകുമെന്ന റിപ്പോർട്ടുകൾ തള്ളി കാപ്പൻ തന്നെ രംഗത്തെത്തിയതിന് പിന്നാലെയാണ് മുന്നണിയെക്കുറിച്ചുള്ള പുതിയ വിമർശനങ്ങൾ.

വിഷയം പല തവണ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ അറിയിച്ചിട്ടും ഒരു നടപടിയും കൊക്കൊള്ളാൻ തയ്യാറായില്ലെന്നും എന്നാൽ, കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ കാര്യങ്ങൾ നല്ല നിലയിലാണ് കൈകാര്യം ചെയ്യുന്നതെന്നും കാപ്പൻ വ്യക്തമാക്കി.

യുഡിഎഫിൽ അസ്വസ്ഥതകളുണ്ടെന്ന് പറയുമ്പോഴും ഇടതുമുന്നണിയിലേക്ക് ഇല്ലെന്ന വാദം മാണി സി കാപ്പൻ ആവർത്തിക്കുന്നുണ്ട്. മാണി സി. കാപ്പനെ എൽ.ഡി.എഫിൽ എടുക്കുന്ന പ്രശ്നമേയില്ലെന്ന് വ്യക്തമാക്കി മന്ത്രി എ.കെ. ശശീന്ദ്രൻ രം​ഗത്തെത്തി. കാപ്പന്റെ പ്രസ്താവന രാഷ്ട്രീയ മാറ്റത്തിനുള്ള സൂചനയല്ല. യു.ഡി.എഫിനുള്ളിൽ അനുഭവിക്കേണ്ടി വരുന്ന ബുദ്ധിമുട്ടുകളാണ് അദ്ദേഹം തുറന്നുപറഞ്ഞതെന്നും എ.കെ. ശശീന്ദ്രൻ കൂട്ടിച്ചേർത്തു.

]]>
കാപ്പനെ ജയിപ്പിക്കാനുള്ള ശ്രമത്തില്‍ ജോസഫ് വിഭാഗം https://malayalees.ch/joseph-faction-in-an-attempt-to-win-the-captain/ Mon, 22 Feb 2021 04:11:29 +0000 https://malayalees.ch/?p=40491 ഇത്തവണ വാശിയേറിയ പോരാട്ടം നടക്കുന്ന പാലായിൽ മാണി സി.കാപ്പനെ വിജയിപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ് കേരള കോൺഗ്രസ് ജോസഫ് വിഭാഗം. ജോസ് വിഭാഗത്തെ പരാജയപ്പെടുത്താൻ എല്ലാ ആയുധങ്ങളും പുറത്തെടുക്കാൻ തന്നെയാണ് ജോസഫ് വിഭാഗത്തിന്‍റെ തീരുമാനം.

മാണി സി. കാപ്പൻ ആണ് ഇത്തവണ യുഡിഎഫ് സ്ഥാനാർഥിയായി മൽസരിക്കുന്നത് എങ്കിലും അഭിമാന പോരാട്ടം ആയിട്ടാണ് ജോസഫ് വിഭാഗം പാലായിലെ തിരഞ്ഞെടുപ്പിനെ കാണുന്നത്. അത്കൊണ്ട് തന്നെ അരയും തലയും മുറുക്കി ജോസഫ് വിഭാഗം രംഗത്ത് ഇറങ്ങിയിട്ടുണ്ട്. ജോസ് കെ.മാണി തന്നെ എൽ.ഡി.എഫ് സ്ഥാനാർഥിയായി എത്തുന്ന സാഹചര്യത്തിൽ ഏത് വിധേനയും ജോസ് കെ.മാണിയെ തോൽപ്പിക്കാൻ ആണ് ജോസഫ് വിഭാഗം ശ്രമിക്കുന്നത്.

ഇന്നലെ പാലായിൽ നടന്ന യു.ഡി.എഫ് നിയോജക മണ്ഡലം നേതൃയോഗത്തിൽ സജീവയി തന്നെ ജോസഫ് വിഭാഗം ഉണ്ടായിരുന്നു. കാപ്പൻ ചുരുങ്ങിയ കാലയളവിൽ നടത്തിയ വികസന പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് ഒപ്പം ജോസ് പക്ഷത്തെ വിള്ളലുകൾ മുതലെടുക്കാൻ ഉള്ള രഹസ്യ നീക്കങ്ങളും ജോസഫ് വിഭാഗം നടതുണ്ട്. യു.ഡി.എഫിനുള്ളിൽ പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ പല വിട്ടുവീഴ്ചയ്ക്കും ജോസഫ് വിഭാഗം തയ്യാറായേക്കും.

]]>
കാപ്പന് പാലാ സീറ്റ് നൽകുമെന്ന് ചെന്നിത്തല https://malayalees.ch/chennithala-offers-pala-seat-for-mani-c-kaapn/ Sat, 13 Feb 2021 04:37:35 +0000 https://malayalees.ch/?p=40125 മാണി സി കാപ്പനെ യു ഡി എഫിലേക്ക് സ്വാഗതം ചെയത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കാപ്പൻ യു ഡി എഫി ലേക്ക് വന്നാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ പാലാ സീറ്റ് നൽകുമെന്നും ചെന്നിത്തല പറഞ്ഞു. കാപ്പൻ തനിച്ചുവന്നാലും എൻസിപി ഒന്നിച്ചുവന്നാലും യുഡിഎഫ് സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

പാലാ സീറ്റിനെ ചൊല്ലി എൻസിപി യിൽ ഉടലെടുത്ത തർക്കം ക്ലൈമാക്സിലേക്കെത്തുമ്പോൾ എൻ സി പി ഇടത് മുന്നണിയിൽ തുടരുമെന്നാണ് സൂചന. പാലാ സീറ്റ്‌ നൽകാത്തത് അനീതി ആണെന്ന് വിലയിരുത്തിയെങ്കിലും ദേശീയ തലത്തിലെ വിശാല സാഹചര്യമാണ് മുന്നണി മാറ്റത്തിൽ നിന്ന് പാർട്ടിയെ പിന്നോട്ട് വലിക്കുന്നത്. സിപിഎം ഉൾപ്പെടെ ദേശീയ തലത്തിൽ കോൺഗ്രസ്‌ ഇതര പ്രതിപക്ഷ ചേരി ശക്തിപ്പെടുമ്പോൾ ശരദ് പവാറിനെ ഉയർത്തിക്കാട്ടുന്നതിൽ സിപിഎമ്മും മുഖ്യ പങ്കാളിയാണ്.

അതിനാൽ കോൺഗ്രസ് മുൻ കൈയ്യിലുള്ള മുന്നണിയിലേക്ക് പോകുന്നത് ഈ ഘട്ടത്തിൽ ഉചിതമാകില്ലെന്ന് ദേശീയ അധ്യക്ഷൻ നിലപാടെടുത്തതായാണ് സൂചന. അതേസമയം മാണി സി കാപ്പൻ കൂട്ടുരും ഞായറാഴ്ച യുഡിഎഫിന് ചേരും.

രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരളയാത്ര പാലായിൽ എത്തുമ്പോഴാകും മാണി സി കാപ്പൻ യുഡിഎഫിന്റെ ഭാഗമാവുക. എൻ സി പി യിലെ ഭൂരിഭാഗം ജില്ലാ കമ്മിറ്റികളും തൻറെ കൂടെ ഉണ്ടെന്നാണ് മാണി സി കാപ്പന്റെ അവകാശവാദം. ദേശീയ നേതൃത്വത്തിന്റെ ഔദ്യോഗിക തീരുമാനം ഉടനുണ്ടാകും. ഇതോടെ എൻസിപിയുടെ പിളർപ്പും ഔദ്യോഗികമാകും

]]>
എല്‍ഡിഎഫ് വിട്ടു; യുഡിഎഫ് ഘടക കക്ഷിയാകുമെന്ന് മാണി സി കാപ്പന്‍ https://malayalees.ch/mani-c-kappan/ Sat, 13 Feb 2021 04:16:23 +0000 https://malayalees.ch/?p=40101 എല്‍ഡിഎഫ് വിട്ടെന്ന് പാലാ എംഎല്‍എ മാണി സി കാപ്പന്‍. യുഡിഎഫില്‍ ഘടക കക്ഷിയാകും. എന്‍സിപി എല്‍ഡിഎഫ് വിടുമോയെന്ന് ശരദ് പവാറും പ്രഫുല്‍ പട്ടേലും ഇന്ന് ചര്‍ച്ച ചെയ്ത് തീരുമാനിക്കും. അതിന് ശേഷമായിരിക്കും പുതിയ പാര്‍ട്ടി രൂപീകരിക്കണോ എന്ന് തീരുമാനിക്കുകയെന്നും കൊച്ചിയില്‍ മടങ്ങിയെത്തിയ മാണി സി കാപ്പന്‍ വ്യക്തമാക്കി.

നാളെ മാണി സി കാപ്പന്‍ രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരളയാത്രയിൽ പങ്കെടുക്കും. ഏഴ് ജില്ലാ പ്രസിഡന്‍റുമാരുടെ പിന്തുണ തനിക്കുണ്ടെന്ന് മാണി സി കാപ്പന്‍ അവകാശപ്പെട്ടു. 17 സംസ്ഥാന ഭാരവാഹികളില്‍ 9 ഭാരവാഹികളും കൂടെയുണ്ടാകും. നാളത്തെ ജാഥയിൽ അവരെല്ലാം പങ്കെടുക്കുമെന്നും മാണി സി കാപ്പന്‍ പറഞ്ഞു.

ദേശീയ നേതൃത്വം ആര്‍ക്കൊപ്പമാണെന്ന കാര്യം മാണി സി കാപ്പന്‍ വ്യക്തമാക്കിയിട്ടില്ല. പാലാ സീറ്റിന്‍റെ കാര്യത്തിൽ നടന്നത് അനീതിയാണെങ്കിലും ഇടത് മുന്നണിയിൽ നിന്ന് വിട്ടുപോരേണ്ടതില്ലെന്ന് എന്‍സിപി ദേശീയ നേതൃത്വം തീരുമാനിച്ചതായാണ് വിവരം. ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടാകും.

]]>
പാലയിൽ തന്നെ മത്സരിക്കുമെന്ന് മാണി സി. കാപ്പൻ https://malayalees.ch/ncps-change-of-front-final-decision-today/ Thu, 11 Feb 2021 08:24:12 +0000 https://malayalees.ch/?p=40018 എൻ.സി.പി ഇടത് മുന്നണി വിടുന്ന കാര്യത്തിൽ നാളെ തീരുമാനമുണ്ടാവും. ശരത് പവാറുമായുള്ള കൂടിക്കാഴ്ചക്ക് ശേഷവും പാലയിൽ തന്നെ മത്സരിക്കുമെന്ന് മാണി സി. കാപ്പൻ ആവർത്തിച്ചു. അതേസമയം മുന്നണി മാറ്റം പാർട്ടി ഇതുവരെ ചർച്ച ചെയ്തിട്ടില്ലെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ പ്രതികരിച്ചു.

പിളർപ്പിന്‍റെ സൂചനകൾ എൻ.സി.പിയിൽ സജീവമാവുകയാണ്. മുന്നണി മാറ്റ സാധ്യതയിൽ മാണി സി. കാപ്പനും എ.കെ ശശീന്ദ്രനും രണ്ട് തട്ടിൽ തുടരുകയാണ്. ദേശീയ അധ്യക്ഷൻ ശരത് പവാറുമായി സംസ്ഥാന അധ്യക്ഷൻ ടി.പി പീതാംബരനുമൊത്ത് കൂടിക്കാഴ്ച നടത്തിയ ശേഷവും പാല സീറ്റിൽ മത്സരിക്കുമെന്ന് ആവർത്തിക്കുകയായിരുന്നു മാണി സി. കാപ്പൻ. പാല തരില്ലെന്നാണല്ലൊ മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നതെന്നും കാപ്പൻ പറഞ്ഞു.

എൽ.ഡി.എഫ് വിടുന്നതിനെ കുറിച്ച് എൻ.സി.പിയുടെ ദേശീയ-സംസ്ഥാന നേതൃത്വങ്ങൾ ചർച്ച നടത്തിയിട്ടില്ലെന്നും അഭ്യൂഹങ്ങളുടെ പിന്നാലെ പോകേണ്ടതില്ലെന്നുമായിരുന്നു മന്ത്രി എ. കെ ശശീന്ദ്രന്‍റെ പ്രതികരണം. സീറ്റുകളിൽ വിട്ട് വീഴ്ച വേണ്ടിവരുമെന്ന മുഖ്യമന്ത്രിയുടെ പരാമർശത്തിൽ അത്ഭുതപ്പെടേണ്ടതില്ലെന്നും ശശീന്ദ്രൻ കൂട്ടിച്ചേർത്തു.

കേരളത്തിന്‍റെ ചുമതലയുളള ദേശീയ ജനറൽ സെക്രട്ടറി പ്രഫുൽ പട്ടേലുമായി നാളെ ചർച്ച തുടരും. അന്തിമ തീരുമാനം ദേശീയ നേതൃത്വം നാളെ പ്രഖ്യാപിക്കുമെന്നാണ് വിവരം.

എന്നാല്‍ മാണി സി. കാപ്പൻ കോണ്‍ഗ്രസ്സിലേക്ക് വന്നാല്‍ കൈപ്പത്തി ചിഹ്നം നൽകുന്ന കാര്യം പരിഗണിക്കുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. കാപ്പന് താത്പര്യമുണ്ടെങ്കിൽ ഐശ്വര്യ കേരളയാത്രയിൽ പങ്കെടുക്കാമെന്നും മുല്ലപ്പള്ളി പറഞ്ഞു. മുന്നണിമാറ്റത്തിൽ എൻ.സി.പി നിർണായക തീരുമാനം എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണം

]]>
വ്യക്തികള്‍ വിട്ടുപോകുന്നത് ഇടത് മുന്നണിയെ ബാധിക്കില്ലെന്ന് എന്‍ ജയരാജ് എംഎല്‍എ https://malayalees.ch/jayaraj-mla-says-leaving-of-individuals-will-not-affect-left-front/ Thu, 11 Feb 2021 04:27:22 +0000 https://malayalees.ch/?p=40014 എന്‍സിപി നേതാവ് മാണി സി കാപ്പനെ തള്ളി കേരളാ കോണ്‍ഗ്രസ് എം. വ്യക്തികള്‍ വിട്ടുപോകുന്നത് ഇടത് മുന്നണിയെ ബാധിക്കില്ലെന്നും കാപ്പന്‍ പോയാല്‍ എല്‍ഡിഎഫിന് ക്ഷീണമാകില്ലെന്നും എന്‍ ജയരാജ് എംഎല്‍എ പറഞ്ഞു. പാലായില്‍ മാണി വികാരം നിലനില്‍ക്കുന്നുണ്ട്. പാലായില്‍ കേരള കോണ്‍ഗ്രസ് (എം) വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും എന്‍ ജയരാജ് എംഎല്‍എ പറഞ്ഞു.

കാഞ്ഞിരപ്പള്ളിയിലും കേരള കോണ്‍ഗ്രസ് (എം) പിടിമുറുക്കുകയാണ്. കാഞ്ഞിരപ്പള്ളി വിട്ട് മറ്റൊരിടത്ത് മത്സരിക്കില്ലെന്നും എന്‍ ജയരാജ് എംഎല്‍എ പറഞ്ഞു. മാണിക്ക് പാലാ എന്ന പോലെയാണ് തനിക്ക് കാഞ്ഞിരപ്പള്ളിയെന്ന് അദ്ദേഹം വ്യക്തമാക്കി. രാജ്യസഭാ സീറ്റ് വച്ചു നീട്ടിയാലും വേണ്ടെന്നും എന്‍ ജയരാജ് എംഎല്‍എ. കാഞ്ഞിപ്പള്ളി സീറ്റ് കിട്ടിയില്ലെങ്കില്‍ മത്സരിക്കില്ലെന്നും എന്‍ ജയരാജ് പറഞ്ഞു.

അതേസമയം എട്ട് ജില്ലാ കമ്മിറ്റികളുടെ പിന്തുണയുണ്ടെന്ന അവകാശവാദവുമായി മാണി സി കാപ്പന്‍ വിഭാഗം രംഗത്തെത്തി. യുഡിഎഫിലേക്ക് പോകുന്ന മാണി സി കാപ്പന് സ്വീകരണമൊരുക്കാന്‍ എന്‍സിപി ജില്ലാ കമ്മിറ്റികള്‍ തീരുമാനിച്ചു. 14ാം തീയതി മാണി സി കാപ്പന് സ്വീകരണം നല്‍കേണ്ട വേദികള്‍ സജ്ജമാക്കാന്‍ എന്‍സിപി നിര്‍ദേശം നല്‍കി. പാലായില്‍ കാപ്പന് സ്വീകരണം നല്‍കുന്നത് സംബന്ധിച്ച നോട്ടിസ് യുഡിഎഫും പുറത്തിറക്കി

]]>
‘പാലാ ഇല്ലെങ്കില്‍ പിന്നെന്ത് ചര്‍ച്ച?’ മാണി സി കാപ്പന്‍ https://malayalees.ch/mani-c-kappan-about-leaving-ldf/ Wed, 10 Feb 2021 12:06:40 +0000 https://malayalees.ch/?p=39989 സിപിഎം മുന്നണി മര്യാദ പാലിച്ചില്ലെന്ന് പാലാ എംഎല്‍എ മാണി സി കാപ്പന്‍. അന്തിമ തീരുമാനം വെള്ളിയാഴ്ച ദേശീയ നേതൃത്വമെടുക്കും. മുന്നണി വിടുന്ന കാര്യം നിങ്ങൾക്ക് ഊഹിക്കാമല്ലോയെന്നും മാണി സി കാപ്പൻ പറഞ്ഞു.

പ്രഫുല്‍ പട്ടേല്‍ വളരെ വ്യക്തമായി പറഞ്ഞതാണല്ലോ. പാലാ ഉള്‍പ്പെടെ ഞങ്ങള്‍ മത്സരിച്ച നാല് സീറ്റുകളും തരാം എന്ന ഉറപ്പിലാണ് ഇടത് മുന്നണിയില്‍ തുടരുമെന്ന് തീരുമാനിച്ചത്. പാലാ തരാന്‍ പറ്റില്ല, പകരം വേണമെങ്കില്‍ കുട്ടനാട് തരാമെന്ന് പറഞ്ഞ സാഹചര്യത്തില്‍ ദേശീയ നേതൃത്വം തീരുമാനമെടുക്കും. അത് അവര്‍ വെള്ളിയാഴ്ച പറയും. ദേശീയ നേതൃത്വമെടുക്കുന്ന തീരുമാനം എനിക്ക് അനുകൂലമായിരിക്കുമെന്ന് ഉത്തമബോധ്യമുണ്ട്. പാലായുടെ വിഷയം അല്ലിത്. വിശ്വാസ്യതയുടെ വിഷയമാണ്. പാലാ ഉപതെരഞ്ഞെടുപ്പിന് ശേഷമാണ് ഇടത് മുന്നണിക്ക് ഉണര്‍വുണ്ടായത്. അത് സത്യമല്ലേ? ആ സീറ്റ് തോറ്റയാള്‍ക്ക് കൊടുത്ത് ജയിച്ചയാളോട് പോകാന്‍ പറഞ്ഞാല്‍ ന്യായമാണോ?

മാണി സി കാപ്പന്‍

പാലാ സീറ്റിനെ ചൊല്ലി മാണി സി കാപ്പന്‍ എല്‍ഡിഎഫുമായി ഇടഞ്ഞതിനു പിറകേ എൻസിപി പിളരുമെന്ന് ഉറപ്പായി. ടി പി പിതാംബരനും മാണി സി കാപ്പനും ഉൾപ്പെടുന്ന വിഭാഗം യുഡിഎഫിൽ ചേരും. ഞായറാഴ്ച ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയിൽ ഇരുവരും പങ്കെടുക്കും. മന്ത്രി എ കെ ശശീന്ദ്രനും അദ്ദേഹത്തെ പിന്തുണക്കുന്നവരും എല്‍ഡിഎഫില്‍ തുടരും. പാലാ സീറ്റ് നൽകില്ലെന്ന് പിണറായി വിജയൻ എൻസിപി നേതാവ് പ്രഫുൽ പട്ടേലിനെ അറിയിച്ചിരുന്നു.

]]>
എന്‍.സി.പി പിളര്‍പ്പിലേക്ക്; മാണി സി കാപ്പന്‍ യുഡിഎഫിലേക്ക് https://malayalees.ch/mani-c-kappan-to-udf/ Wed, 10 Feb 2021 08:53:16 +0000 https://malayalees.ch/?p=39974 എന്‍.സി.പി പിളര്‍പ്പിലേക്ക്. ടിപി പീതാംബരനും മാണി സി കാപ്പനും ഉള്‍പ്പെടുന്ന വിഭാഗം യു.ഡി.എഫിലേക്ക് ചേക്കേറുന്നു. ഇതിനെ സംബന്ധിച്ചുള്ള ഉറപ്പ് ജില്ലാ നേതൃത്വങ്ങള്‍ക്ക് നല്‍കിക്കഴിഞ്ഞു. വരുന്ന ഞായറാഴ്ച രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്ര കോട്ടയത്തിലെത്തുമ്പോള്‍ വേദി പങ്കിടാന്‍ എന്‍.സി.പി നേതാക്കളുമുണ്ടാകും എന്ന് നേതൃത്വം ഉറപ്പിക്കുന്നു. ഈ വിവരം ധരിപ്പിക്കാനാണ് ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തുന്നതെന്ന് കോട്ടയം ജില്ല നേതൃത്വം അറിയിച്ചു. എ.കെ ശശീന്ദ്രന്‍ ഉള്‍പ്പെടുന്ന വിഭാഗം എല്‍.ഡി.എഫില്‍ തുടരും.

പാലാ സീറ്റുമായി ബന്ധപ്പെട്ട് പ്രഫുല്‍ പട്ടേല്‍ മുഖ്യമന്ത്രിയുമായി സംസാരിച്ചിരുന്നു. പാലാ സീറ്റിന്‍റെ കാര്യത്തില്‍ കടുംപിടിത്തം നടത്തിയിട്ട് കാര്യമില്ല എന്ന നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയത് എന്ന് എന്‍.സി.പി വൃത്തങ്ങള്‍ അറിയിച്ചു

അതേസമയം, എൻസിപി പിളരില്ലെന്ന് മന്ത്രി എകെ ശശീന്ദ്രൻ. മുന്നണി മാറ്റത്തെ കുറിച്ചുള്ള ഊഹാപോഹങ്ങൾക്ക് മറുപടി പറയാനില്ലെന്നും നാല് സീറ്റെന്ന നിലപാടിൽ ഉറച്ച് നിൽക്കുന്നതായും ശശീന്ദ്രൻ പറഞ്ഞു..

]]>
എന്തു വന്നാലും പാലാ വിട്ടുകൊടുക്കില്ലെന്ന് മാണി സി. കാപ്പൻ https://malayalees.ch/ncp-on-pala-and-kuttanad/ Sat, 02 Jan 2021 13:35:52 +0000 https://malayalees.ch/?p=37933 എന്തു വന്നാലും പാലാ സീറ്റ് വിട്ടുകൊടുക്കില്ലെന്ന് മാണി സി. കാപ്പൻ. എൻ.സി.പി ജയിച്ച ഒരു സീറ്റും ആർക്കും കൊടുക്കില്ല. തദ്ദേശ തെരഞ്ഞെടുപ്പിൽ എൻ.സി.പിയെ വേണ്ട വിധത്തിൽ പരിഗണിച്ചില്ലെന്നും മാണി സി. കാപ്പൻ പ്രതികരിച്ചു.

പാലാ, കാഞ്ഞിരപ്പള്ളി സീറ്റുകൾ ജോസ് കെ. മാണിക്ക് നൽകാൻ എല്‍.ഡി.എഫില്‍ ധാരണയായതുമായി ബന്ധപ്പെട്ടാണ് മാണി സി. കാപ്പന്‍റെ പ്രതികരണം. ജോസ് കെ. മാണി വിഭാഗത്തിനെ മുന്നണിയിലെടുക്കുമ്പോള്‍ തന്നെ, പാലാ സീറ്റ് ഇടതുമുന്നണി അവര്‍ക്ക് കൊടുക്കും എന്ന ചര്‍ച്ചകള്‍ ഉണ്ടായിരുന്നു. കെ. എം മാണിയുടെ അഭിമാന മണ്ഡലമാണ് പാല. പാല സീറ്റിന് ജോസിന് ലഭിക്കും എന്ന ധാരണയുടെ പുറത്താണ്, ജോസ് കെ മാണി വിഭാഗം ഇടതുമുന്നണിയിലേക്ക് വരുന്നതും. ഇടതുമുന്നണിക്കിടയില്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക ചര്‍ച്ചകള്‍ നടന്നിട്ടില്ലെങ്കിലും സിപിഎമ്മിനും സിപിഐയ്ക്കുമിടയില്‍ ഇത് സംബന്ധിച്ച് ധാരണയായതായാണ് സൂചന.

പാലാ സീറ്റിന്‍റെ കാര്യത്തിൽ മുന്നണിയിൽ ചർച്ച നടന്നിട്ടില്ലെന്നായിരുന്നു എ. കെ ശശീന്ദ്രന്‍റെ പ്രതികരണം. മുന്നണി വിടേണ്ട സാഹചര്യം നിലവിലില്ല. എൽ.ഡി.എഫിനെ ക്ഷീണിപ്പിക്കുന്ന ഒന്നും പാർട്ടിയുടെ ഭാഗത്ത് നിന്നുണ്ടാകില്ല. സിറ്റിംഗ് സീറ്റുകൾ വിട്ടുകൊടുക്കുന്നതിനോട് യോജിപ്പില്ല. മുന്നണി വിപുലീകരിക്കുമ്പോൾ ചെറിയ നഷ്ടങ്ങൾ പാർട്ടികൾക്ക് സംഭവിക്കും. അത് സ്വാഭാവികമാണെന്നും എ.കെ ശശീന്ദ്രന്‍ പറഞ്ഞു.

]]>