mangaluru – malayalees.ch https://malayalees.ch Malayalam Online News Portal Tue, 07 Feb 2023 07:29:22 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png mangaluru – malayalees.ch https://malayalees.ch 32 32 ഭക്ഷ്യവിഷബാധ: മംഗളൂരുവിൽ 130 വിദ്യാർത്ഥികൾ ആശുപത്രിയിൽ https://malayalees.ch/130-students-hospitalised-due-to-food-poisoning-in-mangaluru/ Tue, 07 Feb 2023 07:29:07 +0000 https://malayalees.ch/?p=75776 മംഗളൂരുവിലെ ശക്തിനഗറിൽ ഭക്ഷ്യവിഷബാധയെ തുടർന്ന് 130 വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹോസ്റ്റൽ ഭക്ഷണം കഴിച്ച നഴ്‌സിംഗ്, പാരാമെഡിക്കൽ കോളജിലെ വിദ്യാർത്ഥികളാണ് ചികിത്സ തേടിയത്. വിദ്യാർത്ഥികളെ നഗരത്തിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

തിങ്കളാഴ്‌ച പുലർച്ചെ രണ്ട് മണിയോടെ വിദ്യാർത്ഥികൾക്ക് വയറുവേദന അനുഭവപ്പെട്ടു തുടങ്ങിയിരുന്നു. നഗരത്തിലെ അഞ്ച് ആശുപത്രികളിൽ വിദ്യാർത്ഥികളെ പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് മംഗലാപുരം സിറ്റി പൊലീസ് കമ്മീഷണർ എൻ ശശി കുമാർ പറഞ്ഞു. അതേസമയം വിദ്യാർത്ഥികളുടെ കുടുംബങ്ങളുമായി കോളേജ് അധികൃതർ ഒരു വിവരവും പങ്കുവെക്കാത്തത് രക്ഷിതാക്കളിൽ പരിഭ്രാന്തി പരത്തി.

]]>
മയക്കുമരുന്ന് വിതരണം: മംഗലാപുരത്ത് ഇന്ത്യൻ വംശജനായ യുകെ പൗരൻ അറസ്റ്റിൽ https://malayalees.ch/uk-national-of-indian-origin-arrested-for-supplying-drugs/ Thu, 12 Jan 2023 04:24:17 +0000 https://malayalees.ch/?p=74350 മംഗലാപുരത്ത് മെഡിക്കൽ വിദ്യാർത്ഥികൾക്ക് മയക്കുമരുന്ന് വിതരണം ചെയ്തതിന് ഇന്ത്യൻ വംശജനായ യുകെ പൗരനെ സെൻട്രൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. നീൽ കിഷോരിലാൽ റാംജി ഷാ എന്ന മെഡിക്കൽ വിദ്യാർത്ഥിയാണ് അറസ്റ്റിലായത്.

ജനുവരി എട്ടിന് അറസ്റ്റിലായ പ്രതിയിൽ നിന്നും 2 കിലോ കഞ്ചാവും മൊബൈലും പണവും ഒരു കളിത്തോക്കും പിടിച്ചെടുത്തു. മെഡിക്കൽ വിദ്യാർത്ഥികൾക്ക് മയക്കുമരുന്ന് നൽകിയിരുന്നതായി നീൽ അന്വേഷണത്തിൽ വെളിപ്പെടുത്തി. മൊഴിയുടെ അടിസ്ഥാനത്തിൽ പിജികൾ, ഹോസ്റ്റലുകൾ, വാടകവീടുകൾ എന്നിവിടങ്ങളിൽ പൊലീസ് നടത്തിയ പരിശോധനയിൽ മയക്കുമരുന്ന് ഉപയോഗിച്ച 9 പേരെ പിടികൂടി.

അറസ്റ്റിലായ ഒമ്പത് പേരിൽ രണ്ട് ഡോക്ടർമാരും രണ്ട് ബിഡിഎസ് വിദ്യാർത്ഥികളും നാല് എംബിബിഎസ് വിദ്യാർത്ഥികളും ഒരാൾ ഫിസിയോതെറാപ്പി വിദ്യാർത്ഥിയുമാണ്. കഴിഞ്ഞ 15 വർഷമായി നീൽ മംഗളൂരുവിൽ താമസിച്ചുവരികയാണെന്നും വിദ്യാഭ്യാസം പൂർത്തിയാക്കാൻ സാധിച്ചില്ലെന്നും പൊലീസ് പറയുന്നു.

]]>
മംഗളൂരു സ്‌ഫോടനക്കേസ് പ്രതി ഒരാഴ്ച മുതല്‍ ട്രയല്‍ നടത്തി; തെളിവുകള്‍ ലഭിച്ചെന്ന് എന്‍ഐഎ https://malayalees.ch/mangaluru-blast-case-accused-do-trial-says-nia/ Wed, 23 Nov 2022 10:33:58 +0000 https://malayalees.ch/?p=71748 മംഗളൂരു സ്‌ഫോടനത്തിന് മുന്‍പ് പ്രതി ഷാരിക് ട്രയല്‍ നടത്തിയിരുന്നെന്ന് എന്‍ഐഎ. സ്‌ഫോടനം നടക്കുന്നതിന് ഒരാഴ്ച മുന്‍പ് ശിവമോഗയിലെ ഒരു വനമേഖലയില്‍ വച്ച് പ്രതി ട്രയല്‍ നടത്തിയെന്നാണ് എന്‍ഐഎയുടെ കണ്ടെത്തല്‍. ഇത് സംഭവത്തിന്റെ തീവ്രവാദ സ്വഭാവത്തെക്കുറിച്ച് സൂചന നല്‍കുന്നുണ്ടെന്ന് പൊലീസ് പറയുന്നു. 

മംഗളൂരു സ്‌ഫോടനക്കേസില്‍ കേരളത്തിലും തമിഴ്‌നാട്ടിലും സമാന്തര അന്വേഷണം നടക്കുന്നുവെന്ന് കര്‍ണാടക ആഭ്യന്തരരമന്ത്രി അരഗ ജ്ഞാനേന്ദ്ര കുമാര്‍ പറഞ്ഞു. സംഭവത്തില്‍ എന്‍ഐഎ അന്വേഷണം ആരംഭിച്ചെന്നും അദ്ദേഹം പറഞ്ഞു. സ്‌ഫോടനത്തിലൂടെ പ്രതി കലാപമുണ്ടാനാണ് ശ്രമിച്ചതെന്ന് കര്‍ണാടക ഡിജിപിയും വ്യക്തമാക്കി. ഷാരികിന്റെ പോപ്പുലര്‍ ഫ്രണ്ട് ബന്ധം നേരത്തെ വ്യക്തമായതാണെന്നും ആരോഗ്യനില മെച്ചപ്പെട്ടാല്‍ ഉടന്‍ ചോദ്യം ചെയ്യുമെന്നും ഡിജിപി പറഞ്ഞു.

സ്ഫോടനം ആസൂത്രണം ചെയ്ത അബ്ദുള്‍ മദീന്‍ താഹയ്ക്കൊപ്പം ഗൂഢാലോചനയില്‍ പങ്കെടുത്തുവെന്ന് കണ്ടെത്തിയ ശിവമോഗ സ്വദേശികളായ അറാഫത്ത് അലി , മുസാഫിര്‍ ഹുസൈന്‍ എന്നിവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജിതമാക്കി. അതേസമയം കര്‍ണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്രയും, സംസ്ഥാന പൊലീസ് മേധാവി പ്രവീണ്‍ സൂദും മംഗളുരുവിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തും .സ്ഫോടനം നടന്ന സ്ഥലം ഇരുവരും സന്ദര്‍ശിക്കും.

]]>
സുഹൃത്തിനോട് ഒരു തമാശ പറഞ്ഞത് കുഴപ്പമായി; ഇന്റിഗോ വിമാനം വൈകിപ്പിക്കേണ്ടി വന്നത് ആറ് മണിക്കൂര്‍ https://malayalees.ch/whatsapp-message-sent-as-a-joke-causes-6-hour-delay-in-indigo-flight/ Mon, 15 Aug 2022 12:20:19 +0000 https://malayalees.ch/?p=66451 രണ്ട് സുഹൃത്തുക്കള്‍ പരസ്പരം കളിയായി അയച്ച വാട്ട്‌സ്ആപ്പ് മെസേജിന്റെ പേരില്‍ ഇന്റിഗോ വിമാനം വൈകിപ്പിക്കേണ്ടി വന്നത് ആറ് മണിക്കൂര്‍. മംഗളൂരു എയര്‍പോര്‍ട്ടില്‍ നിന്നും മുംബൈയിലേക്ക് പോകുന്ന വിമാനമാണ് വൈകിപ്പിച്ചത്. വിമാനത്തില്‍ യാത്ര ചെയ്യുന്ന യുവാവിനെക്കുറിച്ച് ചില സംശയങ്ങള്‍ ഉയര്‍ന്നുവന്നതോടെ മുഴുവന്‍ യാത്രക്കാരേയും ലഗേജും യാതൊരു വിട്ടുവീഴ്ചയുമില്ലാതെ പരിശോധിക്കാന്‍ ഇന്‍ഡിഗോ നിര്‍ബന്ധിതരാകുകയായിരുന്നു.

സംഭവം ഇങ്ങനെയാണ് : മുബൈയിലേക്ക് പോകാനിരുന്ന ഒരു യുവാവും അതേ എയര്‍പോര്‍ട്ടില്‍ ആ സമയത്തുണ്ടായിരുന്ന യുവതിയും തമ്മില്‍ യാത്ര പുറപ്പെടും മുന്‍പ് വാട്ട്‌സ്ആപ്പില്‍ സംസാരിക്കുന്നു. ചാറ്റിംഗ് തുടരുന്നതിനിടെ യുവാവിന് പോകാനുള്ള ഫ്‌ലൈറ്റ് ടേക്ക് ഓഫ് ചെയ്യാനുള്ള സമയമാകുന്നു. പെട്ടെന്ന് തങ്ങളുടെ സൗഹൃദസംഭാഷണത്തിന്റെ തുടര്‍ച്ചയെന്ന നിലയില്‍ യുവതി യുവാവിനോട് യൂ ആര്‍ എ ബോംബര്‍ എന്ന് പറയുന്നു. യുവാവിന് അടുത്തിരുന്ന സ്ത്രീ ഈ മെസേജ് വായിക്കാനിടയാകുകയും പരിഭ്രമത്തോടെ വിവരം ക്യാബിന്‍ ക്രൂവിനെ അറിയിക്കുകയും ചെയ്തു.

പിന്നീട് അധികൃതരുടെ നീക്കങ്ങള്‍ വളരെ ചടുലമായിരുന്നു. ടേക്ക് ഓഫ് ചെയ്യാനിരുന്ന വിമാനം ഐസോലേഷനിലേക്ക് മാറ്റി. മിനിറ്റുകള്‍ക്കുള്ളില്‍ യുവാവും മെസേജയച്ച യുവതിയും പിടിയിലായി. വിമാനത്തിലെ 185 യാത്രക്കാരെയും സൂക്ഷമായി പരിശോധിച്ചു. ലെഗേജുകളെല്ലാം അരിച്ചുപെറുക്കി. വിശദമായ പരിശോധനയ്‌ക്കൊടുവിലാണ് വാട്ട്‌സ്ആപ്പ് സന്ദേശം വെറുമൊരു തമാശ മാത്രമാണെന്ന് അധികൃതര്‍ക്ക് ബോധ്യമാകുന്നത്. ഒരു പരാതിയും സ്വീകരിച്ചിട്ടില്ലെന്ന് മംഗളൂരു സിറ്റി പൊലീസ് കമ്മീഷണര്‍ എന്‍ ശശികുമാര്‍ വ്യക്തമാക്കി. ആറ് മണിക്കൂറുകള്‍ക്ക് ശേഷം വൈകീട്ട് അഞ്ച് മണിക്ക് മുംബൈ ഫ്‌ലൈറ്റ് പുറപ്പെട്ടു. യുവാവും യുവതിയും ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂര്‍ സ്വദേശികളാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

]]>
മംഗളൂരു ഫാസിൽ വധക്കേസ്; കൂടുതൽ അറസ്റ്റ് ഇന്നുണ്ടായേക്കും https://malayalees.ch/mangaluru-fazil-murder-more-arrests/ Mon, 01 Aug 2022 04:26:10 +0000 https://malayalees.ch/?p=65691 മംഗളൂരു സുറത്ത്കല്ലിലെ ഫാസിൽ വധക്കേസിൽ കൂടുതൽ അറസ്റ്റ് ഇന്നുണ്ടായേക്കും. കേസിൽ നിലവിൽ അറസ്റ്റിലായ മംഗളൂരു സ്വദേശിയിൽ നിന്ന് കൊലപാതക സംഘത്തിലെ മറ്റ് നാല് പേരെ കുറിച്ച് വിവരം ലഭിച്ചതായാണ് സൂചന. അതേസമയം, യുവമോർച്ച നേതാവ് പ്രവീണിൻറെ കൊലപാതകത്തിൽ എൻ.ഐ.എ പ്രാഥമിക അന്വേഷണം തുടങ്ങി.

സുറത്ത്കല്ലിലെ ഫാസിലിൻറെ കൊലപാതകത്തിൽ കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത പ്രതികളെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചതായാണ് സൂചന. കൊലപാതകത്തിലേക്ക് നയിച്ച കാരണത്തെ സംബന്ധിച്ച് ഇപ്പോഴും വ്യക്തത വന്നിട്ടില്ല. ഇന്നലെ അറസ്റ്റിലായ പ്രതിക്ക് ആർ.എസ്.എസ് ബന്ധമുണ്ടെന്ന അഭ്യൂഹങ്ങൾ പുറത്തുവന്നെങ്കിലും കൊലപാതകം രാഷ്ട്രീയ പ്രേരിതമാണോ എന്നതിൽ പൊലീസ് സ്ഥിരീകരണം ഉണ്ടായിട്ടില്ല. മറ്റ് പ്രതികളെ കൂടി പിടികൂടാനായാൽ മാത്രമെ കൊലപാതകത്തിലേക്ക് നയിച്ച കാരണത്തെ സംബന്ധിച്ച് വ്യക്തതയുണ്ടാവു.

അതേസമയം, ബെല്ലാരയിലെ യുവമോർച്ച നേതാവ് പ്രവീൺ നട്ടാരുവിൻറെ കൊലപാതകത്തിൽ എൻ.ഐ.എ സംഘം പ്രാഥമിക അന്വേഷണം ആരംഭിച്ചു. കൊലപാതകത്തിന് പിന്നിൽ മലായാളി ബന്ധം ഉണ്ടെന്ന നിഗമനത്തിൻറെ പശ്ചാത്തലത്തിൽ കർണാടകത്തിലും, കേരളത്തിലുമായി രണ്ട് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം. അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ മംഗളൂരു ഉൾപ്പടെയുള്ള ദക്ഷിണ കന്നഡ മേഖലകൾ ഇപ്പോഴും പൊലീസ് വലയത്തിലാണ്.

കൊലപാതക സംഘം എത്തിയ കാർ ഓടിച്ചിരുന്നയാളാണ് പൊലീസ് പിടിയിലായത്. പൊലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. മംഗളൂരു സ്വദേശി അജിത്ത് ഡിസോസെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കൊലപാതക സംഘം എത്തിയ കാർ ഓടിച്ചിരുന്ന ഡ്രൈവറാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. പ്രതിയെ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത മറ്റ് നാല് പേരെ കുറിച്ച് വിവരം ലഭിക്കുമെന്നാണ് അന്വേഷണസംഘത്തിൻറെ കണക്കുകൂട്ടൽ. നിലവിൽ കേസിൽ പതിനാറ് പേരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്.

വ്യാഴാഴ്ച രാത്രി സൂറത്കല്ലിലെ ഒരു ടെക്‌സ്‌റ്റൈൽ ഷോപ്പിന് പുറത്ത് നിൽക്കുകയായിരുന്ന ഫാസിലിനെ നാല് പേരടങ്ങുന്ന അക്രമി സംഘമാണ് കുത്തിക്കൊലപ്പെടുത്തിയത്. സുഹൃത്തുക്കളുമായി സംസാരിച്ചുകൊണ്ടിരുന്ന ഫാസിലിൻറെ പിന്നാലെ എത്തിയ സംഘം പിന്തുടർന്ന് ക്രൂരമായി മർദിക്കുകയും കുത്തുകയുമായിരുന്നുവെന്നാണ് ദൃക്‌സാക്ഷികളുടെ മൊഴി.

]]>
മംഗളൂരുവില്‍ മത്സ്യസംസ്‌കരണ ശാലയില്‍ വിഷവാതകം ശ്വസിച്ച് അഞ്ച് മരണം https://malayalees.ch/five-die-poisonous-gas-at-a-fish-processing-plant-mangalore/ Mon, 18 Apr 2022 05:04:47 +0000 https://malayalees.ch/?p=60258 മംഗളൂരുവിലെ മത്സ്യസംസ്‌കരണ ശാലയില്‍ വിഷവാതകം ശ്വസിച്ച് അഞ്ച് തൊഴിലാളികള്‍ക്ക് മരിച്ചു. മംഗളൂരുവിലെ ബജ്‌പെയിലെ ഫാക്ടറിയിലാണ് അപകടമുണ്ടായത്. ഒമര്‍ ഫാറൂഖ്, നിജാമുദീന്‍, ഷറഫാത്ത് അലി, സമിയുള്ള ഇസ്ലാം, മിര്‍സുല്‍ ഇസ്ലാം എന്നിവരാണ് മരിച്ചത്. അഞ്ചുപേരും ബംഗാള്‍ സ്വദേശികളാണ്.

]]>